Wednesday, November 2, 2011

വയ്പിന്‍ ഉപജില്ല സ്കൂള്‍ കലോത്സവം നവംബര്‍ 2 ,3 ,4 ,5 
തിയതികളില്‍ .സ്ഥലം - ബി.വി.എച്.എസ്‌ നായരമ്പലം 

Monday, October 31, 2011

കേരളപ്പിറവി

                                                          കേരളപ്പിറവി


കേരളസംസ്ഥാനം രൂപവത്കരിച്ച നവംബർ ഒന്നാണ് കേരളപ്പിറവി എന്നറിയപ്പെടുന്നത്.1947 -ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാഗവൺമെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ മദ്രാസ്‌ പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ ഇങ്ങനെമലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർ ഒന്നിന്‌ കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന് കേരളപ്പിറവിദിനമായി 
ആഘോഷിക്കപ്പെടുന്നു.കേരളം രൂപീകൃതമാകുമ്പോൾ ഇന്ത്യയിലെ 14 സംസ്ഥാനങ്ങലിൽഏറ്റവും ചെറിയ സംസ്ഥാനമായിരുന്നു കേരളം. എന്നിരുന്നാലും വിദ്യാഭ്യാസത്തിൽ ഏറ്റവും മുൻപന്തിയിലായിരുന്നു കേരളം. ഫസൽ അലി തലവനായും സർദാർ കെ. എം. പണിക്കർ, പണ്‌ഡിറ്റ്‌ ഹൃദയനാഥ്‌ കുൻസ്രു എന്നിവർ അംഗങ്ങളുമായുള്ള സംസ്ഥാന പുന:സംഘടനാ കമ്മീഷൻ രൂപവൽക്കരിച്ചത്‌ 1953-ലാണ്‌. 1955-സെപ്‌റ്റംബറിൽ കമ്മീഷൻ കേന്ദ്ര ഗവൺമെന്റിനു റിപ്പോർട്ടു സമർപ്പിച്ചു. അതിൽ കേരളസംസ്ഥാനരൂപവത്കരണത്തിനും ശുപാർശയുണ്ടായിരുന്നു. സംസ്ഥാന പുന:സംഘടനാ റിപ്പോർട്ട്‌ പ്രസിദ്ധപ്പെടുത്തി പതിമൂന്നു മാസം കഴിഞ്ഞാണ്‌ ഇന്ത്യയുടെ രാഷ്‌ട്രിയ ഭൂപടം തയ്യാറാക്കിയത്‌. തിരുവിതാംകൂറിലെ തോവാളംഅഗസ്‌തീശ്വരം,കൽക്കുളംവിളവങ്കോട്‌ എന്നീ നാലു താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്റെ ഒരു ഭാഗവും വേർപെടുത്തി മദിരാശി സംസ്ഥാനത്തോടു ചേർത്തു. ശേഷിച്ച തിരുവിതാം കൂർ - കൊച്ചി സംസ്ഥാനത്തോടു മലബാർ ജില്ലയും തെക്കൻ കാനറാജില്ലയിലെ കാസർകോടു താലൂക്കും ചേർക്കപ്പെട്ടു. ഫലത്തിൽ കന്യാകുമാരി ജില്ല കേരളത്തിനു നഷ്‌ടപ്പെടുകയും ഗൂഡല്ലൂർ ഒഴികെയുള്ള 
മലബാർ പ്രദേശം കേരളത്തോടു ചേർക്കപ്പെടുകയും ചെയ്‌തു നവംബർ ഒന്നിനു ശ്രീ 
ചിത്തിരതിരുന്നാൾ ബാലരാമവർമ്മ മഹാരാജാവ്‌ തിരു-കൊച്ചി രാജപ്രമുഖസ്ഥാനത്തുനിന്നും വിരമിച്ചു. സംസ്ഥാനത്തിന്റെ തലവനായി രാജ പ്രമുഖനു പകരം ബി. രാമകൃഷ്‌ണറാവു ആദ്യ ഗവർണറായി തിരുവിതാംകൂർ- കൊച്ചിയിൽ പ്രസിഡന്റ്‌ഭരണം നിലവിലിരിക്കുമ്പോഴാണ്‌ സംസ്ഥാന പുന:സംഘടന നടന്നത്‌. സംസ്ഥാനത്തെ ആദ്യ ചീഫ്‌ ജസ്റ്റിസ്‌ കെ. ടി കോശിയായിരുന്നു ആദ്യ ചീഫ്‌ സെക്രട്ടറി എൻ. ഇ. എസ്‌. രാഘവാചാരി. ആദ്യ പോലീസ്‌ ഐ ജി എൻ. ചന്ദ്രശേഖരൻനായർ. കേരള സംസ്ഥാനത്തിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ്‌ 1957 ഫെബ്രുവരി 28-നു നടന്നു. ആ തിരഞ്ഞെടുപ്പിലൂടെ ഇ എം ശങ്കരൻനമ്പൂതിരിപ്പാട്‌ മുഖ്യമന്തിയായുള്ള 
സർക്കാർ അധികാരത്തിൽ വന്നു.
കേരള സംസ്ഥാനത്തിന്റെ ചിഹ്നങ്ങൾ
മൃഗംആന
പക്ഷിമലമുഴക്കി വേഴാമ്പൽ
പുഷ്പംകണിക്കൊന്ന
വൃക്ഷംതെങ്ങ്
ഫലംചക്ക
മത്സ്യംകരിമീൻ

 

Sunday, October 30, 2011

ഗണിതം മധുരം


വൈപ്പിന്‍ ഉപജില്ലയില്‍ ഗണിതത്തിനു ഞങ്ങള്‍ മിടുക്ക് തെളിയിച്ചു


അഭിനന്ദനങ്ങള്‍ ...........


Saturday, October 29, 2011

തുറന്ന ജാലകം

തുറന്ന ജാലകം 
അടച്ചിട്ട വാതിലില്‍ മുട്ടി ഊര്‍ജ്ജം പാഴാക്കുമ്പോള്‍ തുറന്നിട്ട ജനാലയിലൂടെ കടന്നു വരുന്ന മന്ദമാരുതനെ അറിയാനും ആസ്വദിക്കാനും നാം മറക്കുന്നു ............

                                                                                                                      

Sunday, October 23, 2011

വാടാമലര്‍

                       


വാടാമലര്‍


 എന്തെങ്കിലും ചെയ്യാന്‍ പറ്റും എന്ന ശുഭ വിശ്വാസം,കൂട്ടുകാരുടെ പ്രചോദനം ഇവ മാത്രം കൈമുതല്‍ ആയ്  ആരംഭിച്ച ഈ ബ്ളോഗ്  സാങ്കേതികമായ  അറിവില്ലായ്മയില്‍  നിന്നുമായതിനാല്‍ കുട്ടികള്‍ എങ്ങനെ പ്രതികരിക്കും എന്നറിയാന്‍ ആകാംക്ഷ ആയിരുന്നു.അടുത്ത ദിവസം സ്വന്തം തോട്ടത്തില്‍ നിന്നും പറിച്ചെടുത്ത ഡാലിയയും റോസാപ്പൂവും കൊണ്ട് സന്തോഷത്തോടെ ഓടിവന്ന ട്വിന്‍സന്‍ വര്‍ഗീസ്‌  എന്ന വിദ്യാര്‍ഥി ആ  പൂക്കള്‍ സമ്മാനിച്ചത് പറക്കാനുള്ള  ആവേശം ഉണര്‍ത്തി.തന്റെ ചിത്രം ബ്ളോഗില്‍ ഇട്ടതുകൊണ്ടല്ല ഈ പൂക്കള്‍ സമ്മാനിക്കുന്നത് എന്നും  ശ്രമത്തിനു താന്‍ നല്‍കുന്ന സമ്മാനം ടീച്ചറിന് സന്തോഷം ആകും എന്ന ഉറപ്പില്‍ കൊണ്ട് വന്നതാണെന്നും പറഞ്ഞപ്പോള്‍ അവന്റെ കണ്ണില്‍ ഞാന്‍ കണ്ട നിഷ്ക്കളങ്കത !അത്  മതിയല്ലോ പറന്നുയരാന്‍ ............

Wednesday, October 19, 2011

ഗുരുദക്ഷിണ



    സൗമ്യവതി തമ്പുരാട്ടി
ഗുരുദക്ഷിണ  

                                      വിദ്യാലയത്തിന്റെ തിണ്ണയില്‍ നിന്നു ഞാന്‍ 
                        ദേശീയ ഗാനങ്ങള്‍ പാടിയതും
                        വീണു കിട്ടീടും മയില്‍‌പ്പീലിത്തുമ്പുകള്‍  
                        പുസ്തകത്താളിലൊളിപ്പിച്ചതും
                        കേളി കൊട്ടീടും മനസ്സിന്റെ കോണിലി-
                        ന്നാളിപ്പടര്‍ന്നു പിടിച്ചിടുന്നു. 
                        എല്ലാമോര്‍ക്കേണമെന്നു നിനക്കുമ്പോള്‍ 
                        അല്ലലില്ലാതവ ഓടിയെത്തും 
                         അക്ഷരമെന്തെന്നറിയാതെ പുസ്തകം
                         ഭക്ഷിച്ചിടട്ടെ എന്നോര്‍ത്തിടുമ്പോള്‍
                        ചാരത്തു വന്നു ചിരിക്കും ഗുരുവിന്റെ 
                         കൂടെ കളിക്കുന്ന കുട്ടികള്‍ക്കൊപ്പമായ്
                         ഓടിയെത്തീടുമധ്യാപകരും 
                         പേനതന്‍ തുമ്പിലായ്‌ അക്ഷരമാലകള്‍ 
                         ആനയിച്ചെത്തിച്ചതോര്‍ത്തുപോയ് 
                         വീണ്ടും വരട്ടെ അടുത്ത ജന്മത്തിലും
                         വീണ മീട്ടീടുമീയാലയത്തില്‍ 
                         പച്ചക്കിളിയായോ പിച്ചകപ്പൂവായോ 
                         പിച്ചവച്ചോടീ നടന്നീടുവാന്‍ 
                         കായീകമേള കലോത്സവങ്ങള്‍ പിന്നെ 
                         കാവ്യ ലഹരിയുമൊത്തിടുമ്പോള്‍ 
                         കാലം യവനിക തീര്‍ത്തുനമുക്കായ് 
                         കാഹളമെല്ലാം എരിഞൊടുങ്ങീ
                        ''ഇന്നെനിക്കേകിയ സ്വാഗതപൂക്കള്‍ക്ക് 
                         എന്തു ഞാന്‍ നല്‍കേണ്ടു കാഴ്ചയായി ''
                                
                                                                                               സൗമ്യവതി തമ്പുരാട്ടി
                                                                                             c /o രാജരാജവര്‍മ്മ 
                                                                                                 വയസ്ക്കര രാജ്ഭവന്‍ 
                                                                                                      കോട്ടയം
                                                                                        [സ്കൂളിലെ തിരക്കുകള്‍ക്കിടയില്‍ ആയിരുന്നു
ഞങ്ങള്‍.ഓഫീസില്‍ കടന്നു വന്ന സൗമ്യവതി തമ്പുരാട്ടി പൂര്‍വവിദ്യാര്‍ഥി എന്ന് സ്വയം പരിചയപ്പെടുത്തി .1958 ഇല്‍ ഇവിടെ നിന്നും പഠിച്ചിറങ്ങിയ സൌമ്യവതി തമ്പുരാട്ടി തന്റെ ഓര്‍മ്മകളിലൂടെ സ്കൂളിന്റെ പൂര്‍വകാലം വിവരിച്ചപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി .എത്രമേല്‍ ഈ സ്കൂള്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന തിരിച്ചറിവിനോടൊപ്പം  വിദ്യാലയ സ്മരണകള്‍ വര്‍ണ്ണിച്ച വാക്കുകളിലെ കവിത്വം വരികളി ലൂടെ വെളിവാക്കിയപ്പോള്‍ അത് ഇളംകുന്നപ്പറവകള്‍ ഔദ്യോഗിഗമായി  ഉദ്ഘാടനം നടത്തിയ ദിനത്തെ ധന്യമാക്കിയ പോലെ .....ഈ ലോകത്തിന്റെ കോണുകളില്‍ പലയിടങ്ങളിലായ്  പറന്നു പോയ ദേശാടന ക്കിളികളെ ...ഇവിടേയ്ക്ക് സ്വാഗതം ....]

അനന്തമായ ആകാശത്ത് സ്വതന്ത്രമായ്  പറക്കുന്ന പറവകളെ പോലെ ഞങ്ങള്‍ ഇളങ്കുന്നപ്പുഴ ജി.എച്ച്.എസ് .എസിലെ  വിദ്യാര്‍തഥികള്‍വിദ്യാരംഗത്തോടൊപ്പംഭാവനയുടെ വിഹായസ്സില്‍ ചിറകടിച്ചിങ്ങനെ .....................

ആനച്ചന്തം


ആനച്ചന്തത്തിനു ഒന്നാം സ്ഥാനം  അഖില്‍ വര്‍ഗീസ്‌ 9A



പ്രസംഗക്കളരി

അഭിനന്ദനങ്ങള്‍ ...ട്വിന്‍സന്‍  വര്‍ഗീസ്‌  [xc ] പ്രസംഗക്കളരിയില്‍ പയറ്റി തെളിഞ്ഞതിന്