Tuesday, June 8, 2021

കുചേലവൃത്തം വഞ്ചിപ്പാട്ട് -രാമപുരത്ത് വാര്യർ



                              സാന്ദ്രസൗഹൃദം 

സാന്ദീപനി മഹർഷിയുടെ ആശ്രമത്തിൽ നമ്മൾ പണ്ട് ഒരുമിച്ച് കഴിഞ്ഞതും വേദവും ശാസ്ത്രവും പഠിച്ചതും ഇഴയടുപ്പമുള്ള ഒരു കൂട്ടുകെട്ട് നമ്മിൽ  ഉണ്ടായതും ചങ്ങാതി മറന്നില്ലല്ലോ . ഗുരുവിന്റെ ഭാര്യ പറഞ്ഞതനുസരിച്ച് ഒരിക്കൽ നമ്മളെല്ലാവരും ആശ്രമത്തിൽ  വിറകു തീർന്നപ്പോൾ വിറക് ശേഖരിക്കാൻ പെരുങ്കാട്ടിൽ പോയതും  വിറകൊടിച്ച് കെട്ടി വച്ചതും സൂര്യൻ അസ്തമിച്ചതും  അങ്ങ് മറന്നില്ലല്ലോ. പെട്ടെന്ന് കൂരിരുട്ടും  മഴയും  കൊടുങ്കാറ്റും വന്നപ്പോൾ   നമ്മൾ പേടിച്ചു പോയി.ഇരുട്ടായതുകൊണ്ട് നമ്മൾക്ക് അന്യോന്യം കാണാൻ സാധിച്ചില്ല. നമ്മൾ എല്ലാവരും ഒരുമിച്ച് പിറ്റേന്ന് പുലരി വരെ കാറ്റത്ത് പറന്നു പോകുമെന്ന് വിചാരിച്ച് ഗുഹയിൽ ഒളിച്ചിരുന്നതും ഓർക്കുന്നുണ്ടല്ലോ ? നമ്മൾ പേടിച്ച് കൈകൾകോർത്ത് പിടിച്ചതും സൂര്യനുദിച്ചതും അങ്ങ് മറന്നില്ലല്ലോ ?സന്ധ്യയായിട്ടും നമ്മെ കാണാതിരുന്നപ്പോൾ ഭാര്യയോട് മുനി ദേഷ്യപ്പെട്ടതും നേരം പുലർന്നപ്പോൾ നമ്മെ തിരഞ്ഞ് കാട്ടിൽ വന്നതും അദ്ദേഹത്തെ കണ്ടപ്പോൾ പേടിച്ച് വിറച്ച്  കൊണ്ട് അരികിൽ ചെന്നതും അദ്ദേഹത്തിന്റെ   കാലിൽ വീണ് നമസ്കരിച്ചതും  മുനി സന്തോഷത്തോടെ നമ്മെ അനുഗ്രഹിച്ചതും  അങ്ങ് മറന്നില്ലല്ലോ? ഗുരുവിന്റെ  അനുഗ്രഹം കൂടാതെ നമുക്ക് ജന്മസാഫല്യം ഉണ്ടാവുകയില്ല