Showing posts with label ആത്മീയം. Show all posts
Showing posts with label ആത്മീയം. Show all posts

Friday, May 4, 2012


നിങ്ങള്‍ ലോകത്തെ നോക്കി പുഞ്ചിരിക്കുക,അപ്പോള്‍ ലോകം നിങ്ങളെ നോക്കി പുഞ്ചിരിക്കും-മദര്‍ തെരേസ  
  

Wednesday, February 15, 2012

"നാം മുള്ളുകളുടെ ഇടയിലെ ലില്ലികളാകണം.മുള്ളുകള്‍ എത്ര കുത്തി തുളച്ചാലും ലില്ലികളുടെ പ്രശാന്ത മധുരമായ സൌരഭ്യം നഷ്ട്ടപ്പെടുന്നില്ല "


Friday, January 27, 2012


  • മനുഷ്യന്‍റെ ചിന്തയില്‍ നിന്ന് വാക്കും വാക്കില്‍ നിന്ന് പ്രവര്‍ത്തിയും പ്രവര്‍ത്തിയില്‍ നിന്ന് ശീലങ്ങളും ശീലത്തില്‍ നിന്ന് വ്യക്തിത്വവും ഉണ്ടാകുന്നു.സത്ചിന്തകള്‍  നമ്മില്‍ സൌന്ദര്യം ജനിപ്പിക്കുന്നു.
  • നീ എന്തിനു ഇവിടെ വന്നു ..എന്ന് എപ്പോഴും സ്വയം ചോദിക്കുക.എന്നിട്ട് ഈശ്വരനെ അന്വേഷിക്കുക........പ്രാര്‍ഥിക്കുക......അദ്ധ്വാനിക്കുക....
  • പ്രാര്‍ത്ഥന ബലഹീനന്‍റെ ശക്തിയും ശക്തന്റെ ബലഹീനതയുമാണ്.
  • ഒരു നല്ല അവസരം പാഴാക്കുന്നത് കൈവശമുള്ള ഒരു പക്ഷിയെ പറത്തി വിടും പോലെ ആണ്.ആ പക്ഷി പിന്നീട് ഒരിക്കലും മടങ്ങി വരികയില്ല.
  • മറ്റുള്ള വരുടെ വികാരങ്ങളെ വ്രണപ്പെടുത്താത്തവാനാണ് യഥാര്‍ത്ഥ മാന്യന്‍ .
  • മാന്യത ശക്തിയാണ് .വിനയം നേട്ടമാണ് .സൌമ്യത സൌന്ദര്യമാണ്.
  • കുട്ടികളേ, നിങ്ങള്‍ പ്രായത്തിലും അറിവിലും വളരുമ്പോള്‍ നിങ്ങളെ വളര്‍ത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത മാതാപിതാക്കളേയും ഗുരുക്കന്മാരെയും മറക്കരുത്‌.
  • ഈശ്വരനോട് നിങ്ങളുടെ ഹൃദയം ഒരു ശിശുവിന്‍റെതു പോലെയും അയല്ക്കാരനോട് ഒരു അമ്മയുടെതു പോലെയും നിങ്ങളോട് സ്വയം ഒരു ന്യായാധിപന്റേതു പോലെയും ആകണം.
  • നിയമങ്ങളെ മറികടക്കുകയല്ല നിയമം പാലിക്കാന്‍ സാധിക്കുന്നതാണ് സ്വാതന്ത്ര്യം.
  • സഹനങ്ങളില്ലാത്ത ജീവിതം പൂക്കളില്ലാത്ത ആരാമത്തിന് തുല്യം .
  • ദുഷട്ട്ന്‍റെ അനീതി പൊറുക്കുക.അല്ലെങ്കില്‍ മറ്റൊരു ദുഷ്ട്ടന്‍ കൂടി ഉണ്ടാകും .[ഇതാണ് ഞാന്‍ പറയാതിരുന്നത്]
  • ഈശ്വരനോട് ചേര്‍ന്ന്‍ നില്‍ക്കുന്നവരെ വെറുതെ ജീവിച്ചു പോകാന്‍ ദൈവം അനുവദിക്കില്ല.പ്രത്യുത ഓരോ ദൌത്യത്തിനു ഭരമേല്‍പ്പിക്കും.

Wednesday, January 11, 2012


ജീവിതം ഒരു തീ നാളം ആണ്.ഇരുട്ടില്‍ പ്രഭ ചൊരിയുക എന്നതാണ് അതിന്റെ ദൌത്യം .കൊടുംകാറ്റിലും കെട്ട്പോകാതെ പ്രകാശം വിതറുന്ന നാളം ആകുവാന്‍ നമുക്കും സാധിക്കും.എന്നാലെ ജീവിതത്തിനു ഒരു അര്‍ഥം വരൂ.....പ്രവര്‍ത്തി തന്നെ ആണ് ഈശ്വരാരാധന ...അത് കൊണ്ട് മനസാക്ഷിയുടെ എണ്ണയില്‍ നന്മയുടെ എരിയുന്ന ദീപനാളം കത്തിച്ച്‌ ഭൂമിയിലെ മാലാഖമാരായി ജീവിക്കാം 

Sunday, December 18, 2011

   പക്ഷികള്‍ക്ക്‌ തലയ്ക്ക് മുകളിലൂടെ പറക്കാന്‍ അനുവാദം     നല്‍കാം.എന്നാല്‍ തലയില്‍ കൂട് കൂട്ടാന്‍ അനുവദിക്കരുത്‌ .

Friday, December 9, 2011

സുന്ദരമായതെല്ലാം നല്ലതായിരിക്കണം എന്നില്ല .
        എന്നാല്‍ നല്ലതെല്ലാം സുന്ദരമാണ് 

Thursday, December 8, 2011


വിശ്വാസം അതല്ലേ എല്ലാം?

              ദൈവവിശ്വാസം,സുഹൃത്തുക്കളിലുള്ള വിശ്വാസം,ആത്മവിശ്വാസം ,നര്‍മ്മബോധം .....ഇവ  കൈമുതലായുള്ളവന്‍ കോടിപതിയേക്കാള്‍ ഭാഗ്യവാനാണ്.

Sunday, December 4, 2011

നന്മതിന്മകള്‍




നന്മതിന്മകള്‍ ഒരിക്കലും അകന്നിരിക്കില്ല.കുന്നിനു താഴ്വാരവും പകലിന് ഇരുട്ടും എന്നും കൂട്ട്.എന്നാല്‍ നന്മ ഒരിക്കലും ചളിയില്‍ പരാതി പറഞ്ഞു നടക്കുന്ന പരാതിക്കാരി താറാവിനെ കൂട്ട് പിടിക്കില്ല .അത് എപ്പോഴും ഉയരത്തില്‍ പരാതികള്‍ ഇല്ലാത്ത ലോകത്ത്‌ പറന്നുയരുന്ന പരുന്തിന്റെ ചങ്ങാതിയാണ്.ഉയരങ്ങളില്‍ ഈശ്വരസാന്നിധ്യം കൂടും.മദര്‍ തെരേസയെ ,ഗാന്ധിജിയെ ഒക്കെ ചരിത്രം സൃഷ്ടിച്ചത് എന്നും അവര്‍ക്ക്‌ പിറകില്‍ പ്രതിസന്ധികള്‍ ഉണ്ടായത്‌ കൊണ്ടാണ് .ശബ്ദം ഇല്ലാത്തവന്റെ ശബ്ദം മൌനമാണ്.എന്നാല്‍ ആ മൌനം ഈശ്വരന് പ്രവര്‍ത്തിക്കാനുളള അവസരമാണ്.ഒട്ടും തോല്‍ക്കാത്തവന്‍ അല്ല വിജയി .ജയാപജയങ്ങളെ ഒരേ ഭാവത്തില്‍ വീക്ഷിക്കുന്നവനാണ് വിജയി.ജീവിതം പോരാടാനുള്ളതല്ല.ജീവിച്ചുതീര്‍ക്കാനാണ്.മരണത്തിന് മുന്നില്‍ ആരും വിജയം നേടുന്നില്ല .ജീവിതം ഒരു വരമാണ്.അതു ശാപമാക്കരുത്....

Thursday, December 1, 2011

തീ .........ആളിക്കത്തിക്കാനും അണയ്ക്കാനും മനുഷ്യന്റെ വായയ്ക്കാവും..

Sunday, November 27, 2011

അന്ധകാരത്തെ പഴിക്കരുത് ......ഒരു തിരി കൊളുത്തുക 

Thursday, November 17, 2011

നുണ


         ത്യം ചെരിപ്പിടുന്നതിനു മുന്‍പ് നുണ ലോകത്തിന്റെ പകുതി                           ചുറ്റിക്കറങ്ങി ഴിഞ്ഞിരിക്കും

Thursday, November 10, 2011

താളുകള്‍

ഓരോ ദിനവും ഓരോ താളാണ്‌.മറിയുമ്പോള്‍ അടുക്കുന്നത് മരണം എന്ന അവസാനത്തില്‍ ആണ്.ഓരോ താളിലും നിറയ്ക്കേണ്ടത്  സന്തോഷവും സമാധാനവും മാത്രം...

Sunday, November 6, 2011

ആത്മവിശ്വാസം

ചിലപ്പോള്‍ തോന്നും ചിറകുകള്‍ക്ക് ശക്തി ഇല്ലെന്ന്.ചിലപ്പോള്‍ പറന്നുയരാനും അദമ്യമായ ആഗ്രഹം.ഈ തോന്നലുകള്‍ തന്നെ അല്ലേ ഓരോ ദിവസത്തേയും വ്യത്യസ്തമാക്കുന്നത് ?കടല്‍ കടക്കാനാകും എന്ന ആ  ആത്മവിശ്വാസം അതുമാത്രം കൈമുതലായ് പ്രയാണം ആരംഭിച്ച കുഞ്ഞു ദേശാടനക്കിളികള്‍ ' അഗ്നിച്ചിറകുകള്‍ '  കരുപ്പിടിപ്പിച്ചില്ലേ ?



Saturday, October 29, 2011

തുറന്ന ജാലകം

തുറന്ന ജാലകം 
അടച്ചിട്ട വാതിലില്‍ മുട്ടി ഊര്‍ജ്ജം പാഴാക്കുമ്പോള്‍ തുറന്നിട്ട ജനാലയിലൂടെ കടന്നു വരുന്ന മന്ദമാരുതനെ അറിയാനും ആസ്വദിക്കാനും നാം മറക്കുന്നു ............