Saturday, June 29, 2013

ഓര്‍മ്മയുടെ പാളങ്ങളില്‍ പതിനഞ്ച് സ്ത്രീകള്‍

ഓര്‍മ്മയുടെ പാളങ്ങളില്‍ പതിനഞ്ച് സ്ത്രീകള്‍ -വൈശാഖന്‍


ഓര്‍മ്മക്കുറിപ്പ്‌

മനുഷ്യാവസ്ഥയുടെ വിചിത്രസന്ദര്‍ഭങ്ങളില്‍ കണ്ടുമുട്ടിയ ,പരിചയപ്പെട്ട സ്ത്രീജന്മങ്ങളുടെ ജീവിതം ചിത്രീകരിച്ചിരിക്കുന്നു ഈ പുസ്തകത്തില്‍ .ദക്ഷിണേന്ത്യന്‍ റെയില്‍വേ ഉദ്യോഗസ്ഥനായിരുന്നു വൈശാഖന്‍. രങ്കനായിക പോട്ടര്‍ കുപ്പന്റെ ഭാര്യയാണ് .എന്നും അവര്‍ തമ്മില്‍ വഴക്കാണ് എങ്കിലുംഇഴയടുപ്പം ഉള്ള ദമ്പതികളായത് ഒരു കുഞ്ഞു പിറക്കാറായതോടെയാണ് .

നല്ലമ്മ,തിലകവതി,ഉമ,പൂങ്കൊടി,പഴനിച്ചാമിയുടെ ഭാര്യ,നിര്‍മ്മല,അമരാവതി,മെര്‍ലിന്‍,തുളസി,പാപ്പാത്തി,ത്രിപുരസുന്ദരി,വാസന്തി,ശെല്‍വി,സേതുലക്ഷ്മി എന്നീ യഥാര്‍ത്ഥ ജീവിതത്തില്‍ കണ്ടുമുട്ടിയ വ്യക്തികളെ അതേ യാഥാര്‍ത്യത്തോടെ കഥയാക്കി അവതരിപ്പിച്ചതാണ് ഈ പുസ്തകത്തിന്‍റെ മഹത്വം.

വിധവയായ നല്ലമ്മ മകള്‍ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നു..കഥാകൃത്തിന് ആ സ്ത്രീയോട് ആദരവാണുള്ളത് 

തിലകവതി എന്ന വിധവ സിന്ദൂരം തൊടുന്നത് സമൂഹത്തെ ഭയന്നാണ്‌ .സ്വയരക്ഷയ്ക്ക് കണ്ടെത്തിയ മാര്‍ഗ്ഗം!

ഉമയുടെയും രാജുവിന്‍റെയും ജീവിതത്തിലേയ്ക്ക് സംശയരോഗം കടന്ന്‌ വന്നപ്പോള്‍ തകര്‍ന്നത് ദാമ്പത്യമാണ് .രാജുവിന്‍റെ സുഹൃത്ത് അവളെ വിവാഹം ചെയ്യുന്നു.

വിലാസമെഴുതിക്കാന്‍ വന്ന പൂങ്കൊടി വിവാഹം കഴിക്കാന്‍ പോകുന്നത് മിലിട്ടറിക്കാരന്‍ശെല്‍വരാജിനെയാണ് .അവധിക്ക് വിവാഹം നിശ്ചയിച്ചു മടങ്ങിയ അയാള്‍ ട്രക്ക് അപകടത്തില്‍ കൊല്ലപ്പെടുന്നു.

പഴനിച്ചാമിയുടെ ഭാര്യയും കുഞ്ഞും മാണിക്യന്റെ ക്രൂരതയില്‍ നിന്ന് രക്ഷപ്പെടാന്‍ തീവണ്ടിയേറി പോകുന്നു.

നിര്‍മ്മലയും രായിഡുവും തെമ്മാടികളുടെ ആക്രമണത്തില്‍നിന്ന് രക്ഷനേടാന്‍ ചായക്കട പൊളിച്ചുമാറ്റി വെറൊരിടത്തെക്ക് മാറിത്താമസിക്കുന്നു.

സംഗീതത്തോട് ഇഷ്ട്ടമുള്ള അമരാവതി കലാ അരസികനായ മുത്തുരാമനെ വിവാഹം ചെയ്തു.ഭര്‍ത്താവിന്‍റെ കാര്‍ക്കശ്യവും അഴിമതിയും അവളെ ഭ്രാന്തിയാക്കി മാറ്റി.

ഡ്രൈവര്‍ ബ്രുണോയുടെ മകന് ആക്സിഡന്റ് ആയപ്പോള്‍ കഥാകൃത്തും സുഹൃത്തുക്കളും ചേര്‍ന്ന്‍ റെയില്‍വേ ആശുപത്രിയില്‍ കൊണ്ടുപോയ് .അവിടുത്തെ നെഴ്സ് അവന്‍റെ സംരക്ഷണം ഏറ്റെടുത്തു.ബ്രൂണോയുടെ മറ്റൊരു ഭാര്യയില്‍ ഉണ്ടായ മകളാണ് മെര്‍ലിന്‍[ [((({നെഴ്സ്}.ആ അനുജന്‍റെ ചുമതല ഏറ്റെടുക്കാന്‍ തയ്യാറാകുന്ന ആളെ മാത്രമേ വിവാഹം ചെയ്യു എന്ന് അവള്‍ തീരുമാനിക്കുന്നു.

തുളസി എന്ന പെണ്‍കുട്ടി ഭാസ്ക്കരറെഡ്ഡിയില്‍ നിന്ന് രക്ഷനേടാന്‍ സ്വയം ശരീരം പൊള്ളിക്കുന്നു.എന്നാല്‍ രണ്ടാനമ്മ അവളെ ചതിക്കുന്നു.
പാപ്പാത്തി എന്നപെണ്‍കുട്ടി ഇറച്ചിഉണക്കി സൂക്ഷിക്കുന്ന ജോലിചെയ്യുന്നു.അവളുടെ ഭര്‍ത്താവ് പടുവൃദ്ധനാണ്‌. . .അച്ഛനാണോ എന്ന് ചോദിച്ച കഥാകൃത്തിന് ആ അറിവ്‌ വേദനയായി.

തിരുലാബായി എന്നും എല്ലാരോടും വഴക്കിടും.മകനെ രണ്ടും കെട്ട രീതിയില്‍ വളര്‍ത്തി.അവനു പോലും തന്നെ സ്നേഹിക്കാന്‍ പറ്റില്ല എന്ന അറിവ്‌ അവളെ തളര്‍ത്തി.

വാസന്തി എന്ന അഭിനേത്രി തനിക്ക്‌ കാഴ്ചയില്ല എന്ന് പറഞ്ഞത്‌ കഥാകൃത്തിനെ ഞെട്ടിക്കുന്നു.ഭര്‍ത്താവിന്‍റെ മര്‍ദ്ദനമേറ്റാണ് കാഴ്ച നഷ്ട്ടപ്പെട്ടത്.

ശെല്‍വിയുടെ ജീവിതത്തിലേക്ക്‌ കടന്നുവന്ന കനകരാജ് ഒരു ഗൃഹനാഥനാണ്‌ എന്ന അറിവ്‌ ശെല്‍വിയുടെ ദുരന്തത്തിലവസാനിക്കുന്നു.

സേതുലക്ഷ്മിയുടെ ജീവിതം പൊരുത്തക്കേട് നിറഞ്ഞതാണ്.കൂളിംഗ് ഗ്ലാസ്സ് മാത്രം കുടുംബം ഒരേപോലുള്ളത് വാങ്ങിച്ചു.അവര്‍ക്കുള്ള പൊതുവായ ഒരേയൊരു വസ്തു...ആ കണ്ണാടി മാത്രം.
                                      വൈശാഖന്‍{ലിങ്ക്}