Saturday, October 8, 2011

ഞാന്‍ പട്ടാളക്കാരന്‍




ഞാന്‍ പട്ടാളക്കാരന്‍  
          

                ഈ മരണശയ്യയില്‍ വെമ്പിടുന്നു ഞാന്‍
             വേദന തന്‍ നെരിപ്പോടില്‍ കിടപ്പൂ ഞാന്‍
             ഒരു കുളീരായ് മനസ്സില്‍ സ്മരണകള്‍
             കിതപ്പായ് നിറയുന്നു വീണ്ടും വീണ്ടും.......

             വെടിയുണ്ടയാല്‍  പിളറ്ന്നൊരീ മാറില്‍ 
             നിന്നുതിരുമാരക്തത്തിനെന്‍ നാടിന്‍ ഗന്ധം 
             കൈക്കുമ്പിളില്‍ ചേര്‍ത്തമണ്ണിനും
             അമ്മതന്‍ പാലിന്‍ സുഗന്ധമോ 
           
             രക്തം വാര്‍ന്നു  വീണ ഭൂമി നീയെന്‍ 
             ദേഹത്തിനഭയമീ നിമിഷം വരെ 
             ശൂന്യമാം നിമിഷങ്ങള്‍ ....യെന്‍ പ്രിയേ
             ഓര്‍ക്കുന്നീല ഞാനൊന്നും ...വയ്യ 
   
             അന്തരാത്മാവില്‍    നിന്നിതാ  ചൈതന്യം 
             ഈ പുലരിയില്‍ പൊട്ടി വിരിഞ്ഞതല്ല   
             മാതൃരാജ്യത്തോടുള്ള  ഈ മമത....    
             ഈ ഭൂമി തന്‍ മകന്‍ ഞാനിതാ..വിട 

            ഇന്നിതാ ഈ മണ്ണിന്  ഭാഗമാകുന്നൂ
            ജന്മനാടിന്നായി എന്നെ ത്യജിക്കുന്നൂ 
            ധീര വീര പടയാളിയായ് പൊരുതി 
            എന്‍ ദേശത്തിന്‍ രക്ഷാകവചമായ് 


            ഉന്നം പിഴക്കാത്ത തോക്കുമായി 
            കൂര്‍പ്പിച്ച കാതും കരളുമായി 
            ശത്രുവെ തിരയുന്ന കണ്ണുമായി 
            ജീവിതമത്രയും  പൊരുതിഞ്ഞാന്‍ 

            എന്‍ പ്രിയേ നിനക്കുമീ ഭൂമി അഭയം 
           നീ അഭിമാനിക്കൂ നിന്‍ പ്രിയനീഞാന്‍ 
           നാടിനായ് നാടിനെയും വീടിനെയും 
           വെടിഞ്ഞ ധീരനാം പട്ടാളക്കാരന്‍...