Sunday, December 18, 2011
കഥ
![]() |
| പാപ്പാത്തി |
കല്‍പ്പാത്തി അഗ്രഹാരത്തില്‍ വെച്ചാണ് ആദ്യമായി ഞാന്‍ പാപ്പാത്തിയെ
കാണുന്നത് .നിറം മങ്ങിയതെങ്കിലും വൃത്തിയുള്ള ചേലയാണ് അവര്‍ ധരിച്ചിരുന്നത് .എന്നും രാവിലെ ഗണപതി കോവിലിലെ പ്രസാദവുമായ് നടന്നു വരുന്നത് കാണാം .എപ്പോഴെന്നറിയില്ല അവര്‍ എന്റെ സുഹൃത്തായത്.
അങ്ങനെ എല്ലാ ദിവസവും പ്രസാദത്തിന്റെ ഒരു പങ്ക് എനിക്കും നല്‍കിയിരുന്നു .ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയ പാപ്പാത്തി അഗ്രഹാരത്തില്‍ എല്ലാവര്‍ക്കും പ്രിയംകരിയായിരുന്നു.ഒരിക്കല്‍ അവര്‍ എന്നെ ചിതലി മലയിലേക്കു കൂട്ടിക്കൊണ്ടുപോയി .ഞാന്‍ വായിച്ചരിഞ്ഞതിനെക്കള്‍ മനോഹരമായിരുന്നു അവിടം .ചിതലി മലയും അതിനപ്പുറമുള്ള വിശാലമായ ലോകവും അവര്‍ എനിക്കു കാണിച്ചു തന്നു .കണ്ണാടിപ്പുഴ ,ആലത്തൂര്‍ ഹനുമാന്‍ കോവില്‍ വിസ്മയത്തിന്റെ മറ്റൊരു ലോകമാണ് എനിക്കു സമ്മാനിച്ചത് .സ്വപ്നത്തില്‍ നിന്ന് എന്നപോലെ തിരിച്ചു നടക്കുമ്പോള്‍ വഴിയാത്രക്കാര്‍ പാപ്പാത്തിയോടു കുശലം ചോദിച്ചു കൊണ്ടിരുന്നു .എല്ലാവര്ക്കും സുപരിചിതയാ യിരുന്നുവെങ്കിലും പാപ്പാത്തി, പാപ്പാത്തിക്ക് അപരിചിതയയിരുന്നു ...വെറും അപരിചിത .
സാവിത്രി .വി
Wednesday, December 7, 2011
തുമ്പയും 9C യും
മാലാഖയുടെ ഷൂ-സുമിത
തൂവെള്ളപട്ടുവസ്ത്രത്താല്‍മൂടിയ സുന്ദരി-നീതുപ്രിയ
താഴേക്കു പതിച്ച വാല്‍നക്ഷത്രം-അലീന
ഭൂമിയിലെ പാല്‍കുടങ്ങള്‍ -ശ്രുതി
സമാധാനത്തിന്‍റെ പ്രതീകം -റിയ
വെണ്മയുടെ നിറകുടം -വര്‍ഷ
തൂവെള്ള അരയന്നം-ഹരിത
ഭൂമിയിലെ മിന്നാമിന്നി-വിനയന്‍
സമാധാനത്തിന്‍റെ കുഞ്ഞിപ്പൂവ്-റോണി
ഓണമുത്ത്-അബിന്‍
നന്മ മുത്ത്-പ്രവീണ്‍
ഉള്ളൂരിന്റെ "തുമ്പപ്പൂവ് "എന്ന കവിതയുടെ ആസ്വാദനത്തിനു മുന്പ് തുമ്പപ്പൂവിനെക്കുറിച്ച് 9c ഇലെ വിദ്യാര്‍ഥികള്‍ കുറിച്ച കുഞ്ഞു വിശേഷണങ്ങള്‍ ....ഒരു കൊച്ചു പൂവ് അവരില്‍ ഇത്രയും ഭാവന ഉണര്ത്തിയെങ്കില്‍ നേര്‍ക്കാഴ്ചകളെ ക്കുറിച്ച് എന്തെന്ത് പറയാനുണ്ടാകും അവര്‍ക്ക്!
Sunday, December 4, 2011
നന്മതിന്മകള്‍
നന്മതിന്മകള്‍ ഒരിക്കലും അകന്നിരിക്കില്ല.കുന്നിനു താഴ്വാരവും പകലിന് ഇരുട്ടും എന്നും കൂട്ട്.എന്നാല്‍ നന്മ ഒരിക്കലും ചളിയില്‍ പരാതി പറഞ്ഞു നടക്കുന്ന പരാതിക്കാരി താറാവിനെ കൂട്ട് പിടിക്കില്ല .അത് എപ്പോഴും ഉയരത്തില്‍ പരാതികള്‍ ഇല്ലാത്ത ലോകത്ത് പറന്നുയരുന്ന പരുന്തിന്റെ ചങ്ങാതിയാണ്.ഉയരങ്ങളില്‍ ഈശ്വരസാന്നിധ്യം കൂടും.മദര്‍ തെരേസയെ ,ഗാന്ധിജിയെ ഒക്കെ ചരിത്രം സൃഷ്ടിച്ചത് എന്നും അവര്‍ക്ക് പിറകില്‍ പ്രതിസന്ധികള്‍ ഉണ്ടായത് കൊണ്ടാണ് .ശബ്ദം ഇല്ലാത്തവന്റെ ശബ്ദം മൌനമാണ്.എന്നാല്‍ ആ മൌനം ഈശ്വരന് പ്രവര്‍ത്തിക്കാനുളള അവസരമാണ്.ഒട്ടും തോല്‍ക്കാത്തവന്‍ അല്ല വിജയി .ജയാപജയങ്ങളെ ഒരേ ഭാവത്തില്‍ വീക്ഷിക്കുന്നവനാണ് വിജയി.ജീവിതം പോരാടാനുള്ളതല്ല.ജീവിച്ചുതീര്‍ക്കാനാണ്.മരണത്തിന് മുന്നില്‍ ആരും വിജയം നേടുന്നില്ല .ജീവിതം ഒരു വരമാണ്.അതു ശാപമാക്കരുത്....
Thursday, December 1, 2011
1/12/11 സ്കൂളില്‍ ആഘോഷത്തിന്റെ തിമിര്‍പ്പായിരുന്നു.രാവിലെ മുതല്‍ അമ്മമാരും അധ്യാപകരും സഹായികളും ഫിലോചേച്ചിയും ചേര്‍ന്ന്‍ സ്കൂളിലെ അഞ്ചു മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ചോര്‍, സാമ്പാര്‍, അച്ചാര്‍ അച്ചിങ്ങാതോരന്‍ , പപ്പടം ,പായസം എന്നിങ്ങനെ വിഭവ സമൃദ്ധമായ സദ്യ ഉണ്ടാക്കി.ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുഭാഷ് സര്‍ ,പി.ടി.എ.എക്സിക്കുട്ടീവ് അംഗങ്ങള്‍ ,വെല്‍ഫയര്‍ അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു .എം .എല്‍ .എ ഫണ്ടില്‍ നിന്നുമാണ് അമ്മതന്‍ ഭക്ഷണത്തിനുള്ള ചിലവ് ലഭ്യമാകുന്നത് .അമ്മമാര്‍ക്ക് തങ്ങളുടെ മക്കള്‍ പഠനത്തോടൊപ്പം ആഹാരം കഴിക്കുന്നുണ്ടോയെന്നു നേരില്‍ കാണുകയുമാവാം .വീട്ടുരുചി ഒട്ടും കൈമോശം വരാതെ ഒരുക്കുന്ന ഭക്ഷണം വളരെ സന്തോഷത്തോടെ കഴിക്കുന്ന കുട്ടികള്‍ വരും നാളുകളില്‍ തങ്ങള്‍ക്ക് ലഭ്യമാകുന്ന ഭക്ഷണത്തെക്കുറിച്ച് ജിജ്ഞാസ പുലര്‍ത്തുന്നതും കൌതുകകരമായി.കൂട്ടായ്മയുടെ സന്തോഷം എല്ലാവര്‍ക്കുമുണ്ടായിരുന്നു.
Subscribe to:
Posts (Atom)









