Monday, August 6, 2012

ഹിരോഷിമാദിനം




ഹിരോഷിമാദിനം വിദ്യാരംഗംകലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ 'യുദ്ധവിരുദ്ധപ്പതിപ്പ്‌ 'പ്രകാശനം ചെയ്തുകൊണ്ട് ആചരിച്ചു.
*******************************************************************************
സോഷ്യല്‍സയന്‍സ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ സജീവമായ്‌ .... ........

                                                                       സമാധാനപ്പറവകള്‍  ....













Monday, July 23, 2012

കായിന്‍പേരില്‍ പൂ മതിക്കുവോര്‍


നാടിന്‍റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച തലമുറയിലെ ഒരു കണ്ണിയാണ് പി. ഭാസ്കരന്‍.. .
അദ്ദേഹത്തിന്‍റെ സമരഗാനങ്ങള്‍ക്കൊപ്പം കേരളീയര്‍ ചലിച്ച ഒരു കാലമുണ്ടായിരുന്നു.മര്‍ദ്ദനങ്ങള്‍ ,ഒളിവുജീവിതം,ജയില്‍വാസം എന്നിങ്ങനെയുള്ള കാലത്തിന്‍റെ ഓര്‍മ്മപ്പെടുത്തലാണ് 'വിണ്ട കാലടികള്‍  ' എന്ന കവിത.
ഉച്ചഭക്ഷണത്തിനു ശേഷം പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച്  നഗ്നപാദനായ് കണ്ട പി. ഭാസ്കരനോട് ഭിഷഗ്വരനായ സുഹൃത്ത് ചെരുപ്പും സോക്സും ഇല്ലാതെ നടക്കരുത്‌ എന്നും വിണ്ട കാലടികള്‍ അനാരോഗ്യത്തിന്‍റെ ലക്ഷണം ആണെന്നും പറഞ്ഞു.തന്‍റെ വിണ്ട കാല്‍പ്പാദങ്ങള്‍ക്ക് ഒരു ചരിത്രമുണ്ട് എന്നദ്ദേഹം ഓര്‍ത്തു.തന്‍റെ ശക്തിയും ശുദ്ധിയുംആരോഗ്യവും ഈ വിണ്ട കാല്‍പ്പാദങ്ങള്‍ ആണെന്ന അറിവ് ഈ സുഹൃത്തിന് എങ്ങനെ അറിയാനാകും?.ചെരുപ്പുകളില്ലാതെ വരമ്പിലൂടെയും ചെമ്മണ്ണിലൂടെയും പൊള്ളുന്ന വെയിലേറ്റ് ഏറെ ദൂരം താണ്ടിയത് ഈ വിണ്ട കാലുകളുപയോഗിച്ചാണ്.ഇടവപ്പാതിയിലെ കോരിച്ചൊരിയുന്ന മഴയത്ത്  ഇരുട്ടത്ത് ഒളിവില്‍ കഴിയുന്ന കൂട്ടുകാരനെ രക്ഷിക്കാന്‍ ഒറ്റയ്ക്ക് തിരിച്ചപ്പോള്‍ ഇടിവെട്ട് ചൂട്ടിന്‍റെ വെളിച്ചം പോലെയും പെരുംമഴ തണുത്തനീരുറവ പോലെയും തോന്നിച്ചു.അന്ന് തന്നെ നയിച്ച ഈ നഗ്നപാദങ്ങള്‍ തന്നെയാണ് എന്നും ബലമായത്.

പുല്ലൂറ്റ്-തൃശ്ശൂര്‍ റോഡില്‍ ഞങ്ങള്‍ ചെരുപ്പില്ലാത്തവര്‍ മൂവര്‍ണ്ണക്കൊടി ചൂടിസമരഗാനങ്ങള്‍ പാടി നടന്ന കഥ  ഇന്നത്തെ തലമുറയിലെ കണ്ണിയായ സുഹൃത്തിന് എങ്ങനെ അറിയാനാകും.നമ്മുടെ ചരിത്രങ്ങള്‍ വ്യത്യസ്തമാണ്. 

കൃഷിക്കാരന്‍റെ വീട്ടില്‍ നിന്ന് കഞ്ഞികുടിച്ച് പിന്നിയ പായയില്‍ ഉറങ്ങി,പാടത്തിന്‍റെ വക്കത്തുള്ള കിണറുവെള്ളത്തില്‍ കുളിച്ച് വണ്ടിക്ക് കാശില്ലാഞ്ഞതിനാല്‍ നഗരത്തിലേക്ക് പ്രവേശിക്കാന്‍ കുതിച്ചുനടന്നത് ഈ ചെരുപ്പില്ലാ പാദങ്ങളാണ്.

ചൂരലടിയേറ്റിട്ടും ചുളുങ്ങാത്ത ചോരച്ചാലുകളില്‍ അടിതെറ്റിവീഴാത്ത പാദങ്ങളിലെ വിള്ളലുകള്‍ ഓരോ ചരിത്രമാണ് .ചെരുപ്പില്ലാതെ സഞ്ചരിച്ച അനേകരുടെ വിണ്ടുകീറിയ കാല്‍പ്പാദങ്ങളാണ് കേരളചരിത്രത്തെ രൂപപ്പെടുത്തിയത്‌.

മണ്ണില്‍ വീഴുന്ന വിയര്‍പ്പിന്‍റെ ഉപ്പും കയ്പ്പും എന്നിലേക്കെത്തിക്കുന്ന ശക്തിസംഭരണികള്‍ ആണ്‌ ഈ കാല്‍പ്പാദങ്ങള്‍  .അവ ഇല്ലെങ്കില്‍ അക്കിലിസ്സിനെപ്പോലെ ലോകബന്ധം വിട്ടവനെ പോലെയാകും.ഓരോ ചുവടുവയ്ക്കുമ്പോഴും ഉണ്ടാകുന്ന വേദനകള്‍ പോലും പഴയകാല ഓര്‍മ്മകള്‍ പുതുക്കുന്നു.ഭൂമിയോടെന്നെ ബന്ധിക്കുന്ന തായ്‌വേരാണവ.ജീവിതത്തെക്കുറിച്ച് ഉള്‍ക്കാഴ്ച നല്‍കുന്ന കണ്ണാടികളാണവ.


പട്ടുസോക്സില്‍ പാദം പൊതിഞ്ഞാലും നൃത്തപ്പാട്ടുകള്‍ക്കൊപ്പം ഷൂസും പൃഷ്ഠവും ചലിച്ചാലും ലിഫ്റ്റ് നിലച്ചാലും ചെരിപ്പില്ലാത്തവരായ പാദം വിണ്ടുകീറിയവര്‍ തന്നെയാണെന്‍റെ സുഹൃത്തുക്കള്‍ .ആ വിണ്ടപാദങ്ങള്‍ തന്‍റെ നേട്ടങ്ങള്‍ ആണ്‌. .ആരോഗ്യം തരുന്ന ഉപ്പുനീരുറവകളാണ്.
[അലസതയും സുഖലോലുപതയും മാത്രം കൈമുതലായുള്ള ഇന്നത്തെ തലമുറയെ കവി വിമര്‍ശിക്കുന്നു.കവി രണ്ടു സംസ്കാരങ്ങളുടെ കാഴ്ചപ്പാടുകളെ വിലയിരുത്തുന്നു.വിണ്ടകാല്‍പ്പാദം സുഹൃത്തിന് അനാരോഗ്യ ലക്ഷണം ആണെങ്കില്‍ കവിക്കത് നേട്ടമാണ്.കവി തന്‍റെ ധര്‍മ്മം തിരിച്ചറിയുന്നു.അവശരോടൊപ്പം നില്‍ക്കുന്നതാണ് തന്‍റെ നിയോഗം എന്ന് കവി മറക്കുന്നില്ല.]

ലിങ്ക്
പി.ഭാസ്കരന്‍

Sunday, July 22, 2012

പത്താംക്ലാസ്സ്‌ കേരളപാഠാവലി-3 അര്‍ജ്ജുനവിഷാദയോഗം

മഹാഭാരതത്തില്‍ വേദവ്യാസന്‍ പറയാതെ പോയ കാര്യങ്ങള്‍ക്ക് സ്വയം ചോദ്യം ചോദിച്ച് ഉത്തരം കണ്ടെത്തുകയാണ് 'ഭാരതപര്യടന'ത്തിലൂടെ കുട്ടികൃഷ്ണമാരാര്‍ ചെയ്യുന്നത്.വ്യാസന്‍ മൌനം പാലിച്ച സന്ദര്‍ഭങ്ങള്‍ കണ്ടെത്തി കഥാപാത്രങ്ങളിലൂടെ,അവരുടെ മനസ്സിന്‍റെ ഉള്ളറകളിലൂടെ യാത്ര ചെയ്യുന്നു മാരാര്‍   .അര്‍ജ്ജുനവിഷാദയോഗം എന്ന ലേഖനം യുദ്ധത്തിന്‍റെ നിഷ്ഫലതയിലാണ് ഊന്നുന്നത്.അര്‍ജ്ജുനനെ ഒട്ടേറെ വലച്ച സംഭവങ്ങളെ വിശകലനം ചെയ്യുന്നു.

ചുരുക്കം ചിലര്‍ മാത്രം അവശേഷിച്ച പരിതാപകരമായ അവസ്ഥ കണ്ട് ഇനി ഒരിക്കലും യുദ്ധം ചെയ്യില്ല എന്ന് തീരുമാനിച്ച് അശ്വമേധത്തിനിറങ്ങിയ അര്‍ജ്ജുനന് പിന്നേയും പലരേയും കൊല്ലേണ്ടിവന്നു.ദുശ്ശളയുടെ ഭര്‍ത്താവ് ജയദ്രഥന്‍റെ രാജ്യമായ സൈന്ധവരാജ്യത്തില്‍ അശ്വം എത്തി.[യുദ്ധത്തില്‍ ജയദ്രഥനെ വധിച്ചത്‌ അര്‍ജ്ജുനനാണ് ]ജയദ്രഥന്‍റെ മകനായ സുരഥനാണ്‌ ഇപ്പോള്‍ ആ രാജ്യം ഭരിക്കുന്നത്.തന്‍റെ പിതാവിനെ വധിച്ചവന്‍ നാട്ടിലെത്തിയെന്നറിഞ്ഞ നടുക്കത്തില്‍ സുരഥന്‍ മരിച്ചുവീണു.ആ നാട്ടുകാര്‍ അര്‍ജ്ജുനനോട്‌ ശക്തമായ്‌ പോരാടി.അവരോടെതിര്‍ത്ത് അവശനായെങ്കിലും അര്‍ജ്ജുനന്‍ വിജയിച്ചു.

മരണപ്പെട്ട സുരഥന്‍റെ പിഞ്ചുകുഞ്ഞിനേയും എടുത്തുകൊണ്ട് സഹോദരിയായ ദുശ്ശള വിലപിച്ചുകൊണ്ട് മുന്നില്‍ വന്നുനിന്നപ്പോള്‍ എന്തുവേണമെന്ന് അര്‍ജ്ജുനന്‍ ചോദിച്ചു.അവള്‍ക്ക്   ഒന്നിനോടും ഒരു പരാതിയുമില്ല.ആ കൈക്കുഞ്ഞിനോട് ആയിടെ അഭിമന്യുവിന് ജനിച്ച കുഞ്ഞിനോടെന്ന വിധം വാത്സല്യം തോന്നണമേ എന്ന് അവള്‍ യാചിച്ചു.ആയുധം നിഷ്ഫലം എന്ന് അറിഞ്ഞ ആ മുഹൂര്‍ത്തത്തില്‍ അര്‍ജ്ജുനന്‍റെ ഹൃദയം പറഞ്ഞറിയിക്കാനാവാത്ത ദു:ഖത്തില്‍ മുങ്ങിപ്പോയ്‌.. .

തങ്ങള്‍ ചെയ്ത 'വീരകൃത്യങ്ങള്‍ ' കാരണമാണല്ലോ സഹോദരി അനാഥയായ്‌ പിച്ചക്കാരിയെ പോലെ തങ്ങളുടെ മുന്നില്‍ വന്നു നില്‍ക്കുന്നത്‌  .നൂറ്റഞ്ചു സഹോദരന്മാരുടെ പെങ്ങള്‍ ഇപ്പോഴിതാ അശരണയായ്‌ കേഴുന്നു.എന്തൊക്കെ നേടി എന്നുപറഞ്ഞാലും ഈ അധര്‍മ്മത്തിന് പരിഹാരം കണ്ടെത്താനാവില്ലയെന്ന തിരിച്ചറിവ് അര്‍ജ്ജുനനെ വിഷാദത്തിലേക്ക് നയിക്കുന്നു.

പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്തപ്പോള്‍  നാണംകെട്ട നിസ്സംഗത പാണ്ഡവര്‍ക്കുണ്ടായി.ഇന്ന് ഇവളെ രക്ഷിക്കാന്‍ ആങ്ങളമാരില്ലല്ലോ.സഹോദരിയെ സംരക്ഷിക്കേണ്ടിയിരുന്ന തനിക്ക്‌  ഇന്ന് വീണ്ടും നാണംകെട്ട ആ നിസ്സംഗത വന്നോ എന്ന് അര്‍ജ്ജുനന്‍ ചിന്തിക്കുന്നു.

തന്‍റെ പുത്രനെ കൊന്നവനായ ജയദ്രഥനെ താനും കൊന്നു.എന്നാല്‍ അയാളുടെ പുത്രനെ മനസ്സറിഞ്ഞുകൊണ്ടല്ലയെങ്കിലും പേടിപ്പിച്ചു കൊന്നത് എത്ര ഭീകരമായിപ്പോയ്‌!!!!!!!!!  !

താന്‍ രക്ഷിക്കേണ്ടിയിരുന്ന സ്ത്രീ തന്‍റെ പേരക്കുഞ്ഞിന്‍റെ ജീവനുവേണ്ടി തന്നോട് യാചിക്കെണ്ടിവന്നത് എത്ര പരിതാപകരം!ഇങ്ങനെ അര്‍ജ്ജുനന്‍ ചിന്തയാല്‍ വേട്ടയാടപ്പെടുന്നു.വ്യാസന്‍ ചുരുക്കം വാക്കുകള്‍ മാത്രമേ ഈ അവസ്ഥയെ കുറിക്കാന്‍ ഉപയോഗിക്കുന്നുള്ളൂ.

യുദ്ധത്തിനു ശേഷമുള്ള മഹാഭാരതകഥ ശോകപൂര്‍ണ്ണമാണ്  .കര്‍ണ്ണന്‍ തന്‍റെ സഹോദരനാണ് എന്നറിഞ്ഞപ്പോള്‍ യുധിഷ്ഠിരന്‍ അനുഭവിച്ച ആത്മനിന്ദ പറഞ്ഞറിയിക്കാന്‍ പറ്റില്ല .തന്‍റെ ദിവ്യായുധങ്ങളെല്ലാം പ്രയോജനമില്ലാത്തതാണെന്ന അറിവ് മുന്‍പും അര്‍ജ്ജുനന് ഉണ്ടായിട്ടുണ്ട്.യാദവസ്ത്രീകളേയും കുട്ടികളേയും കാട്ടാളന്മാരില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ അസ്ത്രവിദ്യകള്‍ പ്രയോജനകരമാകാഞ്ഞ അനുഭവത്തില്‍ നിന്നും  എല്ലാം അറിഞ്ഞതാണ്.

പാണ്ഡവന്മാര്‍ സകലതും പരിത്യജിച്ച് മഹാപ്രസ്ഥാനത്തിനു മരവുരി ധരിച്ച് പുറപ്പെട്ടപ്പോള്‍ അഗ്നിദേവന്‍  പ്രത്യക്ഷപ്പെട്ടുപറഞ്ഞപ്പോള്‍ മാത്രമാണ് ഗാണ്ഡീവം വെള്ളത്തിലിട്ട് യാത്ര തുടര്‍ന്നത്.ഒരാള്‍ നേട്ടമെന്നെണ്ണുന്ന കാര്യം അയാള്‍ക്ക് പ്രയോജനകരം അല്ലെന്നറിഞ്ഞിട്ടും അത് കൈവെടിയാത്ത അവസ്ഥയോര്‍ത്ത് കവി ദു:ഖിക്കുന്നു.

[മനുഷ്യനെ മൃഗമാക്കുന്ന ഒന്നാണ് യുദ്ധം.സ്വന്തക്കാരേയും ബന്ധുക്കളേയും കൊന്നൊടുക്കിയിട്ട് ഒരു ദിവസം പോലും സന്തോഷിച്ചു ജീവിക്കാന്‍ പാണ്ഡവര്‍ക്കാകുന്നില്ല.യുദ്ധത്തെക്കുറിച്ച് എഴുതിയ കൃതികളെല്ലാം യുദ്ധവിരുദ്ധകൃതികളാണ്.ലോകമഹായുദ്ധങ്ങളുടെ നാശം കൊണ്ടറിഞ്ഞവരാണ് നാം.യുദ്ധങ്ങള്‍ക്കെതിരെ മനുഷ്യരെ ഉണര്‍ത്തുക എന്ന കൃത്യം ചെയ്യേണ്ട കടമ എഴുത്തുകാര്‍ക്കുണ്ട്.]


                                                            കുട്ടിക്കൃഷ്ണമാരാര്‍

Saturday, July 21, 2012

Sunday, July 15, 2012

പഠനപ്രവര്‍ത്തനങ്ങള്‍

സുഹൃത്തായ മലയാളഭാഷയ്ക്കൊരു കത്ത്            
                                                                                     സ്ഥലം,
                                                                                     തിയതി.
എന്‍റെ മലയാളമേ,
  
                   എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ ?സുഖമാണെന്ന് വിശ്വസിക്കുന്നു.എന്നോട് ദേഷ്യമാണോ?
ഏഴാം ക്ലാസ്സില്‍ നിന്നും ജയിച്ചപ്പോള്‍ എന്നോടൊപ്പം പഠിക്കാമെന്ന് പറഞ്ഞിട്ട് ഞാന്‍ ഇംഗ്ലീഷ്‌ മീഡിയത്തില്‍ ചേര്‍ന്നത്‌ കൊണ്ട് വഴക്കിട്ടുവല്ലേ?പേടിക്കേണ്ടാ ...മലയാളം പഠിപ്പിക്കുന്ന അധ്യാപകര്‍ ഞങ്ങളുടെ ഭാഷാസ്നേഹം കൂട്ടിയിട്ടേ ഉള്ളൂ..അടിസ്ഥാന പാഠാവലിയിലെ'മലയാളം' എന്ന പാഠം പഠിച്ചപ്പോള്‍ നിന്നെക്കുറിച്ച് കുറെ ഓര്‍ത്തു.നിന്‍റെ ഒപ്പം കഴിഞ്ഞ ദിനങ്ങള്‍ എത്ര രസകരമായിരുന്നു..ഇന്‍റെര്‍നെറ്റില്‍ നിന്ന്‍ നിന്നെക്കുറിച്ച് കുറേ വിവരങ്ങള്‍ അറിഞ്ഞു..[നിനക്ക് ഇന്‍റെര്‍നെറ്റ് എന്നു പറഞ്ഞാല്‍ ഇഷ്ട്ടമാകില്ലല്ലേ] പക്ഷേ നിന്നെക്കുറിച്ചറിയാന്‍ എനിക്ക് ഏറ്റവും സഹായകരം ഇന്‍റെര്‍നെറ്റ് തന്നെ .നിനക്ക് സന്തോഷമുള്ള ഒരു കാര്യം പറയാം.എന്‍റെ കവിതകള്‍ [അധികവും നിന്നെക്കുറിച്ച് എഴുതിയത്] പ്രസിദ്ധീകരിച്ചിട്ടുണ്ട്.വായിച്ചുനോക്കി അഭിപ്രായം പറയണേ...


എന്നോടുള്ള ദേഷ്യം കളയണം.നീയാണ് എന്നെ ഞാനാക്കിയത്. എനിക്ക് മറുപടി അയയ്ക്കണേ....
                                                     സ്നേഹത്തോടെ


                                                     ചങ്ങാതി
    സ്വീകര്‍ത്താവ്                                                   
    മലയാളം                                                സുമിത കെ.എസ്[xc]
    കേരളം

പഠനോപകരണങ്ങള്‍ - എട്ടാംക്ലാസ്-കന്നിക്കൊയ്ത്ത്


പഠനോപകരണങ്ങള്‍ കൂത്തും കൂടിയാട്ടവും


അശാന്തിപര്‍വങ്ങള്‍ക്കപ്പുറം-പഠനോപകരണങ്ങള്‍


             

പത്താംക്ലാസ് കേരളപാഠാവലി3-പട്ടാളക്കാരന്‍


ആരൊക്കെയോ നടത്തുന്ന യുദ്ധങ്ങളില്‍ ജീവന്‍ ഹോമിക്കേണ്ടിവരുന്ന പാവം പട്ടാളക്കാരുടെ കഥയാണ് തകഴി ശിവശങ്കരപ്പിള്ളയുടെ 'പട്ടാളക്കാരന്‍'.യുദ്ധം ചെയ്യാനുള്ള മോഹം കൊണ്ടോ ശത്രുത ഉള്ളതുകൊണ്ടോ അല്ല മറിച്ച് ജീവിക്കാന്‍ വേണ്ടിയാണ് പലരും പട്ടാളത്തില്‍ എത്തുന്നത്.യുദ്ധമുഖത്തിന്‍റെ ഭീകരതയിലേക്കൊന്നും കഥാകാരന്‍ നമ്മെ കൊണ്ടുപോകുന്നില്ല.

അനാഥനായി അലഞ്ഞ അയാള്‍ പട്ടാളത്തിലെത്തുന്നത് അപ്രതീക്ഷിതമായിട്ടാണ്.വിശപ്പകറ്റാനും പണം നേടുവാനുമുള്ള ഉപാധി ആയിരുന്നു അയാള്‍ക്ക്‌ ആ ഉദ്യോഗം.
അവധിക്കാലം അയാളെ സംബന്ധിച്ചിടത്തോളം അനാഥത്വത്തിന്‍റെ നൊമ്പരം പേറുന്നവയായിരുന്നു.കുടുംബമില്ലാത്ത അയാള്‍ക്ക്‌  എന്തിന്  അവധി?സ്വന്തക്കാരാരുമില്ലെങ്കിലും തന്‍റെ നാടിനോട് ഒരു പ്രത്യേകസ്നേഹം അയാള്‍ക്കുണ്ടായിരുന്നു.അന്യസംസ്ഥാനത്തു താമസിക്കേണ്ടി വന്ന അയാള്‍ക്ക് നാട്‌ പ്രിയപ്പെട്ടതാകാന്‍ വേറെ കാരണമൊന്നുമില്ല.
നാട്ടിലെത്തിയ അയാള്‍ തനിക്കൊരു ബന്ധത്തിനുവേണ്ടി അലഞ്ഞുനടക്കുന്നു.ആലപ്പുഴയിലും കൊല്ലത്തും തിരുവനന്തപുരത്തും പണിയെടുത്ത ഹോട്ടലിലും എത്തുന്നു.രാമന്‍ എന്ന് അവിടെ താനാണ് എഴുതിയിട്ടതെന്ന് അയാള്‍ പറയുന്നു.ആരും അയാളെ തിരിച്ചറിയുന്നില്ല.മലയാളത്തില്‍ സംസാരിക്കാനാകുന്നത് വളരെ ഭാഗ്യമായ്‌  കരുതുന്നു.

തിരക്കുപിടിച്ച നഗരത്തില്‍ നിന്ന്‍ അയാള്‍  ഒരു ഗ്രാമത്തിലെ കുന്നിന്‍ചെരുവില്‍ എത്തുന്നു.അവിടെയുള്ള ഒരു വൃദ്ധ സ്വന്തം മകനായ് അയാളെ സ്വീകരിക്കുന്നു.മകള്‍ നാണിയെ വിവാഹം ചെയ്തുകൊടുക്കുന്നു.പട്ടാളക്കാരന്‍ എന്ന നിലയില്‍നിന്ന് ഭര്‍ത്താവ്‌,കുടുംബനാഥന്‍,മകന്‍ എന്നീ സ്ഥാനങ്ങള്‍  കൂടി അയാള്‍ക്ക് ലഭിക്കുന്നു.

അയാള്‍ അവധി കഴിഞ്ഞ് പട്ടാളത്തിലേക്ക് തിരിച്ചുപോകുന്നു.അവള്‍ ഫാമിലി അലോട്ട്മെന്‍റ് വാങ്ങുന്നുണ്ട്.മാസം നാല്പ്പതുരൂപ.വീട്ടിലേക്ക്‌ പാത്രങ്ങള്‍ വാങ്ങിച്ചു.അതിലവളുടെ പേരു കൊത്തിച്ചു.വീടു നന്നാക്കി.അവള്‍ എന്നും അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിക്കും.

പോസ്റ്റ്മാന്‍ കൊണ്ടുവന്ന കവറില്‍ അയാളുടെ ഫോട്ടോ ഉണ്ടായിരുന്നു.പ്രതിമാസം നൂറുരൂപ കിട്ടിത്തുടങ്ങി.ആറുമാസം കഴിഞ്ഞപ്പോള്‍ അത് വീണ്ടും ഉയര്‍ന്നു.

പോലീസ്‌സ്റ്റേഷനില്‍നിന്നും മൂന്നു വലിയ ഇരുമ്പുപെട്ടികള്‍ ഏറ്റുവാങ്ങാന്‍ നോട്ടീസ് വന്നു.അതില്‍ അയാളുടെ ഔദ്യോഗിക ഉടുപ്പുകളായിരുന്നു.വിവാഹമാല്യവും ഉണ്ടായിരുന്നു.ഒരാഴ്ച്ചയ്ക്ക് ശേഷം പതിനായിരം രൂപയുടെ ചെക്ക് കിട്ടി.പിന്നീട് മണിയോഡറുകള്‍ വന്നതേയില്ല...
[യുദ്ധം എങ്ങനെമനുഷ്യരെ അനാഥരാക്കുന്നു എന്ന ചിന്ത അനുവാചകരില്‍ എത്തിക്കുവാന്‍ യുദ്ധരംഗത്തേക്ക് കൂട്ടികൊണ്ടു പോകാതെ തന്നെ സാധ്യമാക്കാന്‍ തകഴിക്കായി.മുഖ്യമായും മൂന്നു കഥാപാത്രങ്ങളെ ഉള്ളൂ.ബന്ധങ്ങള്‍ സ്ഥാപിക്കാനും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള മനുഷ്യന്‍റെ ആഗ്രഹത്തെ വരച്ചുകാട്ടുന്നു ഇതിലെ കഥാപാത്രങ്ങള്‍  .യുദ്ധത്തിന്‍റെ ക്രൂരതകള്‍ പാവം കഥാപാത്രങ്ങളെ ചേര്‍ത്തുവച്ചു വായിക്കുമ്പോള്‍ മാത്രമേ പൂര്‍ണ്ണമാകൂ.രണ്ടാം ലോകമഹായുദ്ധകാലത്ത് രചിച്ച ഈ കഥ കാലാതിവര്‍ത്തിയാണ്.]


Sunday, July 8, 2012

പത്താംക്ലാസ്സ്‌ കേരളപാഠാവലി-3 ഗാന്ധാരീവിലാപം

എഴുത്തച്ഛന്‍റെ ശ്രീമഹാഭാരതം കിളിപ്പാട്ടിലെ സ്ത്രീപര്‍വത്തില്‍ നിന്നെടുത്തതാണ് പാഠഭാഗം.കൃഷ്ണനേയും ബന്ധുക്കളേയും കൂട്ടി കുരുക്ഷേത്രത്തില്‍ചെന്ന ഗാന്ധാരി കണ്ണിന്‍റെ കെട്ടഴിച്ച് മരിച്ചുകിടക്കുന്ന ഇരുപക്ഷത്തെയും പ്രിയപ്പെട്ടവരെ കണ്ട് കരയുന്നു.'കണ്ടീലയോ നീ മുകുന്ദാ' എന്ന് വിളിച്ചാണ് കരയുന്നത്.
കൌരവപക്ഷക്കാരനായ ഭഗദത്തന്‍ മരിച്ചുകിടക്കുന്നത് കണ്ട് കൃഷ്ണനോട് കണ്ടില്ലേ എന്ന് പറഞ്ഞു കരയുന്നു.അദ്ദേഹത്തെ വധിച്ചത് അര്‍ജുനനാണ് .അര്‍ജുനന്‍റെ മകനായ അഭിമന്യുവിനെ കണ്ടപ്പോള്‍ 'മരതകക്കല്ല് പോലെ സുന്ദരനായവന്‍:; കൃഷ്ണന്‍റെ മരുമകനിതാ ചോരയണിഞ്ഞ് കിടക്കുന്നു.'കൊല്ലിക്കയത്രേ നിനക്കു രസമെടോ'.ഈ രംഗങ്ങള്‍ കാണുന്തോറും എനിക്ക് ദു:ഖം വര്‍ധിക്കുന്നു.ഇനി നീ ആരേയും കൊന്നില്ല എങ്കിലും കൊല്ലിക്കലാണ് നിനക്ക് സന്തോഷം എന്ന എന്‍റെ അഭിപ്രായത്തിന് മാറ്റം വരില്ല.മരിച്ച അഭിമന്യുവിന്‍റെ മുഖത്തുനിന്നും പുഞ്ചിരി മാഞ്ഞിട്ടില്ല.ഈ കാഴ്ച എങ്ങനെ സഹിക്കാന്‍ കഴിയും?അഭിമന്യുവിന്‍റെ ഭാര്യ ഉത്തരയുടെയും അമ്മ സുഭദ്രയുടെയും സങ്കടം നീ കാണുന്നില്ലേ?ഇതുപോലുള്ള സങ്കടങ്ങള്‍ കണ്ടിട്ടും നിന്‍റെ മനസ്സ്‌ വേദനിക്കുന്നില്ലേ?കല്ലുകൊണ്ടാണോ നിന്‍റെ മനസ്സുണ്ടാക്കിയത്?കല്ലുപോലും അലിയുന്നത്ര ദയനീയമാണ് കാഴ്ചകള്‍  എന്ന് പറഞ്ഞുകരഞ്ഞു.
കര്‍ണ്ണന്‍ പ്രയോഗിച്ച വേലും തറച്ച് നീലമല പോലെ കിടക്കുന്ന ഘടോല്‍ക്കചന്‍റെ ജഡമാണ് പിന്നീട് അവള്‍ കണ്ടത്‌. .ദുശ്ശളയുടെ ഭര്‍ത്താവ്‌ ജയദ്രഥന്‍റെ മൃതദേഹമാണ്  അടുത്തതായ് അവള്‍ കണ്ടത്‌.. ..... ./.. അര്‍ജുനന്‍ എയ്ത ശരത്താല്‍ കഴുത്ത്  മുറിഞ്ഞ്  കിടക്കുന്ന മരുമകനെ കണ്ടപ്പോള്‍ വിധവയായ ദുശ്ശളയുടെ കരച്ചിലോര്‍ത്ത് ഗാന്ധാരി നടുങ്ങുന്നു.
ദ്രോണരെ സംസ്കരിച്ച നിലമാണ് പിന്നെ കാണുന്നത്.ബ്രാഹ്മണനായത് കൊണ്ടാണ് അദ്ദേഹത്തെ വേഗം സംസ്കരിച്ചത്.ധൃഷ്ടദ്യുമ്നനല്ലാതെ മറ്റാര്‍ക്കും ഗുരുഹത്യ ചെയ്യാനാകില്ല.
എന്‍റെ മകന്‍ ദുര്യോധനന്‍റെ മകനായ ലക്ഷണന്‍റെ ശരീരമല്ലേ ആ കിടക്കുന്നത്.പേരക്കുട്ടിയുടെ ജഡം മുത്തശ്ശി കാണേണ്ടിവരുന്നത് അസ്സഹ്യമാണ്.തനിക്കിതും കാണേണ്ടിവന്നല്ലോ?
തന്‍റെ മക്കള്‍ക്ക്ഏറ്റവും പ്രിയപ്പെട്ട കര്‍ണ്ണന്‍റെ കുണ്ഡലമതാ വേറിട്ട്‌ കിടക്കുന്നു.എന്നിട്ടും കവിള്‍ത്തടം മിന്നുന്നു.ആദ്യമായ്‌ വില്ല് കൈവിടുന്നത് മരണത്തിലാണ്.അവന്‍റെ ശരീരം നായകളും നരികളും കടിച്ചുവലിക്കുന്നു.
ഭൂരിശ്രവാവിന്‍റെ ഭാര്യ ഭര്‍ത്താവിന്‍റെ കൈ മടിയില്‍ വച്ചാണ് നിലവിളിക്കുന്നത്.കൈ മാത്രം കണ്ടാണ് അവള്‍ തിരിച്ചറിയുന്നത്.
നാശത്തിനു കാരണക്കാരനായ സഹോദരന്‍ ശകുനിയുടെ മൃതദേഹം പക്ഷികള്‍ ഭക്ഷിക്കുന്ന കാഴ്ച കൃഷ്ണന് ഇഷ്ട്ടപ്പെട്ടതായിരിക്കുമല്ലോ?
മൂത്തമകന്‍ ദുര്യോധനന്‍റെ ജഡം കണ്ടപ്പോള്‍ ഗാന്ധാരി ഉറക്കെകരഞ്ഞു.അവന്‍റെ പ്രതാപവും പൊന്നിന്‍ക്കിരീടവുമെല്ലാം വെറുതെയായി.നീ നിന്‍റെ പിതാവിനെ ഉപേക്ഷിച്ചു പോയതെന്ത്‌?പട്ടുകിടക്കയില്‍ കിടക്കുന്ന  നീയിന്ന് ചോരയില്‍  കുളിച്ചുകിടക്കുകയാണല്ലോ? എന്നുപറയുന്നു.കൃഷ്ണന്‍റെ നിര്‍ദേശപ്രകാരമാണല്ലോ ഭീമന്‍ യുദ്ധനിയമം ധിക്കരിച്ച് ദുര്യോധനനെ തുടയ്ക്കടിച്ച് കൊന്നത്.
തനിക്കിതൊന്നും കാണാന്‍ ശക്തിയില്ലെന്ന് പറഞ്ഞ് ഗാന്ധാരി നിലത്തുവീണുരുണ്ടു.
ലിങ്കുകള്‍
തുഞ്ചത്തുരാമാനുജനെഴുത്തച്ഛന്‍