Thursday, January 26, 2012

    ഞാന്‍ പറയാത്തത്

                                                 ഞാന്‍ നൊമ്പരങ്ങളില്‍ ആശ്വസിപ്പിച്ചവന്‍ തന്നെ 
                                                ഞാന്‍ കണ്ണീര്‍ തുടച്ചവന്‍ തന്നെ 
                                                 ഞാന്‍ ധൈര്യം നല്‍കിയവന്‍ തന്നെ
                                                 ഞാന്‍ പ്രാര്‍ഥനകളില്‍ ഓര്‍ത്തവന്‍ തന്നെ
                                                എന്നോട് കരഞ്ഞു തന്‍ ദുഖങ്ങള്‍ പറഞ്ഞവന്‍ തന്നെ 
                                                സോദരീ പ്രാര്‍ഥിക്കു എന്നോതിയവന്‍ തന്നെ 
                                                 രിപുവായവതരിച്ചത് എന്തിനെന്നറിഞ്ഞു ഞാന്‍
                                                 അറിഞ്ഞതില്‍ പാതിയെ പറഞ്ഞുള്ളൂഞാന്‍
                                                 എന്തിനെന്നീശ്വരാ  അറിയാം നിനക്ക് ...
                                                 എന്‍ സുഹൃത്തായ്‌ നീയുണ്ടെന്നരികില്‍..
                                                 മുപ്പതു വെള്ളിക്കാശിനുവേണ്ടി തൂക്കിലേറ്റിയിട്ടും
                                                 ക്ഷമിച്ച നീയെന്‍ ഗുരു ...നയിക്കയെന്നെ നീ
                                                 
മീല്‍സ് റെഡി


കൊച്ചിയില്‍ നടന്ന രാജ്യാന്തര ഹ്രസ്വചിത്രമേള 'സ്ക്രിപ്റ്റ്‌ 2012'ല്‍ഒന്നാമതെത്തിയ 'മീല്‍സ് റെഡി'എന്നഷോട്ട് ഫിലിമില്‍ വാര്‍ധക്യത്തിന്റെ അവശതകളും ഒറ്റപ്പെടലിന്‍റെ കല്ലിപ്പിനുമൊപ്പം കുടുംബബന്ധത്തിന്‍റെ നനുത്ത തലോടലും ഉണ്ട്.
സംവിധായിക നിതുനനെവിന്‍ ദിനേശിനു അഭിനന്ദനങ്ങള്‍
സര്‍ഗ്ഗോത്സവം  2012    വിജയികള്‍

         വിമിയ വര്‍ഗീസ് VIIIC,ഗ്രീഷ്മ ചന്ദ്രന്‍VIIIC  ആനന്ദ്‌ജോര്‍ജ്ജ്VIIA ,നിധിന്‍ VIIIB ,മെറിന്‍ റോസ് VI A







1947 ഓഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചെങ്കിലും ഇന്ത്യയുടെ പരമോന്നത ഭരണ ഘടന നിലവിൽ വന്നത് 1950 ജനുവരി 26 നാണ്. 1947 മുതൽ 1950 വരെയുള്ള കൈമാറ്റ കാലയളവിൽ ജോർജ്ജ് നാലാമനായിരുന്നു ഇന്ത്യയുടെ ഭരണ തലവൻ. ആ കാലഘട്ടത്തിലെ ഗവർണർ ജനറൽ സി. രാ‍ജഗോപാലാചാരി ആയിരുന്നു. 1950 ജനുവരി 26 ന് ഡോ. രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഈ ദിവസത്തിന്റെ പ്രാധാന്യം നിലനിർത്താൻ എല്ലാ വർഷവും ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡെൽഹിയിൽ വൻ സൈനിക പരേഡുകളും സാംസ്കാരിക പരിപാടികളും നടത്തപ്പെടുന്നു. സൈനിക പരേഡ് രാഷ്ട്രപതി ഭവനിൽ തുടങ്ങി രാജ്‌പഥിൽ കൂടി ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയിൽ ചെന്ന് ചേർന്ന് അവസാനിക്കുന്നു. ഇന്ത്യയുടെ മൂന്ന് സേനകളായ കരസേന, നാവികസേന, വ്യോമസേന എന്നിവരുടെ സൈനികർ അവരുടെ മുഴുവൻ ഔദ്യോഗിക വേഷത്തിൽ ഈ ദിവസം പരേഡ് നടത്തുന്നു. ഇന്ത്യൻ സൈന്യത്തിന്റെ പരമോന്നത നേതാവായ രാഷ്ട്രപതി ഈ സമയം ഇതിന്റെ സല്യൂട് സ്വീകരിക്കുന്നു. ഇതു കൂടാതെ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം കാണിക്കുന്ന ഒരു പാട് കാഴ്ചകളും ഈ പരേഡിൽ പ്രദർശിപ്പിക്കപ്പെടുന്നു. കൂടാതെ ഇന്ത്യൻ വ്യോമസേനയുടെ വിമാന സൈനിക പ്രദർശനങ്ങളും ഈ ദിവസം നടക്കുന്നു.
ഡെൽഹി കൂടാതെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും അതാത് സംസ്ഥാനത്തെ ഗവർണർമാർ പതാക ഉയർത്തുകയും ചെയ്യുന്നു.