Monday, February 6, 2012

ഭൂമിക്ക്‌ പറയാനുള്ളത്‌

ഞാന്‍ ചാകാറായ് മക്കളേ.....എന്നെ ചവിട്ടി മെതിക്കുന്ന നിങ്ങള്‍ക്ക് അറിയില്ലല്ലോ....ഒന്നും .നിങ്ങള്‍ പുരോഗതി എന്ന് പറഞ്ഞു ആകാശത്തോളം പടുത്തുയര്‍ത്തുന്ന കെട്ടിടങ്ങള്‍ എനിക്ക് താങ്ങാനാവുന്നില്ല.ആര് കാണാന്‍ എന്‍റെ നൊമ്പരം?ഒരു കൂട്ടം വിദ്യാര്‍ത്ഥികളും ചുരുക്കം ചില അധ്യാപകരും ഇല്ലായിരുന്നുവെങ്കില്‍ പണ്ടേ ഞാന്‍ മരിച്ചേനെ.അവരും കൂടി എന്‍റെ ദയനീയ സ്ഥിതി മനസ്സിലാക്കി ഇല്ലായിരുന്നു എങ്കില്‍ ......ഇന്നത്തെ നിങ്ങളുടെ ജീവിതരീതിയുമായ്‌ പൊരുത്തപ്പെടാന്‍ എനിക്കാവുന്നില്ലല്ലോ...എന്നെ സഹായിക്കാന്‍ ആര്‍ക്കാണ് കഴിയുക?കോടാനുകോടിയോളം വരുന്ന ജനങ്ങള്‍ക്ക് അഭയം നല്‍കുന്ന എന്നെ മനസ്സിലാക്കാനും സഹായിക്കാനും ഒരാള്‍ പോലും വരാത്തതിലാണ് എനിക്ക് കൂടുതല്‍ ദു:ഖം .എന്‍റെ തൊലിപ്പുറം ചുട്ടുപൊള്ളുന്നു...വരണ്ടു കീറിയ ശരീരം ...വയ്യ .പണ്ടത്തെ പച്ചപ്പും നദികളും പുഴകളും കുളങ്ങളും എവിടെ?നദികള്‍ എത്ര ലാഘവത്തോടെ ആണ് നിങ്ങള്‍ നികത്തുന്നത് ...വരും തലമുറ നിങ്ങളെ എത്ര കുറ്റപ്പെടുത്തും?അല്ലെങ്കില്‍ തന്നെ വരും തലമുറ എന്ന ഒന്ന് ഉണ്ടാകുമോ ആവോ?അരുതേ...എന്ന എന്‍റെ ഉഗ്ര രോദനം ആര് കേള്‍ക്കാന്‍??


                                         സുമിത കെ.എസ് 
                                                IX C

Sunday, February 5, 2012

ബുദ്ധിമാന്മാരായ മൂന്നു കുരങ്ങന്മാര്‍

                                       കേട്ടതു പറയാനും 
                                       കണ്ടതു പറയാനും 
                                       വായില്ലാത്തപ്പോള്‍
                                       കേള്‍ക്കാത്തത് പറയാനും
                                       കാണാത്തത് പറയാനും 
                                        ഒത്തിരി വായുണ്ടാകും

                                        ചെവിയുള്ളവന്‍ കേള്‍ക്കട്ടെ
                                        കണ്ണുള്ളവന്‍ കാണട്ടെ
                                         നാവുള്ളവന്‍  പറയട്ടെ....
                                         കേള്‍ക്കാനും കാണാനും 
                                         ഏതൊരവതാരമാണോ
                                         ഊക്കുള്ള നാക്കോടെ പിറക്കുക?


Saturday, February 4, 2012

വിലക്കപ്പെട്ട കനി

ആ കനി തിന്നരുതെന്ന് പറഞ്ഞത് ലംഘിച്ചതു കൊണ്ടാണല്ലോ പാപം പൊട്ടി മുളച്ചത്.ആ കനി ഭക്ഷിച്ചാലുണ്ടാകുന്ന വിപത്തുകള്‍ എന്തെന്ന്‍ അവനറിഞ്ഞില്ല...പുത്തന്‍ തലമുറയും അറിയുന്നില്ലല്ലോ അവരുടെ ശീലങ്ങളാകുന്ന കനികള്‍ സ്വര്‍ഗത്തില്‍ നിന്ന് അവരെ പാതാളത്തിലേക്ക് ചവിട്ടി താഴ് ത്തുമെന്ന്...


                

Thursday, February 2, 2012

അച്ഛനും ഞാനും


അച്ഛനെ കാണാന്‍ കൊതിക്കവേ 
ഇളംകാറ്റ് തലോടിയെന്നെയുണര്‍ത്തി
അച്ഛന്‍ തന്‍ ലാളനയോര്‍ത്തു ഞാന്‍ 
കണ്ണുനീര്‍ത്തുള്ളി പൊടിഞ്ഞടര്‍ന്നു


അമ്മതന്‍ നെറ്റി ശൂന്യമായ നാള്‍
വാരിപ്പുണര്‍ന്നമ്മ വിതുമ്പുമ്പോള്‍
ഏകാന്തത തന്‍ ഇരുട്ടില്‍ തട്ടിവീണു
എന്‍ ജന്മമിന്നു സഫലമായിടുന്നു 


അമ്മയ്ക്കു തണലായ് പടര്‍ന്നൂ ഞാന്‍ 
ഇവിടമിന്നു നിറപുഞ്ചിരി വിടരുന്നു
എന്നച്ഛന്‍ തന്‍ കരുതലിന്‍ വിലയറിഞ്ഞു
പൂവിടുന്നെന്നും അച്ഛന്‍ തന്നോര്‍മ്മകള്‍


ശ്രീലക്ഷ്മി എം .ജി
9 C



Wednesday, February 1, 2012

കുട്ടിക്കാലം

കളിചിരിയുടെ കുട്ടിക്കാലം
ഇപ്പോ കളിചിരിയില്ലാക്കാലം
കൂട്ടും പാട്ടും ഇല്ലാ വല്യകാലം
പിന്നോട്ടു പോകാന്‍ കൊതിയാകുന്നു 







   പൂമ്പാറ്റയെപ്പോലെ പറന്ന കാലം
   ഓര്‍മ്മയില്‍ തുള്ളിക്കളിക്കും കാലം
   എന്‍ പിഞ്ചു കാല്‍പ്പാട് മറഞ്ഞു പോയ്‌ 
    കൊതിയൂറുമെന്‍ നല്ല കാലം 




ഓര്‍മ്മതന്‍ താളുകള്‍ ചിതറും കാലം
സൌഹൃദത്തിന്‍ ഉഷസ്സുമിന്നും കാലം 
ചിരിപ്പൂക്കള്‍ ഉതിര്‍ത്ത കാലം
എന്തൊരു എന്തൊരു സന്തോഷകാലം


[VIII C ഇലെ കുട്ടികള്‍ തങ്ങളുടെ ബാല്യകാലസ്മരണകള്‍ അഞ്ചുമിനിറ്റിനുള്ളില്‍ രചിച്ചത്.....

നഷ്ട്ടപ്പെട്ട ആ കുട്ടിത്തം തിരിച്ചെടുക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു ....കൊടുക്കാനാവില്ലല്ലോ?

എന്നാല്‍ ആ ഓര്‍മ്മകള്‍ എങ്കിലും  നഷ്ട്ടപ്പെടാതിരിക്കാന്‍  .....]  



ഗ്രീഷ്മ ചന്ദ്രന്‍,ബെനീററ,വിമിയ വര്‍ഗീസ്-VIII C

                              




PRINCESS ON THE ROAD IX ENGLISH പാഠഭാഗവുമായ്‌ ബന്ധപ്പെട്ട്  IX C ഇലെ 
സിന്‍സിവിന്‍സെന്‍റ്  വരച്ച രാജകുമാരി

മലയാളം വാക്കുകള്‍


ഒന്ന് ശ്രദ്ധിക്കൂ
പ്രൊവിഡന്‍റ് ഫണ്ട്  -   ഭവിഷ്യനിധി 
    അക്വിറ്റന്‍സ്      -       പറ്റുചീട്ട്
       ബില്‍           -   കണക്കുചീട്ട്
           കാഷ്വല്‍ലീവ് -  ആകസ്മികാവധി
               ഡസ്പാച്ച്    -  പ്രേഷണം
                   എസ്റ്റാബ്ലിഷ്മെന്റ് സെക്ഷന്‍ - സ്ഥാപനവിഭാഗം
                        ഗ്രാറ്റുവിറ്റി           -   ഉപദാനം
                            ഇന്‍ക്രിമെന്റ് -വേതനവൃദ്ധി
                                  ക്വാട്ട     -   നിയതാംശം
                                       റി-കണ്‍സിലേഷന്‍  -  അനുരഞ്ജനം
                                               വൌച്ചര്‍   -   ഉറപ്പുചീട്ട്
                                                  പെന്‍ഷന്‍  -   വിരാമവേതനം.
                                                                                                     സാവിത്രി.

Tuesday, January 31, 2012

മലയാളത്തിന്‍റെ സ്വന്തം മക്കള്‍ക്ക് ....വിട

Monday, January 30, 2012

ഗാന്ധിജി മരിക്കില്ലൊരു നാളും

ദാരിദ്ര്യം ശമിപ്പിക്കാന്‍
നഗ്നനായ്‌ ജീവിക്കുന്നു
സമ്പത്ത് വര്‍ധിപ്പിക്കാന്‍ 
ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നു
ഊതിയാല്‍ പറക്കുന്നോ-
രസ്ഥികൂടം കൊണ്ടാര്‍ക്കു-
മൂഹിപ്പാനാവാത്തതാം 
കാര്യങ്ങള്‍ സാധിക്കുന്നു
[ഉള്ളൂര്‍ ]

Saturday, January 28, 2012

കവിത

അരുത് കാട്ടാളാ 

അവര്‍ കുഞ്ഞുങ്ങള്‍
നീ തകര്‍ക്കുന്നത്
നിന്‍ വേരുകള്‍ .
ആടി ഉലയുന്നത് 
നിന്‍ അസ്തിത്വം. 
വേണ്ടായിരുന്നു ...
ഇരന്നു വാങ്ങുന്ന 
ശാപത്തിന്‍ ഫലം 
കായ്ക്കാതിരുന്നെങ്കില്‍!
കഷ്ട്ടം എന്നോതി 
പിന്തിരിയും കൂട്ടുകാര്‍ .
നിന്‍ ഭാവിയിലെ 
ഇരുട്ടും ശൂന്യതയും ..
വേണ്ടായിരുന്നു ...
ചതി തന്‍ പടിയില്‍ 
തളരുന്ന നിനക്ക്
ആലംബം പാമ്പിന്‍ 
പത്തികള്‍ ...
അരുത് കാട്ടാളാ ....
അരുതെന്നോതുവാന്‍ 
ഏതു മുനിവരാനല്ലേ?
പാപത്തിന്‍ വാല്മീകം
തകര്‍ക്കുവാന്‍
ഈ കാട്ടാളനുമാവില്ല..
[നന്ദി....sure]