Thursday, October 13, 2011

സനലും സ്കൂളും പിന്നെ കണ്ടോ?.... സനലിന്റെ വയലും





സനലും സ്കൂളും പിന്നെ കണ്ടോ?....സനലിന്റെ
മാജിക്കും  

സനല്‍ ഇപ്പോള്‍ താരമാണ്.എളങ്കുന്നപ്പുഴ ജി.എച്.എസ് എസ് ലെ  കരനെല്‍പ്പാടം കാണുമ്പോള്‍ ഓര്‍ക്കുക സനലിനെ മാത്രമാണ് കൃഷിഭവനും എളങ്കുന്നപ്പുഴ പഞ്ചായത്തും   പി.ടി.എ യും കാര്‍ഷികസംസ്കാരം  കുട്ടികളില്‍ വളര്‍ത്താന്‍  വിഭാവന ചെയ്ത പാടം സനല്‍ സജീവന്റെ കൈകളില്‍ സുരക്ഷിതമാണ്. പഠനം മാത്രം അല്ല വിദ്യയുടെ അളവുകോല്‍ എന്ന് അധ്യാപകരെ കൊണ്ട് കൂടി ചിന്തിപ്പിക്കാന്‍ ഈ ഒരു കൊച്ചു  ഉദാഹരണം തന്നെ മതി.ജലലഭ്യത കുറഞ്ഞ പ്രദേശം  തീര്‍ത്തും ഉപയോഗ യോഗ്യമല്ലാത്ത വസ്തുക്കള്‍ കൊണ്ട്  ജലധാരയാല്‍ നിറച്ച ഈ വിദ്യാര്‍ഥി എല്ലാവരെയും അതിശയിപ്പിക്കുന്നു.കടുത്ത വെയില്‍ കൊണ്ട് നെല്‍ച്ചെടി ഒന്ന് വാടാന്‍ പോലും 8 എ  ഇല്‍ പഠിക്കുന്ന ഈ വിദ്യാര്‍ഥി അനുവദിക്കാറില്ല. കുറച്ചു വടിക്കഷ്ണങ്ങളും കുഴലുകളും  പൊട്ടിയ കുപ്പിക്കഷ്ണങ്ങളും കൊണ്ട് ഈ കുട്ടി സൃഷ്ട്ടിച്ച ഈ  'കൊച്ചു മാജിക് '  കുസൃതികള്‍ കാണിച്ചതിനു ശകാരിച്ച അധ്യാപകരെ കൊണ്ട്   പോലും   'നീ  മിടുക്കനാണ് ' എന്ന് പറയിപ്പിക്കാനായതും പുതിയ വിദ്യാഭ്യാസ രീതിയുടെ മേന്മ തന്നെ യാണ്.പഠനത്തിന്റെ മാറ്റുരക്കുമ്പോള്‍ ജീവനത്തിന്റെ ഈ വിദ്യകള്‍ക്ക്  ഗ്രേഡ്  നല്‍കാന്‍ വേദി ഒരുക്കുന്ന വിദ്യാഭ്യാസ ചിന്തകള്‍ക്ക് ജീവിക്കുന്ന ഉദാഹരണം തന്നെ ആണ് ഈ കുട്ടി.പാടത്തിന്റെ  പാറാവുകാരനായ  സനല്‍ അറിയുന്നില്ല .....ഉഴുതുമറിക്കുകയാണ് തന്റെ കൂട്ടുകാരുടെയും അധ്യാപകരുടെയും  മനസ്സിലെ വിദ്യാഭ്യാസ നിര്‍വചനങ്ങളെ  എന്ന്.........