Showing posts with label ഓർമ്മക്കുറിപ്പുകൾ. Show all posts
Showing posts with label ഓർമ്മക്കുറിപ്പുകൾ. Show all posts
Monday, August 17, 2020
Saturday, January 26, 2013
Tuesday, January 15, 2013
ഇതാ ഒരു ഇളംകുന്നപ്പറവ
13/1/2013 ഞായറാഴ്ച എളംകുന്നപ്പുഴ ഗവ.എച്ച്.എസ്.എസ് ന് ധന്യതയുടെ നിമിഷമായിരുന്നു.ഈ സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി ദക്ഷിണ തന്ന ഓഡിറ്റോറിയം ഉല്‍ഘാടനം അതീവ ഗംഭീരമായ് തന്നെ കൊണ്ടാടി...നാട് ഉത്സവലഹരിയില്‍ ആയിരുന്നു....ഞങ്ങളുടെ നന്ദി അദ്ദേഹത്തെ കവിതയിലൂടെ അറിയിച്ചു....ഒരിക്കല്‍ക്കൂടി ...നന്ദി...
ഡോ.എം.പി രവീന്ദ്രനാഥ്
ഡോ.എം.പി രവീന്ദ്രനാഥ്
Wednesday, March 14, 2012
കഥ പറയുമ്പോള്‍
ഡോ:എം.പി രവീന്ദ്രനാഥന്‍
ഇളംകുന്നപ്പുഴ വിദ്യാലയത്തിനെക്കുറിച്ചുള്ള എന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍ - 1946-1956
എന്‍റെ പഠനം ഇളംകുന്നപ്പുഴ ഗവണ്‍മെന്റ് സ്‌കൂളില്‍ ആയിരുന്നു;ഒന്നാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരെ .അന്ന് സ്കൂള്‍ ചെറുതായിരുന്നു .ഇപ്പോള്‍ ഉള്ള രണ്ടുനിലക്കെട്ടിടമൊന്നുമില്ല.ഞാന്‍ പെരുമ്പിള്ളി ഭാഗത്ത് മുട്ടത്ത് വീട്ടിലായിരുന്നു താമസിച്ചിരുന്നത് .സ്‌കൂളില്‍ നിന്ന്‍ ഒരു മൈല്‍ അകലെ .
സ്കൂളിനെക്കുറിച്ച് എനിക്ക് നല്ല ഓര്‍മ്മകള്‍ മാത്രമേയുള്ളൂ.എല്ലാ ടീച്ചര്‍മാരും നല്ലവരും പഠിപ്പിക്കുന്നതില്‍ ശുഷ്കാന്തിയുള്ളവരും ആയിരുന്നു.പ്രത്യേകിച്ച് കണക്കുമാസ്റ്റര്‍ ശ്രീ .ഗോവിന്ദന്‍ കുട്ടിമേനോന്‍,ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന ശ്രീധരമേനോന്‍ മാസ്റ്റര്‍ സയന്‍സ് പഠിപ്പിച്ചിരുന്ന ആന്റണി&വര്‍ക്കി മാസ്റ്റര്‍മാര്‍ ,ഭൂമിശാസ്ത്രം പഠിപ്പിച്ചിരുന്ന ജോസഫ് ജോണ്‍&മത്തായി മാസ്റ്റര്‍മാര്‍ പിന്നെ സരോജിനി ടീച്ചര്‍ ,നരസിംഹ അയ്യര്‍ മാസ്റ്റര്‍,നമ്പൂതിരി സാര്‍ അങ്ങനെ പലരും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു.
കണക്കിന് താല്പര്യമുണ്ടായിരുന്ന എന്നെ ഏഴാം ക്ലാസ്സില്‍ നിന്ന് പത്താംക്ലാസ്സിലേക്ക് ചിലപ്പോള്‍ വിളിച്ചുകൊണ്ടുപോകും.അവര്‍ക്ക് ചെയ്യാന്‍ പറ്റാത്ത പ്രശ്നങ്ങള്‍ എന്നെക്കൊണ്ട് ചെയ്യിക്കും.അപ്പോള്‍ ആ കുട്ടികള്‍ എന്നെ ദേഷ്യത്തോടെ നോക്കാറുണ്ടായിരുന്നു.ഒരു പക്ഷേ ശപിക്കുകയും ..
ഞാന്‍ ആറാം ക്ലാസ്സില്‍ പഠിച്ചു കൊണ്ടിരുന്നപ്പോഴാണ് എന്റെ തലയില്‍ ക്ലാസ്സിലെ ഒരു മൂലയ്ക്ക് വച്ചിരുന്ന ബ്ലാക്ക്‌ബോര്‍ഡ് വന്നുവീണത്.ഉടനെ തന്നെ ഞാറക്കല്‍ ഗവ .ഹോസ്പിറ്റലില്‍ കൊണ്ടുപോയി മുറിവ് തുന്നിക്കേണ്ടിവന്നത് മറക്കാനാവുകയില്ല.
പഠനത്തില്‍ നല്ല പ്രാവീണ്യം കാണിക്കണമെന്ന് എന്‍റെ അച്ഛന് വളരെ നിര്‍ബന്ധമായിരുന്നു.അതുകൊണ്ട് ഒന്നുമുതല്‍ പത്തുവരെ ക്ലാസ്സുകളില്‍ ഒന്നാമനാകാന്‍ സാധിച്ചു.കായികാഭ്യാസത്തില്‍ എനിക്ക് വലിയ കഴിവുകളൊന്നും ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞു കൊള്ളട്ടെ.
എല്ലാക്കൊല്ലവും സ്കൂള്‍ വാര്‍ഷികം [Anniversary Celebrations] ഞങ്ങള്‍ കുട്ടികള്‍ക്കെല്ലാവര്‍ക്കും ഒരു ഹരമായിരുന്നു.മിക്ക മത്സരങ്ങളിലും പ്രസംഗം,പദ്യംചൊല്ലല്‍ , അക്ഷരശ്ലോകം,ഉപന്യാസം മുതലായ പല മത്സരങ്ങളിലും ഒന്നാം സമ്മാനം അല്ലെങ്കില്‍ രണ്ടാം സമ്മാനം ഞാന്‍ കരസ്ഥമാക്കാറുണ്ടായിരുന്നു.
കെമിസ്ട്രി ക്ലാസ്സില്‍ ആന്‍റണി മാസ്റ്റെര്‍ മേശപ്പുറത്ത് ചിലപ്പോള്‍ ലബോറട്ടറി പരീക്ഷണങ്ങള്‍ ചെയ്തു കാണിച്ചിരുന്നത് അത്ഭുതത്തോടെ നോക്കിക്കൊണ്ടിരിക്കുന്നത് ഓര്‍മ്മയുണ്ട്.കണക്ക് മാസ്റ്റര്‍ ഗോവിന്ദന്‍കുട്ടി മേനോനെ എല്ലാവര്‍ക്കും പേടി ആയിരുന്നു.
ഞങ്ങളുടെ സ്കൌട്ട് മാസ്റ്റര്‍ ശ്രീ.ജോസഫ് ജോണ്‍ ആയിരുന്നു.ഒരു കൊല്ലം ഞങ്ങളെ എല്ലാവരേയും കൊണ്ട് ഏലൂര്‍ ക്യാമ്പിനു പോയി.FACT ന്‍റെ അടുത്തുള്ള ഒരു വിദ്യാലയത്തില്‍ രണ്ടു ദിവസം താമസിച്ചു എന്നാണോര്‍മ്മ.നല്ല രസമായിരുന്നു.FACT മുഴുവന്‍ കണ്ടുമടങ്ങി.
അങ്ങനെ പോകുന്നു സ്കൂള്‍ പഠനകാലത്തെ എന്റെ സ്മരണകള്‍ .ചെറുപ്പത്തില്‍ കിട്ടിയ ആ നല്ല അടിസ്ഥാന വിദ്യാഭ്യാസം നല്ലൊരു ഭാവിക്കുള്ള നാന്ദ്യം കുറിച്ചു എന്ന് കൃതജ്ഞതാപൂര്‍വ്വം ഞാന്‍ അനുമാനിക്കുന്നു.
ഇപ്പോഴത്തെ സ്കൂള്‍ കുട്ടികള്‍ക്ക് ഒരു സന്ദേശം: "നിങ്ങള്‍ വളരെ ശുഷ്കാന്തിയോടെ പഠിക്കുക.ക്ലാസ്സില്‍ ടീച്ചര്‍മാര്‍ പഠിപ്പിക്കുമ്പോള്‍ നല്ലപോലെ മനസ്സിരുത്തുക .വിദ്യാഭ്യാസം കൊണ്ട് മാത്രമേ നമുക്ക് വിജയം കൈവരിക്കാന്‍ സാധിക്കുകയുള്ളൂ...."
DR.MP RAVINDRA NATHAN
MD,FACC,FACP,FRCP
[LOND&CANADA],FAHA
EMIRITUS EDITOR,AAPI JOURNAL
MD,FACC,FACP,FRCP
[LOND&CANADA],FAHA
EMIRITUS EDITOR,AAPI JOURNAL
OLD STUDENT OF GHSS ELAMKUNNAPPUZHA
[ തികഞ്ഞ ലാളിത്യത്തോടെ കുടുംബസമേതം വിദ്യാലയത്തിലേക്ക് കടന്നുവന്ന ഡോ.എം .പി രവീന്ദ്രനാഥന്‍ പഴയ അനുഭവങ്ങള്‍ വിവരിച്ചപ്പോള്‍ ഈ സ്കൂളില്‍ ഇതു പോലുള്ള എത്ര മാണിക്യക്കല്ലുകള്‍ ഉണ്ടായിട്ടുണ്ടാകും എന്നാണ് ചിന്തിച്ചത്.. . ..,അദ്ദേഹം നല്‍കിയത് സ്മരണകള്‍ മാത്രം അല്ല;എക്കാലവും വിവരസാങ്കേതിക ലോകത്തേയ്ക്ക് പറന്നുയരാനുള്ള തട്ടകങ്ങള്‍ ആണ്.ചെറിയ കാര്യങ്ങള്‍ പോലും സൂക്ഷ്മമായ് ചെയ്യുന്ന ഇദ്ദേഹം തന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ഇമെയില്‍ വഴിയും തപാല്‍ വഴിയും അയച്ചുതന്നു.ഉയര്‍ച്ചയ്ക്ക് മൂലക്കല്ലായ സ്‌കൂളിനെ ആത്മാവില്‍ സംവഹിക്കുന്ന ഇദ്ദേഹത്തിന്‍റെ ഗുരുനാഥന്‍മാര്‍ എത്ര ഭാഗ്യവാന്മാരാണ്!ഈ മഹാനായ ഭിഷഗ്വരന്‍ ഫ്ലോറിഡയില്‍ സ്ഥിരതാമസമാണിപ്പോള്‍ . എളിമയും സുതാര്യതയും സമ്പത്തായുള്ള ഈ ഇളംകുന്നപ്പറവയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.]
Wednesday, January 25, 2012
ഓര്‍മ്മക്കുറിപ്പുകള്‍
മലയാള സാഹിത്യാരാമത്തിലെ
ചെമ്പനീര്‍ പുഷ്പ്പം ഇതളടര്‍ന്നപ്പോള്‍
തപ്ത ഹൃദയങ്ങള്‍ കരുണാര്‍ദ്രമായ്
വാക്കുകളിലുടെ അറിവിന്‍ ഖനികളില്‍
വാഗ്മിയായ് പടയോട്ടം നടത്തിയതും
സ്വകാര്യ ജീവിതപാതയില്‍
ഏകനായ് നടന്നു നീങ്ങിയതും
പ്രണയമാം തന്ത്രികളിലെപ്പോഴോ
രാഗാര്‍ദ്രമായൊരു സ്വരം കേട്ടതും
ആര്‍ദ്രമൌനത്തിനകത്ത്നിന്ന്
പുഞ്ചിരി പൊഴിച്ചതും
ഇന്ന് വെറും ഓര്‍മ്മകള്‍ മാത്രം
മലയാള മണ്ണിന്‍സ്മരണകളില്‍
സുഗന്ധ പൂരിതമാകുമീ പനിനീര്പുഷ്പ്പം
സാവിത്രി വി
എച്.എസ്.എ മലയാളം
Sunday, October 23, 2011
വാടാമലര്‍
Wednesday, October 19, 2011
ഗുരുദക്ഷിണ
വിദ്യാലയത്തിന്റെ തിണ്ണയില്‍ നിന്നു ഞാന്‍
ദേശീയ ഗാനങ്ങള്‍ പാടിയതും
വീണു കിട്ടീടും മയില്‍പ്പീലിത്തുമ്പുകള്‍
പുസ്തകത്താളിലൊളിപ്പിച്ചതും
കേളി കൊട്ടീടും മനസ്സിന്റെ കോണിലി-
ന്നാളിപ്പടര്‍ന്നു പിടിച്ചിടുന്നു.
എല്ലാമോര്‍ക്കേണമെന്നു നിനക്കുമ്പോള്‍
അല്ലലില്ലാതവ ഓടിയെത്തും
അക്ഷരമെന്തെന്നറിയാതെ പുസ്തകം
ഭക്ഷിച്ചിടട്ടെ എന്നോര്‍ത്തിടുമ്പോള്‍
ചാരത്തു വന്നു ചിരിക്കും ഗുരുവിന്റെ
കൂടെ കളിക്കുന്ന കുട്ടികള്‍ക്കൊപ്പമായ്
ഓടിയെത്തീടുമധ്യാപകരും
പേനതന്‍ തുമ്പിലായ് അക്ഷരമാലകള്‍
ആനയിച്ചെത്തിച്ചതോര്‍ത്തുപോയ്
വീണ്ടും വരട്ടെ അടുത്ത ജന്മത്തിലും
വീണ മീട്ടീടുമീയാലയത്തില്‍
പച്ചക്കിളിയായോ പിച്ചകപ്പൂവായോ
പിച്ചവച്ചോടീ നടന്നീടുവാന്‍
കായീകമേള കലോത്സവങ്ങള്‍ പിന്നെ
കാവ്യ ലഹരിയുമൊത്തിടുമ്പോള്‍
കാലം യവനിക തീര്‍ത്തുനമുക്കായ്
കാഹളമെല്ലാം എരിഞൊടുങ്ങീ
''ഇന്നെനിക്കേകിയ സ്വാഗതപൂക്കള്‍ക്ക്
എന്തു ഞാന്‍ നല്‍കേണ്ടു കാഴ്ചയായി ''
കാലം യവനിക തീര്‍ത്തുനമുക്കായ്
കാഹളമെല്ലാം എരിഞൊടുങ്ങീ
''ഇന്നെനിക്കേകിയ സ്വാഗതപൂക്കള്‍ക്ക്
എന്തു ഞാന്‍ നല്‍കേണ്ടു കാഴ്ചയായി ''
സൗമ്യവതി തമ്പുരാട്ടി
c /o രാജരാജവര്‍മ്മ
വയസ്ക്കര രാജ്ഭവന്‍
കോട്ടയം
[സ്കൂളിലെ തിരക്കുകള്‍ക്കിടയില്‍ ആയിരുന്നു
ഞങ്ങള്‍.ഓഫീസില്‍ കടന്നു വന്ന സൗമ്യവതി തമ്പുരാട്ടി പൂര്‍വവിദ്യാര്‍ഥി എന്ന് സ്വയം പരിചയപ്പെടുത്തി .1958 ഇല്‍ ഇവിടെ നിന്നും പഠിച്ചിറങ്ങിയ സൌമ്യവതി തമ്പുരാട്ടി തന്റെ ഓര്‍മ്മകളിലൂടെ സ്കൂളിന്റെ പൂര്‍വകാലം വിവരിച്ചപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി .എത്രമേല്‍ ഈ സ്കൂള്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന തിരിച്ചറിവിനോടൊപ്പം വിദ്യാലയ സ്മരണകള്‍ വര്‍ണ്ണിച്ച വാക്കുകളിലെ കവിത്വം വരികളി ലൂടെ വെളിവാക്കിയപ്പോള്‍ അത് ഇളംകുന്നപ്പറവകള്‍ ഔദ്യോഗിഗമായി ഉദ്ഘാടനം നടത്തിയ ദിനത്തെ ധന്യമാക്കിയ പോലെ .....ഈ ലോകത്തിന്റെ കോണുകളില്‍ പലയിടങ്ങളിലായ് പറന്നു പോയ ദേശാടന ക്കിളികളെ ...ഇവിടേയ്ക്ക് സ്വാഗതം ....]
ഞങ്ങള്‍.ഓഫീസില്‍ കടന്നു വന്ന സൗമ്യവതി തമ്പുരാട്ടി പൂര്‍വവിദ്യാര്‍ഥി എന്ന് സ്വയം പരിചയപ്പെടുത്തി .1958 ഇല്‍ ഇവിടെ നിന്നും പഠിച്ചിറങ്ങിയ സൌമ്യവതി തമ്പുരാട്ടി തന്റെ ഓര്‍മ്മകളിലൂടെ സ്കൂളിന്റെ പൂര്‍വകാലം വിവരിച്ചപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി .എത്രമേല്‍ ഈ സ്കൂള്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന തിരിച്ചറിവിനോടൊപ്പം വിദ്യാലയ സ്മരണകള്‍ വര്‍ണ്ണിച്ച വാക്കുകളിലെ കവിത്വം വരികളി ലൂടെ വെളിവാക്കിയപ്പോള്‍ അത് ഇളംകുന്നപ്പറവകള്‍ ഔദ്യോഗിഗമായി ഉദ്ഘാടനം നടത്തിയ ദിനത്തെ ധന്യമാക്കിയ പോലെ .....ഈ ലോകത്തിന്റെ കോണുകളില്‍ പലയിടങ്ങളിലായ് പറന്നു പോയ ദേശാടന ക്കിളികളെ ...ഇവിടേയ്ക്ക് സ്വാഗതം ....]
Subscribe to:
Posts (Atom)










