ഇളംകുന്നപ്പുഴ,
7/7/2012.
പ്രിയപ്പെട്ട സവുഷ്ക്കിന്‍,
നിനക്ക് സുഖമാണോ? പരമ സുഖമായിരിക്കും അല്ലേ?ആ കാടിന്‍റെ തണുപ്പും ഇലകളില്‍ തട്ടിവരുന്ന കാറ്റും ...ഹൊ! കൊതിയാവുന്നു..സവുഷ്ക്കിന്‍... ......................................
പിന്നെ...ഞാനീ കത്തെഴുതുന്നത് ഒരു പ്രധാനകാര്യം പറയാനാണ്.നീ ഒഴിഞ്ഞുമാറരുത്.ഞങ്ങളുടെ സ്കൂളില്‍ 'പ്രകൃതിസംഘം' രൂപീകരിച്ചിട്ടുണ്ട്.അതിന്‍റെ ഉത്ഘാടനത്തിനു നീ വരണം.നീ എന്‍റെ ചങ്ങാതിയാണെന്നു എല്ലാവര്‍ക്കുമറിയാം.നീ പ്രകൃതിയും മനുഷ്യനും എന്നതിനെക്കുറിച്ച് ക്ലാസ്സ് എടുക്കണം.നീ അന്നുതന്ന മുന്തിരിച്ചെടി വലുതായി.ഞാന്‍ എന്‍റെ പരിസരം വൃത്തിയായി സൂക്ഷിക്കുന്നു.നീയാണതിനു കാരണം.
പിന്നെ തണുപ്പുണ്ടോ അവിടെ?ക്ലാസ്സില്‍ ആ പാഠം എടുത്തുകഴിഞ്ഞപ്പോള്‍ എല്ലാവരും എന്നെ ആരാധനയോടെ നോക്കി... നിന്‍റെ ഓക്കുമരം കണ്ടിട്ടില്ലെങ്കിലും എല്ലാവരും കണ്ടപോലെആസ്വദിച്ചു.നിന്‍റെ അന്ന വാസ്ലിയേവ്‌ന ടീച്ചര്‍ക്ക് സുഖമാണോ?ശിശിരത്തിലെ ഓക്ക് മരം കാണാന്‍ വന്നോ പിന്നീട്?ക്ലാസ്സില്‍ വൈകാതെ പോ കേട്ടോ...നാടിന്‍റെയും കാടിന്‍റെയും കാവല്‍ക്കാരനായ പ്രിയസവുഷ്ക്കിന്‍ ,നിനക്ക് ഈ പൂമ്പാറ്റയുടെഎല്ലാ ആശംസകളും നേരുന്നു...
എന്ന്,
സ്നേഹപൂര്‍വ്വം
ഹെന്ന എം.എക്സ്
![]() |
ഹെന്ന എം.എക്സ്VIIIC |
1 comment:
സവുഷ്കിന്‍
Post a Comment