സുഹൃത്ത്
ജനിച്ചനാള്‍ മുതലെന്‍ കൂട്ടുകാരീ
എന്നും എനിക്ക് തുണയവള്‍ .
സുദിനങ്ങളിലും വ്യസനങ്ങളിലും
അവളെന്‍ ചാരെയുണ്ടെപ്പോഴും.
ആശ്വാസവാക്കുകള്‍ പറയില്ല
ആശ്വാസമാണവള്‍ മാലാഖ.
തെറ്റുകള്‍ ചൂണ്ടിക്കാണിച്ചും
നന്മകള്‍ചെയ്തു കൊതിപ്പിച്ചും
ആഹ്ലാദമായ് എരിയുംവിളക്കായ്
ഉണ്ടെനിക്കൊരു ചങ്ങാതി....
1 comment:
വളരെ വളരെ നന്നായിട്ടുണ്ട് കൂട്ടുകാരീ...
Post a Comment