Monday, October 17, 2011
Thursday, October 13, 2011
സനലും സ്കൂളും പിന്നെ കണ്ടോ?.... സനലിന്റെ വയലും
സനല്‍ ഇപ്പോള്‍ താരമാണ്.എളങ്കുന്നപ്പുഴ ജി.എച്.എസ് എസ് ലെ കരനെല്‍പ്പാടം കാണുമ്പോള്‍ ഓര്‍ക്കുക സനലിനെ മാത്രമാണ് കൃഷിഭവനും എളങ്കുന്നപ്പുഴ പഞ്ചായത്തും പി.ടി.എ യും കാര്‍ഷികസംസ്കാരം കുട്ടികളില്‍ വളര്‍ത്താന്‍ വിഭാവന ചെയ്ത പാടം സനല്‍ സജീവന്റെ കൈകളില്‍ സുരക്ഷിതമാണ്. പഠനം മാത്രം അല്ല വിദ്യയുടെ അളവുകോല്‍ എന്ന് അധ്യാപകരെ കൊണ്ട് കൂടി ചിന്തിപ്പിക്കാന്‍ ഈ ഒരു കൊച്ചു ഉദാഹരണം തന്നെ മതി.ജലലഭ്യത കുറഞ്ഞ പ്രദേശം തീര്‍ത്തും ഉപയോഗ യോഗ്യമല്ലാത്ത വസ്തുക്കള്‍ കൊണ്ട് ജലധാരയാല്‍ നിറച്ച ഈ വിദ്യാര്‍ഥി എല്ലാവരെയും അതിശയിപ്പിക്കുന്നു.കടുത്ത വെയില്‍ കൊണ്ട് നെല്‍ച്ചെടി ഒന്ന് വാടാന്‍ പോലും 8 എ ഇല്‍ പഠിക്കുന്ന ഈ വിദ്യാര്‍ഥി അനുവദിക്കാറില്ല. കുറച്ചു വടിക്കഷ്ണങ്ങളും കുഴലുകളും പൊട്ടിയ കുപ്പിക്കഷ്ണങ്ങളും കൊണ്ട് ഈ കുട്ടി സൃഷ്ട്ടിച്ച ഈ 'കൊച്ചു മാജിക് ' കുസൃതികള്‍ കാണിച്ചതിനു ശകാരിച്ച അധ്യാപകരെ കൊണ്ട് പോലും 'നീ മിടുക്കനാണ് ' എന്ന് പറയിപ്പിക്കാനായതും പുതിയ വിദ്യാഭ്യാസ രീതിയുടെ മേന്മ തന്നെ യാണ്.പഠനത്തിന്റെ മാറ്റുരക്കുമ്പോള്‍ ജീവനത്തിന്റെ ഈ വിദ്യകള്‍ക്ക് ഗ്രേഡ് നല്‍കാന്‍ വേദി ഒരുക്കുന്ന വിദ്യാഭ്യാസ ചിന്തകള്‍ക്ക് ജീവിക്കുന്ന ഉദാഹരണം തന്നെ ആണ് ഈ കുട്ടി.പാടത്തിന്റെ പാറാവുകാരനായ സനല്‍ അറിയുന്നില്ല .....ഉഴുതുമറിക്കുകയാണ് തന്റെ കൂട്ടുകാരുടെയും അധ്യാപകരുടെയും മനസ്സിലെ വിദ്യാഭ്യാസ നിര്‍വചനങ്ങളെ എന്ന്.........
Sunday, October 9, 2011
ഒരിക്കല്‍ കൂടി
നിറമിഴിയോടെ കാത്തിരിക്കുന്നുതോഴീ ഞാന്‍
നിന്നരികില്‍ വന്ന്‍ പൊട്ടിച്ചിരിക്കാനും കരയാനും
ഒരിക്കല്‍ കൂടി നിന്‍ കരസ്പര്‍ശമേല്ക്കാന്‍ കൊതി
വരൂ തോഴീ എന്നരികിലേക്ക് ഒരു വട്ടം കൂടി.........
എന്നെന്നുമോര്‍മ്മിക്കാന്‍ നീയെനിക്കേകിയ സ്മരണകള്‍
ചേര്‍ത്ത് നിനക്കായ് ഞാനൊരു മാല കോര്‍ക്കാം സഖീ
തൂശനിലയില്‍ തുമ്പപ്പൂച്ചോറിട്ട സദ്യ തരാം സഖീ .......
ഞാവല്‍പ്പഴവും കല്ലുപ്പിട്ട ലൂവിക്കയും ഞാന്‍ തരാം കള്ളി
മനസ്സിനറയില്‍ നഷ്ട്ടബോധത്തിന്‍ കനലെരിയുന്നു
മരണത്തിന്‍ കൂട്ടില്‍ നിന്നോടിവായെന്‍ കൂട്ടുകാരീ
കാത്തിരിക്കുന്നു നിറമിഴിയോടെ നിനക്കായ് ......
ååååååååååå
Saturday, October 8, 2011
ഞാന്‍ പട്ടാളക്കാരന്‍
ഞാന്‍ പട്ടാളക്കാരന്‍
ഈ മരണശയ്യയില്‍ വെമ്പിടുന്നു ഞാന്‍
വേദന തന്‍ നെരിപ്പോടില്‍ കിടപ്പൂ ഞാന്‍
ഒരു കുളീരായ് മനസ്സില്‍ സ്മരണകള്‍
കിതപ്പായ് നിറയുന്നു വീണ്ടും വീണ്ടും.......
ഈ മരണശയ്യയില്‍ വെമ്പിടുന്നു ഞാന്‍
വേദന തന്‍ നെരിപ്പോടില്‍ കിടപ്പൂ ഞാന്‍
ഒരു കുളീരായ് മനസ്സില്‍ സ്മരണകള്‍
കിതപ്പായ് നിറയുന്നു വീണ്ടും വീണ്ടും.......
വെടിയുണ്ടയാല്‍ പിളറ്ന്നൊരീ മാറില്‍
നിന്നുതിരുമാരക്തത്തിനെന്‍ നാടിന്‍ ഗന്ധം
കൈക്കുമ്പിളില്‍ ചേര്‍ത്തമണ്ണിനും
അമ്മതന്‍ പാലിന്‍ സുഗന്ധമോ
രക്തം വാര്‍ന്നു വീണ ഭൂമി നീയെന്‍
ദേഹത്തിനഭയമീ നിമിഷം വരെ
ശൂന്യമാം നിമിഷങ്ങള്‍ ....യെന്‍ പ്രിയേ
ഓര്‍ക്കുന്നീല ഞാനൊന്നും ...വയ്യ
അന്തരാത്മാവില്‍ നിന്നിതാ ചൈതന്യം
ഈ പുലരിയില്‍ പൊട്ടി വിരിഞ്ഞതല്ല
മാതൃരാജ്യത്തോടുള്ള ഈ മമത....
ഈ ഭൂമി തന്‍ മകന്‍ ഞാനിതാ..വിട
ഇന്നിതാ ഈ മണ്ണിന് ഭാഗമാകുന്നൂ
ജന്മനാടിന്നായി എന്നെ ത്യജിക്കുന്നൂ
ധീര വീര പടയാളിയായ് പൊരുതി
എന്‍ ദേശത്തിന്‍ രക്ഷാകവചമായ്
ഉന്നം പിഴക്കാത്ത തോക്കുമായി
ഉന്നം പിഴക്കാത്ത തോക്കുമായി
കൂര്‍പ്പിച്ച കാതും കരളുമായി
ശത്രുവെ തിരയുന്ന കണ്ണുമായി
ജീവിതമത്രയും പൊരുതിഞ്ഞാന്‍
എന്‍ പ്രിയേ നിനക്കുമീ ഭൂമി അഭയം
നീ അഭിമാനിക്കൂ നിന്‍ പ്രിയനീഞാന്‍
നാടിനായ് നാടിനെയും വീടിനെയും
വെടിഞ്ഞ ധീരനാം പട്ടാളക്കാരന്‍...
Subscribe to:
Posts (Atom)


