Saturday, July 11, 2015

ലഹരിവിരുദ്ധ ദിനം-2015-തെരുവ്നാടകം

കടപ്പാട്  മോഡല്‍ എഞ്ചിനീയറിംഗ് കോളേജ്‌ തൃക്കാക്കര

ജൂണ്‍ 2015

പി.എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 ന് പ്രത്യേക അസംബ്ലി നടത്തി.വായനാദിന സന്ദേശം നല്‍കി.ശ്രീഗണേഷ്[വിദ്യാര്‍ത്ഥി] പ്രസംഗിച്ചു.സൂര്യ സുനില്‍കുമാര്‍[വിദ്യാര്‍ത്ഥിനി] വായനാദിന സന്ദേശം നല്‍കി.ശ്രീ അശോകന്‍ സര്‍,പി.ടി.എ പ്രസിഡണ്ട്എന്നിവര്‍ പ്രസംഗിച്ചു.വായനാ മൂലകളുടെ ഉത്ഘാടനം നടത്തി.പോസ്റ്റര്‍ പ്രദര്‍ശനം നടത്തി.വിഖ്യാത ഗ്രന്ഥങ്ങളുടെ പ്രദര്‍ശനം ലൈബ്രറിയില്‍ നടന്നു.ക്ലാസ് പത്രങ്ങളുടെ പ്രദര്‍ശനം നടന്നു.ഇരുപത്തിരണ്ടാം തിയതി പ്രശ്നോത്തരി മത്സരം നടത്തി.ഇരുപത്തിമൂന്നാം തിയതി മാധ്യമങ്ങളും വായനയും എന്ന വിഷയത്തെക്കുറിച്ച് ഉപന്യാസ മത്സരം നടത്തി.ഇരുപത്തി നാലാം തിയതി വായനാമത്സരം നടത്തി.സ്കൂള്‍ മാഗസിന്‍ പ്രകാശനം ചെയ്തു.മലയാള കവിതകള്‍, പുസ്തകവായന ഇവ മൈക്കിലൂടെ പ്രക്ഷേപണം ചെയ്തു.
പ്രശ്നോത്തരി ഒന്നാംസ്ഥാനം-മരിയ ബെല്ല-10A,രണ്ടാം സ്ഥാനം-ഫിലോമിന സോന10എ,അഭിനവ് കെ.യു 9 ബി.ഉപന്യാസമത്സരത്തില്‍ ഫിലോമിന സോന10ബി[1],ശ്രീലക്ഷ്മി എ.സി[2],സൂര്യ സുനില്‍കുമാര്‍[3]-എച്ച്.എസ്
അരുണ്കുമാര്‍ കെ.എസ്[1],കെ.ശ്രീഗണേഷ്-യു.പി എന്നിവര്‍ വിജയികളായി.വായനാമത്സരത്തില്‍ വിപിന്‍‌ദാസ്,ദീപക് പി.വി,ആരതി എ.എം-[യു.പി] ശ്രീലക്ഷ്മി എ.സി,ഫിലോമിന സോന,രാഖി രാജന്‍ -[എച്ച്.എസ്] വിജയികളായി.