Sunday, July 15, 2012

പഠനപ്രവര്‍ത്തനങ്ങള്‍

സുഹൃത്തായ മലയാളഭാഷയ്ക്കൊരു കത്ത്            
                                                                                     സ്ഥലം,
                                                                                     തിയതി.
എന്‍റെ മലയാളമേ,
  
                   എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ ?സുഖമാണെന്ന് വിശ്വസിക്കുന്നു.എന്നോട് ദേഷ്യമാണോ?
ഏഴാം ക്ലാസ്സില്‍ നിന്നും ജയിച്ചപ്പോള്‍ എന്നോടൊപ്പം പഠിക്കാമെന്ന് പറഞ്ഞിട്ട് ഞാന്‍ ഇംഗ്ലീഷ്‌ മീഡിയത്തില്‍ ചേര്‍ന്നത്‌ കൊണ്ട് വഴക്കിട്ടുവല്ലേ?പേടിക്കേണ്ടാ ...മലയാളം പഠിപ്പിക്കുന്ന അധ്യാപകര്‍ ഞങ്ങളുടെ ഭാഷാസ്നേഹം കൂട്ടിയിട്ടേ ഉള്ളൂ..അടിസ്ഥാന പാഠാവലിയിലെ'മലയാളം' എന്ന പാഠം പഠിച്ചപ്പോള്‍ നിന്നെക്കുറിച്ച് കുറെ ഓര്‍ത്തു.നിന്‍റെ ഒപ്പം കഴിഞ്ഞ ദിനങ്ങള്‍ എത്ര രസകരമായിരുന്നു..ഇന്‍റെര്‍നെറ്റില്‍ നിന്ന്‍ നിന്നെക്കുറിച്ച് കുറേ വിവരങ്ങള്‍ അറിഞ്ഞു..[നിനക്ക് ഇന്‍റെര്‍നെറ്റ് എന്നു പറഞ്ഞാല്‍ ഇഷ്ട്ടമാകില്ലല്ലേ] പക്ഷേ നിന്നെക്കുറിച്ചറിയാന്‍ എനിക്ക് ഏറ്റവും സഹായകരം ഇന്‍റെര്‍നെറ്റ് തന്നെ .നിനക്ക് സന്തോഷമുള്ള ഒരു കാര്യം പറയാം.എന്‍റെ കവിതകള്‍ [അധികവും നിന്നെക്കുറിച്ച് എഴുതിയത്] പ്രസിദ്ധീകരിച്ചിട്ടുണ്ട്.വായിച്ചുനോക്കി അഭിപ്രായം പറയണേ...


എന്നോടുള്ള ദേഷ്യം കളയണം.നീയാണ് എന്നെ ഞാനാക്കിയത്. എനിക്ക് മറുപടി അയയ്ക്കണേ....
                                                     സ്നേഹത്തോടെ


                                                     ചങ്ങാതി
    സ്വീകര്‍ത്താവ്                                                   
    മലയാളം                                                സുമിത കെ.എസ്[xc]
    കേരളം

2 comments:

എന്റെ മലയാളം said...

തേടി നടന്നപ്പോള്‍ കണ്ടില്ല ; കാണേണ്ടിയിരുന്നത് മറഞ്ഞിരിപ്പായിരുന്നു.......ഈ ബ്ലോഗ് കാണേതെ പോകുന്ന മലയാളിയുടെ നഷ്ടം മനസ്സിലാക്കാന്‍ ഇത് അവര്‍ കാണട്ടെ......മലയാളം ബ്ലോഗിലെ സന്ദര്‍ശിക്കേണ്ട ബ്ലോഗുകള്‍ ഭാഗത്ത് ഈ ബ്ലോഗ് കൊടുക്കുന്നു..

vidyarangam GHSS Elamkunnapuzha said...

ഈ കമെന്‍റ് ആശീര്‍വാദമായ്‌ കരുതുന്നു.....

Post a Comment