Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Friday, April 6, 2012

    പ്രീതയ്ക്ക് കളിയല്ല കഥകളി 

പത്താം ക്ലാസ്സ്‌ മലയാളം പാഠപുസ്തകത്തിലെ നളചരിതം ഒന്നാം ദിവസത്തിലെ സംഭവങ്ങള്‍ അധ്യാപകര്‍ പാഠപുസ്തകം നോക്കി പഠിപ്പിക്കുമ്പോള്‍ പ്രീത ബാലകൃഷ്ണന്‍ കഥകളി മുദ്രകളി ലൂടെഅഭിനയിച്ചു പഠിപ്പിക്കുന്നു.പത്തോളം സ്കൂളുകളില്‍ ഇപ്പോള്‍ കഥകളി അവതരിപ്പിച്ചു കഴിഞ്ഞു.

ഏഴു വയസ്സ് മുതല്‍ പ്രീത കഥകളി ശാസ്ത്രീയമായി അഭ്യസിച്ചു.രാവിലെ നാല് മണിക്ക് എഴുന്നേറ്റ്കണ്ണ് സാധകം ചെയ്യും .മെയ്‌ വഴക്കത്തിനുള്ള അഭ്യാസങ്ങളും പരിശീലിച്ചു.അച്ഛന്‍ നല്ലൊരു കഥകളി ആസ്വാദകനായിരുന്നു.കോട്ടയം ചെല്ലപ്പന്‍_ഭവാനി നര്‍ത്തകരുടെ കീഴില്‍ നൃത്തം അഭ്യസിക്കുന്നതോടൊപ്പം കഥകളി കലാകാരന്‍ പള്ളിപ്പുറം ഭാസ്കരന്‍ സാറിന്റെ കീഴില്‍ ആദ്യമായ്‌ കഥകളി പരിശീലനം നടത്തി.ഒരു വര്‍ഷത്തിനു ശേഷം കോട്ടയ്ക്കല്‍ അപ്പു നമ്പൂതിരിയുടെ കീഴില്‍ അഭ്യസിച്ചു.നളനുണ്ണി സ്മാരക കലാക്ഷേത്രത്തിലായിരുന്നു പഠനം.

പഠിക്കുമ്പോള്‍ തന്നെ പ്രധാനവേഷങ്ങള്‍ അണിയാന്‍ ഭാഗ്യം ലഭിച്ചിരുന്നു.തുടര്‍ച്ചയായി പതിനെട്ടു കൊല്ലം കഥകളി അവതരിപ്പിക്കാന്‍ പ്രീതയ്ക്ക് അവസരം കിട്ടി.ഇപ്പോള്‍ ഇരുന്നൂറിലധികം വേദികള്‍ പിന്നിട്ടു.ഇപ്പോള്‍ സെന്‍റ്.ആന്‍റണിസ് ഹൈ സ്കൂളില്‍ [എറണാകുളം] മലയാളം അധ്യാപികയാണ്.

കലയെ ഉപാസിക്കുന്ന ഈ ടീച്ചര്‍ ഭാരതനാട്യവും വീണയും അഭ്യസിക്കുന്നുണ്ട്.വേഷങ്ങള്‍ക്ക് മേക്കപ്പ്‌ ഇടുന്നത് പ്രീത തന്നെയാണ്.പത്താം വയസ്സില്‍ പൂതനാവേഷം ചെയ്യാന്‍ സാധ്യമായത് പ്രീത ഭാഗ്യമായ്‌ കരുതുന്നു.ഓര്‍ക്കാന്‍ ഒത്തിരി സന്തോഷമുള്ള കാര്യങ്ങള്‍ കഥകളിയുമായി ബന്ധപ്പെട്ടുണ്ട്.തുറവൂര്‍ മഹാ ക്ഷേത്രത്തില്‍ കുചേലവൃത്തത്തിലെ കൃഷ്ണനെ അവതരിപ്പിച്ചു കഴിഞ്ഞപ്പോള്‍ ഒരുപാട് ആളുകള്‍ അഭിനന്ദനം അറിയിക്കാന്‍ വന്നു.സ്ത്രീയാണ് അഭിനയിച്ചത് എന്നറിഞ്ഞ ആരാധകര്‍ക്ക് അത് അത്ഭുതമായി.

                                                                                                     പ്രീത ബഹുമുഖ പ്രതിഭയാണ്.തിരുവാതിരകളി
യും ഏറെ ഇഷ്ട്ടം.നിരവധി തിരുവാതിര പാട്ടുകള്‍ എഴുതിയിട്ടുണ്ട്.കുറെയൊക്കെ സിഡി ആക്കി.ചിട്ടപ്പെടുത്തിയ കലാരൂപമാണ് കഥകളി.ജനങ്ങള്‍ക്ക ആസ്വാദ്യമായ രീതിയില്‍ അവതരിപ്പിക്കണം എന്നതാണ് ആഗ്രഹം.കലാപാരമ്പര്യമുള്ള കുടുംബത്തിലേക്കാണ് പ്രീത ചുവടു വച്ചത്.ഭര്‍തൃ മാതാവ് എഴുപത്തിനാലാം വയസ്സിലും തിരുവാതിരകളി പരിശീലകയാണ്.ദുര്യോധനവധത്തില്‍ പാഞ്ചാലിയായി.ഇപ്പോള്‍ ഇടയ്ക്ക പഠിക്കുന്നു.പെരുമാറ്റത്തിലെ ലാളിത്യം ഹൃദ്യമായ ചിരി ഇവയും ഈ ടീച്ചറുടെ മികവുകളാണ്.2006_എയര്‍ ഇന്ത്യ അധ്യാപക പ്രതിഭയായ്‌ തെരഞ്ഞെടുത്തു.2008-ല്‍ദേശിയ തലത്തില്‍ ടാറ്റാ കണ്‍സള്‍റ്റന്‍സിയും എജുക്കേഷന്‍വേള്‍ഡ് മാഗസിനും ചേര്‍ന്ന്‍ബെസ്റ്റ്‌ ടീച്ചര്‍ അവാര്‍ഡ്[സൗത്ത്‌ ഇന്ത്യ] നല്‍കി.2011-ല്‍ആള്‍  ഇന്ത്യ ആര്‍ട്ട് ആന്‍ഡ്‌ കള്‍ച്ചറല്‍ മൂവ്മെന്റ് കലാസാംസ്കാരിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍  കണക്കിലെടുത്ത് ആദരിച്ചു.അമൃത ടി .വി റിയാലിറ്റി ഷോ വനിതാ രത്നം ഫൈനലിസ്റ്റ് ആണ്.

ക്ലാസ്‌ റൂമില്‍ ഭാഷാപഠനം മാത്രമല്ല..മലയാളത്തിന്റെ സ്വന്തമെന്ന് അഭിമാനിക്കാവുന്നതെല്ലാം പകര്‍ന്നു നല്‍കാന്‍ ഈ അധ്യാപികയ്ക്കാവുന്നത് താന്‍ കഠിനാധ്വാനത്തിലൂടെ നേടിയ ജ്ഞാനത്തില്‍ നിന്നുമാണ്.മലയാളം എസ്.ആര്‍ .ജി ആയ പ്രീത എറണാകുളം ജില്ലയിലെ മലയാളം അധ്യാപകര്‍ക്ക്‌ നല്‍കുന്നത്     ചടുലമായ ക്ലാസ്സുകള്‍ തന്നെയാണ്.പ്രീത നന്ദി പറയുന്നത് തന്റെ ഗുരുനാഥന്മാരോടാണ്.........























Saturday, March 17, 2012

പാവം മദ്യപാനി
   ആഘോഷവും സന്തോഷവും പങ്കുവയ്ക്കാന്‍ തുടങ്ങുന്ന മദ്യപാനശീലം എവിടെയാണ് കൊണ്ടെത്തിക്കുന്നത്?കൌമാരമനസ്സുകളെ ചഞ്ചലപ്പെടുത്തുകയും കുടുംബ ബന്ധങ്ങളെ മരവിപ്പിക്കുകയും മലീമസ്സമാക്കുകയും വികലമാക്കുകയും ചെയ്യുന്ന ഒന്നാണ് മദ്യം.കുടുംബ ബന്ധങ്ങളുടെ പവിത്രതയും തീവ്രതയും ആഴവും മദ്യം നശിപ്പിക്കുന്നു.
    പകലന്തിയോളം അധ്വാനിച്ച് പ്രതിഫലമായ്‌ കിട്ടുന്ന പണം വീട്ടാവശ്യങ്ങള്‍ക്കോ മക്കളുടെ പഠനാവശ്യങ്ങള്‍ക്കോ ഉപയോഗിക്കാതെ ബാര്‍ എന്ന ചെകുത്താന്റെ ബോര്‍ഡിനു മുന്നില്‍ എത്ര അച്ചടക്കത്തോടെയാണ് ആ 'പാവങ്ങള്‍ ' നിരനിരയായ്‌ നില്‍ക്കുന്നത്!സ്കൂള്‍ക്കുട്ടികള്‍ ടീച്ചര്‍മാരുടെ നിര്‍ദേശങ്ങള്‍അനുസരിച്ച്  അച്ചടക്കത്തോടെ നില്‍ക്കുന്നത് പോലെയാണ് ഈ മനുഷ്യര്‍ നില്‍ക്കുന്നത്‌ .മദ്യം ഉള്ളില്‍ ചെന്നാലോ ?അവര്‍ വീരന്മാരാകും .അതാണ്‌ മദ്യത്തിന്റെ ലഹരി.ആ വിഷം ഉള്ളില്‍ ചെന്ന് കയറിയാല്‍ പിന്നെ ഭൂതകാലം ഓര്‍മ്മയുണ്ടാകില്ല.അവരാരെന്നു തന്നെ മറന്നു പോകും.പിന്നെയാണോ ഉറ്റവര്‍ ?
    ആട്ടെ അവര്‍ നിരനിരയായി നില്‍ക്കുന്നത്‌ എല്ലാ രോഗങ്ങളും മാറ്റുന്ന ഔഷധത്തിനായാണോ?ആ മദ്യമാകുന്ന വിഷം കുടിച്ചാല്‍ എന്താണ് ഗുണം?ആര്‍ക്കാണ് ഗുണം?ഗുണമുണ്ട് കേട്ടോ...മദ്യക്കച്ചവടം നടത്തി കീശവീര്‍പ്പിക്കുന്നവര്‍ക്ക്,കുപ്പികള്‍ പെറുക്കി ജീവിതം നടത്തുന്നവര്‍ക്ക്‌ ...അവര്‍ക്ക്‌ മാത്രമേ ഗുണം ഉണ്ടാകൂ.
 ഏതാഘോഷ വേളകളിലും ജനനത്തിലും മരണത്തിലും അതിഥികള്‍ക്കോ ആതിഥേയര്‍ക്കോ അല്ല പ്രാധാന്യംമദ്യത്തിനാണ്.ആഘോഷവേളകളില്‍ മദ്യമുണ്ടെങ്കിലെ അതിഥികളുണ്ടാവൂ.ഈയോരാവസ്ഥ നമ്മുടെ കൊച്ചു കേരളത്തില്‍ തുടരുകയാണ്.കഴിഞ്ഞ വര്‍ഷം  മലയാളി മത്സരിച്ച് കുടിച്ച് തീര്‍ത്തത്   325    കോടിയോളം വിലമതിക്കുന്ന മദ്യം .മലയാളികളുടെ കൈയ്യില്‍ വേറെന്തിന് പണമില്ലെങ്കിലും മദ്യം വാങ്ങിക്കാന്‍ പണമുണ്ടാകും.കാരണം വളരെ കുറച്ചു നേരം മദ്യം വാങ്ങിക്കാന്‍ പണമുണ്ടാകും.കാരണം വളരെ കുറച്ചു നേരം മദ്യം അവര്‍ക്ക് നല്‍കുന്ന ലഹരിയെ അവര്‍ തങ്ങളുടെ കുടുംബബന്ധങ്ങളെക്കാളും വിലമതിക്കുന്നുണ്ടല്ലോ.?കാരണം അത്രയ്ക്ക് അധപതിച്ചു തുടങ്ങിയിരിക്കുന്നു,മലയാളികള്‍ 
   മുല്ലപ്പെരിയാര്‍ ഡാം വറ്റിക്കാന്‍ ഒരേ ഒരു മാര്‍ഗം ഇതാണ് ;ആ ഡാമില്‍ മദ്യം കലര്‍ത്തുക.. ........ .മലയാളികള്‍  വെള്ളം എപ്പോ വറ്റിച്ചു എന്നേ നമ്മള്‍ കാണേണ്ടതുള്ളൂ....
  ഇനിയെങ്കിലും നിങ്ങള്‍ ചിന്തിക്കൂ ..
മദ്യം നിങ്ങളെ എങ്ങോട്ടാണ് നയിക്കുന്നത്?അതിനുത്തരം കിട്ടുന്നില്ല എങ്കില്‍ സ്വയം സഹതപിക്കൂ.....
 മേരി അലീന കൊറയ
   IX C

Wednesday, March 14, 2012

കഥ പറയുമ്പോള്‍


ഡോ:എം.പി രവീന്ദ്രനാഥന്‍
ഇളംകുന്നപ്പുഴ വിദ്യാലയത്തിനെക്കുറിച്ചുള്ള എന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍   - 1946-1956    
              
         എന്‍റെ പഠനം ഇളംകുന്നപ്പുഴ ഗവണ്‍മെന്റ് സ്‌കൂളില്‍ ആയിരുന്നു;ഒന്നാം ക്ലാസ്സ്‌ മുതല്‍ പത്താം ക്ലാസ്സ്‌ വരെ .അന്ന് സ്കൂള്‍ ചെറുതായിരുന്നു .ഇപ്പോള്‍ ഉള്ള രണ്ടുനിലക്കെട്ടിടമൊന്നുമില്ല.ഞാന്‍ പെരുമ്പിള്ളി ഭാഗത്ത്‌ മുട്ടത്ത് വീട്ടിലായിരുന്നു താമസിച്ചിരുന്നത് .സ്‌കൂളില്‍ നിന്ന്‍ ഒരു മൈല്‍ അകലെ .
         സ്കൂളിനെക്കുറിച്ച് എനിക്ക് നല്ല ഓര്‍മ്മകള്‍ മാത്രമേയുള്ളൂ.എല്ലാ ടീച്ചര്‍മാരും നല്ലവരും  പഠിപ്പിക്കുന്നതില്‍ ശുഷ്കാന്തിയുള്ളവരും ആയിരുന്നു.പ്രത്യേകിച്ച് കണക്കുമാസ്റ്റര്‍ ശ്രീ .ഗോവിന്ദന്‍ കുട്ടിമേനോന്‍,ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന ശ്രീധരമേനോന്‍ മാസ്റ്റര്‍ സയന്‍സ് പഠിപ്പിച്ചിരുന്ന ആന്റണി&വര്‍ക്കി മാസ്റ്റര്‍മാര്‍ ,ഭൂമിശാസ്ത്രം പഠിപ്പിച്ചിരുന്ന ജോസഫ്‌ ജോണ്‍&മത്തായി മാസ്റ്റര്‍മാര്‍  പിന്നെ സരോജിനി ടീച്ചര്‍  ,നരസിംഹ അയ്യര്‍ മാസ്റ്റര്‍,നമ്പൂതിരി സാര്‍ അങ്ങനെ പലരും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു.
       കണക്കിന് താല്പര്യമുണ്ടായിരുന്ന എന്നെ ഏഴാം ക്ലാസ്സില്‍ നിന്ന് പത്താംക്ലാസ്സിലേക്ക് ചിലപ്പോള്‍ വിളിച്ചുകൊണ്ടുപോകും.അവര്‍ക്ക്‌ ചെയ്യാന്‍ പറ്റാത്ത പ്രശ്നങ്ങള്‍ എന്നെക്കൊണ്ട് ചെയ്യിക്കും.അപ്പോള്‍ ആ കുട്ടികള്‍ എന്നെ ദേഷ്യത്തോടെ നോക്കാറുണ്ടായിരുന്നു.ഒരു പക്ഷേ ശപിക്കുകയും ..
        ഞാന്‍ ആറാം ക്ലാസ്സില്‍ പഠിച്ചു കൊണ്ടിരുന്നപ്പോഴാണ് എന്റെ തലയില്‍ ക്ലാസ്സിലെ ഒരു മൂലയ്ക്ക് വച്ചിരുന്ന ബ്ലാക്ക്‌ബോര്‍ഡ്‌ വന്നുവീണത്.ഉടനെ തന്നെ ഞാറക്കല്‍ ഗവ .ഹോസ്പിറ്റലില്‍ കൊണ്ടുപോയി  മുറിവ് തുന്നിക്കേണ്ടിവന്നത് മറക്കാനാവുകയില്ല.
       പഠനത്തില്‍ നല്ല പ്രാവീണ്യം കാണിക്കണമെന്ന് എന്‍റെ അച്ഛന് വളരെ നിര്‍ബന്ധമായിരുന്നു.അതുകൊണ്ട് ഒന്നുമുതല്‍ പത്തുവരെ ക്ലാസ്സുകളില്‍ ഒന്നാമനാകാന്‍ സാധിച്ചു.കായികാഭ്യാസത്തില്‍ എനിക്ക് വലിയ കഴിവുകളൊന്നും ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞു കൊള്ളട്ടെ.
       എല്ലാക്കൊല്ലവും സ്കൂള്‍ വാര്‍ഷികം [Anniversary Celebrations] ഞങ്ങള്‍ കുട്ടികള്‍ക്കെല്ലാവര്‍ക്കും ഒരു ഹരമായിരുന്നു.മിക്ക മത്സരങ്ങളിലും പ്രസംഗം,പദ്യംചൊല്ലല്‍ , അക്ഷരശ്ലോകം,ഉപന്യാസം മുതലായ പല മത്സരങ്ങളിലും ഒന്നാം സമ്മാനം അല്ലെങ്കില്‍ രണ്ടാം സമ്മാനം ഞാന്‍ കരസ്ഥമാക്കാറുണ്ടായിരുന്നു.
     കെമിസ്ട്രി ക്ലാസ്സില്‍ ആന്‍റണി മാസ്റ്റെര്‍ മേശപ്പുറത്ത് ചിലപ്പോള്‍ ലബോറട്ടറി പരീക്ഷണങ്ങള്‍ ചെയ്തു  കാണിച്ചിരുന്നത് അത്ഭുതത്തോടെ നോക്കിക്കൊണ്ടിരിക്കുന്നത് ഓര്‍മ്മയുണ്ട്.കണക്ക്‌ മാസ്റ്റര്‍ ഗോവിന്ദന്‍കുട്ടി മേനോനെ എല്ലാവര്‍ക്കും പേടി ആയിരുന്നു.
    ഞങ്ങളുടെ സ്കൌട്ട് മാസ്റ്റര്‍ ശ്രീ.ജോസഫ് ജോണ്‍ ആയിരുന്നു.ഒരു കൊല്ലം ഞങ്ങളെ എല്ലാവരേയും കൊണ്ട് ഏലൂര്‍ ക്യാമ്പിനു പോയി.FACT ന്‍റെ അടുത്തുള്ള ഒരു വിദ്യാലയത്തില്‍ രണ്ടു ദിവസം താമസിച്ചു എന്നാണോര്‍മ്മ.നല്ല രസമായിരുന്നു.FACT മുഴുവന്‍ കണ്ടുമടങ്ങി.
    അങ്ങനെ പോകുന്നു സ്കൂള്‍ പഠനകാലത്തെ എന്റെ സ്മരണകള്‍ .ചെറുപ്പത്തില്‍ കിട്ടിയ ആ നല്ല അടിസ്ഥാന വിദ്യാഭ്യാസം നല്ലൊരു ഭാവിക്കുള്ള നാന്ദ്യം കുറിച്ചു എന്ന് കൃതജ്ഞതാപൂര്‍വ്വം ഞാന്‍ അനുമാനിക്കുന്നു.
    ഇപ്പോഴത്തെ സ്കൂള്‍ കുട്ടികള്‍ക്ക്‌ ഒരു സന്ദേശം: "നിങ്ങള്‍ വളരെ ശുഷ്കാന്തിയോടെ പഠിക്കുക.ക്ലാസ്സില്‍ ടീച്ചര്‍മാര്‍ പഠിപ്പിക്കുമ്പോള്‍ നല്ലപോലെ മനസ്സിരുത്തുക .വിദ്യാഭ്യാസം കൊണ്ട് മാത്രമേ നമുക്ക്‌ വിജയം കൈവരിക്കാന്‍ സാധിക്കുകയുള്ളൂ...."

DR.MP RAVINDRA NATHAN
MD,FACC,FACP,FRCP
[LOND&CANADA],FAHA
EMIRITUS EDITOR,AAPI JOURNAL
OLD STUDENT OF GHSS ELAMKUNNAPPUZHA

[ തികഞ്ഞ ലാളിത്യത്തോടെ കുടുംബസമേതം വിദ്യാലയത്തിലേക്ക് കടന്നുവന്ന ഡോ.എം .പി രവീന്ദ്രനാഥന്‍ പഴയ അനുഭവങ്ങള്‍ വിവരിച്ചപ്പോള്‍ ഈ സ്കൂളില്‍ ഇതു പോലുള്ള എത്ര മാണിക്യക്കല്ലുകള്‍ ഉണ്ടായിട്ടുണ്ടാകും എന്നാണ് ചിന്തിച്ചത്‌.. . ..,അദ്ദേഹം നല്‍കിയത് സ്മരണകള്‍ മാത്രം അല്ല;എക്കാലവും വിവരസാങ്കേതിക ലോകത്തേയ്ക്ക്  പറന്നുയരാനുള്ള തട്ടകങ്ങള്‍ ആണ്.ചെറിയ കാര്യങ്ങള്‍ പോലും സൂക്ഷ്മമായ്‌ ചെയ്യുന്ന ഇദ്ദേഹം തന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ഇമെയില്‍ വഴിയും തപാല്‍ വഴിയും അയച്ചുതന്നു.ഉയര്‍ച്ചയ്ക്ക് മൂലക്കല്ലായ സ്‌കൂളിനെ ആത്മാവില്‍ സംവഹിക്കുന്ന ഇദ്ദേഹത്തിന്‍റെ ഗുരുനാഥന്‍മാര്‍ എത്ര ഭാഗ്യവാന്മാരാണ്!ഈ മഹാനായ ഭിഷഗ്വരന്‍ ഫ്ലോറിഡയില്‍ സ്ഥിരതാമസമാണിപ്പോള്‍ . എളിമയും സുതാര്യതയും സമ്പത്തായുള്ള ഈ ഇളംകുന്നപ്പറവയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.] 

Saturday, February 11, 2012

ലേഖനം



മലയാളം ടീച്ചറുടെ ഗണിതം
25000 രൂപ ശമ്പളം ഉള്ള ഒരു അധ്യാപകന്
ഒരു മാസം 22 ദിവസം  ജോലി ചെയ്യേണ്ടി വരും
6 മണിക്കൂര്‍ ആണ് കൂടിയ പ്രവര്‍ത്തനസമയം
1 ദിവസത്തെ വേതനം                  =1136.36രൂപ
ഒരു മണിക്കൂറിനു കിട്ടുന്ന വേതനം =189.39രൂപ
ഒരു മിനിറ്റിനു കിട്ടുന്ന വേതനം        =3.15 രൂപ


      എന്നാല്‍ ആറു മണിക്കൂര്‍ നിരന്തരമായ്‌ ഒരാള്‍ക്കും പണിയെടുക്കേണ്ടാ.വെറുതെ ഇരിക്കുന്നു എന്നല്ല ഇതിനര്‍ത്ഥം .അവകാശങ്ങളെ കുറിച്ച് നമ്മള്‍ കൂടുതല്‍ ബോധാവാന്മാരാകുമ്പോള്‍ കടമകളെ കുറിച്ച് ശ്രദ്ധിക്കുന്നേയില്ല....ഒരു പുസ്തകം എടുക്കാന്‍ സ്റ്റാഫ്‌ റൂമില്‍ പോയ്‌ തിരിച്ചു വരുമ്പോള്‍ നഷ്ട്ടമാകുന്ന സമയം ഒരു പക്ഷേ രണ്ടു മിനിട്ടോ മറ്റോ ആകാം .ആ കണക്ക്‌ നമ്മള്‍ നഷ്ട്ടപ്പട്ടികയില്‍ പെടുത്താറു പോലുമില്ല.അണ്‍എയിഡഡ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അധ്യാപകരുടെ ഒരു മാസത്തെ സാലറി ആണ് നാല് ദിവസം കൊണ്ട് ഗവണ്‍ന്മേന്റ്  എയിഡഡ് ജീവനക്കാര്‍ക്ക്‌ ലഭിക്കുന്നത്.രൂപയുടെ മൂല്യത്തെക്കാള്‍ മുന്നിലിരിക്കുന്ന ഓരോ കുട്ടിയുടെയും മൂല്യങ്ങളെക്കുറിച്ചും മൂല്യത്തകര്‍ച്ചയേയും  കുറിച്ച് പഠിക്കുവാന്‍ ആര്‍ക്കു നേരം?അഥവാ ആ തകര്‍ച്ച കണ്ടെത്തി പരിഹരിക്കാന്‍ ആര്‍ക്കു പറ്റുന്നു?അധ്യാപകര്‍ക്ക്‌ ശമ്പള വര്‍ധനവ്‌ ഉയര്‍ന്നു.എന്നാല്‍ മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ഇടയിലുള്ള സ്ഥാനം എന്ത്?വിഷയങ്ങള്‍ക്കിടയില്‍ വിസ്മരിക്കപ്പെടുന്ന മൂല്യമുള്ള പലതും....അത് കുട്ടികള്‍ക്ക്‌ എത്തിച്ചു കൊടുക്കാന്‍ അധ്യാപകനല്ലാതെ ആര്‍ക്കാണ് ആകുക?അതിനു വേണ്ടി പലതും ത്യജിക്കേണ്ടി വരും.നന്നാക്കാന്‍ നോക്കുമ്പോള്‍ ശത്രു സ്ഥാനത്ത്‌ നമ്മെ കാണുന്ന ശിഷ്യ ഗണങ്ങള്‍.  .....
      അവരുടെ ഉയര്‍ച്ചയുടെ പടവുകളില്‍ നമ്മള്‍ വിസ്മരിക്കപ്പെട്ടെക്കാം ..നമ്മുടെ ത്യാഗം വാഴ്ത്തുവാന്‍ സ്തുതിപാഠകരെ ആവശ്യമില്ല..അല്ലെങ്കിലും വെടിയേറ്റ്‌ പിടഞ്ഞു മരിച്ചപ്പോഴാണല്ലോ ഗാന്ധിജി നമ്മുടെ എല്ലാമായത്‌......
       വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്ന് വരുന്ന കുട്ടികള്‍....   നമ്മുടെ ക്ഷമയുടെ നെല്ലിപ്പലക തകര്‍ക്കുന്ന ചെയ്തികള്‍.   .......പക്ഷെ അവരല്ലേ നമ്മുടെ അന്നദാതാക്കള്‍? ആ ചിന്ത പോലും ചിലപ്പോള്‍ പോയ്‌ പോകുന്നുവല്ലോ?
    നീക്കിയിരിപ്പ് എത്ര എന്ന് അറിയാനാവാത്ത നിക്ഷേപമാണ് കാലം...നമ്മള്‍ കൂട്ടുന്ന കണക്കുകള്‍ക്ക്‌ അപ്പുറമുള്ള പലതുമാണ് സംഭവിക്കുക.ഒന്നും പഠിക്കാത്ത ഒരു ഉഴപ്പന്‍ ആകും ഒരു പക്ഷേ ഒത്തിരി പഠിപ്പിസ്റ്റായ ഒരു വിദ്യാര്‍ഥിയേക്കാള്‍ നമ്മുടെ മനസ്സറിയുക?അവിടെ ആണ് കണക്ക്‌ പിഴയ്ക്കുന്നത്.കാലം കുട്ടികളുടെ കുട്ടിത്തത്തെ മായ്ച്ചു കളഞ്ഞു..പകരം നന്ദി വേണ്ട എന്നാല്‍ നിന്ദ ....അത് എത്രയോ ഗുരു ദക്ഷിണ ആയ് ലഭിച്ചു?അവര്‍ കുട്ടികള്‍ അല്ലെ?അവരോടു വേറെ ആരു ക്ഷമിക്കാന്‍?.മരുഭൂമിയിലെ കുഞ്ഞു പൂക്കള്‍ ഇടയ്ക്കെ വിരിയാറുള്ള്‌ു.എന്നാല്‍ അവരുടെ  സൌരഭ്യം ഇല്ലായിരുന്നു എങ്കില്‍ പണ്ടേ ഒരു ഉറക്കം തൂങ്ങി ആയ് പോയാനെ?അങ്ങനെ ഒരു കാലം വരുമോ ആവോ?
    എല്ലാം യാന്ത്രികമാകുന്ന ഈ യുഗത്തില്‍ അധ്യാപനവും പഠനവുമെല്ലാം യാന്ത്രികം ആകുന്നതു തന്നെ മറ്റു ജോലികളെ പോലെ ഉദര സംരക്ഷണം മാത്രം ഉദേശിച്ചു വരും പോലെആകുന്നു.ഗ്രൂപ്പിസ്സവും രാഷ്ട്രീയവും കൊടി കുത്തി വാഴുമ്പോള്‍ സ്ഥാപനമോ കുട്ടികളോ ഒന്നും മുന്നിലില്ല .തൊഴിലില്ലാത്ത ലക്ഷക്കണക്കിന് ജനങ്ങള്‍ കഷ്ട്ടപ്പെടുമ്പോള്‍   ശമ്പള വര്‍ദ്ധനവിനു വേണ്ടി  അലമുറയിടുന്ന നമ്മള്‍ മനസ്സിലാക്കുന്നില്ല നിന്ന ഇടം മണ്ണ്‍ കൂടി ഒലിച്ചു പോകുന്നു എന്ന്.ക്വാളിറ്റി വര്ധിപ്പിക്കേണ്ടത് സ്വന്തം മനസ്സിന്റെതാണ് എന്ന്  ..
      എന്തെങ്കിലും മാറ്റം വന്നേമതിയാകൂ എന്ന് ചിന്തിക്കുന്നവര്‍ക്ക് മാനഹാനിയും അപവാദവും മര്‍ദ്ദനങ്ങളും മാത്രം....അപ്പോള്‍ മാത്രം ആണ് മാറ്റാന്‍ പറ്റാത്ത ചിലതുണ്ട് എന്ന് മനസ്സിലാകുന്നത്.ഒരു ഗവ: സ്ഥാപനം എന്നാല്‍ ആ നാടിന്റെ സമ്പത്താണ്.പൈതൃകമായ് കൈമാറ്റം ചെയ്യപ്പെട്ട ആ മുതല്‍ കഴുക്കോലുകള്‍ മാത്രമായ്‌ പൊന്തക്കാടുകള്‍ ആയി ജീര്‍ണ്ണാവസ്ഥയില്‍ നില്‍ക്കുന്ന കാഴ്ച്ച !അവിടെ നിന്നാണ് പണ്ട് നമ്മള്‍ നേടേണ്ടത് എല്ലാം നേടിയത്‌... ..നമ്മള്‍ തിരിച്ച് കൊടുത്തത്‌ മരണം ആണ്.....സ്ഥാപനത്തിന്റെ ആത്മാവ് കണ്ടെത്തുന്നില്ല.പണമിടപാട്‌ നടത്തുന്ന ബാങ്ക് ....മാത്രമായ്‌ ഒതുങ്ങുമ്പോള്‍ നഷ്ട്ടങ്ങള്‍ ഒന്നും നാം ഓര്‍ക്കുന്നില്ല.നേട്ടങ്ങളെ കുറിച്ച് പരാതികള്‍ മാത്രം.നമ്മുടെ ചിന്തകള്‍ കൊണ്ട് മറ്റുള്ളവരെ അളക്കാന്‍ എടുക്കുന്ന സമയം കുട്ടികളുടെ ദൈനം ദിന മേഖലയിലേക്ക്‌ ചെലവഴിക്കുകയാണ് എങ്കില്‍ ഉണ്ടാക്കാമായിരുന്ന മാറ്റം! ചത്ത കുഞ്ഞിന്റെ ജാതകം ഇനി എന്തിന്?


പൂക്കള്‍ വാടി വീഴുന്നിടത്ത് മനുഷ്യന് ജീവിക്കാനാകില്ല-നെപ്പോളിയന്‍



Wednesday, February 8, 2012

ലേഖനം

ജീവിതം 


ഒരു റോസാപ്പൂവ് വിരിയുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ?പരിമളം ഉള്ള പൂവിന് ജന്മം നല്‍കുന്നത് അതിന്‍റെ അമ്മയായ ചെടിയാണ് .അമ്മയ്ക്ക് നിറയെ മുള്ളുകളാണ്.പക്ഷേ..മകള്‍ സുഗന്ധം പരത്തി ലോകശ്രദ്ധയാകര്‍ഷിക്കുന്നു.പക്ഷേ ഏതാനും ദിവസങ്ങള്‍ കഴിയുമ്പോള്‍ ഞെട്ടറ്റു വീണ പൂവിന്റെ മരണവാര്‍ത്ത !ഇതു തന്നെയാണ് നമ്മുടെ ജീവിതം.ചിറകൊടിഞ്ഞു വീണ പക്ഷി പറക്കാന്‍ ശ്രമിക്കുന്നു...ജീവിതത്തില്‍ വേദനയുണ്ട് .അതിലുപരി സുഖവുമുണ്ട്.ജീവിക്കാന്‍ പഠിക്കുമ്പോള്‍ ജീവിതം പരിപൂര്‍ണ്ണമാകുന്നു.ജീവിതം നമുക്ക്‌  സ്വന്തമാണോ?അല്ല.ദൈവത്തിന്‍റെ വരദാനമാണ് ജീവിതം.സ്നേഹം,കരുണ,നിഷ്ക്കളങ്കത ,നന്മ,സത്യം ,അനുഭവങ്ങള്‍,വിദ്യാഭ്യാസം കൂടാതെ അനേകമനേകം കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതല്ലേ ജീവിതം?
    തൂലിക പടവാളാക്കിയ കെ രാമകൃഷ്ണപിള്ള,തിന്മയെ വാക്കുകള്‍ കൊണ്ട്  പ്രഹരിച്ച സുകുമാര്‍ അഴീക്കോട്...ഇവരെല്ലാം നമുക്ക്‌ പരിചിതര്‍  .കല്പനചൌളയെ നിങ്ങള്‍ക്കറിയാമല്ലോ?ദാരിദ്ര്യത്തില്‍ വളര്‍ന്നപ്പോഴും അവളുടെ മനം നിറയെ അഴികളില്ലാത്ത അനന്തതയിലേക്ക് പറക്കണം എന്നതായിരുന്നു.അവള്‍ പ്രയത്നിച്ചു.അവള്‍ എത്തിച്ചേര്‍ന്നു...ഉയര്‍ന്ന ചവിട്ടു പടിയില്‍ ! ആദ്യത്തെ ബഹിരാകാശയാത്ര ...ഒട്ടേറെ സംശയങ്ങള്‍ ഉണ്ടായിരുന്നു അവളുടെ ഉള്ളില്‍ .അവള്‍ തന്റെ ഡയറിയില്‍ ഒരു റോസപ്പൂവിനെ കുറിച്ച് പറയുന്നുണ്ട്.കല്‍പ്പന ബഹിരാകാശത്ത് പോയപ്പോള്‍ അവളുടെ കയ്യില്‍ ഒരു റോസപ്പൂവുണ്ടായിരുന്നു.ബഹിരാകാശത്ത് ചെല്ലുന്തോറും ആ പൂവിന്റെ ഗന്ധം വര്‍ധിച്ചിരുന്നു.മാലിന്യമില്ലാ ആകാശത്തില്‍ ആ പൂവിന്‍റെ ഗന്ധം വര്‍ധിച്ചു.സ്വര്‍ഗ്ഗരാജ്യത്തിന്  തുല്യമായ പ്രകാശതിളക്കം അവള്‍ കണ്ടു.വിജയയാത്ര അവളുടെ അന്ത്യ യാത്ര ആയ്‌.... ..''ഇടയ്ക്ക് വച്ച് എവിടെയോ നിന്നു പോയ ജീവിതം...നമ്മുടെ ജീവിതവും ഒരുപക്ഷെ ഇത് പോലെ ആകുമോ?അറിയില്ലല്ലോ.ആയിരിക്കുന്ന അവസ്ഥയില്‍ സന്തോഷത്തോടെ ജീവിക്കുക. 


സിന്‍സി വിന്‍സെന്റ്
IX C

Monday, February 6, 2012

ഭൂമിക്ക്‌ പറയാനുള്ളത്‌

ഞാന്‍ ചാകാറായ് മക്കളേ.....എന്നെ ചവിട്ടി മെതിക്കുന്ന നിങ്ങള്‍ക്ക് അറിയില്ലല്ലോ....ഒന്നും .നിങ്ങള്‍ പുരോഗതി എന്ന് പറഞ്ഞു ആകാശത്തോളം പടുത്തുയര്‍ത്തുന്ന കെട്ടിടങ്ങള്‍ എനിക്ക് താങ്ങാനാവുന്നില്ല.ആര് കാണാന്‍ എന്‍റെ നൊമ്പരം?ഒരു കൂട്ടം വിദ്യാര്‍ത്ഥികളും ചുരുക്കം ചില അധ്യാപകരും ഇല്ലായിരുന്നുവെങ്കില്‍ പണ്ടേ ഞാന്‍ മരിച്ചേനെ.അവരും കൂടി എന്‍റെ ദയനീയ സ്ഥിതി മനസ്സിലാക്കി ഇല്ലായിരുന്നു എങ്കില്‍ ......ഇന്നത്തെ നിങ്ങളുടെ ജീവിതരീതിയുമായ്‌ പൊരുത്തപ്പെടാന്‍ എനിക്കാവുന്നില്ലല്ലോ...എന്നെ സഹായിക്കാന്‍ ആര്‍ക്കാണ് കഴിയുക?കോടാനുകോടിയോളം വരുന്ന ജനങ്ങള്‍ക്ക് അഭയം നല്‍കുന്ന എന്നെ മനസ്സിലാക്കാനും സഹായിക്കാനും ഒരാള്‍ പോലും വരാത്തതിലാണ് എനിക്ക് കൂടുതല്‍ ദു:ഖം .എന്‍റെ തൊലിപ്പുറം ചുട്ടുപൊള്ളുന്നു...വരണ്ടു കീറിയ ശരീരം ...വയ്യ .പണ്ടത്തെ പച്ചപ്പും നദികളും പുഴകളും കുളങ്ങളും എവിടെ?നദികള്‍ എത്ര ലാഘവത്തോടെ ആണ് നിങ്ങള്‍ നികത്തുന്നത് ...വരും തലമുറ നിങ്ങളെ എത്ര കുറ്റപ്പെടുത്തും?അല്ലെങ്കില്‍ തന്നെ വരും തലമുറ എന്ന ഒന്ന് ഉണ്ടാകുമോ ആവോ?അരുതേ...എന്ന എന്‍റെ ഉഗ്ര രോദനം ആര് കേള്‍ക്കാന്‍??


                                         സുമിത കെ.എസ് 
                                                IX C

Friday, January 20, 2012

ലേഖനം


ന്‍റെ വെറും ചിന്തകള്‍
      എന്തേ ഈ കുഞ്ഞുങ്ങള്‍ക്ക് പറ്റിയത്?അവരുടെ കുട്ടിത്തവും കുട്ടിക്കളികളും എവിടെ പോയ്‌ മറഞ്ഞു?എന്തേ ഞെട്ടിക്കുന്ന വാര്‍ത്തകള്‍ക്ക് നേരെ അവര്‍ മരവിച്ച മനസ്സുള്ളവര്‍ ആകുന്നത്?ആരെയും സ്നേഹിക്കാണോ മനസ്സിലാക്കാനോ മനസ്സില്ലാതാകുന്നതെന്തെ?പഠിക്കാന്‍ പോയിട്ട് ജീവിക്കാനുള്ള അടിസ്ഥാനപാഠങ്ങള്‍ പോലും മനസ്സിലാക്കാതെ പോകുന്നത്?പത്രതാളുകളില്‍ വായിച്ചു...ഒരു സ്കൂള്‍ ബസ്സ്‌ വന്നപ്പോള്‍ തിക്കില്‍ പെട്ടു ഒരു കുട്ടി വീണു പോയെന്നും ആ കുട്ടിയെ പിടിച്ചു എഴുന്നീല്‍പ്പിക്കാന്‍  പോലും ശ്രമിക്കാതെ മറ്റു കുട്ടികള്‍ ആ വിദ്യാര്‍ഥിയുടെ ദേഹത്ത് ചവിട്ടി ബസ്സില്‍ സ്വസ്ഥാനങ്ങളില്‍ ഇരിപ്പുറപ്പിച്ചു എന്നും......എന്തോ വല്ലാത്തൊരു നീറ്റല്‍   ....എന്താ പഠിപ്പിക്കുന്നെ?എന്താ കുട്ടികള്‍ പഠിക്കുന്നത്?അക്ഷരങ്ങളും മര്യാദകളും ഒക്കെ ക്ലാസ് മുറിക്കുള്ളില്‍ ..സിലബസ്സുകള്‍ക്കുള്ളില്‍ അല്ലാതെ എപ്പോഴോ പഠിച്ചു ....പഠിപ്പിച്ച ഗുരുനാഥന്മാര്‍ തെറ്റിന് ശിക്ഷിച്ചതും ചൂരല്‍ പ്രയോഗത്തിലുടെ ...അവര്‍ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ..ബോധവാന്മാര്‍ ആയിരുന്നോ അല്ലയോ എന്നറിയില്ലായിരുന്നു ...ഒന്നറിയാം ആയിരുന്നു ...ഞങ്ങള്‍ നന്നാവാന്‍ വേണ്ടി ആയിരുന്നു അവര്‍ ശാസിച്ചതും ശിക്ഷിച്ചതും എന്ന്.
..
               ഗുരു അവസാന വാക്കായിരുന്നു ഞങ്ങള്‍ക്ക് ...ടീച്ചര്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെ ചെയ്യാനാ ..എന്ന് എത്ര അഹങ്കാരത്തോടെ ആണെന്നോ വീട്ടില്‍ പറയുക?ടി .വി ,കമ്പ്യൂട്ടര് ,ഇന്റര്‍നെറ്റ്‌ ...ഇവയ്ക്ക് മുന്നില്‍ അധ്യാപകരുടെ അറിവ് പരിമിതം എന്ന് തിരിച്ചറിഞ്ഞതും കുട്ടിയുടെ കുറ്റം അല്ലല്ലോ?പണ്ട്  ക്ലാസ്സില്‍ ഒന്ന് മുടങ്ങിയാല്‍ തന്നെ പിറ്റേ ദിവസം ലീവ് ലെറ്റര്‍ കൊടുക്കാന്‍ പേടിയാണ് ..ഇന്നു നിര്‍ലജ്ജം  ക്ലാസ് കട്ട് ചെയ്ത്...ഉഴപ്പുന്ന കുട്ടികളെ ഗുണദോ ഷിക്കാന്‍ വരെ അദ്ധ്യാപകന്‍ രണ്ടു വട്ടം ചിന്തിക്കണം
         മൂപ്പെത്താതെ പഴുത്ത ഫലങ്ങള്‍ ..എറിഞ്ഞു കളയും..അതല്ലേ പതിവ്?ചെറിയ പ്രായത്തില്‍ തന്നെ കാണേണ്ടാത്തതും അറിയേണ്ടാത്തതും പറയേണ്ടാത്തതും ആയ കാര്യങ്ങള്‍ അവര്‍ അറിഞ്ഞതും ആരുടെ കുറ്റമാണാവോ?നാളത്തെ വാഗ്ദാനങ്ങളെ ...നിങ്ങള്‍ ഇങ്ങനെ കടിഞ്ഞാണുകള്‍ ഇല്ലാതെ എവിടെ പോകുന്നു?സരസ്വതിയുടെ വിളയാട്ടം അല്ലെ നിങ്ങള്‍ക്കുള്ളില്‍ നിറയേണ്ടത്‌?ലോ വേസ്റ്റും ,മൊബൈല്‍ ഫോണും ,ചാറ്റിങ്ങും ഒക്കെ കാലത്തിന്റെ മാറ്റങ്ങള്‍ ..കാലം മാറിയാലും കോലം മാറരുതെന്നു ഒരു കവി പറഞ്ഞത് ഓര്‍ത്തു പോയി .വാട്ടക്കായ്  ആകല്ലേ എന്നൊരു പ്രാര്‍ത്ഥന .
        ലഹരിപദാര്‍ഥങ്ങള്‍ നശിപ്പിക്കും നിങ്ങളെ എന്നൊക്കെ പറഞ്ഞാല്‍ ഇതെത്ര കേട്ടിരിക്കുന്നു ടീച്ചെരെ ..എന്ന മട്ടിലുള്ള നോട്ടം ..ഉപദേശിക്കാനുള്ള ആത്മവിശ്വാസത്തെ വരെ നഷ്ട്ടപ്പെടുത്തുന്നു.ശനിയാഴ്ചകളിലും ഞാറാഴ്ചകളിലും ചീറിപ്പായുന്ന ബൈക്ക് ഓടിക്കുന്ന ചെത്ത്    കുട്ടികളില്‍ പലരും ഹൈസ്കൂളില്‍ പഠിക്കുന്ന പാവം പിടിച്ച കുട്ടികള്‍ ആണെന്നതും മൊത്തത്തില്‍ ഒരു കണ്‍ഫുഷ്യന്‍ ജനിപ്പിക്കുന്നു.
       കുട്ടികള്‍ക്ക്‌ പകരം യുവതീ യുവാക്കന്മാരെ ആണ് പഠിപ്പിക്കുന്നത്‌ എന്ന തോന്നലാണ് ഏറ്റവും സങ്കടം.ഒരു പത്ത് കൊല്ലത്തിനു മുന്‍പ്‌ കുട്ടികള്‍ക്ക്‌ ആ നിഷ്ക്കളങ്കത്വം ഉണ്ടായിരുന്നു...കണ്ണെഴുതി കമ്മലിട്ട ആണ്‍കുട്ടികള്‍. മനസ്സിലുളവാക്കുന്ന വികാരം എന്താണോ ആവോ?
       അക്ഷരബോധമില്ലാത്തതിനേക്കാള്‍ ദുഃഖം തോന്നിയിട്ടുണ്ട് സാമാന്യ ബോധം ഇല്ലാതെ കുട്ടികള്‍ പെരുമാറുന്നത് കണ്ടപ്പോള്‍ .......പ്രലോഭനങ്ങളില്‍ പെടാത്ത മനസ്സ്‌ അത് സ്വന്തമാക്കാനാവുന്നതല്ലേ ഏറ്റവും ഭാഗ്യം?


കമ്പ്യൂട്ടര്‍ പറഞ്ഞു തരാത്ത എത്രയോ കാര്യങ്ങള്‍ ക്ലാസ് റൂമുകളില്‍ നാം പഠിക്കുന്നു ..മാറ്റം ആവശ്യം എന്നറിയാവുന്നവര്‍ തന്നെ ആണവര്‍ ..എന്നാല്‍ സാഹചര്യങ്ങള്‍ കൂട്ടുകെട്ടുകള്‍ കുടുംബാന്തരീക്ഷം ഇവ അവന്റെ തീരുമാനങ്ങളെ കാറ്റത്ത് ഉലയ്ക്കുന്നു .
     ചളിയ്ക്കുള്ളില്‍ താമര വിടര്‍ന്നു നില്‍ക്കുമ്പോള്‍ അതിലൊരല്‍പ്പം പോലും ചളി പുരളാത്തതു പോലെ ...അതിജീവനത്തിന്റെ പൊരുള്‍ മനസ്സിലാക്കണം എന്ന് പറഞ്ഞാല്‍ ആരാണ് അത് കേള്‍ക്കുക?ഇത്തിരി ഉപദേശിക്കുമോ എന്ന് കളിയായ്‌ ചോദിക്കുന്ന അവരുടെ ഹുമര്‍ സെന്‍സ്  ...വളരെ നല്ലത് .കാലത്തിന്റെ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ അധ്യാപകര്‍ക്കും ആകണം ..നാടോടുമ്പോള്‍ ....




..      വെക്കേഷന്‍ മൊത്തം വെയിലും അലച്ചിലും കൊണ്ട് ...വരണ്ടുണങ്ങി..എത്രയോ കാതങ്ങള്‍ നടന്ന്‍.... ... .../.....>>>എത്രയോ പേരുടെ നല്ല മനസ്സുകളുടെ പ്രോത്സാഹനം ഏറ്റുവാങ്ങി മാത്രം നേടിയ കുരുന്നുകള്‍ ...അവരുടെ എല്ലാം ഏറ്റുവാങ്ങും എന്ന ഉറപ്പില്‍ മാത്രം ...ചേര്‍ത്തതിന്റെ ..കടപ്പാടിന്റെ ആരും കേള്‍ക്കാന്‍ ഇഷ്ട്ടപ്പെടാത്ത പഴം കഥകള്‍..  ............................
       അധ്യാപകര്‍ രാഷ്ടീയത്തിനും പ്രാദേശികതയ്ക്കും ജാതീയതയ്ക്കും അതീതമാകണം എന്നതാണല്ലോ മറ്റുള്ള എല്ലാ തൊഴിലിനേക്കാള്‍  ഈ ജോലിയെ മഹത്തായ ഒന്നായ്‌ മാറ്റുന്നത്.ജീവന്‍ നിലനില്‍ക്കാന്‍ ശരീരം ,മനസ്സ്‌,ആത്മാവ് ഇവ വേണം.അധ്യാപകന്‍റെ മുഴുവന്‍  ഊര്‍ജ്ജവും ഉപയോഗിച്ചാല്‍.....  ..ഒരല്‍പം മാറ്റം എങ്കിലും ഒരു കുട്ടിയില്‍ ഉണ്ടാക്കാനാകും.ഈ വിശ്വാസം പോലും അല്‍പ്പാല്‍പ്പമായ്‌ നഷ്ടപ്പെടുന്നതും തിരിച്ചറിയുന്നു.
         സുതാര്യമായ കാഴ്ചപ്പാടുകള്‍ ഇല്ലാതെ സ്വന്തം വിഷയങ്ങള്‍ക്കുള്ളിലോ ചിന്താഗതികള്‍ക്കുള്ളിലോ ജീവിക്കാമായിരുന്നു പണ്ട്.കെട്ടി ഏല്പ്പിക്കപ്പെട്ട ആദര്‍ശങ്ങള്‍ക്ക് അപ്പുറത്ത് പ്രതിസന്ധികളെ അതിജീവിക്കാനുള്ള സാധാരണ ഉപാധികള്‍ എങ്കിലും പറഞ്ഞു കൊടുക്കാന്‍ ക്ലാസ്സ്‌ മുറികളില്‍ സാധിക്കാറില്ല .പലപ്പോഴും..സിലബസ്സില്‍ കുരുങ്ങുന്ന...അധ്യാപകന്റെ ധര്‍മ്മസങ്കടം ആരോട് പറയാന്‍.....?അല്ല...ആര് കേള്‍ക്കാന്‍...?



ദൃശ്യ ശ്രാവ്യ ഉപാധികള്‍ക്ക്  മുന്‍ഗണന നല്‍കിക്കൊണ്ടുള്ള വിദ്യാഭ്യാസം പണ്ട്


സ്വപനത്തിലെ ഇല്ലായിരുന്നു.ഇതൊക്കെ എത്ര കണ്ടിരിക്കുന്നു എന്ന മട്ടിലുള്ള അവരുടെ ലാഘവം ...അവര്‍ജനിച്ചു വീഴുന്നതെ
ഇവയുടെ തൊട്ടിലിലെക്കല്ലേ?


ഭൂമിയിലെ നക്ഷത്രങ്ങളാണ് അവര്‍ എന്ന്‍
അറിയാം.അതുകൊണ്ട് തന്നെ അവര്‍
കെട്ടു പോകുന്നത് കയ്യും കെട്ടി നോക്കി
നില്‍ക്കാന്‍ ആകുന്നില്ല .എന്നാല്‍ മാതാ
പിതാക്കളും തോറ്റുതുന്നം പാടുന്നു.
പ്രത്യേകിച്ച് ഒരു റോളും പഠിപ്പിക്കുക
എന്നതില്‍ കവിഞ്ഞു ഇല്ല എന്നതും
"സന്തോഷ"ത്തിനു വക നല്‍കുന്നു!


അവരെ ജിജ്ഞാസുക്കളാക്കാന്‍ പറ്റുന്ന പുതുമകള്‍ ഒന്നും ഇല്ലാ എന്നതും ലജ്ജാകരം ആയ് തോന്നിയിട്ടുണ്ട് പലപ്പോഴും.പണ്ടത്തെ കുട്ടികളെ പോലെ കൌതുകം ഉള്ള മനസ്സുകള്‍ എന്നേ അവര്‍ക്ക് നഷ്ട്ടം ആയി.ജീവിതത്തില്‍ പലനഷ്ട്ടങ്ങളും സംഭവിച്ചിട്ടുണ്ടെങ്കിലും കുട്ടിത്തം മാറാത്ത  മനസ്സിനുടമ എന്നൊരു കുഞ്ഞഹങ്കാരം ബാക്കിയുണ്ട്.അതും കൂടെ നഷ്ട്ടപ്പെട്ടാല്‍ ....ഓ!വയ്യ അതോര്‍ക്കാന്‍!!!!!!!!!!!!!!!!!!!!!!!!!!!!!!!!.....,,,,

      ഇരുട്ടിലെ കുഞ്ഞുമിന്നാമിനുങ്ങുകള്‍  ...എത്ര സന്തോഷം തരുന്നു നമുക്ക്‌!!!!!? "എല്ലാം നശിച്ചുപോയിട്ടില്ല.....പോകില്ല  "എന്ന കവിയുടെ ശുഭാപ്തിവിശ്വാസത്തെ ഓര്‍മ്മിപ്പിക്കും പോലെ
നിഷ്ക്കളങ്കത്വം മിന്നുന്ന മുഖങ്ങള്‍ ഇന്നുമുണ്ട്  ....അവര്‍ക്കുള്ളില്‍ എവിടേയോ തങ്ങളെ മാതാപിതാക്കള്‍ക്ക്‌ ഒപ്പം പ്രതിഷ്ിചിട്ടുണ്ടെന്ന ബോധം കുളിര്‍ക്കാറ്റ്‌ തന്നെ ..".ദി ലാസ്റ്റ്‌ ലീഫ്‌""""''എന്ന കഥയിലെ പ്രതീക്ഷ നല്‍കുന്ന അവസാന ഇല.


     ഗുരുകുല വിദ്യാഭ്യാസം ഭാരതത്തിനു സമ്മാനിച്ചത് സമത്വ സുന്ദരമായ കാഴ്ചപ്പാടായിരുന്നു.ഇന്നോ?വേര്‍തിരിവുകളുടെ  ലോകം എന്തെന്ന്‍ ആദ്യമായ്‌ പഠിക്കുന്നത് എവിടെ നിന്ന്?നന്മയുടെ പ്രഭാകിരണം ആയ് ജീവിക്കേണ്ടവര്‍ ഉള്ളു പൊള്ളയായ മനുഷ്യത്വഹീനമായ ചിന്തകളുടെയും പ്രവര്‍ത്തികളുടെടെയും വക്താക്കളായി മാറുന്നത് വെറും നോക്കുകുത്തികളെ പോലെ നോക്കി നില്‍ക്കേണ്ടി വരുന്നത് എത്രയോ കഷ്ട്ടം
കുറെ നാളു മുന്‍പ്  വായിച്ച പുസ്തകത്തില്‍ നഷ്ട്ടപ്പെട്ടുപോയ നന്മകളെ കുറിച്ച് ഓര്‍മ്മപ്പെടുത്തുന്ന  ഒരു കവിത വായിച്ചു.ഒന്നാം ക്ലാസ്സില്‍ നിന്ന് രണ്ടിലേക്ക് ജയിച്ച കുട്ടി ആദ്യ ദിവസം വീട്ടിലെത്തിയത് കരഞ്ഞു കൊണ്ടാണ്.അമ്മയോട്‌ അവന്‍ ഉറക്കെ കരഞ്ഞു കൊണ്ട് പറഞ്ഞു.
  ക്ലാസ്സില്‍ ഒന്നാമതായ്‌ തന്നെ രണ്ടിലേക്ക് ജയിച്ചു ഞാന്‍
 പാവം അമ്മിണി ടീച്ചര്‍ ഒന്നാം ക്ലാസ്സില്‍  തോറ്റുപോയ്‌
   ഈ മനസ്സ്‌ നഷ്ട്ടപ്പെട്ടപോഴാണ് യഥാര്‍ത്ഥത്തില്‍ യാന്ത്രികമായ പ്രവര്‍ത്തനം മാത്രമായ് വിദ്യാഭ്യാസം ഒതുങ്ങിയത്.ഒത്തിരി നല്ല കാര്യങ്ങള്‍ ചെയ്ത് ജീവിതം ധന്യമാക്കാന്‍ പര്യാപ്തമാക്കുന്ന വിദ്യാഭ്യാസ രീതി എന്നാണാവോ നടപ്പാവുക?
   ??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

Thursday, January 12, 2012

മാതൃഭാഷയും ഞാനും


                                                   മാതൃഭാഷയും ഞാനും

              അനന്തമായ് കിടക്കുന്ന ഈ ഭൂമിയെ എന്റെ കൈക്കുമ്പിളിലെക്ക് പിടിച്ചു തന്ന അമ്മയാണ് എന്റെ മാതൃഭാഷ .എന്റെ അമ്മയുടെ നാഭീ നാളത്തില്‍ തുടിപ്പുകളായി  എന്റെ ജീവനുണര്‍ന്നപ്പോള്‍ ആ സ്പന്ദ നാളങ്ങളില്‍ മുഴങ്ങി കേട്ടത് മാതൃഭാഷയുടെ താളം ആയിരുന്നു.അമ്മയുടെ സ്നേഹ  വാത്സല്യങ്ങളില്‍ .... മൊഴികളില്‍ ...പഴമയുടെ കഥകള്‍ പറഞ്ഞു തന്ന മഴയുള്ള രാത്രികളില്‍ ...എന്റെ ഭാഷ എന്റെ നെഞ്ചോട്  അണയ്ക്കപ്പെട്ടു.
             എന്റെ ജനനം മുതല്‍ ഇന്നുവരെ ഞാന്‍ നേടിയത് എല്ലാം എന്റെ ഭാഷയിലുടെ ആണ് .അതൊരു ആത്മീയ ബന്ധം ആണ്.എന്റെ സ്വന്തം ആണ് മലയാളം എന്ന് പറയുവാന്‍ എനിക്ക് എന്ത് സന്തോഷം ആണെന്നോ?ശരി തെറ്റുകളെ ഞാന്‍ തിരിച്ചറിയുന്നതും എന്റെ ഭാഷയിലുടെ  ആണ്.
         മലയാളം ,കേരളീയ പഴമയുടെയും പാരമ്പര്യത്തിന്റെയും ചൂരടിക്കുന്ന ചിതലരിക്കാത്ത പുസ്തക താളുകളില്‍ കൊത്തിവച്ച കേരള പൈതൃകം ആണ് .വാക്കിന്റെ മൂല്യം ലഭിക്കുന്നത് വാമൊഴികളിലുടെ ആണ്.അനശ്വരം ആയ മലയാള ഭാഷയ്ക്ക് നൈര്‍മല്യമായ മുഖം നല്‍കുന്നത് ശൈലികള്‍ ആണ്.സ്നേഹ  സൌഹാര്‍ദങ്ങളുടെഏകീകരണം സാധ്യമാക്കുന്നത്  ഭാഷയാണ്‌. ........
          അക്ഷരമുറ്റത്ത് ഒരു പിടി മണലില്‍ ആദ്യാക്ഷരം കുറിച്ച നാളുകള്‍ ...ചൂണ്ടു വിരലില്‍ കുറിച്ചിട്ട ഹരിശ്രീ ...എന്റെ മലയാളത്തിന്റെ ആ ആദ്യ സന്നിവേശം ഓര്‍മ്മകള്‍ക്ക് പോലും മാധുര്യം നല്‍കുന്നു.എന്റെ വിരലുകള്‍ ഇന്ന് പല ഭാഷകളും കൈകാര്യം ചെയ്യുന്നു...എന്നാല്‍ ഏറ്റവും വഴക്കം ഉള്ളത് എന്റെ സ്വന്തം ഭാഷ തന്നെയാണ്.
     എന്നിലെ എന്നെ തിരിച്ചറിയാന്‍ ....എന്നെ ഞാനാക്കാന്‍............................... എന്റെ മലയാളത്തിനല്ലാതെ ആര്‍ക്കാണ് സാധ്യമാകുക?
രേഷ്മ ചന്ദ്രന്‍ 
XC

Sunday, December 4, 2011

നന്മതിന്മകള്‍




നന്മതിന്മകള്‍ ഒരിക്കലും അകന്നിരിക്കില്ല.കുന്നിനു താഴ്വാരവും പകലിന് ഇരുട്ടും എന്നും കൂട്ട്.എന്നാല്‍ നന്മ ഒരിക്കലും ചളിയില്‍ പരാതി പറഞ്ഞു നടക്കുന്ന പരാതിക്കാരി താറാവിനെ കൂട്ട് പിടിക്കില്ല .അത് എപ്പോഴും ഉയരത്തില്‍ പരാതികള്‍ ഇല്ലാത്ത ലോകത്ത്‌ പറന്നുയരുന്ന പരുന്തിന്റെ ചങ്ങാതിയാണ്.ഉയരങ്ങളില്‍ ഈശ്വരസാന്നിധ്യം കൂടും.മദര്‍ തെരേസയെ ,ഗാന്ധിജിയെ ഒക്കെ ചരിത്രം സൃഷ്ടിച്ചത് എന്നും അവര്‍ക്ക്‌ പിറകില്‍ പ്രതിസന്ധികള്‍ ഉണ്ടായത്‌ കൊണ്ടാണ് .ശബ്ദം ഇല്ലാത്തവന്റെ ശബ്ദം മൌനമാണ്.എന്നാല്‍ ആ മൌനം ഈശ്വരന് പ്രവര്‍ത്തിക്കാനുളള അവസരമാണ്.ഒട്ടും തോല്‍ക്കാത്തവന്‍ അല്ല വിജയി .ജയാപജയങ്ങളെ ഒരേ ഭാവത്തില്‍ വീക്ഷിക്കുന്നവനാണ് വിജയി.ജീവിതം പോരാടാനുള്ളതല്ല.ജീവിച്ചുതീര്‍ക്കാനാണ്.മരണത്തിന് മുന്നില്‍ ആരും വിജയം നേടുന്നില്ല .ജീവിതം ഒരു വരമാണ്.അതു ശാപമാക്കരുത്....

Thursday, December 1, 2011

അമ്മതന്‍ ഭക്ഷണം 

               1/12/11  സ്കൂളില്‍  ആഘോഷത്തിന്റെ തിമിര്‍പ്പായിരുന്നു.രാവിലെ മുതല്‍ അമ്മമാരും അധ്യാപകരും സഹായികളും ഫിലോചേച്ചിയും ചേര്‍ന്ന്‍ സ്കൂളിലെ അഞ്ചു മുതല്‍ പ്ലസ്‌ ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക്  ചോര്‍, സാമ്പാര്‍,   അച്ചാര്‍    അച്ചിങ്ങാതോരന്‍ , പപ്പടം ,പായസം എന്നിങ്ങനെ വിഭവ സമൃദ്ധമായ സദ്യ ഉണ്ടാക്കി.ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുഭാഷ്‌ സര്‍ ,പി.ടി.എ.എക്സിക്കുട്ടീവ്  അംഗങ്ങള്‍ ,വെല്‍ഫയര്‍ അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു .എം .എല്‍ .എ ഫണ്ടില്‍ നിന്നുമാണ് അമ്മതന്‍ ഭക്ഷണത്തിനുള്ള  ചിലവ്  ലഭ്യമാകുന്നത് .അമ്മമാര്‍ക്ക്  തങ്ങളുടെ മക്കള്‍ പഠനത്തോടൊപ്പം ആഹാരം കഴിക്കുന്നുണ്ടോയെന്നു  നേരില്‍ കാണുകയുമാവാം .വീട്ടുരുചി ഒട്ടും കൈമോശം വരാതെ ഒരുക്കുന്ന ഭക്ഷണം  വളരെ സന്തോഷത്തോടെ കഴിക്കുന്ന കുട്ടികള്‍ വരും നാളുകളില്‍ തങ്ങള്‍ക്ക് ലഭ്യമാകുന്ന ഭക്ഷണത്തെക്കുറിച്ച് ജിജ്ഞാസ പുലര്‍ത്തുന്നതും കൌതുകകരമായി.കൂട്ടായ്മയുടെ സന്തോഷം എല്ലാവര്‍ക്കുമുണ്ടായിരുന്നു.

Wednesday, November 30, 2011


എല്ലാവർഷവും ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നു. എയിഡ്സ് രോഗത്തോടുള്ള ചെറുത്ത് നിൽപ്പിനു ശക്തി കൂട്ടാൻ വേണ്ടി 1988 ഡിസംബർ ഒന്നുമുതലാണ്, ലോകാരോഗ്യ സംഘടന , ഐക്യ രാഷ്ട്ര സഭ എന്നിവയുടെ നേതൃത്വത്തിൽ ലോക എയിഡ്സ് ദിനം ആചരിക്കപ്പെടുന്നു.
മനുഷ്യാവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട്, എച്ച്.ഐ.വി നിയന്ത്രണം, അണുബാധിതർക്കുള്ള ചികിത്സ ,സംരക്ഷണം, പിന്തുണ എന്നിവ എല്ലാവർക്കും പ്രാപ്യമാക്കുക എന്നുള്ളതാണ് ഈ ദിനത്തിന്‍റെ സന്ദേശം.എച്ച്.ഐ.വി. ( ഹ്യുമൻ ഇമ്മ്യൂണോ ഡിഫിഷ്യൻസി വൈറസ് )ബാധിച്ചതിന്റെ ഫലമായി മനുഷ്യന് രോഗ പ്രതിരോധശേഷി നഷ്ടപ്പെടുകയും തത്ഫലമായി മറ്റു മാരക രോഗങ്ങൾ പിടിപെടുകയും ചെയ്യുന്ന അവസ്ഥയാണ്, അല്ലെങ്കിൽ സിൻഡ്രോം ആണ് എയ്‌ഡ്‌സ് എന്നു വിളിക്കുന്ന അക്വേർഡ് ഇമ്മ്യൂൺ ഡെഫിഷൻസി സിൻഡ്രോം(Acquired Immune Deficiency Syndrome) (AIDS ).
                                                                           

Sunday, November 27, 2011

ചിന്ത


                                                                         മണ്ണ്
നാമതിനെ ചവിട്ടി മെതിച്ചു നടക്കുന്നു.പക്ഷേ ആവശ്യം വരുമ്പോള്‍ നാം അതിനെ കെട്ടിപ്പെടുക്കല്‍ പ്രക്രിയയ്ക്ക് ഉപയോഗിക്കുന്നു.
                                                                         മണ്ണ്  
പലപ്പോഴും ഭിന്നതയ്ക്കും വഴക്കിനും യുദ്ധത്തിനും കാരണമായിട്ടുണ്ട് .അതേ മണ്ണ് ഐക്യത്തിന്റെ കൊടി പാറിക്കാന്‍ ഇടമൊരുക്കിയിട്ടുണ്ട്.
                                                                   മണ്ണും പൊടിയും 
ഇത്രയും ദൂഷ്യം ചെയ്യുന്ന ഒന്നില്ല.അവയുടെ ശക്തി ഒന്നോര്‍ത്തു നോക്കു.ഒരു മണല്‍ത്തരി മൂക്കിലോ കണ്ണിലോ പോയാലറിയാം അവയുടെ ഉശിര്.
                                                                        മണ്ണ്‌
ഇന്നു നാം മണ്ണിന്‍റെ രാജാക്കന്മാര്‍.നാളെ ഈ മണ്ണ് നമ്മെ അഴുക്കിക്കളയും .മണ്ണ് കൊണ്ട് എനിക്ക് പലതും ഉണ്ടാക്കാം.എന്നാല്‍ ഒരു മണല്‍ത്തരിയെ പോലും എനിക്ക് സ്രഷ്ട്ടിക്കാനാവില്ല .
നിസ്സാരം എന്ന് തോന്നാം എങ്കിലും മണ്ണ് മനുഷ്യന്റെ ഉറ്റ മിത്രം ആകുന്നു .ആ മിത്രത്തിനു ദാഹജലം നല്‍കുമ്പോള്‍വളമാകുന്നു.ഭക്ഷണം നല്‍കുമ്പോള്‍ മണ്ണ്  എനിക്ക് ആഹാരം നല്‍കുന്നു .
നോക്കൂ..... ഈ ലോകത്ത്‌  ഒന്നും നിസ്സാരമല്ല .നിസ്സാരതയുടെ മഹത്വം കണ്ടെത്തുന്നത് തന്നെയാണ് നമ്മുടെ മഹത്വം.

[കടപ്പാട്‌-സ്നേഹസേന]

Sunday, November 6, 2011

നാടിന്‍ ചരിതം

 എളങ്കുന്നപ്പുഴ ....ഒഴുകുന്നു 

സദാ ഇളകി ക്കൊണ്ടിരിക്കുന്ന ഒരു പുഴ പോലെ തോന്നുമാറായിരുന്നു ഇവിടെ കടല്‍ ഈ സ്വഭാവം കൊണ്ടാണ് ഇളംകുന്നപ്പുഴയെന്ന പേര് വന്നത്. വൈപ്പിന്‍ കരയുടെ  തെക്കെ അറ്റത്ത്  കിടക്കുന്ന ഒരു ഗ്രാമം  ആണ്  എളങ്കുന്നപ്പുഴ  .1/1/1962  ഇല്‍ ഈ പഞ്ചായത്ത് രൂപീകരിച്ചു.പഴയകാല തുറമുഖം  ആയിരുന്നു മാലിപ്പുറം .ബോംബെയില്‍ നിന്ന് ഉപ്പു ഈ തുറമുഖത്തേക്ക്‌ കൊണ്ടുവന്നിരുന്നു .ഉപ്പു ശേഖരിച്ചു വയ്ക്കുന്നതിനു നിലവറകള്‍ ഉണ്ടായിരുന്നു .മാലിപ്പുറത്തു ഉണ്ടായിരുന്ന വലിയ കൊടിമരത്തിലെ  കൊടികള്‍ കാട്ടിയും വലിയ വിളക്ക്‌ തെളിയിച്ചും  ആണ്  കപ്പലുകള്‍ക്ക് ദിശാ ബോധം നല്‍കിയിരുന്നത്. 1503 -ഇല്‍ കോഴിക്കോട് 1 സാമൂതിരി കൊച്ചിയെ ആക്രമിച്ചപ്പോള്‍   പരിക്ക്  പറ്റിയ രാജാവും കൂട്ടരും ഇളംകുന്നപ്പുഴ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ആണ് അഭയം പ്രാപിച്ചത്.ക്ഷേത്രത്തില്‍ രക്തം ചിന്തേണ്ടതില്ലയെന്നു തീരുമാനിച്ചു സാമൂതിരി കോഴിക്കോട്ടേയ്ക്ക്  മടങ്ങി.1762 മുതല്‍ അഞ്ചര  ദേശത്തിന്‍റെയും ഭരണം തിരുവിതാംകൂറിനു ആയിരുന്നു .1965 -ഇല്‍  ക്ഷേത്രം അധികാരം കൊച്ചി രാജാവിന് കിട്ടി. എളങ്കുന്നപുഴ  എന്ന്‍ ഇന്നു  അറിയപ്പെടുന്ന സ്ഥലത്തായിരുന്നു കൊച്ചികോവിലകത്തു നിന്ന് അഞ്ചര ദേശങ്ങളുടെയും   ചുങ്കം പിരിക്കുന്നതിന് എത്തിയിരുന്നത്. 1917-ഇല്‍ സഹോദരന്‍ അയ്യപ്പന്‍  ചെറായിയില്‍ നടത്തിയ മിശ്ര ഭോജനം ഓച്ചന്തുരുത്തിലും ഉണ്ടായി .അയിത്തത്തിന് എതിരായ പാല്യം  ക്ഷേത്ര വഴിയില്‍ സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരങ്ങളില്‍ എളങ്കുന്നപ്പുഴ പഞ്ചായത്തിന് നല്ല സ്ഥാനം ഉണ്ടായിരുന്നത്.



എളംകുന്നപുഴ ജി .എച്ച് . എസ് .എസ് ചെറുചരിത്രം



എളംകുന്നപുഴ  ജി .എച്ച് . എസ് .എസ് ചെറുചരിത്രം 

വൈപ്പിന്‍കരയുടെ തെക്കേ അറ്റത് സ്ഥിതി ചെയ്യുന്ന ഗ്രാമം  ആണ് എളംകുന്നപുഴ. ക്രിസ്തു വര്‍ഷം 1915 ഇല്‍ ഈ പഞ്ചായത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ വിദ്യാലയം എളംകുന്നപുഴ ശ്രീ സുബ്രമണ്യ ക്ഷേത്രത്തിന് പടിഞ്ഞാറ്  ഭാഗത്ത്‌ കൊച്ചി രാജാവ്കച്ചേരിയോട് ചേര്‍ന്ന് സ്ഥാപിച്ചു .ഇവിടെ ഒന്നാം  ക്ലാസ്സ്‌ മുതല്‍ ഇംഗ്ലീഷ് പഠനം ആരംഭിച്ചു. തുടര്‍ന്ന് കോവിലകത്തെയും നായര്‍ പ്രമാണിമാരുടെയും പെണ്‍കുട്ടികള്‍ക്കായുള്ള സര്‍ക്കാര്‍ വിദ്യാലയം എളംകുന്നപുഴ കിഴക്കേനടയില്‍ സ്ഥാപിച്ചു. കച്ചേരിയോടു   ചേര്‍ന്ന് സ്ഥിതി ചെയ്തതുകൊണ്ട് കച്ചേരിസ്ക്കൂള്‍ എന്ന്  പേര് വന്നു.ഒന്നാം ക്ലാസ്സ് മുതല്‍ നാലാം ക്ലാസ്സ് വരെ ഇംഗ്ലീഷ്,സംസ്കൃതം  നിര്‍ബന്ധമായി പഠിപ്പിച്ചിരുന്നു. .വര്‍ഷത്തില്‍  രണ്ടു പ്രാവശ്യം മഹാരാജാവ് തിരുമനസ്സ് കൊണ്ട് കച്ചേരിയില്‍എഴുന്നള്ളിയിരിക്കുകയുംഈ  വിദ്യാലയത്തിലെ   വിദ്യാര്‍ത്ഥികള്‍ക്ക്‌ പുസ്തകങ്ങളുംപഠന സാമഗ്രികളും നല്‍കിയും പോന്നു...ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍  കച്ചേരിപ്പറയോടൊപ്പം    നല്‍കിയിരുന്ന പറവഴിപാട്‌  ഇന്നും തുടരുന്നു. പിന്നീട്  ഈ സ്കൂള്‍ അപ്പര്‍ പ്രൈമറി ആയ് ഉയര്‍ത്തി. ഫസ്റ്റ് ഫോറം മുതല്‍ തേഡ് ഫോറം   
വരെ ഉള്ള ക്ലാസ്സുകള്‍ ആരംഭിച്ചു. എന്നാല്‍ ഏഴാം ക്ലാസ്സിലെ പൊതു പരീക്ഷ ഞാറക്കല്‍ ഗവണ്മെന്റ് ഹൈസ്കൂളില്‍ ആണ് എഴുതി  ഇരുന്നത്.ഈ കാലഘട്ടത്തില്‍ സംഗീത  ക്ലാസ് , മരഉരുപ്പടികളുടെ നിര്‍മ്മാണക്ലാസ്സ് ,പുസ്തകനിര്‍മ്മാണ൦ തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള  തൊഴില്‍ അധിഷ്ടിത  വിദ്യാഭ്യാസം  ആണ് ഇവിടെ നിലനിന്നിരുന്നത് .1949 ഇല്‍ ഹൈസ്കൂള്‍  ആകുകയും അതെ വര്‍ഷം തന്നെ 8 ,9 10  ക്ലാസ്സുകള്‍ ആരംഭിക്കുകയും.ചെയ്തു.ഇന്ന് കാണുന്ന ഇരുനില കെട്ടിടം തീരു. കൊച്ചി സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ തന്നെ ഹൈസ്കൂളിന്  വേണ്ടി പണികഴിപ്പിച്ചു. വിദ്യാഭ്യാസം ജനകീയവല്‍ക്കരിച്ചതോടെ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചു . കുട്ടികള്‍ക്ക് ഇരിക്കാന്‍ സ്ഥലം ഇല്ലാതായി. സമീപത്തു ഉള്ള കൊല്ലംപറമ്പ് ശ്രീ.സേട്ടുവിന്റെ പക്കല്‍ നിന്നും സര്‍ക്കാര്‍ വാങ്ങി. എല്‍ പി വിഭാഗം പ്രത്യേകം മാറ്റി പ്രവര്‍ത്തിപ്പിച്ചു.  ആ സ്കൂള്‍ ആണ് ഇന്നത്തെ ന്യൂ.എല്‍  പി  സ്കൂള്‍  .1990  ഇല്‍ സ്ഥല സൗകര്യം ഉള്ള സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ പ്ലസ്‌ ടു കോഴ്സുകള്‍ അനുവദിച്ചപ്പോള്‍ നാട്ടുകാരുടെയും പി.ടി.എ യുടെയും ശ്രമത്തിന്‍ ഫലം ആയി ഇവിടെ ഹയര്‍ സെക്കണ്ടറി സ്കൂള്‍ അനുവദിച്ചു. സയന്‍സ്,കോമ്മെഴ്സ്,ഹുമാനിറ്റിസ് എന്നീ ഗ്രൂപ്പുകള്‍ ഇപ്പോള്‍ നിലവില്‍ ഉണ്ട്.കമ്പ്യൂട്ടര്‍ ലാബ് ,പ്രോജെക്ടര്‍ റൂം ,സയന്‍സ് ലാബ്, ലൈബ്രറി ,സ്മാര്‍ട്ട്‌ ക്ലാസ് റൂം ഇവ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ ആണ് ഹയര്‍ സെകണ്ടറിക്ക്  ലാബു പണിതത്. 
     സ്വാതന്ത്ര്യ സമര സേനാനി ശ്രീ.കരുണാകരമേനോന്‍ ,നയതന്ത്ര പ്രതിനിധിയും രാജ്യ സഭാംഗവും തൊഴിലാളി സംഘടന നേതാവും ആയിരുന്ന ശ്രീ.കെ.പി.എസ് മേനോന്‍ ,ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും പിന്നീട് ആത്മീയ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ശ്രീ .ഗുരുവയൂരപ്പദാസ് സ്വാമി ,ചെമ്പഴന്തി എസ്.എന്‍ കോളേജിലെ മലയാളം പ്രൊഫസര്‍ സി.കല്യാണിക്കുട്ടി അമ്മ ,നിയമസഭയിലെ മുന്‍ ആന്‍ഗ്ലോഇന്ത്യന്‍ പ്രതിനിധി ശ്രീ ഡേവിഡ് പിന്‍ഹീറോ തുടങ്ങിയവര്‍ ഈ സ്കൂളിലെ അഭിമാനങ്ങള്‍ ആണ്.