Wednesday, February 8, 2012

ലേഖനം

ജീവിതം 


ഒരു റോസാപ്പൂവ് വിരിയുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ?പരിമളം ഉള്ള പൂവിന് ജന്മം നല്‍കുന്നത് അതിന്‍റെ അമ്മയായ ചെടിയാണ് .അമ്മയ്ക്ക് നിറയെ മുള്ളുകളാണ്.പക്ഷേ..മകള്‍ സുഗന്ധം പരത്തി ലോകശ്രദ്ധയാകര്‍ഷിക്കുന്നു.പക്ഷേ ഏതാനും ദിവസങ്ങള്‍ കഴിയുമ്പോള്‍ ഞെട്ടറ്റു വീണ പൂവിന്റെ മരണവാര്‍ത്ത !ഇതു തന്നെയാണ് നമ്മുടെ ജീവിതം.ചിറകൊടിഞ്ഞു വീണ പക്ഷി പറക്കാന്‍ ശ്രമിക്കുന്നു...ജീവിതത്തില്‍ വേദനയുണ്ട് .അതിലുപരി സുഖവുമുണ്ട്.ജീവിക്കാന്‍ പഠിക്കുമ്പോള്‍ ജീവിതം പരിപൂര്‍ണ്ണമാകുന്നു.ജീവിതം നമുക്ക്‌  സ്വന്തമാണോ?അല്ല.ദൈവത്തിന്‍റെ വരദാനമാണ് ജീവിതം.സ്നേഹം,കരുണ,നിഷ്ക്കളങ്കത ,നന്മ,സത്യം ,അനുഭവങ്ങള്‍,വിദ്യാഭ്യാസം കൂടാതെ അനേകമനേകം കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതല്ലേ ജീവിതം?
    തൂലിക പടവാളാക്കിയ കെ രാമകൃഷ്ണപിള്ള,തിന്മയെ വാക്കുകള്‍ കൊണ്ട്  പ്രഹരിച്ച സുകുമാര്‍ അഴീക്കോട്...ഇവരെല്ലാം നമുക്ക്‌ പരിചിതര്‍  .കല്പനചൌളയെ നിങ്ങള്‍ക്കറിയാമല്ലോ?ദാരിദ്ര്യത്തില്‍ വളര്‍ന്നപ്പോഴും അവളുടെ മനം നിറയെ അഴികളില്ലാത്ത അനന്തതയിലേക്ക് പറക്കണം എന്നതായിരുന്നു.അവള്‍ പ്രയത്നിച്ചു.അവള്‍ എത്തിച്ചേര്‍ന്നു...ഉയര്‍ന്ന ചവിട്ടു പടിയില്‍ ! ആദ്യത്തെ ബഹിരാകാശയാത്ര ...ഒട്ടേറെ സംശയങ്ങള്‍ ഉണ്ടായിരുന്നു അവളുടെ ഉള്ളില്‍ .അവള്‍ തന്റെ ഡയറിയില്‍ ഒരു റോസപ്പൂവിനെ കുറിച്ച് പറയുന്നുണ്ട്.കല്‍പ്പന ബഹിരാകാശത്ത് പോയപ്പോള്‍ അവളുടെ കയ്യില്‍ ഒരു റോസപ്പൂവുണ്ടായിരുന്നു.ബഹിരാകാശത്ത് ചെല്ലുന്തോറും ആ പൂവിന്റെ ഗന്ധം വര്‍ധിച്ചിരുന്നു.മാലിന്യമില്ലാ ആകാശത്തില്‍ ആ പൂവിന്‍റെ ഗന്ധം വര്‍ധിച്ചു.സ്വര്‍ഗ്ഗരാജ്യത്തിന്  തുല്യമായ പ്രകാശതിളക്കം അവള്‍ കണ്ടു.വിജയയാത്ര അവളുടെ അന്ത്യ യാത്ര ആയ്‌.... ..''ഇടയ്ക്ക് വച്ച് എവിടെയോ നിന്നു പോയ ജീവിതം...നമ്മുടെ ജീവിതവും ഒരുപക്ഷെ ഇത് പോലെ ആകുമോ?അറിയില്ലല്ലോ.ആയിരിക്കുന്ന അവസ്ഥയില്‍ സന്തോഷത്തോടെ ജീവിക്കുക. 


സിന്‍സി വിന്‍സെന്റ്
IX C

4 comments:

sure said...

Behind L I F E
Behold K H E D

LUTTAG said...

ജീവിതം കടല്‍ പോലെയാണ് തിരമാലകളെ പോലെ ഉയര്ച്ചകളും താഴ്ചകളും ഉണ്ടാകും
ദൈവത്തിന്റെ കുസൃതിയായ ചുഴികളും!!!!!

sure said...

A B C D (E) (F) G H (I) J K (L) . . .
A B C (D) (E) F G (H) I J (K) . . .

Unknown said...

ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ നന്നായിരിക്കുന്നു... എഴുത്ത് തുടരുക സഹോദരീ..
ജീവിതത്തില്‍ എല്ലാ നന്മകളും നേരുന്നു..

Post a Comment