പി.എന്‍ പണിക്കരുടെ ചരമദിനാചരണത്തോടനുബന്ധിച്ച് വായനാദിനം സമുചിതമായി ആഘോഷിച്ചു.വായനാമൂലകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കി.പൊതുഅസ്സംബ്ലിയില്‍ മേരിഅലീന കൊറയ വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.ഹെഡ്‌മിസ്‌ട്രെസ് കെ.ആര്‍ സുജാത പുസ്തകവായനയെക്കുറിച്ച് അവബോധം നല്‍കി.വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നോട്ടിസ് ബോര്‍ഡില്‍വായനാദിന സന്ദേശം രേഖപ്പെടുത്തി.വാര്‍ത്താവായന മത്സരം നടത്തി.വെബ്ക്യാമില്‍ റിക്കോര്‍ഡ് ചെയ്തത് പ്രോജെക്ടറില്‍ പ്രദര്‍ശിപ്പിച്ചു.മേരി അലീന കൊറേയ[xc] ക്ക് ഒന്നാം സ്ഥാനം ലഭ്യമായി.വിദ്യാര്‍ഥികള്‍ തന്നെയാണ് വിധിനിര്‍ണയം നടത്തിയത്.ക്ലാസ്സ്‌ലൈബ്രറികള്‍ സജ്ജമാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ക്ലാസ്സുകളില്‍ നല്‍കി.10B യില്‍ സിബിന്‍പോള്‍ വായനാദിന സന്ദേശം നല്‍കി.രാഹുല്‍ ബാബു വായനാദിനസന്ദേശം പോസ്റ്ററില്‍ പ്രദര്‍ശിപ്പിച്ചു..
ഒന്നാംസ്ഥാനം ലഭിച്ച മേരി അലീന കൊറയ
ഒന്നാംസ്ഥാനം ലഭിച്ച മേരി അലീന കൊറയ
1 comment:
Today a " READER "
tomorrow a " LEADER ”
Post a Comment