Showing posts with label എട്ടാംക്ലാസ് കേരളപാഠാവലി യൂണിറ്റ് 1. Show all posts
Showing posts with label എട്ടാംക്ലാസ് കേരളപാഠാവലി യൂണിറ്റ് 1. Show all posts

Sunday, August 29, 2021

വഴിയാത്ര-- ഇ വി കൃഷ്ണപിള്ള

ഇ വി കൃഷ്ണപിള്ള 


                                                                                 ദൃശ്യാവിഷ്‌ക്കാരം 
 

പണ്ട് വണ്ടിയും വള്ളവും ഇല്ലാതിരുന്ന കാലത്ത് നടന്ന് തന്നെയാണ് ആളുകൾ യാത്രചെയ്തിരുന്നത്. ചായക്കടകളും ഹോട്ടലുകളും അന്ന് ഇല്ലായിരുന്നു. വൈകുന്നേരമാകുമ്പോൾ ഭാര്യ അടക്യ്ക്കാമരത്തിലെ പാള ചീകിയൊതുക്കി അതിനകത്ത് പൊതിച്ചോറ് കെട്ടുമായിരുന്നു. യാത്രയ്ക്കിടയിൽ ഏതെങ്കിലും വീട്ടിൽക്കയറി പാത്രമോ മറ്റോ വാങ്ങി ഊണു കഴിച്ച് ആ വീട്ടുകാരുമായി വിശേഷങ്ങൾ പറഞ്ഞ് ഉറങ്ങുമായിരുന്നു.പിറ്റേന്ന് യാത്ര തുടരുമായിരുന്നു. വളരെയധികം ദൂരം യാത്ര ചെയ്യണമെങ്കിൽ അരിയും മറ്റു സാധനങ്ങളും കയ്യിൽ കരുതുമായിരുന്നു. പൊതിച്ചോറുണ്ണാത്തവനും ചെങ്കണ്ണു വരാത്തവനും ജീവിതത്തിൽ സുഖം അനുഭവിച്ചിട്ടില്ല എന്ന് തമാശരൂപത്തിൽ പറയാറുണ്ട്.

 

മറ്റുള്ളവരുടെ നന്മയിൽ വിശ്വസിച്ചാണ് പണ്ടുള്ളവർ യാത്ര ചെയ്തിരുന്നത്.ധനവാന്മാർ വഴിയാത്രക്കാർക്ക് ഭക്ഷണം കൊടുത്തിരുന്നു. അവരുടെ വീട്ടിൽ ഇത്തിരി ചോറ് വച്ചാൽ മതി എന്നിരിക്കിലും വഴിയാത്രക്കാരെക്കരുതി അഞ്ചിരട്ടി അരിയിട്ട് ചോറു വയ്ക്കുമായിരുന്നു. അടുക്കളയിൽ മാത്രം കഴിഞ്ഞിരുന്ന ധനവാന്മാരുടെ വീട്ടിലുള്ള സ്ത്രീകൾ മിക്കവാറും ഒഴിഞ്ഞ വയറുകളോടുകൂടിയാണ് ഉറങ്ങിയിരുന്നത്.അങ്ങനെ ചോറു കൊടുത്തിരുന്നത് ഒരു അന്തസ്സായാണ് അന്ന് പണക്കാർ വിചാരിച്ചിരുന്നത്. 

അന്ന് പത്രങ്ങൾക്ക് പകരമായിരുന്നു ഈ വഴിയാത്രക്കാർ. ഭക്ഷണം കൊടുക്കുന്ന വീട്ടുകാരെക്കുറിച്ച് അവർ നാട്ടിൽ നല്ലതു പറയുമായിരുന്നു .ഇങ്ങനെ പ്രസിദ്ധി കൂടിയപ്പോൾ കടവും പെരുത്ത് ചില ധനവാന്മാർ ദാരിദ്ര്യത്തിലായി .അവരുടെ വീട്ടുകാർ തെരുവിലുമായി.

 

ചില വഴിയാത്രകൾ വിവാഹ ബന്ധങ്ങൾക്ക് വരെ കാരണമായിട്ടുണ്ട്. ഇങ്ങനെ ഭക്ഷണം കൊടുക്കുന്ന വീട്ടുകാരിൽ സംതൃപ്തി തോന്നി വിവാഹാലോചനകൾ ഉണ്ടാവുകയും വിവാഹങ്ങൾ നടക്കുകയും ചെയ്തിട്ടുണ്ട് .ഒരാൾ യാത്രയ്ക്ക് പുറപ്പെടുമ്പോൾ ഏതൊക്കെ വീട്ടിൽനിന്ന് ഭക്ഷണം കഴിക്കണം എന്ന് തീരുമാനിച്ചാണ് സ്വന്തം വീട്ടിൽ നിന്ന് ഇറങ്ങുന്നത്.പണ്ടത്തെ വഴിയാത്രയിലൂടെ ലോകപരിചയത്തിന് സാധ്യമായിരുന്നു

 കൊല്ലത്തുനിന്ന്തിരുവനന്തപുരത്തേക്ക് വള്ളത്തിൽ ഒരു യാത്ര പോകുന്നത് അമ്പാസമുദ്രക്കാരൻ ചെട്ടിയാരും ,പറവൂർക്കാരൻ ഹൈക്കോടതിക്കക്ഷിയും ,പത്തനാപുരത്തുകാരൻ മൈതീൻപിച്ച മുതലാളിയും, ചവറക്കാരൻ ഗൃഹനാഥനും, പെരിങ്ങനാട്ടുകാരൻ  ഒരുനമ്പ്യാതിയും, തുമ്പമൺകാരൻ അധ്യാപകനും ,പ്രാക്കുളത്തുകാരനായ രോഗിയും , മാവേലിക്കരക്കാരൻ ഒരു മന്ത്രവാദിജ്യോത്സ്യനും ആയിരുന്നു .യാത്രക്കാർ ആദ്യം  ഒന്നും മിണ്ടിയില്ല .പിന്നീട് കൊച്ചുകൊച്ചു സംസാരത്തിലൂടെ അവർ പരിചയപ്പെട്ടു. 


ഒടുവിൽ അമ്പാസമുദ്രം ചെട്ടിയാരും മാവേലിക്കരക്കാരൻ ജ്യോത്സ്യനും അടുത്തടുത്ത് കിടക്കുന്നതു കാണാൻ സാധിക്കുന്നു. മുതലാളിയുടെ നീണ്ട താടിയിൽ പെരിങ്ങനാട് നമ്പ്യാതിരിയുടെ പൂണൂൽ കുരുങ്ങിക്കിടക്കുന്നത് കാണുവാൻ സാധിക്കുന്നു .അങ്ങനെ വർഷങ്ങളായി പരിചയമുള്ള സുഹൃത്തുക്കളെപ്പോലെ അവർ കഴിയുന്നു. അധ്യാപകൻ "ധനിക്ക് ശത്രുക്കൾ അസംഖ്യം ഉണ്ടാകു"മെന്നതിൽ ധനി എന്നുപറഞ്ഞാൽ ധനവാൻ ആണെന്ന് മുതലാളിയെ പഠിപ്പിക്കുന്നു .എല്ലാവർക്കും എല്ലാവരേയും അറിയാൻ സാധിക്കുന്നു.  


കാലം മാറി. പിന്നീട് തീവണ്ടിയിലായി യാത്ര .തിരക്കുപിടിച്ച് ടിക്കറ്റ് വാങ്ങിച്ച് പലരും മുറികളിൽ കയറുന്നു. ഒരാളും മറ്റൊരാളെ പരിചയപ്പെടാൻ ശ്രമിക്കുന്നില്ല .വേഗതയേറിയ യാത്രയായതിനാൽ ഒരു രോഗിക്ക് തന്റെ  രോഗം ശമിക്കുന്നതിനു മുമ്പ് ,ഒരാൾ തന്റെ  യാത്രയുടെ കണക്ക് കൂട്ടി വയ്ക്കുന്നതിനുമുമ്പ്, കുട എവിടെ സൂക്ഷിക്കുമെന്ന് ഒന്ന് കണ്ണോടിക്കുന്നതിനുമുമ്പ്, പത്രം വായിച്ചു തീർക്കുന്നതിനും മുമ്പ്,ഒരാൾ പുറത്തേക്കു തുപ്പി. ആ തുപ്പൽ കാറ്റിന്റെ  വേഗം കൊണ്ട് തിരിച്ച് തീവണ്ടിയുടെ അകത്തേക്ക് കേറുന്നതിനു മുൻപ് അയാൾ ലക്ഷ്യസ്ഥാനത്തെത്തിയിരിക്കും എന്നാണ് ഇ വി കൃഷ്ണപിള്ള പറയുന്നത് .സ്റ്റേഷനിൽ എത്തിയാൽ പിന്നെ പോർട്ടർമാരുടെ വിളിയും ആകെ തിരക്കുമാണ്. വണ്ടിക്കാർ തമ്മിൽ പിടിവലിയും കാണാം.ഹോട്ടൽ ഭക്ഷണമാണ് എല്ലാവരും കഴിക്കുന്നത് .അതിന് കാശു കൊടുക്കണം. ആരും ആരോടും മിണ്ടുന്നില്ല. ഈ മാതിരി യാത്രകൊണ്ട് ഒരുവിധ ലോകപരിചയവും നമുക്ക് കിട്ടുന്നില്ല

Tuesday, July 20, 2021

അമ്മമ്മ _ പി സുരേന്ദ്രൻ

 


 
 
                                    പി സുരേന്ദ്രൻ
 
           കഥകൾ പോലെ തന്നെ സുന്ദരമാണ് ചില അനുഭവക്കുറിപ്പുകൾ .താൻ മരിച്ചു പോകുന്നതിനു മുമ്പ് പേരക്കുട്ടികളുടെ ജീവിതം പ്രകാശിപ്പിക്കാൻ ശ്രമിക്കുന്ന പാവപ്പെട്ട ഒരു വൃദ്ധയുടെ സഹനത്തിന്റെ  നേർക്കാഴ്ചയാണ് പി സുരേന്ദ്രന്റെ  ' അമ്മമ്മ 'കാണിച്ചുതരുന്നത് .അമ്മമ്മയുടെ പെരുകുന്ന സങ്കടങ്ങളുടെ പശ്ചാത്തലം, കുടുംബ ബന്ധങ്ങളുടെ കണ്ണി അറ്റു പോകാതിരിക്കാൻ അമ്മ ഒറ്റയ്ക്ക് താണ്ടുന്ന കനൽവഴികൾ ഇവയൊക്കെയും ഇവിടെ പരാമർശിക്കുന്നു .കുട്ടികൾക്ക് വേണ്ടി തന്റെ  ജീവിതം അമ്മമ്മ  മാറ്റി വയ്ക്കുന്നു .മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുമ്പോഴാണ് ജീവിതം കൂടുതൽ സുന്ദരമാകുന്നത്.
 
        മൂന്ന് പേരക്കുട്ടികളേയും അമ്മമ്മ ഹോസ്റ്റലിലാക്കി .ഇനി അമ്മമ്മ ആ വീട്ടിൽ ഒറ്റയ്ക്കാണ് .അമ്മയില്ലാത്ത മൂന്നു മക്കളെയാണ് അമ്മമ്മ വളർത്തുന്നത് . മൂത്തകുട്ടിയെ ഹോസ്റ്റലിലാക്കി തിരിച്ചു പോകും നേരം അമ്മമ്മ കുറേ കരഞ്ഞു. പിന്നീടാണ് അത്രയേറെ കരഞ്ഞത് എന്തിനാണെന്ന് കഥാകൃത്തിന്‌  മനസ്സിലായത്. അമ്മമ്മ വിധവയാണ് .മൂന്ന് പേരക്കുട്ടികളേയും അമ്മമ്മ തന്നെ പോറ്റി വളർത്തണം. അമ്മമ്മയുടെ മകൾ ഭർത്താവിനാൽ കൊല്ലപ്പെട്ടതാണ്. മകളുടെ ഭർത്താവ് ഒരു മദ്യപാനി ആയിരുന്നു .അമ്മമ്മ തന്നെ ജോലി ചെയ്താണ് മകളുടെ കുടുംബത്തെ പുലർത്തിയിരുന്നത് .മകളുടെ മരണശേഷം മരുമകനും എങ്ങോട്ടോ പോയ്ക്കളഞ്ഞു .പിന്നീടങ്ങോട്ട് അവർ കുടിച്ച കഞ്ഞിയിൽ അമ്മമ്മയുടെ കണ്ണീരാകുന്ന ഉപ്പ് ' എത്രമേൽ പതിഞ്ഞിട്ടുണ്ട് എന്ന് അമ്മമ്മയ്ക്ക് അറിയില്ല. ഹോസ്റ്റലിൽ വന്നു മടങ്ങുമ്പോൾ അവരുടെ കീറിയ പേഴ്സ് പുറത്തെടുത്ത് ചില്ലറ കൊടുക്കുമായിരുന്നു.പിന്നീട് രണ്ടാമത്തേയും മൂന്നാമത്തേയും  പേരക്കുട്ടികളെ ഹോസ്റ്റലിൽ ചേർത്തു .അവരുടെ പേഴ്സ് കൂടുതൽ പിഞ്ഞിക്കീറി .അമ്മമ്മ അവരുടെ വീട്ടിൽ ഒറ്റക്കാണ് .അവരുടെ പഠനത്തെ ചൊല്ലി പ്രതീക്ഷകൾ ഉള്ളതുകൊണ്ടാണ് ഹോസ്റ്റലിൽ ചേർത്തത്. ഇടയ്ക്ക് അമ്മമ്മ അവരെ കാണാൻ വരും .അമ്മമ്മയുടെ കാതിൽ കമ്മൽ ഇല്ല .സാരിയുടെ നിറം കെട്ടു പോയി .ഒരേയൊരു സാരിയേ അവർക്കുള്ളൂ .അമ്മമ്മയ്ക്ക് ചെരുപ്പില്ല.അവരുടെ പാദങ്ങൾ വിണ്ടുകീറിയിട്ടുണ്ട്.മൂന്ന് കുട്ടികളേയും സ്റ്റാഫ്റൂമിൽ കൊണ്ടുവന്ന് അധ്യാപകരോട് പൊന്നുപോലെ നോക്കണമെന്നും അവരെ രക്ഷിക്കണമെന്നും പറയാറുണ്ട്. അവരെ മൂന്നുപേരെയും  അങ്ങാടിയിലേക്ക് കൊണ്ടു പോകും. ചായക്കടയിൽ ചെന്ന്  പഴംപൊരിയും പൊറോട്ടയും വാങ്ങിച്ചു കൊടുക്കും .അവരുടെ കുഞ്ഞുകുഞ്ഞു ആഗ്രഹങ്ങൾ സാധിക്കും.  അമ്മമ്മയ്ക്കറിയാം പേരക്കുട്ടികൾ മാതാപിതാക്കളുള്ള കുട്ടികൾക്കിടയിലാണ് ഇരിക്കുന്നത് എന്ന് .അവർക്ക് ഒന്നിനും കുറവുണ്ടാകരുത്.അമ്മമ്മ മടങ്ങിപ്പോകുമ്പോൾ ഇളയവൻ  ക്ലാസ് ടീച്ചറുടെ ശാസന വകവെക്കാതെ അമ്മമ്മേയെന്ന് ഉറക്കെ നിലവിളിക്കുന്നതും കഥാകൃത്ത്  കേട്ടിട്ടുണ്ട് .
 
     പക്ഷേ പി സുരേന്ദ്രന് മറ്റൊരു കാര്യത്തിൽ ദുഃഖമുണ്ട് .കാരണം കുട്ടികൾ വളരുമ്പോൾ ,അവർ നിറങ്ങളുടെ ലോകം കാണുമ്പോൾ അവരുടെ കാഴ്ചപ്പാടുകൾ മാറും .അവർക്ക് നിറമില്ലാത്ത മങ്ങിയ വേഷം ധരിക്കുന്ന അമ്മയെ ഒരു നാണക്കേടായി തോന്നിയെന്നു വന്നേക്കാം .അപ്പോൾ ഇന്ന് അമ്മമ്മയുടെ കണ്ണിൽ നിന്ന് കണ്ണുനീരാണ് വരുന്നതെങ്കിൽ നാളെ അമ്മമ്മയുടെ കണ്ണിൽനിന്നും ചോരയായിരിക്കും പൊടിയുക എന്ന് കഥാകൃത്ത് ശങ്കിക്കുന്നു. കാരണം ഇന്നുള്ള സങ്കടങ്ങളെക്കാളും ഹൃദയഭേദകമായിരിക്കും നാളെ ഈ പേരക്കുട്ടികളുടെ സ്നേഹക്കുറവ് അമ്മമ്മയിൽ ഉണ്ടാക്കുന്ന ദു:ഖം.
 
                   
                             യൂട്യൂബ് ലിങ്ക് 
 
                          അമ്മമ്മ-കഥാപാത്രനിരൂപണം
 തന്റെ പേരക്കുട്ടികൾക്ക് വേണ്ടി ജീവിതം മാറ്റിവെച്ച അമ്മമ്മയാണ് ഈ ഓർമ്മക്കുറിപ്പിലെ കേന്ദ്രബിന്ദു .മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുമ്പോഴാണ് ജീവിതം കൂടുതൽ മനോഹരമാകുന്നത്.  അമ്മമ്മയ്ക്ക് മൂന്ന്പേരക്കുട്ടികൾ മാത്രമേയുള്ളൂ. അമ്മമ്മയുടെ ജീവിതലക്ഷ്യം അമ്മയില്ലാത്ത കുട്ടികളെ നല്ല നിലയിൽ എത്തിക്കുകയാണ്. തേവിത്തേവി വറ്റിപ്പോയ കിണറാണ് അമ്മമ്മ.ജീവിതത്തിന്റെ നല്ലൊരു ഭാഗം ഊർജ്ജം ചെലവാക്കിയത് ഈ പേരക്കുട്ടികൾക്ക് വേണ്ടിയാണ്.വിധവയാണ് അമ്മമ്മ.മകളുടെ മരണം ഒരു കൊലപാതകമായിരുന്നു. മരുമകൻ ഒരു മദ്യപാനി ആയിരുന്നു. മകൾ ജീവിച്ചിരുന്നപ്പോഴും അമ്മമ്മ തന്നെയാണ് വീട്ടുജോലികൾ ചെയ്ത് മകളുടെ കുടുംബത്തെ പോറ്റിയിരുന്നത്. ഹോസ്റ്റലിൽ വരുമ്പോൾ അമ്മമ്മ കീറിയ പേഴ്സ് പുറത്തെടുക്കും .അവരുടെ ദാരിദ്ര്യത്തിന്റെ ചിഹ്നമാണ് അത്. പേരക്കുട്ടികളുടെ ജീവിതത്തെ ക്കുറിച്ചുള്ള പ്രതീക്ഷ കൊണ്ടാണ് അവർ ഹോസ്റ്റലിൽ ചേർത്തത്.അമ്മമ്മയുടെ കണ്ണീര്  സൂചി ആണെന്ന് കഥാകൃത്തിന് തോന്നി. അതിനർത്ഥം പരിചയപ്പെടുന്നവരുടെ കണ്ണു പോലും നനയിക്കുന്ന ജീവിതം എന്നാണ് .എപ്പോഴും കരഞ്ഞ് ജീവിക്കേണ്ടി വരുന്ന അവസ്ഥയാണ് അമ്മമ്മയ്ക്ക്.അമ്മമ്മയ്ക്ക് കമ്മലോ ചെരിപ്പോ ഒന്നും ഉണ്ടായിരുന്നില്ല .നിറം മങ്ങിയ ഒരു സാരിയാണ് അവർ ഉപയോഗിച്ചിരുന്നത്. തന്റെ ഇല്ലായ്മകൾയ്ക്കിടയിലും അമ്മമ്മ കുട്ടികളെ  ഇടയ്ക്ക് കാണാൻ വരുമ്പോൾ ചായക്കടയിൽ കൊണ്ടുപോയി പലഹാരങ്ങൾ വാങ്ങിച്ചു കൊടുക്കുമായിരുന്നു.ഇത്രയും കഷ്ടപ്പെട്ട് വളർത്തിയ അമ്മമ്മയെ ഭാവിയിൽ മക്കൾ നോക്കുമോ എന്ന ആശങ്ക  കഥാകൃത്തിനുണ്ട്. അങ്ങനെ നോക്കിയില്ലെങ്കിൽ ഇന്നത്തെ കണ്ണുനീരിനു പകരം അമ്മയുടെ കണ്ണിൽ നിന്നും ചോര പൊടിയും എന്ന് ശങ്കിക്കുന്നു.

Tuesday, June 8, 2021

കുചേലവൃത്തം വഞ്ചിപ്പാട്ട് -രാമപുരത്ത് വാര്യർ



                              സാന്ദ്രസൗഹൃദം 

സാന്ദീപനി മഹർഷിയുടെ ആശ്രമത്തിൽ നമ്മൾ പണ്ട് ഒരുമിച്ച് കഴിഞ്ഞതും വേദവും ശാസ്ത്രവും പഠിച്ചതും ഇഴയടുപ്പമുള്ള ഒരു കൂട്ടുകെട്ട് നമ്മിൽ  ഉണ്ടായതും ചങ്ങാതി മറന്നില്ലല്ലോ . ഗുരുവിന്റെ ഭാര്യ പറഞ്ഞതനുസരിച്ച് ഒരിക്കൽ നമ്മളെല്ലാവരും ആശ്രമത്തിൽ  വിറകു തീർന്നപ്പോൾ വിറക് ശേഖരിക്കാൻ പെരുങ്കാട്ടിൽ പോയതും  വിറകൊടിച്ച് കെട്ടി വച്ചതും സൂര്യൻ അസ്തമിച്ചതും  അങ്ങ് മറന്നില്ലല്ലോ. പെട്ടെന്ന് കൂരിരുട്ടും  മഴയും  കൊടുങ്കാറ്റും വന്നപ്പോൾ   നമ്മൾ പേടിച്ചു പോയി.ഇരുട്ടായതുകൊണ്ട് നമ്മൾക്ക് അന്യോന്യം കാണാൻ സാധിച്ചില്ല. നമ്മൾ എല്ലാവരും ഒരുമിച്ച് പിറ്റേന്ന് പുലരി വരെ കാറ്റത്ത് പറന്നു പോകുമെന്ന് വിചാരിച്ച് ഗുഹയിൽ ഒളിച്ചിരുന്നതും ഓർക്കുന്നുണ്ടല്ലോ ? നമ്മൾ പേടിച്ച് കൈകൾകോർത്ത് പിടിച്ചതും സൂര്യനുദിച്ചതും അങ്ങ് മറന്നില്ലല്ലോ ?സന്ധ്യയായിട്ടും നമ്മെ കാണാതിരുന്നപ്പോൾ ഭാര്യയോട് മുനി ദേഷ്യപ്പെട്ടതും നേരം പുലർന്നപ്പോൾ നമ്മെ തിരഞ്ഞ് കാട്ടിൽ വന്നതും അദ്ദേഹത്തെ കണ്ടപ്പോൾ പേടിച്ച് വിറച്ച്  കൊണ്ട് അരികിൽ ചെന്നതും അദ്ദേഹത്തിന്റെ   കാലിൽ വീണ് നമസ്കരിച്ചതും  മുനി സന്തോഷത്തോടെ നമ്മെ അനുഗ്രഹിച്ചതും  അങ്ങ് മറന്നില്ലല്ലോ? ഗുരുവിന്റെ  അനുഗ്രഹം കൂടാതെ നമുക്ക് ജന്മസാഫല്യം ഉണ്ടാവുകയില്ല