Wednesday, October 19, 2011

ഏക ജാലകം

ജീവിതം നിഷ്ഫലമാകാത്ത ഏക ജാലകം 
ചെറുകഥ  ഒന്നാം സ്ഥാനം ലഭിച്ച കഥ                                        രേഷ്മ  ചന്ദ്രന്‍  XC
            ഇരുളടഞ്ഞ ആ നാല്‍ചുവരുകള്‍ക്ക്  ഉള്ളിലേക്ക്  പ്രകാശത്തിന്റെ കൂര്‍ത്ത ശൂലങ്ങള്‍ കടന്നു ചെന്നു.ഇവിടം തീര്‍ത്തും ഏകാന്തമാണ് .ഇരുട്ടിനെ സ്നേഹിക്കുന്നു ഞാന്‍.വികാരവിചാരങ്ങളുടെ ഭ്രാന്തമായ ലോകം എനിക്കായ് ഇവിടെ ........സത്യത്തില്‍ എന്റെ കാത്തിരിപ്പ് ആര്‍ക്ക് വേണ്ടിയാണ്.ഉറ്റവരും ഉടയവരും ഉപേക്ഷിച്ച ഈ ജന്മത്തിന്റെ അനാഥത്വം മാത്രം എനിക്ക് കൂട്ട് .ഈ അനാഥാലയത്തിന്റെ  പാതിയടഞ്ഞ വാതിലുകള്‍............... ഒരുതുള്ളി വെളിച്ചം....ഭൂതകാലത്തേക്ക് കാലചക്രം തിരിക്കുമ്പോള്‍ ഓര്‍മ്മകള്‍ മഴയത്ത്‌ ഒലിക്കുന്ന മണ്‍കൂനകള്‍  പോലെ ....വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടിയപ്പോള്‍ ഇടയ്ക്ക് എവിടെയോ വച്ച്  മകന്‍ എല്ലാം നഷ്ട്ടപ്പെടുത്തി .കൂട്ടത്തില്‍ എന്നെയും .......ആദ്യമായ് എന്നെ അവന്‍  അമ്മേ വിളിച്ചപ്പോള്‍ ഞാന്‍ അനുഭവിച്ച സന്തോഷം എത്രയാണെന്നോ?എന്റെ മാതൃത്വം ധന്യമായ നിമിഷം !എന്നാല്‍ അവന്റെ വളര്‍ച്ചകളില്‍ എന്നെ ചെറുതായ് കാണാന്‍ അവന്‍  ശ്രമിച്ചു.അച്ഛന്റെ സാന്നിധ്യം ഇല്ലാത്ത അവന്‍ തനിക്ക് ഊന്നുവടി ആകും എന്ന് പ്രത്യാശിച്ചു.വാര്‍ധക്യം എന്റെ കണ്ണുകളിലെ വെളിച്ചം കൊട്ടി അടച്ചപ്പോള്‍ വെളിച്ചം പകര്‍ന്നത് മാതൃത്വത്തിന്റെ പവിത്രത മാത്രം ആണ്. അത് കൊണ്ട് തന്നെ എന്റെ മോന്‍ ദേശാടനക്കിളി ആണെന്ന് കരുതാനുള്ള ജ്ഞാനവും എനിക്കുണ്ട് എന്റെ ജീവിതം ഈചുവരുകള്‍ക്കുള്ളില്‍പരിമിതമാക്കപ്പെട്ടു.ഈജാലകത്തിനപ്പുറം വിശ്രമം ഇല്ലാത്ത അമ്മക്കിളി ആയിരുന്നു ഞാന്‍.കുഞ്ഞിനു വേണ്ടി ജീവിച്ച പാവം അമ്മ.ഈ ജനലിനപ്പുറവും ഇപ്പുറവും മാറ്റമില്ലാത്തത് എനിക്ക് മാത്രം........


No comments:

Post a Comment