Friday, January 11, 2013

അമ്മ

                                            അമ്മ                
കുഞ്ഞായിരുന്നപ്പോള്‍ അമ്മയുടെ കിടക്ക ഞാന്‍ നനച്ചു.
വളര്‍ന്നപ്പോള്‍ അമ്മയുടെ കണ്ണുകള്‍ ഞാന്‍ നനയ്ക്കുന്നു.
അന്ന് കരയുമ്പോള്‍ അമ്മയെ ഞാന്‍ ഓര്‍ക്കും 
ഇന്ന് കരച്ചില്‍ വരും അമ്മയുടെ കാര്യമോര്‍ക്കുമ്പോള്‍

പുത്രന്മാര്‍ പിറന്നപ്പോള്‍ അമ്മയും അച്ഛനും മധുരം പങ്കുവച്ചു.
പുത്രന്മാര്‍ ഇപ്പോള്‍ അമ്മയെയും അച്ഛനെയും പങ്കുവയ്ക്കുന്നു.
മകള്‍ വീടുവിടും നേരം ,മകന്‍ മുഖം തിരിക്കും നേരം 
അമ്മയും അച്ഛനും തകരുന്നു,സ്വപ്‌നങ്ങള്‍ തകരുന്നു.

നാലുവയസ്സായ മകന്‍ നിന്റെ സ്നേഹത്തിനായ് കൊഞ്ചുമെങ്കില്‍
അറുപതുവയസ്സായ മാതാപിതാക്കള്‍സ്നേഹത്തിനായ് കെഞ്ചാണോ?
അമ്മയും അച്ഛനും ചേര്‍ന്ന് സംസാരിക്കാന്‍ പഠിപ്പിച്ച മകന്‍
വളര്‍ന്നാല്‍ അമ്മയും അച്ഛനും സംസാരിക്കരുതെന്ന് കല്‍പ്പിക്കുന്നു

കൈവന്ന പുണ്യമാണ് അമ്മ,തേടി കണ്ടെത്തിയതാണ് ഭാര്യ
കൈവന്നതിനെ കൈവെടിയണോ കണ്ടെത്തിയവര്‍ക്കായി?
അഞ്ചുമക്കളെ പത്തുമാസം ചുമന്നു പെറ്റ അമ്മ
അഞ്ചുപാത്രങ്ങളിലെ ഉച്ചിഷ്ടത്തിനായ്‌ കാത്തിരിക്കണോ?

മാതാപിതാക്കളുടെ കണ്ണുനീര്‍സാക്ഷി ഒരുനാള്‍ നീയും
കണ്ണുനീരിന്റെ ഉപ്പറിയും.
വീട്ടിലെ ദേവിയെ തട്ടിയകറ്റി
കല്‍ പ്രതിമകള്‍ക്ക്‌ പട്ടുചാര്‍ത്തുന്നതെന്തിനാണ്?

ജീവിതസന്ധ്യയില്‍ നീ അവര്‍ക്ക്‌ തുണയാകണം
വിട പറയും മുന്‍പേ അവരുടെ അനുഗ്രഹം തേടണം 
അവരുടെ ഇരുണ്ട പാതയില്‍ സൂര്യനായ്‌ ജ്വലിക്കണം.
ഇനിയും ജീവിക്കാന്‍ അവരുടെ ഹൃദയം തുടിക്കണം

അമ്മിഞ്ഞപ്പാലു കുടിച്ചവനല്ലേ നീ?
നിന്‍റെ കടമകള്‍ നന്ദിയോടെ നിറവേറ്റുക
നിന്റെ കടപ്പാടുകള്‍ സ്നേഹത്തോടെ തിരിച്ചു നല്‍കുക
[ഗദ്യമാണിത്...ഞാറക്കല്‍ ബീന ഹോസ്പിറ്റലിലെ ഫാര്‍മസിയില്‍ നിന്ന് ലഭിച്ചു.]