Sunday, July 12, 2015
ലഹരിവിരുദ്ധ ദിനം-2015-ജൂണ്‍26-വിമുക്തി ക്ലബ്
ജൂണ്‍ ഇരുപത്തിയൊന്‍പതാം തിയതി പതിനൊന്നു മണിക്ക് സ്കൂള്‍ ഓഡിട്ടോറിയത്തില്‍ ലഹരിവിരുദ്ധ ദിനാചരണം ആചരിച്ചു. ഹെഡ്മാസ്റ്റര് ലഹരിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ചും സമൂഹത്തില്‍ നിന്ന് ഇവ തുടച്ചു നീക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു.സൂര്യ സുനില്‍കുമാര്‍[വിദ്യാര്‍ത്ഥി] ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി.ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ച മദ്യവും മയക്കുമരുന്നും പിന്നെ പുകയിലയും എന്ന ലഘുലേഖ വിതരണം ചെയ്തു.
ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കാന്‍ പര്യാപ്തമായ തെരുവ്നാടകം ,ഇരുപതോളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് അവതരിപ്പിച്ചു.
ലഹരിവിരുദ്ധ ഗാനം സംപ്രേക്ഷണം ചെയ്തു.
പോസ്റ്റര്‍ മത്സര വിജയികള്‍-1 സ്ഥാനം-10 എ,2 സ്ഥാനം 10ബി
1 സ്ഥാനം6എ,2 സ്ഥാനം 7എ
Saturday, July 11, 2015
ജൂണ്‍ 2015
പി.എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 ന് പ്രത്യേക അസംബ്ലി നടത്തി.വായനാദിന സന്ദേശം നല്കി.ശ്രീഗണേഷ്[വിദ്യാര്‍ത്ഥി] പ്രസംഗിച്ചു.സൂര്യ സുനില്‍കുമാര്‍[വിദ്യാര്‍ത്ഥിനി] വായനാദിന സന്ദേശം നല്കി.ശ്രീ അശോകന് സര്,പി.ടി.എ പ്രസിഡണ്ട്എന്നിവര്‍ പ്രസംഗിച്ചു.വായനാ മൂലകളുടെ ഉത്ഘാടനം നടത്തി.പോസ്റ്റര്‍ പ്രദര്‍ശനം നടത്തി.വിഖ്യാത ഗ്രന്ഥങ്ങളുടെ പ്രദര്‍ശനം ലൈബ്രറിയില്‍ നടന്നു.ക്ലാസ് പത്രങ്ങളുടെ പ്രദര്‍ശനം നടന്നു.ഇരുപത്തിരണ്ടാം തിയതി പ്രശ്നോത്തരി മത്സരം നടത്തി.ഇരുപത്തിമൂന്നാം തിയതി മാധ്യമങ്ങളും വായനയും എന്ന വിഷയത്തെക്കുറിച്ച് ഉപന്യാസ മത്സരം നടത്തി.ഇരുപത്തി നാലാം തിയതി വായനാമത്സരം നടത്തി.സ്കൂള്‍ മാഗസിന് പ്രകാശനം ചെയ്തു.മലയാള കവിതകള്‍, പുസ്തകവായന ഇവ മൈക്കിലൂടെ പ്രക്ഷേപണം ചെയ്തു.
പ്രശ്നോത്തരി ഒന്നാംസ്ഥാനം-മരിയ ബെല്ല-10A,രണ്ടാം സ്ഥാനം-ഫിലോമിന സോന10എ,അഭിനവ് കെ.യു 9 ബി.ഉപന്യാസമത്സരത്തില് ഫിലോമിന സോന10ബി[1],ശ്രീലക്ഷ്മി എ.സി[2],സൂര്യ സുനില്‍കുമാര്‍[3]-എച്ച്.എസ്
അരുണ്‍കുമാര്‍ കെ.എസ്[1],കെ.ശ്രീഗണേഷ്-യു.പി എന്നിവര്‍ വിജയികളായി.വായനാമത്സരത്തില്‍ വിപിന്‍ദാസ്,ദീപക് പി.വി,ആരതി എ.എം-[യു.പി] ശ്രീലക്ഷ്മി എ.സി,ഫിലോമിന സോന,രാഖി രാജന് -[എച്ച്.എസ്] വിജയികളായി.
Friday, September 5, 2014
Sunday, June 15, 2014
പരിസ്ഥിതി ദിനം - STD VIIIB
ദിനാചരണവും നേരമ്പോക്കും പഠനവും
Friday, February 14, 2014
Subscribe to:
Posts (Atom)




















































