Thursday, January 12, 2012

മാതൃഭാഷയും ഞാനും


                                                   മാതൃഭാഷയും ഞാനും

              അനന്തമായ് കിടക്കുന്ന ഈ ഭൂമിയെ എന്റെ കൈക്കുമ്പിളിലെക്ക് പിടിച്ചു തന്ന അമ്മയാണ് എന്റെ മാതൃഭാഷ .എന്റെ അമ്മയുടെ നാഭീ നാളത്തില്‍ തുടിപ്പുകളായി  എന്റെ ജീവനുണര്‍ന്നപ്പോള്‍ ആ സ്പന്ദ നാളങ്ങളില്‍ മുഴങ്ങി കേട്ടത് മാതൃഭാഷയുടെ താളം ആയിരുന്നു.അമ്മയുടെ സ്നേഹ  വാത്സല്യങ്ങളില്‍ .... മൊഴികളില്‍ ...പഴമയുടെ കഥകള്‍ പറഞ്ഞു തന്ന മഴയുള്ള രാത്രികളില്‍ ...എന്റെ ഭാഷ എന്റെ നെഞ്ചോട്  അണയ്ക്കപ്പെട്ടു.
             എന്റെ ജനനം മുതല്‍ ഇന്നുവരെ ഞാന്‍ നേടിയത് എല്ലാം എന്റെ ഭാഷയിലുടെ ആണ് .അതൊരു ആത്മീയ ബന്ധം ആണ്.എന്റെ സ്വന്തം ആണ് മലയാളം എന്ന് പറയുവാന്‍ എനിക്ക് എന്ത് സന്തോഷം ആണെന്നോ?ശരി തെറ്റുകളെ ഞാന്‍ തിരിച്ചറിയുന്നതും എന്റെ ഭാഷയിലുടെ  ആണ്.
         മലയാളം ,കേരളീയ പഴമയുടെയും പാരമ്പര്യത്തിന്റെയും ചൂരടിക്കുന്ന ചിതലരിക്കാത്ത പുസ്തക താളുകളില്‍ കൊത്തിവച്ച കേരള പൈതൃകം ആണ് .വാക്കിന്റെ മൂല്യം ലഭിക്കുന്നത് വാമൊഴികളിലുടെ ആണ്.അനശ്വരം ആയ മലയാള ഭാഷയ്ക്ക് നൈര്‍മല്യമായ മുഖം നല്‍കുന്നത് ശൈലികള്‍ ആണ്.സ്നേഹ  സൌഹാര്‍ദങ്ങളുടെഏകീകരണം സാധ്യമാക്കുന്നത്  ഭാഷയാണ്‌. ........
          അക്ഷരമുറ്റത്ത് ഒരു പിടി മണലില്‍ ആദ്യാക്ഷരം കുറിച്ച നാളുകള്‍ ...ചൂണ്ടു വിരലില്‍ കുറിച്ചിട്ട ഹരിശ്രീ ...എന്റെ മലയാളത്തിന്റെ ആ ആദ്യ സന്നിവേശം ഓര്‍മ്മകള്‍ക്ക് പോലും മാധുര്യം നല്‍കുന്നു.എന്റെ വിരലുകള്‍ ഇന്ന് പല ഭാഷകളും കൈകാര്യം ചെയ്യുന്നു...എന്നാല്‍ ഏറ്റവും വഴക്കം ഉള്ളത് എന്റെ സ്വന്തം ഭാഷ തന്നെയാണ്.
     എന്നിലെ എന്നെ തിരിച്ചറിയാന്‍ ....എന്നെ ഞാനാക്കാന്‍............................... എന്റെ മലയാളത്തിനല്ലാതെ ആര്‍ക്കാണ് സാധ്യമാകുക?
രേഷ്മ ചന്ദ്രന്‍ 
XC
9C യിലെ വിദ്യാര്‍ത്ഥിനികളായ ശ്രുതി O.D,ശ്രീലക്ഷ്മി M.G എന്നിവര്‍ അധ്യാപകര്‍ക്ക് സമ്മാനിച്ച ഈ ചിത്രങ്ങള്‍ ...കലയെക്കാള്‍ ഉപരി നിറഞ്ഞ സ്നേഹത്തെ തെളിയിക്കുന്നു .നന്ദി ......