Tuesday, January 31, 2012
Monday, January 30, 2012
Saturday, January 28, 2012
കവിത
അരുത് കാട്ടാളാ
അവര്‍ കുഞ്ഞുങ്ങള്‍
നീ തകര്‍ക്കുന്നത്
നിന്‍ വേരുകള്‍ .
ആടി ഉലയുന്നത്
നിന്‍ അസ്തിത്വം.
വേണ്ടായിരുന്നു ...
ഇരന്നു വാങ്ങുന്ന
ശാപത്തിന്‍ ഫലം
കായ്ക്കാതിരുന്നെങ്കില്‍!
കഷ്ട്ടം എന്നോതി
പിന്തിരിയും കൂട്ടുകാര്‍ .
നിന്‍ ഭാവിയിലെ
ഇരുട്ടും ശൂന്യതയും ..
വേണ്ടായിരുന്നു ...
ചതി തന്‍ പടിയില്‍
തളരുന്ന നിനക്ക്
ആലംബം പാമ്പിന്‍
പത്തികള്‍ ...
അരുത് കാട്ടാളാ ....
അരുതെന്നോതുവാന്‍
ഏതു മുനിവരാനല്ലേ?
പാപത്തിന്‍ വാല്മീകം
തകര്‍ക്കുവാന്‍
ഏതു മുനിവരാനല്ലേ?
പാപത്തിന്‍ വാല്മീകം
തകര്‍ക്കുവാന്‍
ഈ കാട്ടാളനുമാവില്ല..
[നന്ദി....sure]
[നന്ദി....sure]
Friday, January 27, 2012
- മനുഷ്യന്‍റെ ചിന്തയില്‍ നിന്ന് വാക്കും വാക്കില്‍ നിന്ന് പ്രവര്‍ത്തിയും പ്രവര്‍ത്തിയില്‍ നിന്ന് ശീലങ്ങളും ശീലത്തില്‍ നിന്ന് വ്യക്തിത്വവും ഉണ്ടാകുന്നു.സത്ചിന്തകള്‍ നമ്മില്‍ സൌന്ദര്യം ജനിപ്പിക്കുന്നു.
- നീ എന്തിനു ഇവിടെ വന്നു ..എന്ന് എപ്പോഴും സ്വയം ചോദിക്കുക.എന്നിട്ട് ഈശ്വരനെ അന്വേഷിക്കുക........പ്രാര്‍ഥിക്കുക......അദ്ധ്വാനിക്കുക....
- പ്രാര്‍ത്ഥന ബലഹീനന്‍റെ ശക്തിയും ശക്തന്റെ ബലഹീനതയുമാണ്.
- ഒരു നല്ല അവസരം പാഴാക്കുന്നത് കൈവശമുള്ള ഒരു പക്ഷിയെ പറത്തി വിടും പോലെ ആണ്.ആ പക്ഷി പിന്നീട് ഒരിക്കലും മടങ്ങി വരികയില്ല.
- മറ്റുള്ള വരുടെ വികാരങ്ങളെ വ്രണപ്പെടുത്താത്തവാനാണ് യഥാര്‍ത്ഥ മാന്യന്‍ .
- മാന്യത ശക്തിയാണ് .വിനയം നേട്ടമാണ് .സൌമ്യത സൌന്ദര്യമാണ്.
- കുട്ടികളേ, നിങ്ങള്‍ പ്രായത്തിലും അറിവിലും വളരുമ്പോള്‍ നിങ്ങളെ വളര്‍ത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത മാതാപിതാക്കളേയും ഗുരുക്കന്മാരെയും മറക്കരുത്.
- ഈശ്വരനോട് നിങ്ങളുടെ ഹൃദയം ഒരു ശിശുവിന്‍റെതു പോലെയും അയല്ക്കാരനോട് ഒരു അമ്മയുടെതു പോലെയും നിങ്ങളോട് സ്വയം ഒരു ന്യായാധിപന്റേതു പോലെയും ആകണം.
- നിയമങ്ങളെ മറികടക്കുകയല്ല നിയമം പാലിക്കാന്‍ സാധിക്കുന്നതാണ് സ്വാതന്ത്ര്യം.
- സഹനങ്ങളില്ലാത്ത ജീവിതം പൂക്കളില്ലാത്ത ആരാമത്തിന് തുല്യം .
- ദുഷട്ട്ന്‍റെ അനീതി പൊറുക്കുക.അല്ലെങ്കില്‍ മറ്റൊരു ദുഷ്ട്ടന്‍ കൂടി ഉണ്ടാകും .[ഇതാണ് ഞാന്‍ പറയാതിരുന്നത്]
- ഈശ്വരനോട് ചേര്‍ന്ന്‍ നില്‍ക്കുന്നവരെ വെറുതെ ജീവിച്ചു പോകാന്‍ ദൈവം അനുവദിക്കില്ല.പ്രത്യുത ഓരോ ദൌത്യത്തിനു ഭരമേല്‍പ്പിക്കും.
Thursday, January 26, 2012
ഞാന്‍ പറയാത്തത്
ഞാന്‍ നൊമ്പരങ്ങളില്‍ ആശ്വസിപ്പിച്ചവന്‍ തന്നെ
ഞാന്‍ കണ്ണീര്‍ തുടച്ചവന്‍ തന്നെ
ഞാന്‍ ധൈര്യം നല്‍കിയവന്‍ തന്നെ
ഞാന്‍ പ്രാര്‍ഥനകളില്‍ ഓര്‍ത്തവന്‍ തന്നെ
എന്നോട് കരഞ്ഞു തന്‍ ദുഖങ്ങള്‍ പറഞ്ഞവന്‍ തന്നെ
സോദരീ പ്രാര്‍ഥിക്കു എന്നോതിയവന്‍ തന്നെ
രിപുവായവതരിച്ചത് എന്തിനെന്നറിഞ്ഞു ഞാന്‍
അറിഞ്ഞതില്‍ പാതിയെ പറഞ്ഞുള്ളൂഞാന്‍
എന്തിനെന്നീശ്വരാ അറിയാം നിനക്ക് ...
എന്‍ സുഹൃത്തായ് നീയുണ്ടെന്നരികില്‍..
മുപ്പതു വെള്ളിക്കാശിനുവേണ്ടി തൂക്കിലേറ്റിയിട്ടും
ക്ഷമിച്ച നീയെന്‍ ഗുരു ...നയിക്കയെന്നെ നീ
1947 ഓഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചെങ്കിലും ഇന്ത്യയുടെ പരമോന്നത ഭരണ ഘടന നിലവിൽ വന്നത് 1950 ജനുവരി 26 നാണ്. 1947 മുതൽ 1950 വരെയുള്ള കൈമാറ്റ കാലയളവിൽ ജോർജ്ജ് നാലാമനായിരുന്നു ഇന്ത്യയുടെ ഭരണ തലവൻ. ആ കാലഘട്ടത്തിലെ ഗവർണർ ജനറൽ സി. രാജഗോപാലാചാരി ആയിരുന്നു. 1950 ജനുവരി 26 ന് ഡോ. രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഈ ദിവസത്തിന്റെ പ്രാധാന്യം നിലനിർത്താൻ എല്ലാ വർഷവും ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡെൽഹിയിൽ വൻ സൈനിക പരേഡുകളും സാംസ്കാരിക പരിപാടികളും നടത്തപ്പെടുന്നു. സൈനിക പരേഡ് രാഷ്ട്രപതി ഭവനിൽ തുടങ്ങി രാജ്‌പഥിൽ കൂടി ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയിൽ ചെന്ന് ചേർന്ന് അവസാനിക്കുന്നു. ഇന്ത്യയുടെ മൂന്ന് സേനകളായ കരസേന, നാവികസേന, വ്യോമസേന എന്നിവരുടെ സൈനികർ അവരുടെ മുഴുവൻ ഔദ്യോഗിക വേഷത്തിൽ ഈ ദിവസം പരേഡ് നടത്തുന്നു. ഇന്ത്യൻ സൈന്യത്തിന്റെ പരമോന്നത നേതാവായ രാഷ്ട്രപതി ഈ സമയം ഇതിന്റെ സല്യൂട് സ്വീകരിക്കുന്നു. ഇതു കൂടാതെ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം കാണിക്കുന്ന ഒരു പാട് കാഴ്ചകളും ഈ പരേഡിൽ പ്രദർശിപ്പിക്കപ്പെടുന്നു. കൂടാതെ ഇന്ത്യൻ വ്യോമസേനയുടെ വിമാന സൈനിക പ്രദർശനങ്ങളും ഈ ദിവസം നടക്കുന്നു.
ഡെൽഹി കൂടാതെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും അതാത് സംസ്ഥാനത്തെ ഗവർണർമാർ പതാക ഉയർത്തുകയും ചെയ്യുന്നു.
Wednesday, January 25, 2012
ഓര്‍മ്മക്കുറിപ്പുകള്‍
മലയാള സാഹിത്യാരാമത്തിലെ
ചെമ്പനീര്‍ പുഷ്പ്പം ഇതളടര്‍ന്നപ്പോള്‍
തപ്ത ഹൃദയങ്ങള്‍ കരുണാര്‍ദ്രമായ്
വാക്കുകളിലുടെ അറിവിന്‍ ഖനികളില്‍
വാഗ്മിയായ് പടയോട്ടം നടത്തിയതും
സ്വകാര്യ ജീവിതപാതയില്‍
ഏകനായ് നടന്നു നീങ്ങിയതും
പ്രണയമാം തന്ത്രികളിലെപ്പോഴോ
രാഗാര്‍ദ്രമായൊരു സ്വരം കേട്ടതും
ആര്‍ദ്രമൌനത്തിനകത്ത്നിന്ന്
പുഞ്ചിരി പൊഴിച്ചതും
ഇന്ന് വെറും ഓര്‍മ്മകള്‍ മാത്രം
മലയാള മണ്ണിന്‍സ്മരണകളില്‍
സുഗന്ധ പൂരിതമാകുമീ പനിനീര്പുഷ്പ്പം
സാവിത്രി വി
എച്.എസ്.എ മലയാളം
Subscribe to:
Posts (Atom)





