ശ്രീലക്ഷ്മി എം .ജി
Thursday, February 2, 2012
Wednesday, February 1, 2012
![]() |
| കുട്ടിക്കാലം |
ഇപ്പോ കളിചിരിയില്ലാക്കാലം
പിന്നോട്ടു പോകാന്‍ കൊതിയാകുന്നു
പൂമ്പാറ്റയെപ്പോലെ പറന്ന കാലം
ഓര്‍മ്മയില്‍ തുള്ളിക്കളിക്കും കാലം
എന്‍ പിഞ്ചു കാല്‍പ്പാട് മറഞ്ഞു പോയ്
കൊതിയൂറുമെന്‍ നല്ല കാലം
ഓര്‍മ്മതന്‍ താളുകള്‍ ചിതറും കാലം
സൌഹൃദത്തിന്‍ ഉഷസ്സുമിന്നും കാലം
ചിരിപ്പൂക്കള്‍ ഉതിര്‍ത്ത കാലം
എന്തൊരു എന്തൊരു സന്തോഷകാലം
[VIII C ഇലെ കുട്ടികള്‍ തങ്ങളുടെ ബാല്യകാലസ്മരണകള്‍ അഞ്ചുമിനിറ്റിനുള്ളില്‍ രചിച്ചത്.....
നഷ്ട്ടപ്പെട്ട ആ കുട്ടിത്തം തിരിച്ചെടുക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു ....കൊടുക്കാനാവില്ലല്ലോ?
എന്നാല്‍ ആ ഓര്‍മ്മകള്‍ എങ്കിലും നഷ്ട്ടപ്പെടാതിരിക്കാന്‍ .....]
ഗ്രീഷ്മ ചന്ദ്രന്‍,ബെനീററ,വിമിയ വര്‍ഗീസ്-VIII C
മലയാളം വാക്കുകള്‍
ഒന്ന് ശ്രദ്ധിക്കൂ
പ്രൊവിഡന്‍റ് ഫണ്ട് - ഭവിഷ്യനിധി
അക്വിറ്റന്‍സ് - പറ്റുചീട്ട്
ബില്‍ - കണക്കുചീട്ട്
കാഷ്വല്‍ലീവ് - ആകസ്മികാവധി
ഡസ്പാച്ച് - പ്രേഷണം
എസ്റ്റാബ്ലിഷ്മെന്റ് സെക്ഷന്‍ - സ്ഥാപനവിഭാഗം
ഗ്രാറ്റുവിറ്റി - ഉപദാനം
ഇന്‍ക്രിമെന്റ് -വേതനവൃദ്ധി
ക്വാട്ട - നിയതാംശം
റി-കണ്‍സിലേഷന്‍ - അനുരഞ്ജനം
വൌച്ചര്‍ - ഉറപ്പുചീട്ട്
പെന്‍ഷന്‍ - വിരാമവേതനം.
സാവിത്രി.
Monday, January 30, 2012
Saturday, January 28, 2012
കവിത
അരുത് കാട്ടാളാ
അവര്‍ കുഞ്ഞുങ്ങള്‍
നീ തകര്‍ക്കുന്നത്
നിന്‍ വേരുകള്‍ .
ആടി ഉലയുന്നത്
നിന്‍ അസ്തിത്വം.
വേണ്ടായിരുന്നു ...
ഇരന്നു വാങ്ങുന്ന
ശാപത്തിന്‍ ഫലം
കായ്ക്കാതിരുന്നെങ്കില്‍!
കഷ്ട്ടം എന്നോതി
പിന്തിരിയും കൂട്ടുകാര്‍ .
നിന്‍ ഭാവിയിലെ
ഇരുട്ടും ശൂന്യതയും ..
വേണ്ടായിരുന്നു ...
ചതി തന്‍ പടിയില്‍
തളരുന്ന നിനക്ക്
ആലംബം പാമ്പിന്‍
പത്തികള്‍ ...
അരുത് കാട്ടാളാ ....
അരുതെന്നോതുവാന്‍
ഏതു മുനിവരാനല്ലേ?
പാപത്തിന്‍ വാല്മീകം
തകര്‍ക്കുവാന്‍
ഏതു മുനിവരാനല്ലേ?
പാപത്തിന്‍ വാല്മീകം
തകര്‍ക്കുവാന്‍
ഈ കാട്ടാളനുമാവില്ല..
[നന്ദി....sure]
[നന്ദി....sure]
Friday, January 27, 2012
- മനുഷ്യന്‍റെ ചിന്തയില്‍ നിന്ന് വാക്കും വാക്കില്‍ നിന്ന് പ്രവര്‍ത്തിയും പ്രവര്‍ത്തിയില്‍ നിന്ന് ശീലങ്ങളും ശീലത്തില്‍ നിന്ന് വ്യക്തിത്വവും ഉണ്ടാകുന്നു.സത്ചിന്തകള്‍ നമ്മില്‍ സൌന്ദര്യം ജനിപ്പിക്കുന്നു.
- നീ എന്തിനു ഇവിടെ വന്നു ..എന്ന് എപ്പോഴും സ്വയം ചോദിക്കുക.എന്നിട്ട് ഈശ്വരനെ അന്വേഷിക്കുക........പ്രാര്‍ഥിക്കുക......അദ്ധ്വാനിക്കുക....
- പ്രാര്‍ത്ഥന ബലഹീനന്‍റെ ശക്തിയും ശക്തന്റെ ബലഹീനതയുമാണ്.
- ഒരു നല്ല അവസരം പാഴാക്കുന്നത് കൈവശമുള്ള ഒരു പക്ഷിയെ പറത്തി വിടും പോലെ ആണ്.ആ പക്ഷി പിന്നീട് ഒരിക്കലും മടങ്ങി വരികയില്ല.
- മറ്റുള്ള വരുടെ വികാരങ്ങളെ വ്രണപ്പെടുത്താത്തവാനാണ് യഥാര്‍ത്ഥ മാന്യന്‍ .
- മാന്യത ശക്തിയാണ് .വിനയം നേട്ടമാണ് .സൌമ്യത സൌന്ദര്യമാണ്.
- കുട്ടികളേ, നിങ്ങള്‍ പ്രായത്തിലും അറിവിലും വളരുമ്പോള്‍ നിങ്ങളെ വളര്‍ത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത മാതാപിതാക്കളേയും ഗുരുക്കന്മാരെയും മറക്കരുത്.
- ഈശ്വരനോട് നിങ്ങളുടെ ഹൃദയം ഒരു ശിശുവിന്‍റെതു പോലെയും അയല്ക്കാരനോട് ഒരു അമ്മയുടെതു പോലെയും നിങ്ങളോട് സ്വയം ഒരു ന്യായാധിപന്റേതു പോലെയും ആകണം.
- നിയമങ്ങളെ മറികടക്കുകയല്ല നിയമം പാലിക്കാന്‍ സാധിക്കുന്നതാണ് സ്വാതന്ത്ര്യം.
- സഹനങ്ങളില്ലാത്ത ജീവിതം പൂക്കളില്ലാത്ത ആരാമത്തിന് തുല്യം .
- ദുഷട്ട്ന്‍റെ അനീതി പൊറുക്കുക.അല്ലെങ്കില്‍ മറ്റൊരു ദുഷ്ട്ടന്‍ കൂടി ഉണ്ടാകും .[ഇതാണ് ഞാന്‍ പറയാതിരുന്നത്]
- ഈശ്വരനോട് ചേര്‍ന്ന്‍ നില്‍ക്കുന്നവരെ വെറുതെ ജീവിച്ചു പോകാന്‍ ദൈവം അനുവദിക്കില്ല.പ്രത്യുത ഓരോ ദൌത്യത്തിനു ഭരമേല്‍പ്പിക്കും.
Thursday, January 26, 2012
ഞാന്‍ പറയാത്തത്
ഞാന്‍ നൊമ്പരങ്ങളില്‍ ആശ്വസിപ്പിച്ചവന്‍ തന്നെ
ഞാന്‍ കണ്ണീര്‍ തുടച്ചവന്‍ തന്നെ
ഞാന്‍ ധൈര്യം നല്‍കിയവന്‍ തന്നെ
ഞാന്‍ പ്രാര്‍ഥനകളില്‍ ഓര്‍ത്തവന്‍ തന്നെ
എന്നോട് കരഞ്ഞു തന്‍ ദുഖങ്ങള്‍ പറഞ്ഞവന്‍ തന്നെ
സോദരീ പ്രാര്‍ഥിക്കു എന്നോതിയവന്‍ തന്നെ
രിപുവായവതരിച്ചത് എന്തിനെന്നറിഞ്ഞു ഞാന്‍
അറിഞ്ഞതില്‍ പാതിയെ പറഞ്ഞുള്ളൂഞാന്‍
എന്തിനെന്നീശ്വരാ അറിയാം നിനക്ക് ...
എന്‍ സുഹൃത്തായ് നീയുണ്ടെന്നരികില്‍..
മുപ്പതു വെള്ളിക്കാശിനുവേണ്ടി തൂക്കിലേറ്റിയിട്ടും
ക്ഷമിച്ച നീയെന്‍ ഗുരു ...നയിക്കയെന്നെ നീ
Subscribe to:
Posts (Atom)



.jpg)

.jpg)


