ഞാന്‍ അതീവ തേജസുള്ള കനകാസ്ത്രങ്ങളാല്‍ ചുറ്റപ്പെട്ട സൂര്യദേവനോട് യാത്ര പറഞ്ഞിടുന്നു.[സൂര്യവംശജനായ ദശരഥനെയാണ് സീത ഓര്‍ക്കുന്നത്]
ആകാശത്തിന് വെണ്മ നല്‍കുന്നവനും താമരനൂല് പോലുള്ള രശ്മികള്‍ ഉള്ളവനുമായ ചന്ദ്രനെ സീത നമിക്കുന്നു.[ജനക മഹാരാജാവിനെയാണ് സ്മരിക്കുന്നത്]
കനത്ത അന്ധകാരത്തെ കീറിമുറിച്ച് രശ്മികള്‍ പ്രസരിപ്പിക്കുന്ന നക്ഷത്രങ്ങളോട് സീത യാത്ര പറയുന്നു.[വനങ്ങളില്‍ താമസിച്ച് ലോകത്തിന് വിജ്ഞാനം നല്‍കുന്ന മുനിമാര്‍ ]
മനോഹരമായ ചിത്രവിരിപ്പ് സ്വയം നെയ്തെടുത്ത് അന്തിക്കും വെളുപ്പിനും ആകാശമാകുന്ന വീടിന്‍റെ ഇരുവാതിലും മറയ്ക്കുകയാണ് സന്ധ്യ ചെയ്യുന്നത്.അങ്ങനെയുള്ള സന്ധ്യയോട് സീത യാത്ര പറയുന്നു.[ബ്രഹ്മാവിന്റെ മാനസപുത്രിയാണ് സന്ധ്യ]
ഭംഗിയുള്ള വനങ്ങളോടും അവിടുത്തെ പൂക്കളോടും സീത യാത്ര പറഞ്ഞു.അവിടെ വച്ച് അവള്‍ ഏറെ സന്തോഷിച്ചതാണ്.
സുന്ദരമായ ഈ പ്രപഞ്ചത്തോട് താന്‍ പിരിയേണ്ടതില്ല എന്ന്‍ അവള്‍ ചിന്തിക്കുന്നു.കാരണം മരണശേഷം ഈ ശരീരം മണ്ണില്‍ ചെന്നുചേരും.തന്‍റെ മനോഗതങ്ങള്‍ ഈ പ്രകൃതിഭംഗിയില്‍ ചെന്ന്‌ചേരും.ഈ പ്രപഞ്ചത്തില്‍ ഒന്നും നാശവിധേയമല്ല എന്ന് സൂചന.
അങ്ങേയറ്റം വാല്‍സല്യത്തോടെ പുണ്യവതിയായ ഭൂമീദേവി തന്‍റെ ശ്രേഷ്ഠമായ കിടക്കയിലേക്ക് പുത്രിയായ തന്നെ വഹിച്ചുകൊണ്ടുപോകുന്നു.
മലമുകളില്‍ നിന്നൊഴുകി വരുന്ന കാട്ടരുവികളുടെ ശാന്തിഗീതം ശ്രവിച്ചുകൊണ്ട് താന്‍ ശയിക്കുമ്പോള്‍ തൊട്ടരികിലുള്ള മരങ്ങളും വള്ളിപ്പടര്‍പ്പുകളും തന്‍റെമേല്‍ പൂക്കള്‍ ചൊരിയുമെന്ന് അവള്‍ ചിന്തിക്കുന്നു.[പ്രകൃതിയോടുള്ള സീതയുടെ സ്നേഹം]
ഭൂമിയുടെ ശയ്യാഗൃഹത്തില്‍ പ്രവേശിച്ചാല്‍ തനിക്ക് മുകളിലായ് പക്ഷികള്‍ പാട്ടുപാടി സഞ്ചരിക്കുമെന്നും മേഘങ്ങളെപ്പോലെയുള്ള പുല്‍ത്തകിടിയില്‍ മാനുകള്‍ തുള്ളിച്ചാടുമെന്നും സീത പ്രതീക്ഷിക്കുന്നു.
പര്‍വതസാനുക്കളില്‍ സ്ഥിതിചെയ്യുന്ന പുതിയ രത്നസമൂഹങ്ങളും ധാതുദ്രവ്യങ്ങളും തന്‍റെ കണ്ണിനും മനസ്സിനും ഒരുപോലെ കൌതുകകരമാകും.മാത്രമല്ല അവ തന്‍റെ സ്വന്തമായ് തീരും.
ഭൂമിയില്‍ തന്‍റെ ശരീരം ലയിച്ചുചേരുന്നതിനെ പറ്റിയുള്ള ചിന്ത ഇടയ്ക്ക് വച്ച് അവസാനിപ്പിക്കുന്നു.ഭൂമീദേവിയുടെ മടിത്തട്ടാകുന്ന മെത്തമേല്‍ സൗഭാഗ്യങ്ങള്‍അനുഭവിച്ചുകൊണ്ട് സുഷുപ്തിയില്‍ താന്‍ ലയിക്കും.താന്‍ ഉപരിലോകത്തെക്ക് ഉയരും.
പരിശുദ്ധയായ ഭൂമീ,ഭവതിയുടെ പാദങ്ങളില്‍ ലയിച്ച ഞാന്‍ നദീജലത്തില്‍ പ്രതിബിംബിക്കുന്ന അംഗത്തോടെ ഭൂമിയെ കുമ്പിടുന്ന നക്ഷത്രമെന്ന പോലെ ആകാശത്തില്‍ ഉയര്‍ന്ന ദീപമായിത്തീരും.
പ്രിയ രാഘവാ,നിന്‍റെ ശാഖ വിട്ട് പറന്നുപോകുന്ന ഒരു പക്ഷിയാണ് താനിപ്പോള്‍ .നിര്‍ഭയം താന്‍ പറന്ന് പോയ്ക്കോളാം.
പ്രപഞ്ചഗോളങ്ങള്‍ക്ക് രൂപം നല്‍കുന്ന മണ്ണ് താന്‍ ചെന്നുചേരുന്നിടത്തില്ല.ദിനരാത്രങ്ങള്‍ ഇവിടെയില്ല.ശാന്തവും പരിശുദ്ധവുമായ ഈ സ്ഥാനം സൃഷ്ടിക്കും മുന്നേയുള്ള ജ്യോതിര്‍സ്ഥാനമാണ്.
വിരഹദു:ഖത്താല്‍ പക്വമായ മനസ്സോടെ കര്‍ത്തവ്യങ്ങളെല്ലാം അനുഷ്ഠിച്ച് ധന്യനായ് ശ്രീരാമനും തന്‍റെ ലോകത്ത് എത്തും.
[ചിന്താവിഷ്ടയായ സീത ഒരു സ്വഗതാഖ്യാനമാണ്.ലോകത്തോട് വിട പറയുന്ന വേളയില്‍ സീതയുടെ മനസ്സിലൂടെ കടന്നുപോകുന്ന ചിന്തകള്‍ ആണ് ഈ കവിത.മറ്റാരോടും പങ്കുവയ്ക്കാനില്ലാത്ത അവസ്ഥയിലാണ് സ്വഗതാഖ്യാനങ്ങള്‍ ജനിക്കുന്നത്.സീത താന്‍ എത്തിച്ചേരാന്‍ പോകുന്ന ലോകത്തെ വിശിഷ്ടമായ് കണക്കാക്കുന്നു.തന്നെ വേദനിപ്പിക്കുകയും അപമാനിക്കുകയും ചെയ്ത സാമൂഹ്യവ്യവസ്ഥിതിയോട് അവള്‍ക്ക് അമര്‍ഷമുണ്ട്.തരംതിരിവുകളില്ലാത്ത താന്‍ എത്തിച്ചേരാന്‍ പോകുന്ന ലോകത്തെ അവള്‍ ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്നു.തനിക്ക് ലഭിക്കാന്‍ പോകുന്ന സ്വാതന്ത്ര്യത്തെ കുറിച്ച് ഓര്‍ക്കാനും അവള്‍ ഇഷ്ട്ടപ്പെടുന്നു.സീതയുടെ കണ്ണിലൂടെ രാമായണത്തെ നാം വായിക്കുന്നു.സംസ്കാരം എന്ന പേരില്‍ ഉള്ള പലതും സ്ത്രീസ്വാതന്ത്ര്യത്തിന് എതിരാണെന്ന് കുമാരനാശാന്‍ വെളിപ്പെടുത്തുന്നു.പറക്കാന്‍ വെമ്പുന്ന കിളി എന്നത് തന്നെ സ്വാതന്ത്ര്യകാംക്ഷയാണ്.]
*കുടുംബത്തിലെ ചുമതലകള്‍
*സാമൂഹ്യമായ വിലക്കുകള്‍
*വിദ്യാഭ്യാസത്തിലെ പിന്നോക്കാവസ്ഥ
*പൊതുഇടങ്ങളിലെ അരക്ഷിതാവസ്ഥ
*അധികാരഘടനയിലെ പ്രാതിനിധ്യമില്ലായ്മ
*ചൂഷണം
ലിങ്കുകള്‍
കുമാരനാശാന്‍

No comments:
Post a Comment