Wednesday, October 19, 2011

ഗുരുദക്ഷിണ



    സൗമ്യവതി തമ്പുരാട്ടി
ഗുരുദക്ഷിണ  

                                      വിദ്യാലയത്തിന്റെ തിണ്ണയില്‍ നിന്നു ഞാന്‍ 
                        ദേശീയ ഗാനങ്ങള്‍ പാടിയതും
                        വീണു കിട്ടീടും മയില്‍‌പ്പീലിത്തുമ്പുകള്‍  
                        പുസ്തകത്താളിലൊളിപ്പിച്ചതും
                        കേളി കൊട്ടീടും മനസ്സിന്റെ കോണിലി-
                        ന്നാളിപ്പടര്‍ന്നു പിടിച്ചിടുന്നു. 
                        എല്ലാമോര്‍ക്കേണമെന്നു നിനക്കുമ്പോള്‍ 
                        അല്ലലില്ലാതവ ഓടിയെത്തും 
                         അക്ഷരമെന്തെന്നറിയാതെ പുസ്തകം
                         ഭക്ഷിച്ചിടട്ടെ എന്നോര്‍ത്തിടുമ്പോള്‍
                        ചാരത്തു വന്നു ചിരിക്കും ഗുരുവിന്റെ 
                         കൂടെ കളിക്കുന്ന കുട്ടികള്‍ക്കൊപ്പമായ്
                         ഓടിയെത്തീടുമധ്യാപകരും 
                         പേനതന്‍ തുമ്പിലായ്‌ അക്ഷരമാലകള്‍ 
                         ആനയിച്ചെത്തിച്ചതോര്‍ത്തുപോയ് 
                         വീണ്ടും വരട്ടെ അടുത്ത ജന്മത്തിലും
                         വീണ മീട്ടീടുമീയാലയത്തില്‍ 
                         പച്ചക്കിളിയായോ പിച്ചകപ്പൂവായോ 
                         പിച്ചവച്ചോടീ നടന്നീടുവാന്‍ 
                         കായീകമേള കലോത്സവങ്ങള്‍ പിന്നെ 
                         കാവ്യ ലഹരിയുമൊത്തിടുമ്പോള്‍ 
                         കാലം യവനിക തീര്‍ത്തുനമുക്കായ് 
                         കാഹളമെല്ലാം എരിഞൊടുങ്ങീ
                        ''ഇന്നെനിക്കേകിയ സ്വാഗതപൂക്കള്‍ക്ക് 
                         എന്തു ഞാന്‍ നല്‍കേണ്ടു കാഴ്ചയായി ''
                                
                                                                                               സൗമ്യവതി തമ്പുരാട്ടി
                                                                                             c /o രാജരാജവര്‍മ്മ 
                                                                                                 വയസ്ക്കര രാജ്ഭവന്‍ 
                                                                                                      കോട്ടയം
                                                                                        [സ്കൂളിലെ തിരക്കുകള്‍ക്കിടയില്‍ ആയിരുന്നു
ഞങ്ങള്‍.ഓഫീസില്‍ കടന്നു വന്ന സൗമ്യവതി തമ്പുരാട്ടി പൂര്‍വവിദ്യാര്‍ഥി എന്ന് സ്വയം പരിചയപ്പെടുത്തി .1958 ഇല്‍ ഇവിടെ നിന്നും പഠിച്ചിറങ്ങിയ സൌമ്യവതി തമ്പുരാട്ടി തന്റെ ഓര്‍മ്മകളിലൂടെ സ്കൂളിന്റെ പൂര്‍വകാലം വിവരിച്ചപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി .എത്രമേല്‍ ഈ സ്കൂള്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന തിരിച്ചറിവിനോടൊപ്പം  വിദ്യാലയ സ്മരണകള്‍ വര്‍ണ്ണിച്ച വാക്കുകളിലെ കവിത്വം വരികളി ലൂടെ വെളിവാക്കിയപ്പോള്‍ അത് ഇളംകുന്നപ്പറവകള്‍ ഔദ്യോഗിഗമായി  ഉദ്ഘാടനം നടത്തിയ ദിനത്തെ ധന്യമാക്കിയ പോലെ .....ഈ ലോകത്തിന്റെ കോണുകളില്‍ പലയിടങ്ങളിലായ്  പറന്നു പോയ ദേശാടന ക്കിളികളെ ...ഇവിടേയ്ക്ക് സ്വാഗതം ....]

അനന്തമായ ആകാശത്ത് സ്വതന്ത്രമായ്  പറക്കുന്ന പറവകളെ പോലെ ഞങ്ങള്‍ ഇളങ്കുന്നപ്പുഴ ജി.എച്ച്.എസ് .എസിലെ  വിദ്യാര്‍തഥികള്‍വിദ്യാരംഗത്തോടൊപ്പംഭാവനയുടെ വിഹായസ്സില്‍ ചിറകടിച്ചിങ്ങനെ .....................

ആനച്ചന്തം


ആനച്ചന്തത്തിനു ഒന്നാം സ്ഥാനം  അഖില്‍ വര്‍ഗീസ്‌ 9A



പ്രസംഗക്കളരി

അഭിനന്ദനങ്ങള്‍ ...ട്വിന്‍സന്‍  വര്‍ഗീസ്‌  [xc ] പ്രസംഗക്കളരിയില്‍ പയറ്റി തെളിഞ്ഞതിന്

കാര്‍ട്ടൂണ്‍

                                       കാര്‍ട്ടൂണ്‍ രചന ഒന്നാം സ്ഥാനം   

വിശ്വജിത്  എം .കെ  10  ബി    കാര്‍ട്ടൂണ്‍ 

വരകള്‍ വരങ്ങള്‍

വരകള്‍  വരങ്ങള്‍ ................                    

ഒന്നാം സ്ഥാനം പെന്‍സില്‍ ഡ്രോയിംഗ്    
രാഹുല്‍ എം .എസ് 9A




രണ്ടാം സ്ഥാനം വിമല്‍ പി.കെ  10 c 


   
മൂന്നാം  സ്ഥാനം നന്ദു കാര്‍ത്തിക് എ.വി  10A


                             


                                                       

ഏക ജാലകം

ജീവിതം നിഷ്ഫലമാകാത്ത ഏക ജാലകം 
ചെറുകഥ  ഒന്നാം സ്ഥാനം ലഭിച്ച കഥ                                        രേഷ്മ  ചന്ദ്രന്‍  XC
            ഇരുളടഞ്ഞ ആ നാല്‍ചുവരുകള്‍ക്ക്  ഉള്ളിലേക്ക്  പ്രകാശത്തിന്റെ കൂര്‍ത്ത ശൂലങ്ങള്‍ കടന്നു ചെന്നു.ഇവിടം തീര്‍ത്തും ഏകാന്തമാണ് .ഇരുട്ടിനെ സ്നേഹിക്കുന്നു ഞാന്‍.വികാരവിചാരങ്ങളുടെ ഭ്രാന്തമായ ലോകം എനിക്കായ് ഇവിടെ ........സത്യത്തില്‍ എന്റെ കാത്തിരിപ്പ് ആര്‍ക്ക് വേണ്ടിയാണ്.ഉറ്റവരും ഉടയവരും ഉപേക്ഷിച്ച ഈ ജന്മത്തിന്റെ അനാഥത്വം മാത്രം എനിക്ക് കൂട്ട് .ഈ അനാഥാലയത്തിന്റെ  പാതിയടഞ്ഞ വാതിലുകള്‍............... ഒരുതുള്ളി വെളിച്ചം....ഭൂതകാലത്തേക്ക് കാലചക്രം തിരിക്കുമ്പോള്‍ ഓര്‍മ്മകള്‍ മഴയത്ത്‌ ഒലിക്കുന്ന മണ്‍കൂനകള്‍  പോലെ ....വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടിയപ്പോള്‍ ഇടയ്ക്ക് എവിടെയോ വച്ച്  മകന്‍ എല്ലാം നഷ്ട്ടപ്പെടുത്തി .കൂട്ടത്തില്‍ എന്നെയും .......ആദ്യമായ് എന്നെ അവന്‍  അമ്മേ വിളിച്ചപ്പോള്‍ ഞാന്‍ അനുഭവിച്ച സന്തോഷം എത്രയാണെന്നോ?എന്റെ മാതൃത്വം ധന്യമായ നിമിഷം !എന്നാല്‍ അവന്റെ വളര്‍ച്ചകളില്‍ എന്നെ ചെറുതായ് കാണാന്‍ അവന്‍  ശ്രമിച്ചു.അച്ഛന്റെ സാന്നിധ്യം ഇല്ലാത്ത അവന്‍ തനിക്ക് ഊന്നുവടി ആകും എന്ന് പ്രത്യാശിച്ചു.വാര്‍ധക്യം എന്റെ കണ്ണുകളിലെ വെളിച്ചം കൊട്ടി അടച്ചപ്പോള്‍ വെളിച്ചം പകര്‍ന്നത് മാതൃത്വത്തിന്റെ പവിത്രത മാത്രം ആണ്. അത് കൊണ്ട് തന്നെ എന്റെ മോന്‍ ദേശാടനക്കിളി ആണെന്ന് കരുതാനുള്ള ജ്ഞാനവും എനിക്കുണ്ട് എന്റെ ജീവിതം ഈചുവരുകള്‍ക്കുള്ളില്‍പരിമിതമാക്കപ്പെട്ടു.ഈജാലകത്തിനപ്പുറം വിശ്രമം ഇല്ലാത്ത അമ്മക്കിളി ആയിരുന്നു ഞാന്‍.കുഞ്ഞിനു വേണ്ടി ജീവിച്ച പാവം അമ്മ.ഈ ജനലിനപ്പുറവും ഇപ്പുറവും മാറ്റമില്ലാത്തത് എനിക്ക് മാത്രം........