നിറമിഴിയോടെ കാത്തിരിക്കുന്നുതോഴീ ഞാന്‍
നിന്നരികില്‍ വന്ന്‍ പൊട്ടിച്ചിരിക്കാനും കരയാനും
ഒരിക്കല്‍ കൂടി നിന്‍ കരസ്പര്‍ശമേല്ക്കാന്‍ കൊതി
വരൂ തോഴീ എന്നരികിലേക്ക് ഒരു വട്ടം കൂടി.........
എന്നെന്നുമോര്‍മ്മിക്കാന്‍ നീയെനിക്കേകിയ സ്മരണകള്‍
ചേര്‍ത്ത് നിനക്കായ് ഞാനൊരു മാല കോര്‍ക്കാം സഖീ
തൂശനിലയില്‍ തുമ്പപ്പൂച്ചോറിട്ട സദ്യ തരാം സഖീ .......
ഞാവല്‍പ്പഴവും കല്ലുപ്പിട്ട ലൂവിക്കയും ഞാന്‍ തരാം കള്ളി
മനസ്സിനറയില്‍ നഷ്ട്ടബോധത്തിന്‍ കനലെരിയുന്നു
മരണത്തിന്‍ കൂട്ടില്‍ നിന്നോടിവായെന്‍ കൂട്ടുകാരീ
കാത്തിരിക്കുന്നു നിറമിഴിയോടെ നിനക്കായ് ......
ååååååååååå

No comments:
Post a Comment