Wednesday, December 7, 2011

തുമ്പയും 9C യും



മാലാഖയുടെ ഷൂ-സുമിത


                 തൂവെള്ളപട്ടുവസ്ത്രത്താല്‍മൂടിയ സുന്ദരി-നീതുപ്രിയ


താഴേക്കു പതിച്ച വാല്‍നക്ഷത്രം-അലീന


                                         ഭൂമിയിലെ പാല്‍കുടങ്ങള്‍ -ശ്രുതി


സമാധാനത്തിന്‍റെ പ്രതീകം -റിയ


                                         വെണ്മയുടെ നിറകുടം -വര്‍ഷ


തൂവെള്ള അരയന്നം-ഹരിത


                                         ഭൂമിയിലെ മിന്നാമിന്നി-വിനയന്‍


സമാധാനത്തിന്‍റെ കുഞ്ഞിപ്പൂവ്-റോണി


                                        ഓണമുത്ത്-അബിന്‍


നന്മ മുത്ത്-പ്രവീണ്‍


ഉള്ളൂരിന്റെ  "തുമ്പപ്പൂവ് "എന്ന കവിതയുടെ ആസ്വാദനത്തിനു മുന്പ് തുമ്പപ്പൂവിനെക്കുറിച്ച് 9c ഇലെ വിദ്യാര്‍ഥികള്‍ കുറിച്ച കുഞ്ഞു വിശേഷണങ്ങള്‍ ....ഒരു കൊച്ചു പൂവ് അവരില്‍ ഇത്രയും ഭാവന ഉണര്ത്തിയെങ്കില്‍  നേര്‍ക്കാഴ്ചകളെ ക്കുറിച്ച്  എന്തെന്ത് പറയാനുണ്ടാകും അവര്‍ക്ക്!

Sunday, December 4, 2011

നന്മതിന്മകള്‍




നന്മതിന്മകള്‍ ഒരിക്കലും അകന്നിരിക്കില്ല.കുന്നിനു താഴ്വാരവും പകലിന് ഇരുട്ടും എന്നും കൂട്ട്.എന്നാല്‍ നന്മ ഒരിക്കലും ചളിയില്‍ പരാതി പറഞ്ഞു നടക്കുന്ന പരാതിക്കാരി താറാവിനെ കൂട്ട് പിടിക്കില്ല .അത് എപ്പോഴും ഉയരത്തില്‍ പരാതികള്‍ ഇല്ലാത്ത ലോകത്ത്‌ പറന്നുയരുന്ന പരുന്തിന്റെ ചങ്ങാതിയാണ്.ഉയരങ്ങളില്‍ ഈശ്വരസാന്നിധ്യം കൂടും.മദര്‍ തെരേസയെ ,ഗാന്ധിജിയെ ഒക്കെ ചരിത്രം സൃഷ്ടിച്ചത് എന്നും അവര്‍ക്ക്‌ പിറകില്‍ പ്രതിസന്ധികള്‍ ഉണ്ടായത്‌ കൊണ്ടാണ് .ശബ്ദം ഇല്ലാത്തവന്റെ ശബ്ദം മൌനമാണ്.എന്നാല്‍ ആ മൌനം ഈശ്വരന് പ്രവര്‍ത്തിക്കാനുളള അവസരമാണ്.ഒട്ടും തോല്‍ക്കാത്തവന്‍ അല്ല വിജയി .ജയാപജയങ്ങളെ ഒരേ ഭാവത്തില്‍ വീക്ഷിക്കുന്നവനാണ് വിജയി.ജീവിതം പോരാടാനുള്ളതല്ല.ജീവിച്ചുതീര്‍ക്കാനാണ്.മരണത്തിന് മുന്നില്‍ ആരും വിജയം നേടുന്നില്ല .ജീവിതം ഒരു വരമാണ്.അതു ശാപമാക്കരുത്....

Thursday, December 1, 2011

തീ .........ആളിക്കത്തിക്കാനും അണയ്ക്കാനും മനുഷ്യന്റെ വായയ്ക്കാവും..
അമ്മതന്‍ ഭക്ഷണം 

               1/12/11  സ്കൂളില്‍  ആഘോഷത്തിന്റെ തിമിര്‍പ്പായിരുന്നു.രാവിലെ മുതല്‍ അമ്മമാരും അധ്യാപകരും സഹായികളും ഫിലോചേച്ചിയും ചേര്‍ന്ന്‍ സ്കൂളിലെ അഞ്ചു മുതല്‍ പ്ലസ്‌ ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക്  ചോര്‍, സാമ്പാര്‍,   അച്ചാര്‍    അച്ചിങ്ങാതോരന്‍ , പപ്പടം ,പായസം എന്നിങ്ങനെ വിഭവ സമൃദ്ധമായ സദ്യ ഉണ്ടാക്കി.ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുഭാഷ്‌ സര്‍ ,പി.ടി.എ.എക്സിക്കുട്ടീവ്  അംഗങ്ങള്‍ ,വെല്‍ഫയര്‍ അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു .എം .എല്‍ .എ ഫണ്ടില്‍ നിന്നുമാണ് അമ്മതന്‍ ഭക്ഷണത്തിനുള്ള  ചിലവ്  ലഭ്യമാകുന്നത് .അമ്മമാര്‍ക്ക്  തങ്ങളുടെ മക്കള്‍ പഠനത്തോടൊപ്പം ആഹാരം കഴിക്കുന്നുണ്ടോയെന്നു  നേരില്‍ കാണുകയുമാവാം .വീട്ടുരുചി ഒട്ടും കൈമോശം വരാതെ ഒരുക്കുന്ന ഭക്ഷണം  വളരെ സന്തോഷത്തോടെ കഴിക്കുന്ന കുട്ടികള്‍ വരും നാളുകളില്‍ തങ്ങള്‍ക്ക് ലഭ്യമാകുന്ന ഭക്ഷണത്തെക്കുറിച്ച് ജിജ്ഞാസ പുലര്‍ത്തുന്നതും കൌതുകകരമായി.കൂട്ടായ്മയുടെ സന്തോഷം എല്ലാവര്‍ക്കുമുണ്ടായിരുന്നു.
ലോക എയിഡ്സ് ദിനം സയന്‍സ് ക്ലുബിന്റെ നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു.പോസ്റ്ററുകള്‍ ഒട്ടിച്ചും സന്ദേശങ്ങള്‍ നല്‍കിയും ആണ് ഈ ദിനം സമുചിതമാക്കിയത് .ജയശ്രീ ടീച്ചര്‍ ,ദിലീപ് സര്‍ ,ലിജ ടീച്ചര്‍ എന്നിവര്‍  ആണ് എയിഡ്സ്  ദിന ബോധവല്‍ക്കരണം നടത്തിയത്.

Wednesday, November 30, 2011


എല്ലാവർഷവും ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നു. എയിഡ്സ് രോഗത്തോടുള്ള ചെറുത്ത് നിൽപ്പിനു ശക്തി കൂട്ടാൻ വേണ്ടി 1988 ഡിസംബർ ഒന്നുമുതലാണ്, ലോകാരോഗ്യ സംഘടന , ഐക്യ രാഷ്ട്ര സഭ എന്നിവയുടെ നേതൃത്വത്തിൽ ലോക എയിഡ്സ് ദിനം ആചരിക്കപ്പെടുന്നു.
മനുഷ്യാവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട്, എച്ച്.ഐ.വി നിയന്ത്രണം, അണുബാധിതർക്കുള്ള ചികിത്സ ,സംരക്ഷണം, പിന്തുണ എന്നിവ എല്ലാവർക്കും പ്രാപ്യമാക്കുക എന്നുള്ളതാണ് ഈ ദിനത്തിന്‍റെ സന്ദേശം.എച്ച്.ഐ.വി. ( ഹ്യുമൻ ഇമ്മ്യൂണോ ഡിഫിഷ്യൻസി വൈറസ് )ബാധിച്ചതിന്റെ ഫലമായി മനുഷ്യന് രോഗ പ്രതിരോധശേഷി നഷ്ടപ്പെടുകയും തത്ഫലമായി മറ്റു മാരക രോഗങ്ങൾ പിടിപെടുകയും ചെയ്യുന്ന അവസ്ഥയാണ്, അല്ലെങ്കിൽ സിൻഡ്രോം ആണ് എയ്‌ഡ്‌സ് എന്നു വിളിക്കുന്ന അക്വേർഡ് ഇമ്മ്യൂൺ ഡെഫിഷൻസി സിൻഡ്രോം(Acquired Immune Deficiency Syndrome) (AIDS ).
                                                                           

Monday, November 28, 2011

ഉച്ചഭക്ഷണ ദിനം


MEALS READY ഉച്ചഭക്ഷണ ദിനം 


ജി.എച്ച്.എസ്സ്.എസ്സ് ഇളംകുന്നപ്പുഴയില്‍ 28/11/11 തിങ്കളാഴ്ച   ഉച്ചഭക്ഷണം വിഭവസമൃദ്ധമായ സദ്യയോടൊപ്പം പായസവും നല്‍കി ആഘോഷിച്ചു.സ്കൂളില്‍ ഒരു ചടങ്ങ് നടക്കുന്ന പ്രതീതി ആയിരുന്നു.അധ്യാപകരും സഹായികളും ഓഫീസ് സ്റ്റാഫും അമ്മമാരും ഒത്തൊരുമിച്ച് പാചകം ചെയ്തത് ഗൃഹാന്തരീക്ഷം സൃഷ്ടിച്ചു.ചോറ്,സാമ്പാര്‍ ,തോരന്‍, അച്ചാര് ‍,സേമിയപ്പായസം എന്നിവയായിരുന്നു വിഭവങ്ങള്‍ .ഫിലോചേച്ചിയുടെ കൈപ്പുണ്യം അനുഭവിക്കുന്നു ഈ സ്‌കൂളിലെ ഓരോ കുട്ടിയും.ഒഴിവുസമയത്ത് അധ്യാപകര്‍ വളരെ തകൃതിയായി അടുക്കള ജോലികളില്‍ ഏര്‍പ്പെടുന്നത് കാണാന്‍ നല്ല കൌതുകം ഉണ്ടായി .പായസം മതിയാവോളം കുടിച്ച  കുട്ടികള്‍ ഇനി എന്നും ഇങ്ങനെ ആകുമോ എന്ന് ചോദിക്കുന്നുണ്ടായിരുന്നു.ആഗ്നസ്‌ ടീച്ചര്‍  ആദ്യന്തം ഒരു ഗൃഹനാഥയുടെ ഉത്തരവാദിത്ത്വത്തോടെ ഈ  ഉച്ചഭക്ഷണ ദിനത്തെ സമൃദ്ധമാക്കുവാന്‍ പരിശ്രമിച്ചു

Sunday, November 27, 2011

അറിയിപ്പ് 

വിദ്യാരംഗം കലാസാഹിത്യവേദി  ഉപജില്ലാതല മത്സരം 30/11/11 
സ്ഥലം -ജി.യു.പി.എസ്‌ എടവനക്കാട് 
അന്ധകാരത്തെ പഴിക്കരുത് ......ഒരു തിരി കൊളുത്തുക 

ചിന്ത


                                                                         മണ്ണ്
നാമതിനെ ചവിട്ടി മെതിച്ചു നടക്കുന്നു.പക്ഷേ ആവശ്യം വരുമ്പോള്‍ നാം അതിനെ കെട്ടിപ്പെടുക്കല്‍ പ്രക്രിയയ്ക്ക് ഉപയോഗിക്കുന്നു.
                                                                         മണ്ണ്  
പലപ്പോഴും ഭിന്നതയ്ക്കും വഴക്കിനും യുദ്ധത്തിനും കാരണമായിട്ടുണ്ട് .അതേ മണ്ണ് ഐക്യത്തിന്റെ കൊടി പാറിക്കാന്‍ ഇടമൊരുക്കിയിട്ടുണ്ട്.
                                                                   മണ്ണും പൊടിയും 
ഇത്രയും ദൂഷ്യം ചെയ്യുന്ന ഒന്നില്ല.അവയുടെ ശക്തി ഒന്നോര്‍ത്തു നോക്കു.ഒരു മണല്‍ത്തരി മൂക്കിലോ കണ്ണിലോ പോയാലറിയാം അവയുടെ ഉശിര്.
                                                                        മണ്ണ്‌
ഇന്നു നാം മണ്ണിന്‍റെ രാജാക്കന്മാര്‍.നാളെ ഈ മണ്ണ് നമ്മെ അഴുക്കിക്കളയും .മണ്ണ് കൊണ്ട് എനിക്ക് പലതും ഉണ്ടാക്കാം.എന്നാല്‍ ഒരു മണല്‍ത്തരിയെ പോലും എനിക്ക് സ്രഷ്ട്ടിക്കാനാവില്ല .
നിസ്സാരം എന്ന് തോന്നാം എങ്കിലും മണ്ണ് മനുഷ്യന്റെ ഉറ്റ മിത്രം ആകുന്നു .ആ മിത്രത്തിനു ദാഹജലം നല്‍കുമ്പോള്‍വളമാകുന്നു.ഭക്ഷണം നല്‍കുമ്പോള്‍ മണ്ണ്  എനിക്ക് ആഹാരം നല്‍കുന്നു .
നോക്കൂ..... ഈ ലോകത്ത്‌  ഒന്നും നിസ്സാരമല്ല .നിസ്സാരതയുടെ മഹത്വം കണ്ടെത്തുന്നത് തന്നെയാണ് നമ്മുടെ മഹത്വം.

[കടപ്പാട്‌-സ്നേഹസേന]