Showing posts with label ചിന്ത. Show all posts
Showing posts with label ചിന്ത. Show all posts

Saturday, May 4, 2013

തൊഴില്‍

ഒരു വ്യക്തിയുടെ വ്യക്തിത്വം വെളിവാക്കപ്പെടുന്നത് അയാള്‍ എങ്ങനെ തൊഴില്‍ ചെയ്യുന്നു എന്നതിലൂടെയാണ് ....

Friday, January 11, 2013

അമ്മ

                                            അമ്മ                
കുഞ്ഞായിരുന്നപ്പോള്‍ അമ്മയുടെ കിടക്ക ഞാന്‍ നനച്ചു.
വളര്‍ന്നപ്പോള്‍ അമ്മയുടെ കണ്ണുകള്‍ ഞാന്‍ നനയ്ക്കുന്നു.
അന്ന് കരയുമ്പോള്‍ അമ്മയെ ഞാന്‍ ഓര്‍ക്കും 
ഇന്ന് കരച്ചില്‍ വരും അമ്മയുടെ കാര്യമോര്‍ക്കുമ്പോള്‍

പുത്രന്മാര്‍ പിറന്നപ്പോള്‍ അമ്മയും അച്ഛനും മധുരം പങ്കുവച്ചു.
പുത്രന്മാര്‍ ഇപ്പോള്‍ അമ്മയെയും അച്ഛനെയും പങ്കുവയ്ക്കുന്നു.
മകള്‍ വീടുവിടും നേരം ,മകന്‍ മുഖം തിരിക്കും നേരം 
അമ്മയും അച്ഛനും തകരുന്നു,സ്വപ്‌നങ്ങള്‍ തകരുന്നു.

നാലുവയസ്സായ മകന്‍ നിന്റെ സ്നേഹത്തിനായ് കൊഞ്ചുമെങ്കില്‍
അറുപതുവയസ്സായ മാതാപിതാക്കള്‍സ്നേഹത്തിനായ് കെഞ്ചാണോ?
അമ്മയും അച്ഛനും ചേര്‍ന്ന് സംസാരിക്കാന്‍ പഠിപ്പിച്ച മകന്‍
വളര്‍ന്നാല്‍ അമ്മയും അച്ഛനും സംസാരിക്കരുതെന്ന് കല്‍പ്പിക്കുന്നു

കൈവന്ന പുണ്യമാണ് അമ്മ,തേടി കണ്ടെത്തിയതാണ് ഭാര്യ
കൈവന്നതിനെ കൈവെടിയണോ കണ്ടെത്തിയവര്‍ക്കായി?
അഞ്ചുമക്കളെ പത്തുമാസം ചുമന്നു പെറ്റ അമ്മ
അഞ്ചുപാത്രങ്ങളിലെ ഉച്ചിഷ്ടത്തിനായ്‌ കാത്തിരിക്കണോ?

മാതാപിതാക്കളുടെ കണ്ണുനീര്‍സാക്ഷി ഒരുനാള്‍ നീയും
കണ്ണുനീരിന്റെ ഉപ്പറിയും.
വീട്ടിലെ ദേവിയെ തട്ടിയകറ്റി
കല്‍ പ്രതിമകള്‍ക്ക്‌ പട്ടുചാര്‍ത്തുന്നതെന്തിനാണ്?

ജീവിതസന്ധ്യയില്‍ നീ അവര്‍ക്ക്‌ തുണയാകണം
വിട പറയും മുന്‍പേ അവരുടെ അനുഗ്രഹം തേടണം 
അവരുടെ ഇരുണ്ട പാതയില്‍ സൂര്യനായ്‌ ജ്വലിക്കണം.
ഇനിയും ജീവിക്കാന്‍ അവരുടെ ഹൃദയം തുടിക്കണം

അമ്മിഞ്ഞപ്പാലു കുടിച്ചവനല്ലേ നീ?
നിന്‍റെ കടമകള്‍ നന്ദിയോടെ നിറവേറ്റുക
നിന്റെ കടപ്പാടുകള്‍ സ്നേഹത്തോടെ തിരിച്ചു നല്‍കുക
[ഗദ്യമാണിത്...ഞാറക്കല്‍ ബീന ഹോസ്പിറ്റലിലെ ഫാര്‍മസിയില്‍ നിന്ന് ലഭിച്ചു.]

Saturday, June 23, 2012

ചിന്ത

ദൃശ്യശ്രാവ്യ പഠനോപകരണങ്ങളുടെ പ്രാധാന്യം
ഒരു ചൈനീസ്‌ ചൊല്ല്....


ഞാന്‍ കേള്‍ക്കുന്നു, ഞാന്‍ മറക്കുന്നു
ഞാന്‍ കാണുന്നു,ഞാന്‍ ഓര്‍ക്കുന്നു
ഞാന്‍ ചെയ്യുന്നു,ഞാന്‍ മനസ്സിലാക്കുന്നു

[ആര് കേള്‍ക്കാന്‍/ആര് കാണാന്‍/ആര് ചെയ്യാന്‍?]


Sunday, June 17, 2012

ചിന്ത





അലസന്‍റെ മനസ്സ്‌ 
                ചെകുത്താന്‍റെ
                        പണിപ്പുരയാണ്



Sunday, May 20, 2012

ചിന്ത

"ഒരു കടമ നിര്‍വ്വഹിച്ചാലുള്ള 

പ്രതിഫലംമറ്റൊന്നു നിറവേറ്റാനുള്ള

ശക്തിയാണ്"

     ജോര്‍ജ്ജ് എലിയറ്റ്

Wednesday, February 8, 2012

ചിന്താവിഷയം 

ജീവിതത്തെ സ്നേഹിക്കുകയോ വെറുക്കുകയോ ചെയ്യരുത്‌.. ................,കിട്ടിയ സമയം നന്നായി ജീവിക്കുക -മില്‍ട്ടന്‍

Tuesday, February 7, 2012

നീലാകാശത്തിലെ മേഘങ്ങള്‍ -ഒപ്പം കുപ്പിയിലെ ജലവും 
ചിലപ്പോള്‍ മേഘം പെയ്ത് ജലം ആകുന്നു.മറ്റു ചിലപ്പോള്‍ ജലം ഉയര്‍ന്ന്‍ മേഘമാകുന്നു ..മേഘമായിട്ടത്‌ അനുഭവപ്പെടുമ്പോള്‍ കാറ്റിനൊപ്പം സഞ്ചരിക്കുക .ജലമാകുമ്പോള്‍ അതിനൊപ്പം നീന്തി തുടിക്കുക.                                                          
                                                                                         സോണി ദീദി 

Saturday, February 4, 2012

വിലക്കപ്പെട്ട കനി

ആ കനി തിന്നരുതെന്ന് പറഞ്ഞത് ലംഘിച്ചതു കൊണ്ടാണല്ലോ പാപം പൊട്ടി മുളച്ചത്.ആ കനി ഭക്ഷിച്ചാലുണ്ടാകുന്ന വിപത്തുകള്‍ എന്തെന്ന്‍ അവനറിഞ്ഞില്ല...പുത്തന്‍ തലമുറയും അറിയുന്നില്ലല്ലോ അവരുടെ ശീലങ്ങളാകുന്ന കനികള്‍ സ്വര്‍ഗത്തില്‍ നിന്ന് അവരെ പാതാളത്തിലേക്ക് ചവിട്ടി താഴ് ത്തുമെന്ന്...


                

Friday, January 27, 2012


  • മനുഷ്യന്‍റെ ചിന്തയില്‍ നിന്ന് വാക്കും വാക്കില്‍ നിന്ന് പ്രവര്‍ത്തിയും പ്രവര്‍ത്തിയില്‍ നിന്ന് ശീലങ്ങളും ശീലത്തില്‍ നിന്ന് വ്യക്തിത്വവും ഉണ്ടാകുന്നു.സത്ചിന്തകള്‍  നമ്മില്‍ സൌന്ദര്യം ജനിപ്പിക്കുന്നു.
  • നീ എന്തിനു ഇവിടെ വന്നു ..എന്ന് എപ്പോഴും സ്വയം ചോദിക്കുക.എന്നിട്ട് ഈശ്വരനെ അന്വേഷിക്കുക........പ്രാര്‍ഥിക്കുക......അദ്ധ്വാനിക്കുക....
  • പ്രാര്‍ത്ഥന ബലഹീനന്‍റെ ശക്തിയും ശക്തന്റെ ബലഹീനതയുമാണ്.
  • ഒരു നല്ല അവസരം പാഴാക്കുന്നത് കൈവശമുള്ള ഒരു പക്ഷിയെ പറത്തി വിടും പോലെ ആണ്.ആ പക്ഷി പിന്നീട് ഒരിക്കലും മടങ്ങി വരികയില്ല.
  • മറ്റുള്ള വരുടെ വികാരങ്ങളെ വ്രണപ്പെടുത്താത്തവാനാണ് യഥാര്‍ത്ഥ മാന്യന്‍ .
  • മാന്യത ശക്തിയാണ് .വിനയം നേട്ടമാണ് .സൌമ്യത സൌന്ദര്യമാണ്.
  • കുട്ടികളേ, നിങ്ങള്‍ പ്രായത്തിലും അറിവിലും വളരുമ്പോള്‍ നിങ്ങളെ വളര്‍ത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത മാതാപിതാക്കളേയും ഗുരുക്കന്മാരെയും മറക്കരുത്‌.
  • ഈശ്വരനോട് നിങ്ങളുടെ ഹൃദയം ഒരു ശിശുവിന്‍റെതു പോലെയും അയല്ക്കാരനോട് ഒരു അമ്മയുടെതു പോലെയും നിങ്ങളോട് സ്വയം ഒരു ന്യായാധിപന്റേതു പോലെയും ആകണം.
  • നിയമങ്ങളെ മറികടക്കുകയല്ല നിയമം പാലിക്കാന്‍ സാധിക്കുന്നതാണ് സ്വാതന്ത്ര്യം.
  • സഹനങ്ങളില്ലാത്ത ജീവിതം പൂക്കളില്ലാത്ത ആരാമത്തിന് തുല്യം .
  • ദുഷട്ട്ന്‍റെ അനീതി പൊറുക്കുക.അല്ലെങ്കില്‍ മറ്റൊരു ദുഷ്ട്ടന്‍ കൂടി ഉണ്ടാകും .[ഇതാണ് ഞാന്‍ പറയാതിരുന്നത്]
  • ഈശ്വരനോട് ചേര്‍ന്ന്‍ നില്‍ക്കുന്നവരെ വെറുതെ ജീവിച്ചു പോകാന്‍ ദൈവം അനുവദിക്കില്ല.പ്രത്യുത ഓരോ ദൌത്യത്തിനു ഭരമേല്‍പ്പിക്കും.

Sunday, November 27, 2011

അന്ധകാരത്തെ പഴിക്കരുത് ......ഒരു തിരി കൊളുത്തുക 

ചിന്ത


                                                                         മണ്ണ്
നാമതിനെ ചവിട്ടി മെതിച്ചു നടക്കുന്നു.പക്ഷേ ആവശ്യം വരുമ്പോള്‍ നാം അതിനെ കെട്ടിപ്പെടുക്കല്‍ പ്രക്രിയയ്ക്ക് ഉപയോഗിക്കുന്നു.
                                                                         മണ്ണ്  
പലപ്പോഴും ഭിന്നതയ്ക്കും വഴക്കിനും യുദ്ധത്തിനും കാരണമായിട്ടുണ്ട് .അതേ മണ്ണ് ഐക്യത്തിന്റെ കൊടി പാറിക്കാന്‍ ഇടമൊരുക്കിയിട്ടുണ്ട്.
                                                                   മണ്ണും പൊടിയും 
ഇത്രയും ദൂഷ്യം ചെയ്യുന്ന ഒന്നില്ല.അവയുടെ ശക്തി ഒന്നോര്‍ത്തു നോക്കു.ഒരു മണല്‍ത്തരി മൂക്കിലോ കണ്ണിലോ പോയാലറിയാം അവയുടെ ഉശിര്.
                                                                        മണ്ണ്‌
ഇന്നു നാം മണ്ണിന്‍റെ രാജാക്കന്മാര്‍.നാളെ ഈ മണ്ണ് നമ്മെ അഴുക്കിക്കളയും .മണ്ണ് കൊണ്ട് എനിക്ക് പലതും ഉണ്ടാക്കാം.എന്നാല്‍ ഒരു മണല്‍ത്തരിയെ പോലും എനിക്ക് സ്രഷ്ട്ടിക്കാനാവില്ല .
നിസ്സാരം എന്ന് തോന്നാം എങ്കിലും മണ്ണ് മനുഷ്യന്റെ ഉറ്റ മിത്രം ആകുന്നു .ആ മിത്രത്തിനു ദാഹജലം നല്‍കുമ്പോള്‍വളമാകുന്നു.ഭക്ഷണം നല്‍കുമ്പോള്‍ മണ്ണ്  എനിക്ക് ആഹാരം നല്‍കുന്നു .
നോക്കൂ..... ഈ ലോകത്ത്‌  ഒന്നും നിസ്സാരമല്ല .നിസ്സാരതയുടെ മഹത്വം കണ്ടെത്തുന്നത് തന്നെയാണ് നമ്മുടെ മഹത്വം.

[കടപ്പാട്‌-സ്നേഹസേന]

Thursday, November 17, 2011

നുണ


         ത്യം ചെരിപ്പിടുന്നതിനു മുന്‍പ് നുണ ലോകത്തിന്റെ പകുതി                           ചുറ്റിക്കറങ്ങി ഴിഞ്ഞിരിക്കും

Thursday, November 10, 2011

താളുകള്‍

ഓരോ ദിനവും ഓരോ താളാണ്‌.മറിയുമ്പോള്‍ അടുക്കുന്നത് മരണം എന്ന അവസാനത്തില്‍ ആണ്.ഓരോ താളിലും നിറയ്ക്കേണ്ടത്  സന്തോഷവും സമാധാനവും മാത്രം...

Sunday, November 6, 2011

ആത്മവിശ്വാസം

ചിലപ്പോള്‍ തോന്നും ചിറകുകള്‍ക്ക് ശക്തി ഇല്ലെന്ന്.ചിലപ്പോള്‍ പറന്നുയരാനും അദമ്യമായ ആഗ്രഹം.ഈ തോന്നലുകള്‍ തന്നെ അല്ലേ ഓരോ ദിവസത്തേയും വ്യത്യസ്തമാക്കുന്നത് ?കടല്‍ കടക്കാനാകും എന്ന ആ  ആത്മവിശ്വാസം അതുമാത്രം കൈമുതലായ് പ്രയാണം ആരംഭിച്ച കുഞ്ഞു ദേശാടനക്കിളികള്‍ ' അഗ്നിച്ചിറകുകള്‍ '  കരുപ്പിടിപ്പിച്ചില്ലേ ?



Saturday, October 29, 2011

തുറന്ന ജാലകം

തുറന്ന ജാലകം 
അടച്ചിട്ട വാതിലില്‍ മുട്ടി ഊര്‍ജ്ജം പാഴാക്കുമ്പോള്‍ തുറന്നിട്ട ജനാലയിലൂടെ കടന്നു വരുന്ന മന്ദമാരുതനെ അറിയാനും ആസ്വദിക്കാനും നാം മറക്കുന്നു ............