![]() |
ഇവള്‍ക്കു മാത്രമായ് |
![]() |
സുഗതകുമാരി |
ചിലപ്പോള്‍ പൂജിക്കപ്പെടാറുണ്ട് എങ്കിലും ചവിട്ടാണ് മിക്കവാറും അവള്‍ക്ക് ഏല്‍ക്കുന്നത്.എപ്പോഴും അവള്‍ പുച്ഛിക്കപ്പെടുന്നു.ഉപേക്ഷിക്കപ്പെടുന്നു.അവള്‍ ജീവിക്കുന്നത് ഭര്‍ത്താവിനും മക്കള്‍ക്കും വേണ്ടിയാണ്.നെറ്റിത്തടത്തില്‍ ഇത്തിരി കുങ്കുമം അവള്‍ അണിഞ്ഞിട്ടുണ്ട്.അവളുടെ വിളര്‍ത്ത ചുണ്ടത്തെ നിലാച്ചിരി മറ്റുള്ളവര്‍ക്കായ് അവള്‍ എടുത്തണിഞ്ഞതാണ്.അവളുടെ ഹൃദയമാകുന്ന വിളക്കുമാടത്തില്‍ കത്തിച്ചു വച്ച തിരി മറ്റുള്ളവര്‍ക്ക് വഴികാട്ടിയും അഭയവുമാണ്.
അവള്‍ ദൈവത്തെക്കാള്‍ സ്നേഹത്തെയാണ് പൂജിക്കുന്നത്.അവള്‍ക്ക് ആശ്വാസം ഏകുന്നത് കാലത്തിന്‍റെ ഒടുവിലത്തെ കരസ്പര്‍ശം മാത്രമാണ്.അവള്‍ക്കുവേണ്ടി ഒരു ഗാനമെങ്കിലും സമര്‍പ്പിക്കാനാണ് ,നിഷ്ഫലമെങ്കിലും കവയിത്രി മോഹിക്കുന്നത്.
[ഭാവഗീതത്തിന്റെ വികാരതീവ്രതയുള്ള കവിതയാണിത്.സ്വാതന്ത്ര്യങ്ങളില്‍ നിന്ന് വെട്ടിചുരുക്കപ്പെട്ട് ഒതുക്കത്തോടെ കഴിയേണ്ടവളാണ് സ്ത്രീ എന്നൊരു സങ്കല്പം നമുക്കിടയില്‍ ഉണ്ട്.സ്ത്രീക്കു മാത്രമായ് ചില വിശേഷണങ്ങള്‍ , സവിശേഷതകള്‍ ഇവ നാം കല്‍പ്പിച്ചു കൊടുക്കാറുണ്ട്.സ്ത്രീക്ക് മാത്രമായ് ഒരു കവിത പോലും പാടാന്‍ പറ്റാത്ത നിസ്സഹായാവസ്ഥ കവയിത്രിയെ വിഷമിപ്പിക്കുന്നു.പാട്ടില്‍ ഒതുക്കാനാവില്ല സ്ത്രീയുടെ ദു:ഖം.അവളുടെ ഉള്ളിലുള്ളത് പാടാന്‍ കഴിയില്ല.]
ഇവള്‍ക്ക് മാത്രമായ്
പെണ്‍കുഞ്ഞ്-90
രാത്രിമഴ
1 comment:
സ്ത്രീ
ഭാര്യ
ചേച്ചി
അമ്മ
മകള്‍
പെണ്ണ്
അവള്‍
കാമുകി
മുത്തശ്ശി
അമ്മൂമ്മ
കൂട്ടുകാരി
സഹോദരി
അനുജത്തി
അമ്മായിഅമ്മ
ഇത് പോലെ എന്തെല്ലാം പേരില്‍... "ഇവള്‍"
Post a Comment