![]() |
സ്റ്റാഫ് റൂം |
ലിജയുടെ തമാശയും
ധനലക്ഷ്മി തന്‍ ചോദ്യങ്ങളും
സാവിത്രിയുടെ മറുപടിയും
സംഗീതയുടെ മൌനവും
ഷീലയുടെ ചിരിയും
ആഗ്നസിന്റെ വിവേകവും
ധന്യയുടെ കണ്‍ മിഴിക്കലും
ലിസിയുടെ ശ്രദ്ധയും
രജിതയുടെ ആവലാതിയും
നീലിമയുടെ അമ്പരപ്പും
സ്റ്റാഫ്‌റൂമിലുച്ചയെ ഉണര്‍ത്തി
ഇനി എത്ര നാള്‍ ഈ ഇണക്കം ?
ഇനി എത്ര നാള്‍ ഈ പിണക്കം ?
ചിന്തിച്ചു ചിന്തിച്ച് ചിരിക്കുള്ളില്‍
ഞാനെന്‍ ചിന്തയൊളിപ്പിച്ചു