Wednesday, December 7, 2011
തുമ്പയും 9C യും
മാലാഖയുടെ ഷൂ-സുമിത
തൂവെള്ളപട്ടുവസ്ത്രത്താല്മൂടിയ സുന്ദരി-നീതുപ്രിയ
താഴേക്കു പതിച്ച വാല്‍നക്ഷത്രം-അലീന
ഭൂമിയിലെ പാല്കുടങ്ങള് -ശ്രുതി
സമാധാനത്തിന്റെ പ്രതീകം -റിയ
വെണ്മയുടെ നിറകുടം -വര്‍ഷ
തൂവെള്ള അരയന്നം-ഹരിത
ഭൂമിയിലെ മിന്നാമിന്നി-വിനയന്
സമാധാനത്തിന്റെ കുഞ്ഞിപ്പൂവ്-റോണി
ഓണമുത്ത്-അബിന്‍
നന്മ മുത്ത്-പ്രവീണ്‍
ഉള്ളൂരിന്റെ "തുമ്പപ്പൂവ് "എന്ന കവിതയുടെ ആസ്വാദനത്തിനു മുന്‍പ് തുമ്പപ്പൂവിനെക്കുറിച്ച് 9c ഇലെ വിദ്യാര്‍ഥികള്‍ കുറിച്ച കുഞ്ഞു വിശേഷണങ്ങള്‍ ....ഒരു കൊച്ചു പൂവ് അവരില്‍ ഇത്രയും ഭാവന ഉണര്ത്തിയെങ്കില് നേര്‍ക്കാഴ്ചകളെ ക്കുറിച്ച് എന്തെന്ത് പറയാനുണ്ടാകും അവര്‍ക്ക്!
Sunday, December 4, 2011
നന്മതിന്മകള്
നന്മതിന്മകള് ഒരിക്കലും അകന്നിരിക്കില്ല.കുന്നിനു താഴ്വാരവും പകലിന് ഇരുട്ടും എന്നും കൂട്ട്.എന്നാല്‍ നന്മ ഒരിക്കലും ചളിയില്‍ പരാതി പറഞ്ഞു നടക്കുന്ന പരാതിക്കാരി താറാവിനെ കൂട്ട് പിടിക്കില്ല .അത് എപ്പോഴും ഉയരത്തില്‍ പരാതികള്‍ ഇല്ലാത്ത ലോകത്ത് പറന്നുയരുന്ന പരുന്തിന്റെ ചങ്ങാതിയാണ്.ഉയരങ്ങളില്‍ ഈശ്വരസാന്നിധ്യം കൂടും.മദര്‍ തെരേസയെ ,ഗാന്ധിജിയെ ഒക്കെ ചരിത്രം സൃഷ്ടിച്ചത് എന്നും അവര്‍ക്ക് പിറകില്‍ പ്രതിസന്ധികള്‍ ഉണ്ടായത് കൊണ്ടാണ് .ശബ്ദം ഇല്ലാത്തവന്റെ ശബ്ദം മൌനമാണ്.എന്നാല്‍ ആ മൌനം ഈശ്വരന് പ്രവര്‍ത്തിക്കാനുളള അവസരമാണ്.ഒട്ടും തോല്ക്കാത്തവന് അല്ല വിജയി .ജയാപജയങ്ങളെ ഒരേ ഭാവത്തില്‍ വീക്ഷിക്കുന്നവനാണ് വിജയി.ജീവിതം പോരാടാനുള്ളതല്ല.ജീവിച്ചുതീര്‍ക്കാനാണ്.മരണത്തിന് മുന്നില്‍ ആരും വിജയം നേടുന്നില്ല .ജീവിതം ഒരു വരമാണ്.അതു ശാപമാക്കരുത്....
Thursday, December 1, 2011
1/12/11 സ്കൂളില്‍ ആഘോഷത്തിന്റെ തിമിര്‍പ്പായിരുന്നു.രാവിലെ മുതല്‍ അമ്മമാരും അധ്യാപകരും സഹായികളും ഫിലോചേച്ചിയും ചേര്‍ന്ന് സ്കൂളിലെ അഞ്ചു മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ചോര്‍, സാമ്പാര്‍, അച്ചാര്‍ അച്ചിങ്ങാതോരന്‍ , പപ്പടം ,പായസം എന്നിങ്ങനെ വിഭവ സമൃദ്ധമായ സദ്യ ഉണ്ടാക്കി.ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സുഭാഷ് സര് ,പി.ടി.എ.എക്സിക്കുട്ടീവ് അംഗങ്ങള്‍ ,വെല്‍ഫയര്‍ അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു .എം .എല്‍ .എ ഫണ്ടില്‍ നിന്നുമാണ് അമ്മതന്‍ ഭക്ഷണത്തിനുള്ള ചിലവ് ലഭ്യമാകുന്നത് .അമ്മമാര്‍ക്ക് തങ്ങളുടെ മക്കള്‍ പഠനത്തോടൊപ്പം ആഹാരം കഴിക്കുന്നുണ്ടോയെന്നു നേരില്‍ കാണുകയുമാവാം .വീട്ടുരുചി ഒട്ടും കൈമോശം വരാതെ ഒരുക്കുന്ന ഭക്ഷണം വളരെ സന്തോഷത്തോടെ കഴിക്കുന്ന കുട്ടികള്‍ വരും നാളുകളില്‍ തങ്ങള്‍ക്ക് ലഭ്യമാകുന്ന ഭക്ഷണത്തെക്കുറിച്ച് ജിജ്ഞാസ പുലര്‍ത്തുന്നതും കൌതുകകരമായി.കൂട്ടായ്മയുടെ സന്തോഷം എല്ലാവര്‍ക്കുമുണ്ടായിരുന്നു.
Wednesday, November 30, 2011
എല്ലാവർഷവും ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നു. എയിഡ്സ് രോഗത്തോടുള്ള ചെറുത്ത് നിൽപ്പിനു ശക്തി കൂട്ടാൻ വേണ്ടി 1988 ഡിസംബർ ഒന്നുമുതലാണ്, ലോകാരോഗ്യ സംഘടന , ഐക്യ രാഷ്ട്ര സഭ എന്നിവയുടെ നേതൃത്വത്തിൽ ലോക എയിഡ്സ് ദിനം ആചരിക്കപ്പെടുന്നു.
മനുഷ്യാവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട്, എച്ച്.ഐ.വി നിയന്ത്രണം, അണുബാധിതർക്കുള്ള ചികിത്സ ,സംരക്ഷണം, പിന്തുണ എന്നിവ എല്ലാവർക്കും പ്രാപ്യമാക്കുക എന്നുള്ളതാണ് ഈ ദിനത്തിന്റെ സന്ദേശം.എച്ച്.ഐ.വി. ( ഹ്യുമൻ ഇമ്മ്യൂണോ ഡിഫിഷ്യൻസി വൈറസ് )ബാധിച്ചതിന്റെ ഫലമായി മനുഷ്യന് രോഗ പ്രതിരോധശേഷി നഷ്ടപ്പെടുകയും തത്ഫലമായി മറ്റു മാരക രോഗങ്ങൾ പിടിപെടുകയും ചെയ്യുന്ന അവസ്ഥയാണ്, അല്ലെങ്കിൽ സിൻഡ്രോം ആണ് എയ്ഡ്സ് എന്നു വിളിക്കുന്ന അക്വേർഡ് ഇമ്മ്യൂൺ ഡെഫിഷൻസി സിൻഡ്രോം(Acquired Immune Deficiency Syndrome) (AIDS ).
Monday, November 28, 2011
ഉച്ചഭക്ഷണ ദിനം
![]() |
| MEALS READY ഉച്ചഭക്ഷണ ദിനം |
ജി.എച്ച്.എസ്സ്.എസ്സ് ഇളംകുന്നപ്പുഴയില്‍ 28/11/11 തിങ്കളാഴ്ച ഉച്ചഭക്ഷണം വിഭവസമൃദ്ധമായ സദ്യയോടൊപ്പം പായസവും നല്കി ആഘോഷിച്ചു.സ്കൂളില്‍ ഒരു ചടങ്ങ് നടക്കുന്ന പ്രതീതി ആയിരുന്നു.അധ്യാപകരും സഹായികളും ഓഫീസ് സ്റ്റാഫും അമ്മമാരും ഒത്തൊരുമിച്ച് പാചകം ചെയ്തത് ഗൃഹാന്തരീക്ഷം സൃഷ്ടിച്ചു.ചോറ്,സാമ്പാര്‍ ,തോരന്‍, അച്ചാര്‍ ,സേമിയപ്പായസം എന്നിവയായിരുന്നു വിഭവങ്ങള്‍ .ഫിലോചേച്ചിയുടെ കൈപ്പുണ്യം അനുഭവിക്കുന്നു ഈ സ്കൂളിലെ ഓരോ കുട്ടിയും.ഒഴിവുസമയത്ത് അധ്യാപകര്‍ വളരെ തകൃതിയായി അടുക്കള ജോലികളില്‍ ഏര്‍പ്പെടുന്നത് കാണാന്‍ നല്ല കൌതുകം ഉണ്ടായി .പായസം മതിയാവോളം കുടിച്ച കുട്ടികള്‍ ഇനി എന്നും ഇങ്ങനെ ആകുമോ എന്ന് ചോദിക്കുന്നുണ്ടായിരുന്നു.ആഗ്നസ് ടീച്ചര്‍ ആദ്യന്തം ഒരു ഗൃഹനാഥയുടെ ഉത്തരവാദിത്ത്വത്തോടെ ഈ ഉച്ചഭക്ഷണ ദിനത്തെ സമൃദ്ധമാക്കുവാന്‍ പരിശ്രമിച്ചു
Subscribe to:
Posts (Atom)









