Sunday, August 7, 2022

അമ്മയുടെ എഴുത്തുകൾ

 


അമ്മയുടെ എഴുത്തുകൾ 

അകത്തും പുറത്തും ആർദ്രത 

നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആധുനിക 

ജീവിതത്തി ൽ എഴുത്തിലൂടെ അത് പുന:സൃഷ്ടിക്കാൻ ശ്ര മിക്കു ന്ന കവിയാണ് വി മധുസൂദനൻ നായർ ,നഗര 

ജീവിതത്തിനിടയി ൽ കവി കണ്ടെത്തുന്ന അമ്മയുടെ എഴുത്തുകൾ ആണ് ഈ 

കവിതയുടെ പ്രമേയം . വീടിനു 

മോടി കൂട്ടുന്നതിന്റെ ഭാഗമാ യി ചി ല്ലുപെട്ടികളിപട്ടണക്കോ പ്പുകൾ നി റയുമ്പോൾ അമ്മ അയച്ച പഴയ കത്തുകൾ ചായ്പ്പി ലെ കാൽ 

പെട്ടിയിലേക്ക് ഒതുക്കിവയ്ക്കേണ്ടി വരുന്നു .ജീവിതചി ത്രങ്ങൾ കവിയുടെ 

ർമ്മയിലേക്ക് കടന്നുവരുന്നു .എല്ലാ ചിത്രങ്ങളി ലും അമ്മയാണ് നിറയുന്നത് 

.അമ്മയുടെ സംസാരം , അമ്മയുടെ കരുത, അമ്മയുടെ വാത്സല്യം എന്നി ങ്ങനെ 

എഴുത്തെല്ലാം അമ്മയായിരുന്നു .എന്നാ

പുതിയതും കുലീനവുമാ യ സാഹചര്യത്തിനു മുന്നിൽ കവി തോറ്റു പോകുന്നു .ജീവിതത്തിലും ഭാഷയിലും അധിനിവേശത്തെ യുക്തി കകൊണ്ട് എത്ര തന്ത്രപരമായാ ണ് കവി 

നേരിടുന്നത് !ആധുനിക ശൈലിയുടെ 

തടവറയിലാകുമ്പോഴും പുതുതലമുറയ്ക്ക് 

നഷ്ടമാകുന്ന പാരമ്പര്യബോധത്തെക്കുറി ച്ച് കവി ഉത്കണ്ഠപ്പെടുന്നു

മാതൃത്വം ഈശ്വ രീയമാ ണ്.അമ്മ പണ്ട് അയച്ച കത്തുകൾ ഇന്ന് വീടിന് ഭം ഗി കൂട്ടുന്ന സമയത്ത് ഒതുക്കി വയ്ക്കാൻ ശ്ര മി ക്കുന്നു .കുട്ടികൾ കത്തുകൾക്ക് നാശം വരുത്തില്ല എന്ന ഉറപ്പിലാണ് മാറ്റി വയ്ക്കുന്നത് .ഈ കത്തുകൾ കൗതുകമു ള്ളതും കവിയോ ട് സംസാരിക്കുന്നവയും ആണ് .അമ്മയുടെ സ്നേഹവും ഉൽക്കണ്ഠയും 

സാരോപദേശങ്ങളും വേദനകളും 

പ്രാർത്ഥനകളും നാമസങ്കീ ർത്തനങ്ങളും നാട്ടുപുരാ ണങ്ങളും വീട്ടുവഴക്കുകളും മരുന്നു കുറിപ്പുകളും നാദമാ യ് വന്ന് കവിയുടെ

നാവിലെ തേനായ് പിന്നെ അത് നാഭിയിസ്പന്ദി ച്ച് ജീവാം ശമായി മാ റുന്നു.അമ്മ എഴുതി യ കത്തുകൾക്ക് ഓരോ ന്നി നും ഓരോ 

മൊഴിച്ചന്തമാണ് എന്ന് കവി 

അഭിപ്രായപ്പെടുന്നു. ഓരോ മൊഴിയും 

അമ്മയെന്ന മാതൃഭാഷയുടെ നേരിന്റെ 

ഈണവും താളവും ഇമ്പവും മാതൃഭാഷയ്ക്കു മാത്രം തരാൻ കഴി യു ന്നതുമാ യ ഒന്നാണ് .മാതൃ ഭാഷ എന്നാൽ അമ്മയുടെ 

സ്പർശനാനുഭവത്തിലേ ക്ക് 

കൊണ്ടുപോകുന്നു .അനുഭവങ്ങളൊ ക്കെ 

നമ്മുടേത് തന്നെ ആയിരിക്കട്ടെ എന്നും 

വിദേശത്തു നിർമ്മി ച്ച അമ്മ അതായത് ഇംഗ്ലീഷ് ഭാഷ ആതിഥ്യമരുളാനുള്ളത് 

മാത്രമാണെ ന്നും കവി പറയുന്നു 

.മാതൃഭാഷയാ കുന്ന അമ്മയുമായുള്ള 

പൊക്കിൾകൊ ടി ബന്ധം മുറിച്ചു കളഞ്ഞ് പോയ കാ ലത്തി ന്റെ മധുരങ്ങളി ൽ 

കൊതിയൂറുന്ന ശീലം കൂടി നാം മറന്നു 

തുടങ്ങിയിരിക്കുന്നു.

അമ്മയുമാ യുള്ള വൈകാരികബന്ധം കുറഞ്ഞു വരുന്നതിനെ ഇവി ടെ കാണാൻ സാ ധിക്കുന്നു .എങ്കിലും കവിക്ക് അമ്മ ഓർമ്മയാണ്. ആദിമ സംഗീതമായി കവി യെ ഉണർത്തുന്നു .മാതൃഭാ ഷയി ലുള്ള അമ്മയുടെ എഴുത്തുകഒക്കെ അമ്മയായിത്തന്നെ ഇരിക്കട്ടെ എന്ന് കവി പറയുന്നു .നാളത്തെ തലമുറ ഭാഷയും സം സ്കാ രവും പാ രമ്പര്യവും അറി യാ തെ വളരുമോ എന്ന് ചോ ദി ക്കുന്നു .അമ്മ ആരാണെ ന്നും മാതൃഭാ ഷയുടെ തനി മയും ഈണവും ഉച്ചാ രണവും എങ്ങനെ യെ ന്നും കവി ത മന:പാ ഠം ആക്കുന്നത് എങ്ങനെ എന്നും മാ തൃഭാ ഷ ആകുന്ന താ യ് മനസ്സിന്റെ തുടി പ്പുകൾ എന്തെ ന്നും മലയാള ഭാഷയു ടെ പിറവി എങ്ങനെയെന്നും വരും തലമുറ ചോദിക്കുമോ എന്ന് കവി സങ്കടപ്പെ ടുന്നു .അമ്മയും മകനും പുതുതലമുറയും അടങ്ങുന്ന വ്യത്യ സ്ത കാ ലഘട്ടങ്ങളി ൽ സം ഭവി ക്കു ന്ന വൈകാരികമാറ്റം അമ്മയുടെ എഴുത്തുകളിലൂടെ ആവിഷ്കരി ക്കുന്നു.

Monday, November 15, 2021

എന്റെ ഗുരുനാഥൻ -വള്ളത്തോൾ നാരായണമേനോൻ

 


വള്ളത്തോൾ നാരായണമേനോൻ


ഗാന്ധിജിയെ വള്ളത്തോൾ തന്റെ ഗുരുനാഥനായി അംഗീകരിക്കുകയും അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ വിശദീകരിക്കുകയും ചെയ്യുന്ന കവിതയാണിത്. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് പറഞ്ഞ ഗാന്ധിജി എല്ലാ ദർശനങ്ങളുടേയും ആൾരൂപമാണെന്ന് കവി പറയുന്നു. ആമുഖമൊന്നും കൂടാതെ ഗാന്ധിജിയുടെ വ്യക്തിത്വം  വർണ്ണിച്ചു കൊണ്ടാണ് കവിത തുടങ്ങുന്നത്. എവിടേയും ഗാന്ധിജിയുടെ പേര് പരാമർശിച്ചില്ല. എന്നാലും എല്ലാവർക്കും അദ്ദേഹം ഗാന്ധിജിയെക്കുറിച്ചാണ് കവിത എഴുതിയിരിക്കുന്നത് മനസ്സിലാക്കാൻ സാധിക്കും.

ലോകം തന്റെ തറവാടായും എല്ലാ ചെടികളേയും പൂക്കളേയും പുല്ലിനേയും പുഴുക്കളേയും  തന്റെ കുടുംബക്കാരായും കരുതുന്നു. ത്യാഗമാണ് അദ്ദേഹത്തിന്റെ നേട്ടം. താഴ്മയാണ് അദ്ദേഹത്തിന്റെ ഉയർച്ച. അദ്ദേഹമൊരു യോഗിയാണ്. അദ്ദേഹത്തെ നക്ഷത്രങ്ങൾ കൊണ്ടുള്ള മാല അണിയിച്ചാലതും അലങ്കാരമായിരിക്കും.  ചെളി പുരട്ടിയാൽ അതും അദ്ദേഹത്തിന് അലങ്കാരമാണ്. അദ്ദേഹത്തിന് യാതൊരു കളങ്കവും ഇല്ല. ആകാശംപോലെ തെളിമയും വിശാലവും ആണ് എന്റെ ഗുരുനാഥന്റെ മനസ്സ്.അദ്ദേഹം ശസ്ത്രം ഇല്ലാതെ ധർമ്മം പരിപാലിക്കുന്നു. പുസ്തകം ഇല്ലാതെ അധ്യാപനം നടത്തുന്നു .ഔഷധം ഇല്ലാതെ രോഗം ശമിപ്പിക്കുന്നു. ഹിംസ ഇല്ലാതെ യാഗം നടത്തുന്നു. അഹിംസയാണ് അദ്ദേഹത്തിന്റെ വ്രതം. ശാന്തിയാണ് അദ്ദേഹത്തിന്റെ ദേവത. അഹിംസയാകുന്ന പടച്ചട്ടയണിഞ്ഞാൽ ഏതു കൊടിയ വാളിന്റേയും വായ്ത്തല മടക്കാൻ സാധിക്കും എന്നാണ് അദ്ദേഹം പറയാറുള്ളത്. 


ക്രിസ്തുവിന്റെ പരിത്യാഗവും കൃഷ്ണന്റെ ധർമ്മരക്ഷോപായവും ബുദ്ധന്റെ അഹിംസയും ശങ്കരാചാര്യരുടെ ബുദ്ധിശക്തിയും ഹരിചന്ദ്രന്റെ സത്യവും മുഹമ്മദിന്റെ സ്ഥൈര്യവും ഒരാളിൽ തന്നെ കാണണമെങ്കിൽ എല്ലാവരും എന്റെ ഗുരുവിന്റെ അരികിലേക്ക് പോകുക. അല്ലെങ്കിൽ അദ്ദേഹത്തിന്റെ ചരിത്രം വായിക്കുക.അദ്ദേഹത്തിന്റെ പാദം ഒരിക്കൽ ദർശിച്ചാൽ പേടിയുള്ളവൻ ധീരനാകും .കർക്കശൻ കൃപാലുവാകും.പിശുക്കൻ പിശുക്കുപേക്ഷിക്കും. സംസാരിക്കാൻ മടിയുള്ളവൻ നന്നായി സംസാരിക്കുന്നവനാകും .ഭഗവത്ഗീതയ്ക്ക് ജന്മം നൽകിയ ഈ ഭാരതത്തിൽ മാത്രമേ ഇങ്ങനെയൊരു കർമയോഗി ഉണ്ടാകൂ. ഹിമവാന്റേയും വിന്ധ്യപർവതത്തിന്റേയും മധ്യദേശത്ത് മാത്രമേ ഇങ്ങനെ ശമം   ശീലിച്ച സിംഹത്തെ കാണാൻ സാധിക്കൂ. ഗംഗ ഒഴുകുന്ന നാട്ടിൽ മാത്രമേ ഇങ്ങനെ മംഗളം കായ്ക്കുന്ന കല്പവൃക്ഷം ഉണ്ടാകൂവെന്നാണ് വള്ളത്തോൾ പറയുന്നത്.


കിട്ടും പണമെങ്കിലിപ്പോൾ - കുഞ്ചൻ നമ്പ്യാർ

കുഞ്ചൻ നമ്പ്യാർ

                        ധ്രുവൻ കാട്ടിൽ അലയുന്ന സമയത്ത് നാരദമഹർഷി നാട്ടിലെ ജീവിതാവസ്ഥകളെക്കുറിച്ചും മനുഷ്യന്റെ  അതിമോഹങ്ങളെക്കുറിച്ചും ധ്രുവനോട് പറയുന്ന കാര്യങ്ങളാണ് പാഠഭാഗത്തുള്ളത്. പണം കിട്ടും എന്നോർത്ത് എന്തു ദുഷ്ടത കാണിക്കുവാനും മനുഷ്യന് മടിയില്ല .മനുഷ്യന് എത്ര കിട്ടിയാലും മതിയാവില്ല രണ്ടു പണം  കിട്ടും എന്നു കേട്ടാൽ അവർ പതിനെട്ടു കാതമെങ്കിലും അത് വാങ്ങാൻ ഓടും. ഭക്ഷണത്തിനും പ്രസിദ്ധിക്കും രാജസേവയ്ക്കും ദുരമൂത്ത് നടക്കുകയാണ് ചിലർ.രാജാവിനെ സേവിക്കുക എന്ന വ്യാജേന  ചിലർ പെരുമാറുന്നു. നുണകൾ പറഞ്ഞ് പലരേയും ചതിക്കുന്നു. കൈക്കൂലി വാങ്ങിക്കുകയെന്നല്ലാതെ മറ്റൊരു വിചാരവും അവർക്കില്ല .അർഹതപ്പെട്ടവരെ സഹായിക്കാൻ ആരുമില്ല. ദുരാഗ്രഹം നിമിത്തം മാത്രമാണ് അവർ ശ്ലോകങ്ങൾ എഴുതുന്നത് .അർത്ഥരഹിതമായ കാവ്യങ്ങളാകും അവ. പട്ടുകിട്ടുമ്പോൾ പോലും അവർക്ക് സന്തോഷമില്ല .കാരണം പണം കൂടെ കിട്ടുമെന്ന് അതിനുമുമ്പേ അവൻ കരുതിയിട്ടുണ്ടായിരുന്നു .പട്ടു കിട്ടിയാൽ തരിവള കിട്ടിയില്ലല്ലോ എന്ന ദു:ഖമാണവന്.ഇങ്ങനെ ഓരോ കുറുക്കുവിദ്യകൾ കാണിച്ചാണ് ഇവിടുത്തെ ജനങ്ങൾ ജീവിക്കുന്നത് . ആട്ടവും പാട്ടും കൊട്ടും ചാട്ടവും എല്ലാം അവർ പഠിക്കുന്നുണ്ട്. കച്ചകെട്ടി വെട്ടും തടയും അവർ പയറ്റുന്നുണ്ട്. വായന കൊണ്ട് മാത്രമേ ഫലം ഉള്ളു എന്ന് വിചാരിച്ച് ചിലർ മത്സരിച്ച് വായിക്കുന്നുണ്ട്.  പണം കിട്ടുവാൻ വേണ്ടി വേറെ എന്ത് പഠിച്ചിട്ടും കാര്യമില്ല വൈദ്യം തന്നെ വേണം എന്ന് ചിലർ ചിന്തിക്കുന്നു. കാശുണ്ടാക്കാൻ മാത്രമാണ് വൈദ്യം പഠിക്കാൻ പോകുന്നത് .'കയ്പ്പുള്ളകാരസ്കരഘൃതവും ''ഗുൽഗുലുതിക്തകം 'ചേരുന്ന നെയ്കളും എണ്ണയും പൊടികളും ഗുളികകളും ഓരോരുത്തർക്ക് കൊടുത്ത് വ്യാജ ചികിത്സ ചെയ്ത് ചിലർ പണം കൈക്കലാക്കുന്നു .കാശ് കിട്ടാൻ മാത്രം മന്ത്രവാദം പഠിക്കുന്നു .മന്ത്രങ്ങൾ ഓരോന്നും  വെറുതെ എഴുതി കൊടുക്കുന്നു.  ചിലർ മന്ത്രിമാരോടും രാജാക്കന്മാരോടും ചേർന്ന് നിന്ന് അവരെ സന്തോഷിപ്പിച്ച് പട്ടും വളയും അവരിൽനിന്നും പിടുങ്ങുന്നു. ജ്യോതിഷ ശാസ്ത്രം പഠിച്ചു എന്ന വ്യാജേന രാജാവിന്റെ പക്കൽ നിന്നും പകുതി രാജ്യം കൈക്കലാക്കാൻ വരെയും ചിലർക്ക് മടിയില്ല .ജാതകം നോക്കിയിട്ട് അവർ പറയുന്ന നുണകൾ കേട്ട് നമ്മൾ പല വസ്തുക്കളും എടുത്ത്കൊടുത്തു പോകും. നീർക്കുമിള പോലെയുള്ള ജീവനെ പോറ്റുവാൻ മനുഷ്യൻ എത്ര മാത്രമാണ് കഷ്ടപ്പെടുന്നത്!

മുക്തകങ്ങൾ

മുക്തകം 1


 കയ്പയ്ക്ക അഥവാ പാവയ്ക്കയെ വർണിക്കുന്ന മനോഹരമായൊരു ശ്ലോകമാണ് "പാടത്തിൻ കര"എന്നാരംഭിക്കുന്ന മുക്തകം -

"വയലിന്റെ കര മുഴുവനും നീല നിറമാകത്തക്ക തരത്തിലും വേലിക്ക് ആഘോഷമാകുന്ന രീതിയിലും ആടിത്തൂങ്ങിയലഞ്ഞുകൊണ്ട് ലോകത്തിന്റെ സുകൃതമാണോ എന്ന് തോന്നുമാറ് നിൽക്കുന്ന അല്ലയോ കയ്പവള്ളിയുടെ കിടാങ്ങളേ , അമൃതിന്റെ അഹങ്കാരത്തപ്പോലും മറികടക്കാൻ കഴിവുള്ള നിങ്ങൾ എന്റെ കൈയിലേക്ക് വേഗം വരിക "

കവി കയ്പക്കയിൽ മനുഷ്യത്വം കൽപിച്ചിരിക്കുന്നു.  കയ്പ്പവല്ലിയുടെ  കിടാങ്ങളെ എന്ന് വിളിക്കുമ്പോൾ ഈ തോന്നൽ  നമുക്ക് അനുഭവപ്പെടുന്നു.. പ്രകൃതിയാകുന്ന അമ്മയുടെ പുണ്യമായാണ് പാവക്കയെ കാണുന്നത്..അമൃതിനെ പോലെ പാവയ്ക്കാ ഔഷധ ഗുണമുള്ളതും ആയുസ്സിന് ബലം നൽകുന്നതുമാണ്.പാവയ്ക്കായെ  കുട്ടികൾക്ക് തുല്യമായാണ് കവി കാണുന്നത്.. കുട്ടികൾ വീടിന് സുകൃതമാണ്,പുണ്യമാണ്. അതുപോലെ വേലിക്കൊരാഘോഷമാണ് പാവയ്ക്കാ.. കുട്ടികളുടെ മുൻപിൽ മുതിർന്നവരുടെ അഹങ്കാരത്തിന് യാതൊരു സ്ഥാനവുമില്ല... അതുപോലെയാണ് അമൃതിന്റെ അഹങ്കാരത്തെ പാവയ്ക്കാ ഇല്ലാതാക്കുന്നു.. കുട്ടികളെ എടുക്കാനുള്ള ഇഷ്ടത്തെ പോലെയാണ്  പാവയ്ക്കാകൂട്ടങ്ങളേ   എന്റെ അടുത്തേക്ക് വരൂ എന്ന് കവി പറയുന്നത്....

                                                                       

                                           ചേലപ്പറമ്പു നമ്പൂതിരി

മുക്തകം 2

                         നാലപ്പാട്ട് നാരായണമേനോൻ

"മനോഹരമായ കൊട്ടാരത്തിന്റെ പൂന്തോട്ടത്തിലെ കുളിർ കൽത്തറയിൽ രാജാക്കന്മാർ എത്തി വിശ്രമിക്കുകയും ലീലകളിലേർപ്പെടുകയും ചെയ്യുമ്പോൾ രാജാക്കന്മാരുടെ പരിഗണനയ്ക്കും ലാളനയ്ക്കും പാത്രമാവാൻ അവസരം ലഭിച്ചു കൊണ്ട് വളരുന്ന സുന്ദരമായ പൂവല്ലിയ്ക്കും , ആരുടെയും ശ്രദ്ധയിൽപ്പെടാതെ മതിലിന്റെ വിടവിൽ മുളച്ച് പുറത്തേക്ക് എത്തി നോക്കാൻ പാടുപെടുന്ന പാഴ് വള്ളിക്കും സൂര്യൻ തന്റെ കിരണങ്ങൾ തുല്യമായി നൽകുന്നു

അവസ്ഥ പരിഗണിക്കാതെ എല്ലാറ്റിനെയും സമഭാവനയോടെ (ഒരുപോലെ )കാണാനുള്ള സൂര്യന്റെ കഴിവിനെ ഈ മുക്തകം വെളിപ്പെടുത്തുന്നു. ജാതി, മതം, വർഗം ദേശം തുടങ്ങിയവ സാമൂഹികമായ ഉച്ചനീചത്വങ്ങൾ സൃഷ്ടിക്കുന്നു. അധികാരവർഗമെന്നും സാധാരണക്കാരെന്നും രണ്ടു വിഭാഗങ്ങൾ ഉണ്ടാകാൻ അത് കാരണമാകുന്നു..

പ്രകൃതിയുടെ സമഭാവനയാണ് ഈ മുക്തത്തിലൂടെ നാലപ്പാട്ട് വിശദീകരിക്കുന്നത്..

സംക്ഷേപണം എന്ന കഴിവ് ഏറെ ബോധ്യപ്പെടുത്തുന്നതാണ് മുക്തകങ്ങളുടെ രചന.

'ചുരുക്കിപ്പറയുക അല്ലെങ്കിൽ സംക്ഷേപിച്ച് പറയുക ' അപ്പോഴാണ് മുത്തു പോലെ മൂല്യവും വേറിട്ട് നിൽക്കുന്നതുപോലെയുമുള്ള  സൗന്ദര്യവും ദൃശ്യമാവുക.

  മുക്തകങ്ങളുടെ ജീവൻ ഇപ്പോഴും നിലനിൽക്കുന്നത് അക്ഷരശ്ലോകസദസ്സുകളിലൂടെയാണ്

                             

                                

Thursday, September 16, 2021

നഗരത്തിൽ ഒരു യക്ഷൻ - ആറ്റൂർ രവിവർമ്മ


ദൃശ്യാവിഷ്ക്കാരം 

                                                                       
റ്റൂർ രവിവർമ്മ 


   ദൂരക്കാഴ്ചകൾക്ക് മിഴിവ് കൂടുതലുണ്ടെന്ന തോന്നലിൽ നിന്നാകാം അകന്നിരിക്കുമ്പോൾ ആത്മ ബന്ധങ്ങൾക്ക് അടുപ്പം വർദ്ധിക്കുന്നത് .എങ്കിലും പ്രിയപ്പെട്ടവരെ വേർപിരിഞ്ഞ് ഒറ്റയ്ക്ക് ജീവിക്കേണ്ടി വരുന്നത് സങ്കടകരമായ ഒരു അവസ്ഥയാണ്. സങ്കടം പങ്കു വെക്കാൻ ഒരാളും ഇല്ലാതിരിക്കുന്നത് സങ്കടത്തിന്റെ പാരമ്യമാണ് .

തീവ്രമായ വേദന അസഹ്യമായപ്പോഴാണ് മഹാകവി കാളിദാസന്റെ മേഘസന്ദേശത്തിലെ നായകൻ  യക്ഷൻ ഭാര്യയെ വേർപിരിഞ്ഞ്, ജീവിക്കേണ്ടിവന്ന ഹൃദയവേദന  മേഘത്തോട്പങ്കുവയ്ക്കുന്നത്. ജോലിയുടെ ഭാഗമായി വീടുവിട്ട് ദൂരെ നഗരത്തിൽ കഴിയാൻ ഭാര്യയെ വേർപെട്ടു കഴിയുമ്പോൾ സ്വയം യക്ഷനായി സങ്കൽപ്പിച്ചുകൊണ്ട് എഴുതുന്ന രീതിയിലാണ് ആറ്റൂർ രവിവർമ്മയുടെ നഗരത്തിൽ ഒരു യക്ഷൻ എന്ന കവിത രചിച്ചിരിക്കുന്നത്

വിവാഹത്തിനു മുൻപുള്ള നാളുകളിൽ ഭാര്യക്ക് ഉണ്ടായിരുന്ന ഭംഗി നഷ്ടപ്പെടുന്നത് ഓർത്ത് വേദനിക്കുന്ന നായകപക്ഷ ചിന്തയിൽനിന്നാണ് കവിത ആരംഭിക്കുന്നത് .വേനലിൽ വരളുകയും മഞ്ഞുകാലത്ത് ഭംഗി നഷ്ടപ്പെടുകയും ചെയ്യുന്ന ചുണ്ടുകൾ ബാഹ്യസൗന്ദര്യ നഷ്ടത്തിന്റെ പ്രതീകമാണ്. എഴുത്തിലൂടെയും വാക്കിലൂടെയും ഉള്ള ആശയവിനിമയം പണ്ടത്തേക്കാൾ വളരെ കുറഞ്ഞിരിക്കുന്നു . പണ്ട് സന്ദേശങ്ങൾ കൈമാറിയിരുന്ന പേന അതാ മൂലയിൽ മരിച്ചു കിടക്കുന്നു .പണ്ട് വാചാലമായിരുന്ന ചുണ്ടുകൾ ഇപ്പോൾ പൂട്ടിയിരിക്കുന്നു. ഭിത്തിയിൽ തൂക്കിയിട്ട വിവാഹ ഫോട്ടോ തങ്ങൾ വളരെ നിഷ്കർഷയോടെ എടുത്തതായിരുന്നുവെന്നും നായകൻ കൗതുകത്തോടെ ഓർക്കുന്നു. ഇന്ന് തളത്തിലെ ഭിത്തിയിലുള്ള അനേകം ചിത്രങ്ങളിൽ ഒന്നു മാത്രമാണിത് ദാമ്പത്യത്തിന് പുതുമകൾ നഷ്ടപ്പെടുന്നതും അത് പഴയ സർവ്വസാധാരണമായ ഒന്നായി മാറുന്നതും ഈ വരികളിലൂടെ വായിച്ചെടുക്കാം .

സ്ഥലം മാറ്റം കിട്ടി ദൂരെ നഗരത്തിൽ ജോലിയിൽ കഴിയുമ്പോഴാണ് ഭാര്യയുടെ അഭാവം അയാളിൽ നഷ്ടബോധം ഉണ്ടാക്കുന്നത്. അമ്മയെ നഷ്ടപ്പെട്ടപ്പോൾ അനുഭവിച്ച വേദനയോടാണ്  ആ അവസ്ഥയെ താരതമ്യം ചെയ്യുന്നത്.അമ്മയെ നഷ്ടപ്പെട്ടതിനു ശേഷം അവൾ അയാളുടെ ഭാര്യാപദവിയോടൊപ്പം മാതൃ സ്ഥാനത്തേക്ക് ഉയരുന്നതും ഇവിടെ സൂചിതമാണ് .പ്രിയപ്പെട്ടവരിൽ നിന്ന് അകന്നു നിൽക്കുമ്പോൾ അനുഭവിക്കുന്ന വേദന സമാനസ്വഭാവമുള്ളതാണെന്ന് തിരിച്ചറിയുകയാണ് കവി 

തന്റെ വേദനയ്ക്ക് സമാനമായ വേദന ലോഡ്ജിൽ ഒപ്പം കഴിയുന്ന കൂട്ടുകാർക്കും ഉണ്ട് .അത് പരസ്യമാക്കാതെ അവർ പത്രവാർത്തകളെ ചൊല്ലി തർക്കിക്കുന്നു. 

ദൂരെ ജോലിസ്ഥലത്തുനിന്ന് ഭാര്യയെ ഓർക്കുമ്പോൾ അവൾ കാപ്പി നൽകുമ്പോൾ പറഞ്ഞിരുന്ന ബാല്യകാല നുറുങ്ങുകഥകൾ കൂടി ഓർമ്മയിൽ എത്തുന്നു .ബോംബെയിൽ താമസിക്കുന്ന അമ്മായിയുടെ വീമ്പുപറച്ചിൽ, വീട്ടിൽവന്ന ഭിക്ഷുവിന്റെ ദൈന്യം, ഭർത്താവറിയാതെ മാസക്കുറി ചേർന്നത്  തുടങ്ങിയ കഥകൾ പറയുമ്പോൾ ഭർത്താവ് മൂളി കേൾക്കണം എന്നത് നിർബന്ധമായിരുന്നു അവൾക്ക് .അങ്ങനെ ചെയ്തില്ലെങ്കിൽ അവൾ പിണങ്ങി കിടക്കാറുള്ളതും അയാൾ ഓർക്കുന്നു. മധുവിധു കാലത്തേക്കാളും പ്രിയം അയാൾക്ക് അവളോട് ഇപ്പോൾ തോന്നുന്നു എന്ന പ്രഖ്യാപനത്തോടെ കവിത അവസാനിക്കുന്നു.

ദാമ്പത്യജീവിതത്തിലെ മിഴിവുള്ള ചിത്രമാണ് ഈ കവിത നൽകുന്നത്. അതിൽ അടുപ്പവും അകൽച്ചയുമുണ്ട്. ഇണക്കവും പിണക്കവും ഉണ്ട്. ജീവിതത്തിന്റെ മടുപ്പ് നേരിടാൻ സുദൃഢമായ സ്നേഹബന്ധം കൊണ്ടേ കഴിയൂ എന്നൊരു പ്രഖ്യാപനവും കവി നടത്തുന്നുണ്ട് .അകന്നിരിക്കുമ്പോഴും ഓർമ്മച്ചിത്രങ്ങൾ കൊണ്ട് പരസ്പരം താങ്ങും തണലുമായി തീരുന്ന ദമ്പതികൾ ഇന്നത്തെ ആധുനിക ഗൃഹാന്തരീക്ഷത്തിൽ വിളക്കും വെളിച്ചവുമായിത്തീരുന്നു 

വിവാഹപൂർവ കാലത്ത് അവർ എഴുത്തിലൂടെ വിനിമയം ചെയ്തിരുന്ന പേന പിന്നെ ഉപയോഗിക്കേണ്ടി വന്നില്ല. പരസ്പരമുള്ള കൗതുകവും മറ്റും കുറഞ്ഞുവന്നു. മരിച്ചുകിടക്കുന്ന പേന ഉപയോഗശൂന്യമാണ് .പേനയുടെ ഉപയോഗം എഴുത്താണല്ലോ? എഴുത്തു നടക്കുന്നില്ലെങ്കിൽ പേന മരിച്ചതിനു തുല്യമാണ്


                                                                    മേഘസന്ദേശം 

ശ്യവചസ്സായ മഹാകവി കാളിദാസന്റെ കാവ്യമാണ് മേഘസന്ദേശം. വിരഹദു:ഖത്താൽ ഉന്മാദാവസ്ഥയിൽ എത്തിച്ചേർന്ന യക്ഷൻ തന്റെ ഹൃദയം ആകാശത്തു കാണുന്ന മേഘത്തോട് തുറന്നുവയ്ക്കുന്ന അപൂർവ്വമായ കല്പനയാണ് മേഘസന്ദേശത്തിലെ ഉള്ളടക്കം. അതോടൊപ്പം മേഘസന്ദേശത്തിൽ ശ്രദ്ധേയമാകുന്ന ഘടകം അതിലെ നായക സങ്കല്പമാണ് .ധീരനായ ഒരു നായകനല്ല അതിലുള്ളത് .അക്കാലത്തെ പതിവ് രീതികൾ തെറ്റിച്ചുകൊണ്ട് സാധാരണക്കാരനായ, രാജസേവകനായ യക്ഷനാണ് അതിലെ നായകൻ. വിവാഹം കഴിഞ്ഞ് അധികനാൾ കഴിയുന്നതിനു മുമ്പ് ജോലിയിൽ തിരികെ പ്രവേശിച്ച യക്ഷൻ ജോലിയിൽ ഒരു പിഴവ് വരുത്തി രാജാവിന്റെ കോപത്തിനു പാത്രമായി തീർന്നു.കാട്ടിൽ രാമഗിരി ആശ്രമത്തിലേക്ക് നാടുകടത്തപ്പെട്ടു. ഏകാന്തതടവിൽ യക്ഷൻ ഭാര്യയെക്കുറിച്ച് ഓർത്ത് സങ്കടപ്പെടുന്നു .ദൂരെ ഉജ്ജയിനിയിൽക്കഴിയുന്ന ഭാര്യയോട് തനിക്ക് പറയാനുള്ള കാര്യങ്ങൾ അറിയിക്കാൻ ആരെയും കാണാതെ വിഷമിക്കുന്നു .ഒടുവിൽ എല്ലാ ദുഃഖങ്ങളും ആകാശത്തു പ്രത്യക്ഷപ്പെട്ട മേഘത്തോട് ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു.

                                    കാളിദാസൻ 

Sunday, September 12, 2021

വൈക്കം മുഹമ്മദ് ബഷീർ -അമ്മ

വൈക്കം മുഹമ്മദ് ബഷീർ 
ദൃശ്യാവിഷ്ക്കാരം  
 
സ്വന്തം ജീവിതം സ്വന്തം ഭാഷയിലെഴുതി മലയാള കഥയുടെ സുൽത്താനായിത്തീർന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ  ഓർമ്മക്കുറിപ്പിൽ നിന്നെടുത്ത അനുഭവകഥയാണ് അമ്മ. ദേശസ്നേഹവും മാതൃസ്നേഹവും നിറഞ്ഞുനിൽക്കുന്ന ഈ കഥ വളരെ പ്രശസ്തമാണ് .ബഷീറിന്റെ  വിദ്യാർത്ഥി ജീവിതവും സ്വാതന്ത്ര്യ സമരത്തിന്റെ  വീരഗാഥകളും ഉമ്മയെക്കുറിച്ചുള്ള നിരീക്ഷണങ്ങളും ഓർമ്മകളും എല്ലാമടങ്ങുന്ന 'അമ്മ 'ബഷീറിന്റെ  ആത്മകഥയായി തന്നെ വായിക്കാം. അമ്മയുടെ കത്തിൽ നിന്നാരംഭിച്ച് ഓർമ്മയിലൂടെ അമ്മയിലേക്കും ഗാന്ധിജിയിലേക്കും ഉപ്പ് സത്യാഗ്രഹ സമരകാലത്തെ അനുഭവങ്ങളിലേക്കും ഒടുവിൽ അമ്മയുടെ അടുക്കലേക്ക് തന്നെ തിരിച്ചെത്തുന്ന ശൈലിയാണ് ബഷീർ ഇതിൽകൈക്കൊണ്ടിരിക്കുന്നത് .അമ്മയുടേയും മാതൃഭൂമിയുടേയും മഹത്വം തിരിച്ചറിയാനും സാമൂഹികവും വ്യക്തിപരവുമായ കടമകൾ നിർവഹിക്കാനുമുള്ള ഒരു സന്ദേശമാണ് ഈ കൃതിയിലൂടെ നമുക്ക് ലഭിക്കുന്നത്.ബഷീർ എന്ന വിദ്യാർത്ഥിയേയും ബഷീർ എന്ന രാജ്യസ്നേഹിയായ  മകനേയുമാണ് നമുക്ക് ഈ കൃതിയിലൂടെ കാണാൻ സാധിക്കുന്നത് ".മകനെ ഒന്ന് കാണണം "എന്ന് പറഞ്ഞ് അമ്മ കത്തെഴുതി .എല്ലാദിവസവും മകനെ അമ്മ പ്രതീക്ഷിക്കുന്നു .

മാതൃഭൂമിക്ക് വേണ്ടി സ്വാതന്ത്ര്യസമരകാലത്ത് പോരാടിയ കുറ്റത്തിന് ജയിലിലടക്കപ്പെട്ടവരുടെ അമ്മമാർ എന്തു ചെയ്തു എന്നാണ് ബഷീർ ചോദിക്കുന്നത്.ഗാന്ധിജിയുടെ രീതികളിൽ ഇഷ്ടം തോന്നിയാണ് സ്വാതന്ത്ര്യസമര പ്രക്ഷോഭത്തിൽ പങ്കെടുക്കുവാൻ ബഷീർ തീരുമാനിച്ചത്. ഗാന്ധിജിയോടുള്ള തന്റെ  സ്നേഹം കാരണം തന്നെയാണ് അന്നത്തെ ഹൈസ്കൂൾ ഹെഡ്‌മാസ്റ്ററുടെ കയ്യിൽ നിന്നും തനിക്ക് അടി കൊണ്ടത് എന്ന് ബഷീർ ഓർത്തു. വൈക്കം സത്യാഗ്രഹ സമയത്ത് ഗാന്ധിജിയെ കാണാൻ പോയ അനുഭവവും ബഷീർ ഓർക്കുന്നുണ്ട് .ആ തിരക്കിനിടയിൽ മഹാത്മാവിനെ തൊട്ടില്ലയെങ്കിൽ താൻ മരിച്ചുപോകും എന്നു വരെ ബഷീറിനു തോന്നി .അദ്ദേഹത്തിന്റെ  വലതു തോളിൽ ഒരു വിധത്തിൽ തൊട്ടു. ആ മസിലിന് ബലമില്ല. പിളുപിളിപ്പ് എന്നാണ് ബഷീർ വിവരിക്കുന്നത്.അന്ന് വൈകിട്ട് ഞാൻ ഗാന്ധിയെ തൊട്ട് എന്ന് അമ്മയോട് പറഞ്ഞപ്പോൾ ഗാന്ധിജി എന്തു സാധനം ആണെന്ന് അറിയാത്ത തന്റെ  മാതാവ് പേടിച്ചു എന്നാണ് ബഷീർ വിവരിക്കുന്നത്.

 ഹെഡ്‌മാസ്റ്റർ  ക്ഷേത്രപ്രവേശന സത്യാഗ്രഹത്തിന് എതിരായിരുന്നു. ഖദർ ധരിക്കാൻ പാടില്ലെന്നും പറഞ്ഞിരുന്നു. സ്കൂളിൽ മണിയടിച്ചു കുറച്ച് കഴിഞ്ഞാണ് ഒരു ദിവസം ബഷീർ ചെന്നത് .ആശ്രമത്തിൽ പോയിരുന്നു അതുകൊണ്ടാണ് വൈകിയത് എന്ന് പറഞ്ഞു .അന്ന് പട പടോന്ന് ആറെണ്ണം കൈവെള്ളയിൽ കിട്ടിയത് ബഷീർ ഓർത്തു .താൻ മരിക്കുകയാണെങ്കിൽ ഈ ഖദർ വേഷത്തിൽ അടക്കം ചെയ്യണം എന്ന് പറയുമ്പോൾ ബഷീറിന്റെ  ഉമ്മ "കാന്തിക്ക് എവിടുന്ന് കിട്ടി ചാക്ക് പോലത്തെ ഈ വേഷം " എന്ന് ചോദിക്കുമായിരുന്നു."കാന്തി നമ്മുടെ പട്ടിണി തീർക്കുമോ "എന്ന അമ്മയുടെ ചോദ്യത്തിനുത്തരമായി ഭാരതം സ്വതന്ത്രമായാൽ പട്ടിണി തീരുമെന്നാണ് ബഷീർ പറഞ്ഞത് .

ദണ്ഡി യാത്രയ്ക്കുമുമ്പ് ഗാന്ധിജി താൻ ആവശ്യപ്പെട്ട കാര്യങ്ങൾ സാധിച്ചില്ലെങ്കിൽ ശവശരീരം അറബിക്കടലിൽ ഒഴുകുന്നത് കാണാം എന്ന് പ്രസ്താവിച്ചു .അങ്ങനെ അദ്ദേഹം ഉപ്പുസത്യാഗ്രഹം  അനുഷ്ഠിച്ചു.ഗാന്ധിയേയും കൂട്ടരേയും അറസ്റ്റ് ചെയ്തു.

 കോഴിക്കോടും ഉപ്പുനിയമം ലംഘിച്ചു.അവിടെ പോലീസിന്റെ  കയ്യേറ്റമുണ്ടായി. സത്യാഗ്രഹത്തിൽ പങ്ക് ചേരാനാണ് വിദ്യാഭ്യാസം ഉപേക്ഷിച്ച് ബഷീർ കോഴിക്കോട്ടേക്ക് പോയത്.

കോഴിക്കോട് കോൺഗ്രസ് ഓഫീസിൽ ചെന്നപ്പോൾ അവിടെയും ഭഗവത് സിംഗിന്റെ  പടം കണ്ടു. ഭഗവത് സിംഗിന്റെ  മുഖച്ഛായ ഉണ്ടെന്ന് ബഷീറിനോട് സെക്രട്ടറി പറഞ്ഞു .കോഴിക്കോട് കടപ്പുറത്ത് ഉപ്പു കുറുക്കാൻ തയ്യാറാണോ എന്ന് ചോദിച്ചപ്പോൾ തയ്യാറാണെന്ന് ബഷീർ സമ്മതിച്ചു .എന്നാൽ പോലീസുകാർ അവരെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി .പോലീസ് സ്റ്റേഷനിൽ വാളും ബയനറ്റും കൈവിലങ്ങുകളുമുണ്ടായിരുന്നു. പോലീസുകാരുടെ ക്രൂര മുഖഭാവവും കൂടി കണ്ടപ്പോൾ ഒരു നരകത്തിന്റെ ഓർമ്മയാണ് ബഷീറിനു വന്നത്.

270 നമ്പറുകാരൻ പോലീസിന്റെ  ക്രൂരമായ  മർദ്ദനമേറ്റ ബഷീർ അവശനായി .മൂന്നുമാസം കഠിനതടവിനാണ്  വിധിക്കപ്പെട്ടത് .കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ബഷീറിനെ മാറ്റി. കഞ്ഞിയിൽ പീര പോലെ പുഴു പൊങ്ങിക്കിടക്കും. അത് കളഞ്ഞാണ് കഞ്ഞി കുടിച്ചിരുന്നത് .ഭഗവത് സിംഗിനെ തൂക്കിക്കൊന്നു എന്നറിഞ്ഞ ദിവസം അവർ നിരാഹാരവ്രതം അനുഷ്ഠിച്ചു .ജയിലിൽ നിന്നും പുറത്തിറങ്ങിയ ബഷീറിന് രണ്ട് ആഗ്രഹമുണ്ടായിരുന്നു. ഒന്ന് 270 എന്നനമ്പറുള്ള പോലീസുകാരനെ കൊല്ലണം. രണ്ട് ഒരു ഖദർ ഷോൾ വാങ്ങിക്കണം. മിസ്റ്റർ അച്യുതൻ ഒരു ഖദർഷാൾവാങ്ങിച്ചുകൊടുത്തു.പ്രതികാരത്തിനു നിൽക്കാതെ ബാപ്പയേയും ഉമ്മയേയും ചെന്ന് കാണാൻ  മിസ്റ്റർ അച്യുതൻ പറഞ്ഞു.  

വീട്ടിൽ എത്തിയപ്പോൾ രാത്രി മൂന്നു മണിയായിരുന്നു. ഉമ്മ ഒന്നും സംഭവിക്കാത്ത മാതിരി വിളക്കുകൊളുത്തി വെച്ചിട്ട് വല്ലതും കഴിച്ചോ മകനേ എന്ന് ചോദിച്ചു. ലോകം മൊത്തം ഉറങ്ങിക്കിടക്കുന്ന സമയത്ത് തന്റെ അമ്മ മാത്രം ഉറക്കമിളച്ചിരിക്കുന്നത് കണ്ട് ബഷീറിന് സങ്കടമായി .ചോറ് പാത്രം ബഷീറിന്റെയടുത്തേക്ക്  നീക്കിവെച്ച് ഒന്നും സംഭവിക്കാത്ത മട്ടിൽ ഇരിക്കുന്ന ഉമ്മയെ കണ്ടപ്പോൾ ഞാനിന്ന് വരുമെന്ന് ഉമ്മ എങ്ങനെ അറിഞ്ഞു എന്ന് ചോദിച്ചു .എല്ലാ രാത്രിയും ഞാൻ കാത്തിരിക്കും എന്ന് ഉമ്മ മറുപടി പറഞ്ഞു. ബഷീർ ഞെട്ടിപ്പോയി .ജീവിതത്തിൽ പല കാര്യങ്ങളും സംഭവിച്ചു .പക്ഷേ അമ്മ ഇന്നും മകനെ പ്രതീക്ഷിക്കുന്നു ."മകനെ ഞങ്ങൾക്ക് നിന്നെ ഒന്ന് കാണണം" എന്ന കത്ത്  കണ്ടപ്പോൾ ഇക്കാര്യങ്ങളാണ്  വൈക്കം മുഹമ്മദ് ബഷീർ ഓർത്തത്. 

വീട് എന്ന ഇത്തിരിവട്ടത്തിൽ നിന്ന് നാട് എന്ന വിശാലതയിലേക്ക് മനസ്സ് വളരുമ്പോഴാണ് പിറന്ന നാടിനെ പെറ്റമ്മയെ പോലെ കാണാൻ സാധിക്കുന്നത് .വീട്ടിലെ പ്രയാസങ്ങൾ മക്കളാണ് പരിഹരിക്കേണ്ടത്. നാടിന്റെ ദുരിതം തീർക്കാനുള്ള കടമ അതേ അളവിൽ തനിക്കുണ്ടെന്ന ചിന്തയാണ് ബഷീറിന് .  തന്റെ  അമ്മ തന്നെ പ്രതീക്ഷിക്കുന്നതുപോലെ ഭാരതവും തന്നെ പ്രതീക്ഷിക്കുന്നുണ്ടെന്ന് ബഷീർ കരുതുന്നു.ബഷീർ തീവ്രമായ രാജ്യസ്നേഹമുള്ള വ്യക്തിയായിരുന്നു .കുടുംബ സ്നേഹത്തോടൊപ്പം ശക്തമായ രാജ്യസ്നേഹവും അദ്ദേഹത്തിനുണ്ട്.

Saturday, September 11, 2021

സംവാദം

                                                                   

സംവാദം  ക്ലിക്ക് ചെയ്യുക 
                                
                               സംവാദം   

Monday, September 6, 2021

ഡിജിറ്റൽ മാഗസിൻ -ബഷീർ ചിത്രങ്ങൾ 2021

                                                     വിദ്യാർത്ഥികൾ  വരച്ച  ബഷീർ ചിത്രങ്ങൾ 

ബഷീർ അനുസ്മരണ ദിനം -2021

                                        ഡോക്യൂമെന്റേഷൻ
                                       ഡോക്യൂമെന്റേഷൻ
                                   കഥാപാത്രങ്ങൾ