Friday, April 6, 2012

    പ്രീതയ്ക്ക് കളിയല്ല കഥകളി 

പത്താം ക്ലാസ്സ്‌ മലയാളം പാഠപുസ്തകത്തിലെ നളചരിതം ഒന്നാം ദിവസത്തിലെ സംഭവങ്ങള്‍ അധ്യാപകര്‍ പാഠപുസ്തകം നോക്കി പഠിപ്പിക്കുമ്പോള്‍ പ്രീത ബാലകൃഷ്ണന്‍ കഥകളി മുദ്രകളി ലൂടെഅഭിനയിച്ചു പഠിപ്പിക്കുന്നു.പത്തോളം സ്കൂളുകളില്‍ ഇപ്പോള്‍ കഥകളി അവതരിപ്പിച്ചു കഴിഞ്ഞു.

ഏഴു വയസ്സ് മുതല്‍ പ്രീത കഥകളി ശാസ്ത്രീയമായി അഭ്യസിച്ചു.രാവിലെ നാല് മണിക്ക് എഴുന്നേറ്റ്കണ്ണ് സാധകം ചെയ്യും .മെയ്‌ വഴക്കത്തിനുള്ള അഭ്യാസങ്ങളും പരിശീലിച്ചു.അച്ഛന്‍ നല്ലൊരു കഥകളി ആസ്വാദകനായിരുന്നു.കോട്ടയം ചെല്ലപ്പന്‍_ഭവാനി നര്‍ത്തകരുടെ കീഴില്‍ നൃത്തം അഭ്യസിക്കുന്നതോടൊപ്പം കഥകളി കലാകാരന്‍ പള്ളിപ്പുറം ഭാസ്കരന്‍ സാറിന്റെ കീഴില്‍ ആദ്യമായ്‌ കഥകളി പരിശീലനം നടത്തി.ഒരു വര്‍ഷത്തിനു ശേഷം കോട്ടയ്ക്കല്‍ അപ്പു നമ്പൂതിരിയുടെ കീഴില്‍ അഭ്യസിച്ചു.നളനുണ്ണി സ്മാരക കലാക്ഷേത്രത്തിലായിരുന്നു പഠനം.

പഠിക്കുമ്പോള്‍ തന്നെ പ്രധാനവേഷങ്ങള്‍ അണിയാന്‍ ഭാഗ്യം ലഭിച്ചിരുന്നു.തുടര്‍ച്ചയായി പതിനെട്ടു കൊല്ലം കഥകളി അവതരിപ്പിക്കാന്‍ പ്രീതയ്ക്ക് അവസരം കിട്ടി.ഇപ്പോള്‍ ഇരുന്നൂറിലധികം വേദികള്‍ പിന്നിട്ടു.ഇപ്പോള്‍ സെന്‍റ്.ആന്‍റണിസ് ഹൈ സ്കൂളില്‍ [എറണാകുളം] മലയാളം അധ്യാപികയാണ്.

കലയെ ഉപാസിക്കുന്ന ഈ ടീച്ചര്‍ ഭാരതനാട്യവും വീണയും അഭ്യസിക്കുന്നുണ്ട്.വേഷങ്ങള്‍ക്ക് മേക്കപ്പ്‌ ഇടുന്നത് പ്രീത തന്നെയാണ്.പത്താം വയസ്സില്‍ പൂതനാവേഷം ചെയ്യാന്‍ സാധ്യമായത് പ്രീത ഭാഗ്യമായ്‌ കരുതുന്നു.ഓര്‍ക്കാന്‍ ഒത്തിരി സന്തോഷമുള്ള കാര്യങ്ങള്‍ കഥകളിയുമായി ബന്ധപ്പെട്ടുണ്ട്.തുറവൂര്‍ മഹാ ക്ഷേത്രത്തില്‍ കുചേലവൃത്തത്തിലെ കൃഷ്ണനെ അവതരിപ്പിച്ചു കഴിഞ്ഞപ്പോള്‍ ഒരുപാട് ആളുകള്‍ അഭിനന്ദനം അറിയിക്കാന്‍ വന്നു.സ്ത്രീയാണ് അഭിനയിച്ചത് എന്നറിഞ്ഞ ആരാധകര്‍ക്ക് അത് അത്ഭുതമായി.

                                                                                                     പ്രീത ബഹുമുഖ പ്രതിഭയാണ്.തിരുവാതിരകളി
യും ഏറെ ഇഷ്ട്ടം.നിരവധി തിരുവാതിര പാട്ടുകള്‍ എഴുതിയിട്ടുണ്ട്.കുറെയൊക്കെ സിഡി ആക്കി.ചിട്ടപ്പെടുത്തിയ കലാരൂപമാണ് കഥകളി.ജനങ്ങള്‍ക്ക ആസ്വാദ്യമായ രീതിയില്‍ അവതരിപ്പിക്കണം എന്നതാണ് ആഗ്രഹം.കലാപാരമ്പര്യമുള്ള കുടുംബത്തിലേക്കാണ് പ്രീത ചുവടു വച്ചത്.ഭര്‍തൃ മാതാവ് എഴുപത്തിനാലാം വയസ്സിലും തിരുവാതിരകളി പരിശീലകയാണ്.ദുര്യോധനവധത്തില്‍ പാഞ്ചാലിയായി.ഇപ്പോള്‍ ഇടയ്ക്ക പഠിക്കുന്നു.പെരുമാറ്റത്തിലെ ലാളിത്യം ഹൃദ്യമായ ചിരി ഇവയും ഈ ടീച്ചറുടെ മികവുകളാണ്.2006_എയര്‍ ഇന്ത്യ അധ്യാപക പ്രതിഭയായ്‌ തെരഞ്ഞെടുത്തു.2008-ല്‍ദേശിയ തലത്തില്‍ ടാറ്റാ കണ്‍സള്‍റ്റന്‍സിയും എജുക്കേഷന്‍വേള്‍ഡ് മാഗസിനും ചേര്‍ന്ന്‍ബെസ്റ്റ്‌ ടീച്ചര്‍ അവാര്‍ഡ്[സൗത്ത്‌ ഇന്ത്യ] നല്‍കി.2011-ല്‍ആള്‍  ഇന്ത്യ ആര്‍ട്ട് ആന്‍ഡ്‌ കള്‍ച്ചറല്‍ മൂവ്മെന്റ് കലാസാംസ്കാരിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍  കണക്കിലെടുത്ത് ആദരിച്ചു.അമൃത ടി .വി റിയാലിറ്റി ഷോ വനിതാ രത്നം ഫൈനലിസ്റ്റ് ആണ്.

ക്ലാസ്‌ റൂമില്‍ ഭാഷാപഠനം മാത്രമല്ല..മലയാളത്തിന്റെ സ്വന്തമെന്ന് അഭിമാനിക്കാവുന്നതെല്ലാം പകര്‍ന്നു നല്‍കാന്‍ ഈ അധ്യാപികയ്ക്കാവുന്നത് താന്‍ കഠിനാധ്വാനത്തിലൂടെ നേടിയ ജ്ഞാനത്തില്‍ നിന്നുമാണ്.മലയാളം എസ്.ആര്‍ .ജി ആയ പ്രീത എറണാകുളം ജില്ലയിലെ മലയാളം അധ്യാപകര്‍ക്ക്‌ നല്‍കുന്നത്     ചടുലമായ ക്ലാസ്സുകള്‍ തന്നെയാണ്.പ്രീത നന്ദി പറയുന്നത് തന്റെ ഗുരുനാഥന്മാരോടാണ്.........