Friday, January 20, 2012

                                ഇവള്‍ക്ക് മാത്രമായ് -സുഗതകുമാരിയുടെ കവിത
    രഫീഖ് അഹമ്മദിന്റെ  തോരാമഴ എന്ന കവിത 
മലയാളം കവിത മാമ്പഴം -വൈലോപ്പിള്ളി ശ്രീധരമേനോന്‍ 

ലേഖനം


ന്‍റെ വെറും ചിന്തകള്‍
      എന്തേ ഈ കുഞ്ഞുങ്ങള്‍ക്ക് പറ്റിയത്?അവരുടെ കുട്ടിത്തവും കുട്ടിക്കളികളും എവിടെ പോയ്‌ മറഞ്ഞു?എന്തേ ഞെട്ടിക്കുന്ന വാര്‍ത്തകള്‍ക്ക് നേരെ അവര്‍ മരവിച്ച മനസ്സുള്ളവര്‍ ആകുന്നത്?ആരെയും സ്നേഹിക്കാണോ മനസ്സിലാക്കാനോ മനസ്സില്ലാതാകുന്നതെന്തെ?പഠിക്കാന്‍ പോയിട്ട് ജീവിക്കാനുള്ള അടിസ്ഥാനപാഠങ്ങള്‍ പോലും മനസ്സിലാക്കാതെ പോകുന്നത്?പത്രതാളുകളില്‍ വായിച്ചു...ഒരു സ്കൂള്‍ ബസ്സ്‌ വന്നപ്പോള്‍ തിക്കില്‍ പെട്ടു ഒരു കുട്ടി വീണു പോയെന്നും ആ കുട്ടിയെ പിടിച്ചു എഴുന്നീല്‍പ്പിക്കാന്‍  പോലും ശ്രമിക്കാതെ മറ്റു കുട്ടികള്‍ ആ വിദ്യാര്‍ഥിയുടെ ദേഹത്ത് ചവിട്ടി ബസ്സില്‍ സ്വസ്ഥാനങ്ങളില്‍ ഇരിപ്പുറപ്പിച്ചു എന്നും......എന്തോ വല്ലാത്തൊരു നീറ്റല്‍   ....എന്താ പഠിപ്പിക്കുന്നെ?എന്താ കുട്ടികള്‍ പഠിക്കുന്നത്?അക്ഷരങ്ങളും മര്യാദകളും ഒക്കെ ക്ലാസ് മുറിക്കുള്ളില്‍ ..സിലബസ്സുകള്‍ക്കുള്ളില്‍ അല്ലാതെ എപ്പോഴോ പഠിച്ചു ....പഠിപ്പിച്ച ഗുരുനാഥന്മാര്‍ തെറ്റിന് ശിക്ഷിച്ചതും ചൂരല്‍ പ്രയോഗത്തിലുടെ ...അവര്‍ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ..ബോധവാന്മാര്‍ ആയിരുന്നോ അല്ലയോ എന്നറിയില്ലായിരുന്നു ...ഒന്നറിയാം ആയിരുന്നു ...ഞങ്ങള്‍ നന്നാവാന്‍ വേണ്ടി ആയിരുന്നു അവര്‍ ശാസിച്ചതും ശിക്ഷിച്ചതും എന്ന്.
..
               ഗുരു അവസാന വാക്കായിരുന്നു ഞങ്ങള്‍ക്ക് ...ടീച്ചര്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെ ചെയ്യാനാ ..എന്ന് എത്ര അഹങ്കാരത്തോടെ ആണെന്നോ വീട്ടില്‍ പറയുക?ടി .വി ,കമ്പ്യൂട്ടര് ,ഇന്റര്‍നെറ്റ്‌ ...ഇവയ്ക്ക് മുന്നില്‍ അധ്യാപകരുടെ അറിവ് പരിമിതം എന്ന് തിരിച്ചറിഞ്ഞതും കുട്ടിയുടെ കുറ്റം അല്ലല്ലോ?പണ്ട്  ക്ലാസ്സില്‍ ഒന്ന് മുടങ്ങിയാല്‍ തന്നെ പിറ്റേ ദിവസം ലീവ് ലെറ്റര്‍ കൊടുക്കാന്‍ പേടിയാണ് ..ഇന്നു നിര്‍ലജ്ജം  ക്ലാസ് കട്ട് ചെയ്ത്...ഉഴപ്പുന്ന കുട്ടികളെ ഗുണദോ ഷിക്കാന്‍ വരെ അദ്ധ്യാപകന്‍ രണ്ടു വട്ടം ചിന്തിക്കണം
         മൂപ്പെത്താതെ പഴുത്ത ഫലങ്ങള്‍ ..എറിഞ്ഞു കളയും..അതല്ലേ പതിവ്?ചെറിയ പ്രായത്തില്‍ തന്നെ കാണേണ്ടാത്തതും അറിയേണ്ടാത്തതും പറയേണ്ടാത്തതും ആയ കാര്യങ്ങള്‍ അവര്‍ അറിഞ്ഞതും ആരുടെ കുറ്റമാണാവോ?നാളത്തെ വാഗ്ദാനങ്ങളെ ...നിങ്ങള്‍ ഇങ്ങനെ കടിഞ്ഞാണുകള്‍ ഇല്ലാതെ എവിടെ പോകുന്നു?സരസ്വതിയുടെ വിളയാട്ടം അല്ലെ നിങ്ങള്‍ക്കുള്ളില്‍ നിറയേണ്ടത്‌?ലോ വേസ്റ്റും ,മൊബൈല്‍ ഫോണും ,ചാറ്റിങ്ങും ഒക്കെ കാലത്തിന്റെ മാറ്റങ്ങള്‍ ..കാലം മാറിയാലും കോലം മാറരുതെന്നു ഒരു കവി പറഞ്ഞത് ഓര്‍ത്തു പോയി .വാട്ടക്കായ്  ആകല്ലേ എന്നൊരു പ്രാര്‍ത്ഥന .
        ലഹരിപദാര്‍ഥങ്ങള്‍ നശിപ്പിക്കും നിങ്ങളെ എന്നൊക്കെ പറഞ്ഞാല്‍ ഇതെത്ര കേട്ടിരിക്കുന്നു ടീച്ചെരെ ..എന്ന മട്ടിലുള്ള നോട്ടം ..ഉപദേശിക്കാനുള്ള ആത്മവിശ്വാസത്തെ വരെ നഷ്ട്ടപ്പെടുത്തുന്നു.ശനിയാഴ്ചകളിലും ഞാറാഴ്ചകളിലും ചീറിപ്പായുന്ന ബൈക്ക് ഓടിക്കുന്ന ചെത്ത്    കുട്ടികളില്‍ പലരും ഹൈസ്കൂളില്‍ പഠിക്കുന്ന പാവം പിടിച്ച കുട്ടികള്‍ ആണെന്നതും മൊത്തത്തില്‍ ഒരു കണ്‍ഫുഷ്യന്‍ ജനിപ്പിക്കുന്നു.
       കുട്ടികള്‍ക്ക്‌ പകരം യുവതീ യുവാക്കന്മാരെ ആണ് പഠിപ്പിക്കുന്നത്‌ എന്ന തോന്നലാണ് ഏറ്റവും സങ്കടം.ഒരു പത്ത് കൊല്ലത്തിനു മുന്‍പ്‌ കുട്ടികള്‍ക്ക്‌ ആ നിഷ്ക്കളങ്കത്വം ഉണ്ടായിരുന്നു...കണ്ണെഴുതി കമ്മലിട്ട ആണ്‍കുട്ടികള്‍. മനസ്സിലുളവാക്കുന്ന വികാരം എന്താണോ ആവോ?
       അക്ഷരബോധമില്ലാത്തതിനേക്കാള്‍ ദുഃഖം തോന്നിയിട്ടുണ്ട് സാമാന്യ ബോധം ഇല്ലാതെ കുട്ടികള്‍ പെരുമാറുന്നത് കണ്ടപ്പോള്‍ .......പ്രലോഭനങ്ങളില്‍ പെടാത്ത മനസ്സ്‌ അത് സ്വന്തമാക്കാനാവുന്നതല്ലേ ഏറ്റവും ഭാഗ്യം?


കമ്പ്യൂട്ടര്‍ പറഞ്ഞു തരാത്ത എത്രയോ കാര്യങ്ങള്‍ ക്ലാസ് റൂമുകളില്‍ നാം പഠിക്കുന്നു ..മാറ്റം ആവശ്യം എന്നറിയാവുന്നവര്‍ തന്നെ ആണവര്‍ ..എന്നാല്‍ സാഹചര്യങ്ങള്‍ കൂട്ടുകെട്ടുകള്‍ കുടുംബാന്തരീക്ഷം ഇവ അവന്റെ തീരുമാനങ്ങളെ കാറ്റത്ത് ഉലയ്ക്കുന്നു .
     ചളിയ്ക്കുള്ളില്‍ താമര വിടര്‍ന്നു നില്‍ക്കുമ്പോള്‍ അതിലൊരല്‍പ്പം പോലും ചളി പുരളാത്തതു പോലെ ...അതിജീവനത്തിന്റെ പൊരുള്‍ മനസ്സിലാക്കണം എന്ന് പറഞ്ഞാല്‍ ആരാണ് അത് കേള്‍ക്കുക?ഇത്തിരി ഉപദേശിക്കുമോ എന്ന് കളിയായ്‌ ചോദിക്കുന്ന അവരുടെ ഹുമര്‍ സെന്‍സ്  ...വളരെ നല്ലത് .കാലത്തിന്റെ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ അധ്യാപകര്‍ക്കും ആകണം ..നാടോടുമ്പോള്‍ ....




..      വെക്കേഷന്‍ മൊത്തം വെയിലും അലച്ചിലും കൊണ്ട് ...വരണ്ടുണങ്ങി..എത്രയോ കാതങ്ങള്‍ നടന്ന്‍.... ... .../.....>>>എത്രയോ പേരുടെ നല്ല മനസ്സുകളുടെ പ്രോത്സാഹനം ഏറ്റുവാങ്ങി മാത്രം നേടിയ കുരുന്നുകള്‍ ...അവരുടെ എല്ലാം ഏറ്റുവാങ്ങും എന്ന ഉറപ്പില്‍ മാത്രം ...ചേര്‍ത്തതിന്റെ ..കടപ്പാടിന്റെ ആരും കേള്‍ക്കാന്‍ ഇഷ്ട്ടപ്പെടാത്ത പഴം കഥകള്‍..  ............................
       അധ്യാപകര്‍ രാഷ്ടീയത്തിനും പ്രാദേശികതയ്ക്കും ജാതീയതയ്ക്കും അതീതമാകണം എന്നതാണല്ലോ മറ്റുള്ള എല്ലാ തൊഴിലിനേക്കാള്‍  ഈ ജോലിയെ മഹത്തായ ഒന്നായ്‌ മാറ്റുന്നത്.ജീവന്‍ നിലനില്‍ക്കാന്‍ ശരീരം ,മനസ്സ്‌,ആത്മാവ് ഇവ വേണം.അധ്യാപകന്‍റെ മുഴുവന്‍  ഊര്‍ജ്ജവും ഉപയോഗിച്ചാല്‍.....  ..ഒരല്‍പം മാറ്റം എങ്കിലും ഒരു കുട്ടിയില്‍ ഉണ്ടാക്കാനാകും.ഈ വിശ്വാസം പോലും അല്‍പ്പാല്‍പ്പമായ്‌ നഷ്ടപ്പെടുന്നതും തിരിച്ചറിയുന്നു.
         സുതാര്യമായ കാഴ്ചപ്പാടുകള്‍ ഇല്ലാതെ സ്വന്തം വിഷയങ്ങള്‍ക്കുള്ളിലോ ചിന്താഗതികള്‍ക്കുള്ളിലോ ജീവിക്കാമായിരുന്നു പണ്ട്.കെട്ടി ഏല്പ്പിക്കപ്പെട്ട ആദര്‍ശങ്ങള്‍ക്ക് അപ്പുറത്ത് പ്രതിസന്ധികളെ അതിജീവിക്കാനുള്ള സാധാരണ ഉപാധികള്‍ എങ്കിലും പറഞ്ഞു കൊടുക്കാന്‍ ക്ലാസ്സ്‌ മുറികളില്‍ സാധിക്കാറില്ല .പലപ്പോഴും..സിലബസ്സില്‍ കുരുങ്ങുന്ന...അധ്യാപകന്റെ ധര്‍മ്മസങ്കടം ആരോട് പറയാന്‍.....?അല്ല...ആര് കേള്‍ക്കാന്‍...?



ദൃശ്യ ശ്രാവ്യ ഉപാധികള്‍ക്ക്  മുന്‍ഗണന നല്‍കിക്കൊണ്ടുള്ള വിദ്യാഭ്യാസം പണ്ട്


സ്വപനത്തിലെ ഇല്ലായിരുന്നു.ഇതൊക്കെ എത്ര കണ്ടിരിക്കുന്നു എന്ന മട്ടിലുള്ള അവരുടെ ലാഘവം ...അവര്‍ജനിച്ചു വീഴുന്നതെ
ഇവയുടെ തൊട്ടിലിലെക്കല്ലേ?


ഭൂമിയിലെ നക്ഷത്രങ്ങളാണ് അവര്‍ എന്ന്‍
അറിയാം.അതുകൊണ്ട് തന്നെ അവര്‍
കെട്ടു പോകുന്നത് കയ്യും കെട്ടി നോക്കി
നില്‍ക്കാന്‍ ആകുന്നില്ല .എന്നാല്‍ മാതാ
പിതാക്കളും തോറ്റുതുന്നം പാടുന്നു.
പ്രത്യേകിച്ച് ഒരു റോളും പഠിപ്പിക്കുക
എന്നതില്‍ കവിഞ്ഞു ഇല്ല എന്നതും
"സന്തോഷ"ത്തിനു വക നല്‍കുന്നു!


അവരെ ജിജ്ഞാസുക്കളാക്കാന്‍ പറ്റുന്ന പുതുമകള്‍ ഒന്നും ഇല്ലാ എന്നതും ലജ്ജാകരം ആയ് തോന്നിയിട്ടുണ്ട് പലപ്പോഴും.പണ്ടത്തെ കുട്ടികളെ പോലെ കൌതുകം ഉള്ള മനസ്സുകള്‍ എന്നേ അവര്‍ക്ക് നഷ്ട്ടം ആയി.ജീവിതത്തില്‍ പലനഷ്ട്ടങ്ങളും സംഭവിച്ചിട്ടുണ്ടെങ്കിലും കുട്ടിത്തം മാറാത്ത  മനസ്സിനുടമ എന്നൊരു കുഞ്ഞഹങ്കാരം ബാക്കിയുണ്ട്.അതും കൂടെ നഷ്ട്ടപ്പെട്ടാല്‍ ....ഓ!വയ്യ അതോര്‍ക്കാന്‍!!!!!!!!!!!!!!!!!!!!!!!!!!!!!!!!.....,,,,

      ഇരുട്ടിലെ കുഞ്ഞുമിന്നാമിനുങ്ങുകള്‍  ...എത്ര സന്തോഷം തരുന്നു നമുക്ക്‌!!!!!? "എല്ലാം നശിച്ചുപോയിട്ടില്ല.....പോകില്ല  "എന്ന കവിയുടെ ശുഭാപ്തിവിശ്വാസത്തെ ഓര്‍മ്മിപ്പിക്കും പോലെ
നിഷ്ക്കളങ്കത്വം മിന്നുന്ന മുഖങ്ങള്‍ ഇന്നുമുണ്ട്  ....അവര്‍ക്കുള്ളില്‍ എവിടേയോ തങ്ങളെ മാതാപിതാക്കള്‍ക്ക്‌ ഒപ്പം പ്രതിഷ്ിചിട്ടുണ്ടെന്ന ബോധം കുളിര്‍ക്കാറ്റ്‌ തന്നെ ..".ദി ലാസ്റ്റ്‌ ലീഫ്‌""""''എന്ന കഥയിലെ പ്രതീക്ഷ നല്‍കുന്ന അവസാന ഇല.


     ഗുരുകുല വിദ്യാഭ്യാസം ഭാരതത്തിനു സമ്മാനിച്ചത് സമത്വ സുന്ദരമായ കാഴ്ചപ്പാടായിരുന്നു.ഇന്നോ?വേര്‍തിരിവുകളുടെ  ലോകം എന്തെന്ന്‍ ആദ്യമായ്‌ പഠിക്കുന്നത് എവിടെ നിന്ന്?നന്മയുടെ പ്രഭാകിരണം ആയ് ജീവിക്കേണ്ടവര്‍ ഉള്ളു പൊള്ളയായ മനുഷ്യത്വഹീനമായ ചിന്തകളുടെയും പ്രവര്‍ത്തികളുടെടെയും വക്താക്കളായി മാറുന്നത് വെറും നോക്കുകുത്തികളെ പോലെ നോക്കി നില്‍ക്കേണ്ടി വരുന്നത് എത്രയോ കഷ്ട്ടം
കുറെ നാളു മുന്‍പ്  വായിച്ച പുസ്തകത്തില്‍ നഷ്ട്ടപ്പെട്ടുപോയ നന്മകളെ കുറിച്ച് ഓര്‍മ്മപ്പെടുത്തുന്ന  ഒരു കവിത വായിച്ചു.ഒന്നാം ക്ലാസ്സില്‍ നിന്ന് രണ്ടിലേക്ക് ജയിച്ച കുട്ടി ആദ്യ ദിവസം വീട്ടിലെത്തിയത് കരഞ്ഞു കൊണ്ടാണ്.അമ്മയോട്‌ അവന്‍ ഉറക്കെ കരഞ്ഞു കൊണ്ട് പറഞ്ഞു.
  ക്ലാസ്സില്‍ ഒന്നാമതായ്‌ തന്നെ രണ്ടിലേക്ക് ജയിച്ചു ഞാന്‍
 പാവം അമ്മിണി ടീച്ചര്‍ ഒന്നാം ക്ലാസ്സില്‍  തോറ്റുപോയ്‌
   ഈ മനസ്സ്‌ നഷ്ട്ടപ്പെട്ടപോഴാണ് യഥാര്‍ത്ഥത്തില്‍ യാന്ത്രികമായ പ്രവര്‍ത്തനം മാത്രമായ് വിദ്യാഭ്യാസം ഒതുങ്ങിയത്.ഒത്തിരി നല്ല കാര്യങ്ങള്‍ ചെയ്ത് ജീവിതം ധന്യമാക്കാന്‍ പര്യാപ്തമാക്കുന്ന വിദ്യാഭ്യാസ രീതി എന്നാണാവോ നടപ്പാവുക?
   ??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????