Wednesday, November 30, 2011


എല്ലാവർഷവും ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നു. എയിഡ്സ് രോഗത്തോടുള്ള ചെറുത്ത് നിൽപ്പിനു ശക്തി കൂട്ടാൻ വേണ്ടി 1988 ഡിസംബർ ഒന്നുമുതലാണ്, ലോകാരോഗ്യ സംഘടന , ഐക്യ രാഷ്ട്ര സഭ എന്നിവയുടെ നേതൃത്വത്തിൽ ലോക എയിഡ്സ് ദിനം ആചരിക്കപ്പെടുന്നു.
മനുഷ്യാവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട്, എച്ച്.ഐ.വി നിയന്ത്രണം, അണുബാധിതർക്കുള്ള ചികിത്സ ,സംരക്ഷണം, പിന്തുണ എന്നിവ എല്ലാവർക്കും പ്രാപ്യമാക്കുക എന്നുള്ളതാണ് ഈ ദിനത്തിന്‍റെ സന്ദേശം.എച്ച്.ഐ.വി. ( ഹ്യുമൻ ഇമ്മ്യൂണോ ഡിഫിഷ്യൻസി വൈറസ് )ബാധിച്ചതിന്റെ ഫലമായി മനുഷ്യന് രോഗ പ്രതിരോധശേഷി നഷ്ടപ്പെടുകയും തത്ഫലമായി മറ്റു മാരക രോഗങ്ങൾ പിടിപെടുകയും ചെയ്യുന്ന അവസ്ഥയാണ്, അല്ലെങ്കിൽ സിൻഡ്രോം ആണ് എയ്‌ഡ്‌സ് എന്നു വിളിക്കുന്ന അക്വേർഡ് ഇമ്മ്യൂൺ ഡെഫിഷൻസി സിൻഡ്രോം(Acquired Immune Deficiency Syndrome) (AIDS ).