Sunday, December 25, 2011

എല്ലാവര്‍ക്കും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും         ക്രിസ്മസ് ആശംസകള്‍ .......

Sunday, December 18, 2011

   പക്ഷികള്‍ക്ക്‌ തലയ്ക്ക് മുകളിലൂടെ പറക്കാന്‍ അനുവാദം     നല്‍കാം.എന്നാല്‍ തലയില്‍ കൂട് കൂട്ടാന്‍ അനുവദിക്കരുത്‌ .

കഥ

പാപ്പാത്തി

കല്‍പ്പാത്തി അഗ്രഹാരത്തില്‍ വെച്ചാണ്  ആദ്യമായി ഞാന്‍  പാപ്പാത്തിയെ 
കാണുന്നത് .നിറം മങ്ങിയതെങ്കിലും വൃത്തിയുള്ള ചേലയാണ്  അവര്‍ ധരിച്ചിരുന്നത് .എന്നും രാവിലെ ഗണപതി കോവിലിലെ പ്രസാദവുമായ് നടന്നു വരുന്നത് കാണാം .എപ്പോഴെന്നറിയില്ല അവര്‍ എന്റെ സുഹൃത്തായത്.
അങ്ങനെ എല്ലാ ദിവസവും പ്രസാദത്തിന്റെ ഒരു പങ്ക് എനിക്കും നല്‍കിയിരുന്നു .ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയ പാപ്പാത്തി അഗ്രഹാരത്തില്‍ എല്ലാവര്‍ക്കും പ്രിയംകരിയായിരുന്നു.ഒരിക്കല്‍ അവര്‍ എന്നെ ചിതലി മലയിലേക്കു കൂട്ടിക്കൊണ്ടുപോയി .ഞാന്‍ വായിച്ചരിഞ്ഞതിനെക്കള്‍ മനോഹരമായിരുന്നു അവിടം .ചിതലി മലയും അതിനപ്പുറമുള്ള വിശാലമായ ലോകവും അവര്‍ എനിക്കു കാണിച്ചു തന്നു .കണ്ണാടിപ്പുഴ ,ആലത്തൂര്‍ ഹനുമാന്‍ കോവില്‍ വിസ്മയത്തിന്റെ മറ്റൊരു ലോകമാണ് എനിക്കു സമ്മാനിച്ചത്‌ .സ്വപ്നത്തില്‍ നിന്ന് എന്നപോലെ തിരിച്ചു നടക്കുമ്പോള്‍ വഴിയാത്രക്കാര്‍  പാപ്പാത്തിയോടു കുശലം ചോദിച്ചു കൊണ്ടിരുന്നു .എല്ലാവര്ക്കും സുപരിചിതയാ യിരുന്നുവെങ്കിലും പാപ്പാത്തി, പാപ്പാത്തിക്ക് അപരിചിതയയിരുന്നു ...വെറും അപരിചിത .
  
                                                                                                     സാവിത്രി .വി 
                                           

Friday, December 9, 2011

സുന്ദരമായതെല്ലാം നല്ലതായിരിക്കണം എന്നില്ല .
        എന്നാല്‍ നല്ലതെല്ലാം സുന്ദരമാണ് 

Thursday, December 8, 2011


വിശ്വാസം അതല്ലേ എല്ലാം?

              ദൈവവിശ്വാസം,സുഹൃത്തുക്കളിലുള്ള വിശ്വാസം,ആത്മവിശ്വാസം ,നര്‍മ്മബോധം .....ഇവ  കൈമുതലായുള്ളവന്‍ കോടിപതിയേക്കാള്‍ ഭാഗ്യവാനാണ്.

Wednesday, December 7, 2011

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ ഉപന്യാസ രചനാ മത്സരം .വിഷയം -2011 നു വിട ...    

തുമ്പയും 9C യും



മാലാഖയുടെ ഷൂ-സുമിത


                 തൂവെള്ളപട്ടുവസ്ത്രത്താല്‍മൂടിയ സുന്ദരി-നീതുപ്രിയ


താഴേക്കു പതിച്ച വാല്‍നക്ഷത്രം-അലീന


                                         ഭൂമിയിലെ പാല്‍കുടങ്ങള്‍ -ശ്രുതി


സമാധാനത്തിന്‍റെ പ്രതീകം -റിയ


                                         വെണ്മയുടെ നിറകുടം -വര്‍ഷ


തൂവെള്ള അരയന്നം-ഹരിത


                                         ഭൂമിയിലെ മിന്നാമിന്നി-വിനയന്‍


സമാധാനത്തിന്‍റെ കുഞ്ഞിപ്പൂവ്-റോണി


                                        ഓണമുത്ത്-അബിന്‍


നന്മ മുത്ത്-പ്രവീണ്‍


ഉള്ളൂരിന്റെ  "തുമ്പപ്പൂവ് "എന്ന കവിതയുടെ ആസ്വാദനത്തിനു മുന്പ് തുമ്പപ്പൂവിനെക്കുറിച്ച് 9c ഇലെ വിദ്യാര്‍ഥികള്‍ കുറിച്ച കുഞ്ഞു വിശേഷണങ്ങള്‍ ....ഒരു കൊച്ചു പൂവ് അവരില്‍ ഇത്രയും ഭാവന ഉണര്ത്തിയെങ്കില്‍  നേര്‍ക്കാഴ്ചകളെ ക്കുറിച്ച്  എന്തെന്ത് പറയാനുണ്ടാകും അവര്‍ക്ക്!

Sunday, December 4, 2011

നന്മതിന്മകള്‍




നന്മതിന്മകള്‍ ഒരിക്കലും അകന്നിരിക്കില്ല.കുന്നിനു താഴ്വാരവും പകലിന് ഇരുട്ടും എന്നും കൂട്ട്.എന്നാല്‍ നന്മ ഒരിക്കലും ചളിയില്‍ പരാതി പറഞ്ഞു നടക്കുന്ന പരാതിക്കാരി താറാവിനെ കൂട്ട് പിടിക്കില്ല .അത് എപ്പോഴും ഉയരത്തില്‍ പരാതികള്‍ ഇല്ലാത്ത ലോകത്ത്‌ പറന്നുയരുന്ന പരുന്തിന്റെ ചങ്ങാതിയാണ്.ഉയരങ്ങളില്‍ ഈശ്വരസാന്നിധ്യം കൂടും.മദര്‍ തെരേസയെ ,ഗാന്ധിജിയെ ഒക്കെ ചരിത്രം സൃഷ്ടിച്ചത് എന്നും അവര്‍ക്ക്‌ പിറകില്‍ പ്രതിസന്ധികള്‍ ഉണ്ടായത്‌ കൊണ്ടാണ് .ശബ്ദം ഇല്ലാത്തവന്റെ ശബ്ദം മൌനമാണ്.എന്നാല്‍ ആ മൌനം ഈശ്വരന് പ്രവര്‍ത്തിക്കാനുളള അവസരമാണ്.ഒട്ടും തോല്‍ക്കാത്തവന്‍ അല്ല വിജയി .ജയാപജയങ്ങളെ ഒരേ ഭാവത്തില്‍ വീക്ഷിക്കുന്നവനാണ് വിജയി.ജീവിതം പോരാടാനുള്ളതല്ല.ജീവിച്ചുതീര്‍ക്കാനാണ്.മരണത്തിന് മുന്നില്‍ ആരും വിജയം നേടുന്നില്ല .ജീവിതം ഒരു വരമാണ്.അതു ശാപമാക്കരുത്....

Thursday, December 1, 2011

തീ .........ആളിക്കത്തിക്കാനും അണയ്ക്കാനും മനുഷ്യന്റെ വായയ്ക്കാവും..