Sunday, July 3, 2016

ANTI DRUGS DAY-2016


READING DAY CELEBRATION-2016 GHSS ELAMKUNNAPUZHA

വിദ്യാരംഗം കലാസാഹിത്യവേദിയുടെ  ആഭിമുഖ്യത്തിൽ  വായനാദിനം / വാരാചരണം  ഇവ  വളരെ  ഗംഭീരമായി ആഘോഷിച്ചു.പ്രേത്യേക  അസ്സംബ്ലി സംഘടിപ്പിച്ചു.വായനാദിന പ്രതിജ്ഞ ചൊല്ലി.വായനാമത്സരം,സാഹിത്യക്വിസ്സ്,ഉപന്യാസരചന,കവിതാരചന,കഥാരചന ഇവയുടെ മത്സരങ്ങൾ നടത്തി.സമ്മാനങ്ങൾ വിതരണം ചെയ്തു .ഭാവന എന്ന എട്ടാം ക്ലാസ്സിലെ വിദ്യാർത്ഥിനി കഥാവതരണം നടത്തി.ഹെഡ്മിസ്ട്രസ്സ് ശ്രീമതി സീന എൻ.കെ ,ലിസ്സി ആന്റണി ടീച്ചർ ,പി .ടി .എ പ്രെസിഡന്റ്‌  എന്നിവർ ആശംസകൾ അർപ്പിച്ചു.

Saturday, September 5, 2015

Monday, August 24, 2015

ഫൈറ്റ് സ്കൂള്‍ -ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന-ഓഗസ്റ്റ്‌17

എളംകുന്നപ്പുഴ ഹയര്‍സെക്കണ്ടറി സ്കൂളില്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ നിര്‍മ്മിച്ച മെഴുകുതിരികളും ബെഡ്‌ഷീറ്റുകളും ഓഗസ്റ്റ് പതിനേഴാം തിയതി വില്‍പ്പന നടത്തി.ജില്ലാപഞ്ചായത്തിന്‍റെ സഹായത്തോടെ ജിത ജോസഫ്‌ (റിസോഴ്സ് ടീച്ചര്‍) കഠിനപരിശീലനത്തിലൂടെയാണ് കുട്ടികളെ ഇതിന് പര്യാപ്തരാക്കിയത്.ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളും നല്ല പ്രോത്സാഹനം നല്‍കി.ഫൈറ്റ് സ്കൂളിന്‍റെ  ഈ സംരംഭത്തിന് എല്ലാവരും ആശംസകള്‍ നേര്‍ന്നു

Sunday, July 12, 2015

ബഷീര്‍ ചരമദിനാചരണം2015 ജൂലൈ5

 രാഹുല്‍ എന്‍.എ [IX ബി] വരച്ചത്
 കൃഷ്ണപ്രിയ കെ.യു[IX ബി] യുടെ അച്ഛന്‍ വരച്ച ചിത്രം
 ബഷീര്‍ അനുസ്മരണ സാഹിത്യ ക്വിസ്സ്-ഹെഡ്മാസ്റ്റര്‍ ശ്രീ.മൂസ്സ മേക്കുന്നത്
ഒന്നാംസ്ഥാനം-മരിയ ബെല്ല[X ബി],ഫിലോമിന സോന[10 ബി],അഭിനവ് കെ.യു[9ബി]

ലഹരിവിരുദ്ധ ദിനം-2015-ജൂണ്‍26-വിമുക്തി ക്ലബ്‌

ജൂണ്‍ ഇരുപത്തിയൊന്‍പതാം തിയതി പതിനൊന്നു മണിക്ക് സ്കൂള്‍ ഓഡിട്ടോറിയത്തില്‍ ലഹരിവിരുദ്ധ ദിനാചരണം ആചരിച്ചു. ഹെഡ്മാസ്റ്റര്‍ ലഹരിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ചും സമൂഹത്തില്‍ നിന്ന് ഇവ തുടച്ചു നീക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു.സൂര്യ സുനില്‍കുമാര്‍[വിദ്യാര്‍ത്ഥി] ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി.ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ച മദ്യവും മയക്കുമരുന്നും പിന്നെ പുകയിലയും എന്ന ലഘുലേഖ വിതരണം ചെയ്തു.

ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കാന്‍ പര്യാപ്തമായ  തെരുവ്നാടകം ,ഇരുപതോളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന്‍ അവതരിപ്പിച്ചു.

ലഹരിവിരുദ്ധ ഗാനം സംപ്രേക്ഷണം ചെയ്തു.

പോസ്റ്റര്‍ മത്സര വിജയികള്‍-1  സ്ഥാനം-10 എ,2 സ്ഥാനം 10ബി
                                                            1 സ്ഥാനം6എ,2 സ്ഥാനം 7എ