![]() |
പാവം മദ്യപാനി |
പകലന്തിയോളം അധ്വാനിച്ച് പ്രതിഫലമായ് കിട്ടുന്ന പണം വീട്ടാവശ്യങ്ങള്‍ക്കോ മക്കളുടെ പഠനാവശ്യങ്ങള്‍ക്കോ ഉപയോഗിക്കാതെ ബാര്‍ എന്ന ചെകുത്താന്റെ ബോര്‍ഡിനു മുന്നില്‍ എത്ര അച്ചടക്കത്തോടെയാണ് ആ 'പാവങ്ങള്‍ ' നിരനിരയായ് നില്‍ക്കുന്നത്!സ്കൂള്‍ക്കുട്ടികള്‍ ടീച്ചര്‍മാരുടെ നിര്‍ദേശങ്ങള്‍അനുസരിച്ച് അച്ചടക്കത്തോടെ നില്‍ക്കുന്നത് പോലെയാണ് ഈ മനുഷ്യര്‍ നില്‍ക്കുന്നത് .മദ്യം ഉള്ളില്‍ ചെന്നാലോ ?അവര്‍ വീരന്മാരാകും .അതാണ് മദ്യത്തിന്റെ ലഹരി.ആ വിഷം ഉള്ളില്‍ ചെന്ന് കയറിയാല്‍ പിന്നെ ഭൂതകാലം ഓര്‍മ്മയുണ്ടാകില്ല.അവരാരെന്നു തന്നെ മറന്നു പോകും.പിന്നെയാണോ ഉറ്റവര്‍ ?
ആട്ടെ അവര്‍ നിരനിരയായി നില്‍ക്കുന്നത് എല്ലാ രോഗങ്ങളും മാറ്റുന്ന ഔഷധത്തിനായാണോ?ആ മദ്യമാകുന്ന വിഷം കുടിച്ചാല്‍ എന്താണ് ഗുണം?ആര്‍ക്കാണ് ഗുണം?ഗുണമുണ്ട് കേട്ടോ...മദ്യക്കച്ചവടം നടത്തി കീശവീര്‍പ്പിക്കുന്നവര്‍ക്ക്,കുപ്പികള്‍ പെറുക്കി ജീവിതം നടത്തുന്നവര്‍ക്ക് ...അവര്‍ക്ക് മാത്രമേ ഗുണം ഉണ്ടാകൂ.
ഏതാഘോഷ വേളകളിലും ജനനത്തിലും മരണത്തിലും അതിഥികള്‍ക്കോ ആതിഥേയര്‍ക്കോ അല്ല പ്രാധാന്യംമദ്യത്തിനാണ്.ആഘോഷവേളകളില്‍ മദ്യമുണ്ടെങ്കിലെ അതിഥികളുണ്ടാവൂ.ഈയോരാവസ്ഥ നമ്മുടെ കൊച്ചു കേരളത്തില്‍ തുടരുകയാണ്.കഴിഞ്ഞ വര്‍ഷം മലയാളി മത്സരിച്ച് കുടിച്ച് തീര്‍ത്തത് 325 കോടിയോളം വിലമതിക്കുന്ന മദ്യം .മലയാളികളുടെ കൈയ്യില്‍ വേറെന്തിന് പണമില്ലെങ്കിലും മദ്യം വാങ്ങിക്കാന്‍ പണമുണ്ടാകും.കാരണം വളരെ കുറച്ചു നേരം മദ്യം വാങ്ങിക്കാന്‍ പണമുണ്ടാകും.കാരണം വളരെ കുറച്ചു നേരം മദ്യം അവര്‍ക്ക് നല്‍കുന്ന ലഹരിയെ അവര്‍ തങ്ങളുടെ കുടുംബബന്ധങ്ങളെക്കാളും വിലമതിക്കുന്നുണ്ടല്ലോ.?കാരണം അത്രയ്ക്ക് അധപതിച്ചു തുടങ്ങിയിരിക്കുന്നു,മലയാളികള്‍
മുല്ലപ്പെരിയാര്‍ ഡാം വറ്റിക്കാന്‍ ഒരേ ഒരു മാര്‍ഗം ഇതാണ് ;ആ ഡാമില്‍ മദ്യം കലര്‍ത്തുക.. ........ .മലയാളികള്‍ വെള്ളം എപ്പോ വറ്റിച്ചു എന്നേ നമ്മള്‍ കാണേണ്ടതുള്ളൂ....
ഇനിയെങ്കിലും നിങ്ങള്‍ ചിന്തിക്കൂ ..
മദ്യം നിങ്ങളെ എങ്ങോട്ടാണ് നയിക്കുന്നത്?അതിനുത്തരം കിട്ടുന്നില്ല എങ്കില്‍ സ്വയം സഹതപിക്കൂ.....
മേരി അലീന കൊറയ
IX C
1 comment:
If Liquor isn't Conquerred
Liquor will Conquer.
Young One! Think One:
If Mind, Never Mind.
"Best Wishes"
Post a Comment